അറിവ് തേടുന്ന പാവം പ്രവാസി

അട്രോപ ബെല്ലാഡോണയെന്ന ശാസ്ത്ര നാമമുള്ള ചെടി കാഴ്ചയിൽ സുന്ദരിയാണെ ങ്കിലും മനുഷ്യനെ കൊല്ലുന്നതിൽ മുൻപന്തിയിലാണ്. ഭാഷയിൽ ‘സുന്ദരി’ എന്നാണ് ബെല്ലാഡോണയുടെ അർഥം. 1700കളുടെ മധ്യത്തിൽ കാൾ ലിനിയസ് എന്ന സസ്യശാസ്ത്ര ജ്ഞനാണ് ഇവയ്ക്ക് ഈ പേരു നൽകിയത്. തക്കാളിയുടെയും, ഉരുളക്കിഴങ്ങിന്റെയും , വഴുതനങ്ങയുടെയുമെല്ലാം കുടുംബത്തിൽ പ്പെട്ടതാണ് ‘ഡെഡ്‌ലി നൈറ്റ്ഷെയ്ഡ്’ എന്നും വിളിപ്പേരുള്ള ഈ ചെടി.

ചെടിയുടെ ഒരൊറ്റ ഭാഗം പോലും വിടാതെ വിഷമയമാണെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്നിനം ആൽക്കലോയ്ഡുകളാണ് ഇവയുടെ വിഷ സ്വഭാവത്തിനു പിന്നിൽ. കൂട്ടത്തിൽ ഏറ്റവും വിഷകരമായ ആൽക്കലോയ്ഡിന്റെ പേരാണ് ട്രോപ്പെയ്ൻ. ഇത് വേരുകളിൽ 1.3%, ഇലകളിൽ 1.2%, തണ്ടിൽ 0.65, പൂവിൽ 0.6, പഴത്തിൽ 0.7, വിത്തിൽ 0.4% എന്നീ അളവുകളിലാണ് കാണപ്പെടുക. ചെടി പൂവിടുന്ന കാലത്ത് ട്രോപ്പെയ്ന്റെ സാന്നിധ്യം ഇലകളിൽ കൂടുതലായിരിക്കും. ഈ സമയത്ത് ഒരില മതി ആരോഗ്യവാനായ ഒരു മനുഷ്യനെ കൊന്നൊടുക്കാൻ.

രണ്ടു വർഷത്തിലേറെ വളരാനുള്ള ശേഷിയുമുണ്ട് ഇവയ്ക്ക്. അവസാന നാളുകളിൽ ഇവയുടെ വേരിലേക്കും വിഷം കൂടുതലാ യിറങ്ങും. പഴവും പ്രശ്നക്കാരനാണ്. ‍ഞാവൽപ്പഴത്തിന്റെ നിറവും ഭംഗിയുമുള്ള ഈ പഴം കണ്ട് കുട്ടികൾ ആകർഷിക്കപ്പെടാൻ സാധ്യതയേറെ. പഴം കഴിച്ചാലാകട്ടെ താരത മ്യേന നല്ല മധുരവും. കുട്ടികളുടെ ജീവനെടു ക്കാൻ പക്ഷേ അതുമതി. അക്കാരണത്താ ൽത്തന്നെ ഇവയ്ക്ക് ഡെവിൾസ് ബെറീസ് എന്നും മന്ത്രവാദിയുടെ പഴമെന്നുമെല്ലാം പേരുണ്ട്. കഴിച്ചാൽ വായ്ക്കകത്ത് അസഹ്യമായ അസ്വസ്ഥതയുണ്ടാക്കുന്ന വയാണ് ഇവയുടെ വിഷം.

വയറിന് അസ്വസ്ഥതയും, അനിയന്ത്രിതമായ വിയർപ്പുമെല്ലാം തുടർന്നുണ്ടാകും. ചുറ്റിലും നടക്കുന്നതൊന്നും തിരിച്ചറിയാനാകാത്ത വിധം ആശയക്കുഴപ്പത്തിലേക്കു വഴുതിവീഴാനും ഇവയുടെ വിഷം കാരണമാകും. ഇല്ലാത്ത കാഴ്ചകൾ കാണുന്നതിലേക്കും ഇവയുടെ വിഷം മനുഷ്യനെ നയിക്കും.

ഗർഭം അലസുന്നതിനും , ഹൃദയാഘാതത്തിനും , മാനസിക പ്രശ്നത്തിനുമെല്ലാം കാരണമാകുന്ന താണ് ഈ ചെടിയുടെ വിഷം. ഇവയിലൊന്നു കൈതട്ടിയാൽത്തന്നെ ആ ഭാഗത്ത് ചൊറിഞ്ഞ് അസ്വസ്ഥതകളുണ്ടാകും. എങ്കിലും മുയലുക ളും , കന്നുകാലികളും ഉൾപ്പെടെ പലപ്പോഴും ഇവയുടെ വിഷത്തിൽനിന്ന് രക്ഷപ്പെടാറുണ്ട്. ചരിത്രത്തിലും ബെല്ലാഡോണയെന്ന വിഷച്ചെടി യെപ്പറ്റി പരാമർശമുണ്ട്. റോമസാമ്രാജ്യത്തിന്റെ സ്ഥാപകനായ അഗസ്റ്റസിനെ ലിവിയ ഡ്രുസില്ല രാജ്ഞി കൊന്നത് ഈ വിഷച്ചെടിയുടെ നീര് ഉപയോഗിച്ചാണെന്നാണു പറയപ്പെടുന്നത്. ഇംഗ്ലണ്ടും , സ്കോട്‌ലൻഡും തമ്മിൽ പണ്ട് നടന്ന ഒരു യുദ്ധത്തിൽ ഈ ചെടിയിലെ വിഷം സൈനികർക്കു നേരെ പ്രയോഗിച്ചതിനെത്തു ടർന്ന് ഇംഗ്ലിഷ് പട്ടാളത്തിന് പിന്തിരിഞ്ഞോടേണ്ടി വന്നിട്ടുണ്ട്. ഇവയുടെ വിഷം ഉപയോഗിച്ച് വിവിധ ഗോത്രവിഭാഗക്കാർ വേട്ടയാടലും നടത്തിയിരുന്നു.

യൂറോപ്പിലും , വടക്കേ അമേരിക്കയിലും കിഴക്കനേഷ്യൻ രാജ്യങ്ങളിലും കണ്ടെത്തിയി ട്ടുണ്ട് ഈ ചെടി. വിഷമാണെങ്കിലും ഔഷധ സസ്യമെന്ന നിലയ്ക്കും ഇവ പ്രശസ്തമാണ്. പ്രധാനമായും നാഡീചികിത്സയ്ക്കാണ് ഇവയിൽനിന്നുള്ള ആൽക്കലോയ്ഡുകൾ വേർതിരിച്ചെടുത്ത് ഉപയോഗിക്കുന്നത്. പണ്ടുകാലത്ത് ഇവയുടെ പഴത്തിന്റെ നീര് കണ്ണിലിറ്റിക്കുന്ന രീതിയുമുണ്ടായിരുന്നു. കൃഷ്ണമണിയുടെ വലുപ്പം കൂട്ടുന്നതിനു വേണ്ടിയായിരുന്നു അത്. കണ്ണിന് കൂടുതൽ ആകർഷകത്വം തോന്നിക്കാൻ ക്ലിയോപാട്ര രാജ്ഞിയും ഈ വിഷസസ്യത്തിന്റെ നീര് കണ്ണിലിറ്റിച്ചിരുന്നെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. പണ്ടുകാലത്ത് ശസ്ത്രക്രിയയ്ക്കു മുൻപ് കറുപ്പിനൊപ്പം ബെല്ലാഡോണയുടെ നീരും ചേർത്ത് നൽകിയിരുന്നു. അനസ്തീസി യയുടെ പ്രാകൃതരൂപമെന്നു പറയാം. യൂറോപ്പിൽ ഉൾപ്പെടെ പ്രചാരത്തിലു ണ്ടായിരുന്നു ഈ രീതി പിന്നീട് നിരോധിക്കുകയായിരുന്നു.

ഇന്ത്യയിൽ കാശ്മീർ, സിംല, ഹിമാചൽ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ കൃഷി ചെയ്തുവരുന്ന ഈ ഔഷധസസ്യത്തിനെ മലയാളത്തിൽ ഹൃദയപത്മം എന്നും അറിയപ്പെടുന്നു.

You May Also Like

ഗണപതിവട്ടം സുൽത്താൻ ബത്തേരി ആയതെങ്ങനെ ?

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗണപതി ക്ഷേത്രം തന്നയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമാക്കി മാറ്റിയത് എന്നു വിശ്വിസിക്കുന്നു. ചെറിയ ജനപദമെന്ന രീതിയില്‍ ദശാബ്ദങ്ങള്‍ അറിയപ്പെട്ടിരുന്ന ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുല്‍ത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പില്‍ക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാര്‍ സുല്‍ത്താന്റെ ആയുധപ്പുര എന്നര്‍ത്ഥത്തില്‍ സുല്‍ത്താന്‍സ് ബാറ്ററി എന്ന പേരിട്ടത്

തേങ്ങയില്‍ പൊതിഞ്ഞ ‘അന്ധ’വിശ്വാസങ്ങള്‍ !

തേങ്ങയില്‍ പൊതിഞ്ഞ ‘അന്ധ’വിശ്വാസങ്ങള്‍ ! അറിവ് തേടുന്ന പാവം പ്രവാസി തലമുറകളായി കൈവരുന്ന വിശ്വാസവും, അന്ധവിശ്വാസവും…

കൈകൊണ്ട് വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ! അത്ഭുതം തോന്നുന്നുണ്ടോ ?

കൈകൊണ്ട് വിക്ഷേപിച്ച ഉപഗ്രഹങ്ങൾ Hand Tossed Satellites Sreekala Prasad 1997 നവംബർ 3 ന്,…

ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ അത്ഭുത മഷി

ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ അത്ഭുത മഷി അറിവ് തേടുന്ന പാവം പ്രവാസി ????‘ചില വിഭവങ്ങൾ നമുക്ക്…