കാലം കാത്തു വെച്ച കാവ്യനീതി…

288
Jose Mathew
കാലം കാത്തു വെച്ച കാവ്യ നീതി…
ജോസഫ് സാറിന്റെ ആത്മകഥ. അമ്മയുടെയും പെങ്ങടെയും മകന്റെയും കൺമുമ്പിലിട്ട് മത തീവ്ര വാദികൾ കൈ വെട്ടി മാറ്റിയ ജൊസഫ് സാറിന്റെ കഥ.
കോടിതി നിരപരാധി എന്ന് വിധിച്ചിട്ടും ഭാര്യ ശലോമി ആൽമഹത്യ ചെയ്യണവരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാതെ സഭാ നേതൃത്വത്തിന്റെ പീഡനമേറ്റ ജോസഫ് സാറിന്റെ കഥ.
അമ്മക്കും ഭാര്യക്കും മക്കൾക്കും റേഷനരി വാങ്ങാൻ ഓട്ടോ ഓടിച്ച ജോസഫ് സാറിന്റെ കഥ.
കോളെജധികാരികൾ ജോലി നൽകാത്തതുമൂലം പൈസ ഇല്ലാതെ ഉറപ്പിച്ചു വച്ച ക്രിസ്ത്യൻ കല്യാണം മാറിപ്പോയി അവസാനം എല്ലാം അറിഞ്ഞ് സ്വീകരിക്കാൻ തെയ്യാറായ ഒരു ഹിന്ദു യുവാവിനെ കല്യാണം കഴിച്ച മകളുള്ള ജോസഫ് സാറിന്റെ കഥ.
ഭാര്യയുടെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ് കൊടുത്താലൊ എന്ന് പേടിച്ചും നാട്ടിലെയും വിദേശികളുടേയും സോഷ്യൽ മീഡിയായിലെ എതിർപ്പുകൾ ഭയന്നും കേസിന് പോകില്ല എന്ന് എഴുതി ഒപ്പിട്ട് മേടിച്ച് മനസ്സില്ലാ മനസ്സോടെ അവസാനം സഭാ നേതൃത്വം ഒരു ദിവസം ജോലിക്ക് പ്രവേശിപ്പിച്ച ജോസഫ് സാറിന്റെ കഥ.
തിവ്രവാദ അക്രമണത്തെ ഭയന്ന് ഇപ്പോഴും രണ്ട് പൊലിസുകാർ വിട്ടിൽ കാവൽ കിടക്കുന്ന ജോസഫ് സാറിന്റെ കഥ.
കേരള മന:സാക്ഷി മരവിച്ചു പോയ സംഭവമായിരുന്നു ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് വർഗ്ഗീയ തീവ്രവാദികൾ കോളേജ് അദ്ധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ (പ്രഫ. ടി.ജെ. ജോസഫ്‌) വലതു കൈപ്പത്തി വെട്ടി മാറ്റിയത്. തുടർന്ന് അദ്ദേഹവും കുടുംബവും അനുഭവിച്ച ദുരിതങ്ങളുടെ ആഴം കേരള സമൂഹം മറന്നു പോയോ എന്ന്  സംശയിക്കുന്നു.
Image result for prof t j josephതുടർന്ന് ദീർഘ കാലത്തെ ചികിത്സയിലൂടെയും മാഷിന്റെ സഹനത്തിലൂടെയും അറ്റു പോയ കൈപ്പത്തി യോജിപ്പിക്കാൻ കഴിഞ്ഞു എന്നതും ‘അറ്റുപോകാത്ത ഓർമ്മകൾ’ എന്ന ദീർഘമായ തന്റെ ആത്മകഥ എഴുതി പ്രസിദ്ധീകരിക്കാനും കഴിഞ്ഞു എന്ന വസ്തുതയാണ് കാവ്യ നീതി എന്ന് ആമുഖമായി സൂചിപ്പിച്ചത്.
രണ്ട് വർഷത്തിലേറെയായി സാറ് ഈ പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു എന്നറിയാം… പുസ്തകം എഴുതാതിരിക്കാനും പുറത്തു വരാതിരിക്കാനും സഭയുടെ ഭാഗമായ ചിലർ പല ശ്രമങ്ങളും നടത്തി എന്നും കേട്ടിരുന്നു.സീറോ മലബാർ സഭയുടെ കോളേജിലെ ജോലിയില്നിന്നു പിരിച്ചുവിടപ്പെട്ട നാലുവര്ഷം അനുഭവിച്ച മാനസിക പീഡനങ്ങളാണ്‌ കൈപ്പത്തി വെട്ടിമാറ്റിയതിനേക്കാള് തന്നെ വേദനിപ്പിച്ചതെന്നു ജോസഫ്‌ മാഷ് ചില അഭിമുഖങ്ങളിൽ പറഞ്ഞത് ഓർക്കുന്നു.
Image result for prof t j josephമാഷിന്റെ ഭാര്യക്ക് ജീവൻ സ്വയം വെടിയേണ്ടി വന്നത് ജോലി നഷ്ടപ്പെട്ടതും തുടർന്നുണ്ടായ സാമ്പത്തിക തകർച്ചയും മൂലമാണെന്ന് വളരെ പ്രകടമായ സത്യമായിരുന്നു.. സഭയിൽ നിന്നും കോളേജ് അധികൃതരിൽ നിന്നും തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന പീഠനങ്ങൾ എത്ര നീതിപൂർവ്വം പുസ്തകത്തിൽ വിവരിക്കുന്നു എന്നാണ് വായനാ സമൂഹം ഉറ്റു നോക്കുന്ന സുപ്രധാന വിഷയങ്ങളിലൊന്ന്.
ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ആദ്യ കോപ്പികൾ വിറ്റു തുടങ്ങി എന്നാണ് അറിഞ്ഞത്. പുസ്തകം ജനുവരി 19 ന് പ്രകാശനം ചെയ്യും. 424 പേജുകൾ 450 രൂപ
Advertisements