ഹിറ്റ്‌ലറെ സല്യൂട്ട് ചെയ്യാതിരുന്ന ആ പട്ടാളക്കാരന്‍ !

അറിവ് തേടുന്ന പാവം പ്രവാസി

ലോകം മുഴുവന്‍ പേടിച്ചിരുന്ന ഹിറ്റ്ലര്‍ക്ക് മുന്നില്‍ സെല്യൂട്ട് ചെയ്യാതെ നിന്നിരുന്ന അയാള്‍ ആരാണ്..1930 മുതല്‍ നാസി പാര്‍ട്ടിയില്‍ തങ്ങളുടെ മേധവിയെ ഓരോ സൈനികനും സല്യൂട്ട് ചെയ്ത് വിശ്വസ്തതയും, കൂറും കാണിക്കണമെന്ന് ഹിറ്റ്‌ലര്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ 1936ല്‍ ആയിരക്കണക്കിന് സൈനികര്‍ക്കിടയിലിരുന്ന് ഒരു സൈനികന്‍ ഹിറ്റ്‌ലറുടെ ആഹ്വാനം തള്ളിക്കളഞ്ഞു. മറ്റുള്ളവര്‍ ഹിറ്റ്‌ലറെ സല്യൂട്ട് ചെയ്തപ്പോള്‍ അയാള്‍ ഏകനായിരുന്നു. ആരാണയാള്‍…?

അഗസ്റ്റ് ലാന്റ്‌മെസ്സര്‍ (August Landmesser) സൈനികനാണ് ആയിരക്കണക്കിന് സൈനികര്‍ക്കിടയില്‍ ഹിറ്റലറോടുള്ള ആദരവ് പ്രകടിപ്പിക്കാതിരുന്നത്. അതിന് കാരണമുണ്ട്. തന്റെ ജീവിതം ഇല്ലാതാക്കിയ നാസി സേനയോടും, വംശീയതയോടുമുള്ള പ്രതിഷേധമായിരുന്നു അത്. 1931ലാണ് ലാന്റ്‌മെസ്സര്‍ നാസി പാര്‍ട്ടിയില്‍ അംഗമായത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലാന്റ്‌മെസ്സര്‍ ഇര്‍മ എക്ലര്‍ എന്ന ജൂത സ്ത്രീയുമായി പ്രണയത്തിലായി. 1935ല്‍ ഇര്‍മയെ വിവാഹം ആലോചിച്ചു. ഇരുവരും തമ്മില്‍ വിവാവാഹ നിശ്ചയം കഴിഞ്ഞതോടെ ലാന്റ്‌മെസ്സര്‍ നാസി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു.

ഹാംബര്‍ഗില്‍ ലാന്റ്‌മെസ്സറും, എക്ലറും വിവാഹം ചെയ്യുവാനായി അപേക്ഷ നല്‍കിയെങ്കിലും അത് നിഷേധിക്കപ്പെട്ടു. 1936 ജൂണ്‍ 13ന് ഹിറ്റലര്‍ ഒരു ജര്‍മ്മന്‍ കപ്പലില്‍ നിന്ന് അഭിസംബോധന ചെയ്യവേ സൈനികരുടെ ഇടയില്‍ ഹിറ്റ്‌ലറെ അഭിസംബോധന ചെയ്യാതെ ഇരുന്ന് ലാന്റ് മെസ്സര്‍ പ്രതിഷേധിച്ചു. ജര്‍മ്മനിയിലെ ജീവിതത്തില്‍ നിരാശനായ ലാന്റ്‌മെസ്സര്‍ കുടുംബത്തോടൊപ്പം നാടുവിടാന്‍ തീരുമാനിച്ചു. ഡെന്‍മാര്‍ക്കിലേക്കുള്ള യാത്രാ മദ്ധ്യേ ലാന്റ്‌മെസ്സറിനെ നാസി സേന പിടികൂടി. എക്ലറുമായുള്ള ബന്ധത്തെ വിലക്കിയിട്ടും ലാന്റ്‌മെസ്സര്‍ അവരെ കൈവിട്ടില്ല. ഇതോടെ 1938ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നാസി കോണ്‍സന്റേഷന്‍ ക്യാംപിലേക്കയച്ചു.

പിന്നീടൊരിക്കലും ലാന്റ്‌മെസ്സര്‍ തന്റെ ഭാര്യയെയും കുഞ്ഞിനെയും കണ്ടിട്ടില്ല. ലാന്റ്‌മെസ്സറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ഭാര്യ എക്ലറിനെയും, മകളെയും നാസി സേന പിടികൂടി കോണ്‍സന്‍ട്രേഷന്‍ ക്യാപിലേക്കയച്ചു. അപ്പോള്‍ എക്ലര്‍ ഗര്‍ഭിണിയായിരുന്നു. ക്യാംപില്‍ വച്ചാണ് എക്ലര്‍ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മംനല്‍കിയത്.

Leave a Reply
You May Also Like

എന്താണ് വൾച്ചർ റെസ്റ്റോറന്റ് ?

ചത്ത മൃഗങ്ങളിൽ നിന്ന് അഴുകിയ മാംസം കഴുകന്മാർ കഴിക്കുന്നതിനായി നിക്ഷേപിക്കുന്ന സ്ഥലമാണ് കഴുകൻ റെസ്റ്റോറൻ്റ് അഥവാ…

എന്താണ് ബോൺസായ് ?

തലമുറകൾക്ക് കൈമാറാനുള്ള വിലപിടിച്ച സമ്മാനമായാണ് ജപ്പാൻകാർ ഇത്തരം ബോൺസായ് ചെടികളെ കണക്കാക്കുന്നത്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന അരയാലും, പേരാലുമെല്ലാം ബോൺസായ് രീതിയിൽ വളർത്താൻ പറ്റിയ വൃക്ഷങ്ങളാണ്.

ബ്രസീൽ എന്ന പേര് ആ രാജ്യത്തിന് എങ്ങിനെ വന്നു ?

ബ്രസീൽ എന്ന പേര് ആ രാജ്യത്തിന് എങ്ങിനെ വന്നു ? അറിവ് തേടുന്ന പാവം പ്രവാസി…