റഷ്യ- യുക്രൈൻ യുദ്ധത്തിനിടെ യുക്രൈനിൽ ഷവർമ മേടിക്കാൻ പോയ അവതാരമാണ് ഔസാഫ്. കേരളം യുക്രൈനിലേക്കു അയച്ച മിസൈൻ ആണ് ഔസാഫ് എന്നുവരെ ട്രോളുകൾ ഇറങ്ങിയിരുന്നു. പൊതുവെ സമാധാന അന്തരീക്ഷമുള്ള കേരളത്തിലൊക്കെ ജനിച്ചുവളർന്ന ഒരാൾക്ക് യുദ്ധം എന്തെന്ന് പോലും ശരിക്കും അറിയില്ല. അതിന്റെ ഭീകരതയും കെടുതികളും അത് ആനുഭവിച്ചവർക്കു മാത്രമേ അറിയൂ എന്നിരിക്കെ ഒരു നാടിൻറെ നിയമങ്ങളിലും നിയന്ത്രങ്ങളിലും സംയമനത്തോടെ ജീവിക്കുകയാണ് നാം ചെയ്യേണ്ടത്.
“എന്തായാലും ഷവര്‍മ്മ തിന്നിട്ടെങ്കിലും ഔസാഫ് കണ്ണൂരിൽ സുരക്ഷിതനായി തിരിച്ചെത്തി. അവിടുത്തെ സാഹചര്യം കാണിക്കാൻ എടുത്ത വീഡിയോയുടെ പേരിൽ മലയാളികൾ തന്നെ വിമർശിക്കുകയായിരുന്നോ വേണ്ടിയിരുന്നതെന്നാണ് ഔസാഫ് ഇപ്പോൾ ചോദിക്കുന്നത്. ട്രോളുകൾ വേദനിപ്പിച്ചു. ഒരേ ബാച്ചിലുണ്ടായിരുന്ന കർണാടക സ്വദേശിയുടെ മരണം വലിയ ഷോക്കായി. ധൈര്യം അതോടെ ചോർന്നു പോയി . രക്ഷപ്പെടുത്താൻ ആരും വരില്ലെന്ന് കണ്ടപ്പോൾ കരഞ്ഞുകൊണ്ടാണ് തിരിച്ചെത്താനുള്ള വഴി തേടിയത് ” – ഔസാഫ് പറഞ്ഞു
ബങ്കറില്‍ ഇരുന്നപ്പോൾ ശബ്ദം കുറച്ച് സംസാരിക്കാന്‍ പറഞ്ഞ യുക്രൈന് സ്വദേശിയോട് തന്റെ തന്തയുടെ വകയാണോ ഉക്രൈൻ എന്ന് ഔസാഫ് ചോദിക്കുന്ന വീഡിയോ ഏറെ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു .എന്തായാലും യുക്രൈനിൽ ചെന്നിട്ടു യുക്രൈൻ പൗരന്മാരോട് അങ്ങനെ ചോദിച്ച വ്യക്തിയെ സോഷ്യൽ മീഡിയ പരിഹസിച്ചു നിർത്തിയിട്ടില്ല എന്നാണു ട്രോളുകൾ സൂചിപ്പിക്കുന്നത്.
.