ആവനാഴി മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയ ഒരു മമ്മൂട്ടി സിനിമയാണ്. ഈ ചിത്രത്തിന് അന്നുവരെ മലയാളത്തിൽ പുറത്തിറങ്ങിയ എല്ലാ പോലീസ് സിനിമകളിൽ നിന്നും ഒരുപാട് പ്രബലമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒന്നാമത്തെ സവിശേഷത.

അന്നുവരെ പോലീസ്ഇൻസ്‌പെക്ടർമാരുടെ മലയാളികൾ കണ്ടു ശീലിച്ച ലാളിത്യവും പരുക്കനും കലർന്ന ഒരു സങ്കരമുഖത്തിൽ നിന്നും പരുക്കൻസ്വഭാവത്തിന്റെ അതിതീഷ്ണഭാവത്തിലേക്ക് മലയാളിയെ ഇൻസ്‌പെക്ടർ ബൽറാം എന്ന സർക്കിൾ ഇൻസ്‌പെക്ടർ കൂട്ടികൊണ്ട് പോവുകയായിരുന്നു എന്ന് പറയാം. അതിന് മുൻപ് നാം ശ്രദ്ധിച്ച യവനികയിലെ സബ് ഇൻസ്‌പെക്ടറിൽ നിന്നും ആവനാഴിയിലേക്ക് എത്തുമ്പോൾ മലയാളികളെ അക്ഷരാർത്ഥത്തിൽ മമ്മൂട്ടിയിലെ പരുക്കൻ പോലീസ് ഓഫീസർ അമ്പരപ്പിക്കുകയായിരുന്നു എന്ന് നിസ്സംശയം പറയാം.

ക്യാപ്റ്റൻ രാജുവിന്റെ സത്യരാജ് എന്ന വില്ലൻ അന്നുവരെ മലയാളികൾ കണ്ടുശീലിച്ച ജോസ്പ്രകാശ്, ബാലൻ കെ നായർ, വില്ലന്മാരുടെ രൂപഭാവവേഷഭൂഷാദി പ്രകടനങ്ങളിൽ നിന്നും നേർവിപരീതമായ മറ്റൊരു ഹോളിവുഡ് ശൈലി വില്ലൻപ്രകടനമായിരുന്നു എന്നതും എടുത്തുപറയേണ്ട കാര്യമാണ്. കൂടാതെ ഗീതയുടെയും സീമയുടെയും മാസ്മരികപ്രകടനങ്ങളും ഈ സിനിമയെ അത്യുജ്വലമാക്കി. തിക്കുറിശ്ശിയുടെ വീട്ടിലേക്ക് മമ്മൂട്ടി കയറിച്ചെല്ലുമ്പോൾ മകന്റെ അസ്ഥിയെങ്കിലും തരുമോ എന്ന് തിക്കുറിശ്ശി മമ്മൂട്ടിയോട് ചോദിക്കുമ്പോൾ “ഞാൻ ആരെയും കൊന്നിട്ടില്ല കൊന്നിട്ടില്ല “എന്ന എല്ലാവിധ വികാരവിക്ഷോഭങ്ങളും മുഖത്ത് പ്രതിഭലിപ്പിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ അലർച്ച തീയേറ്ററിനെ പ്രകമ്പനം കൊള്ളിച്ചു. ചിത്രത്തിന്റെ ക്ലൈമാക്സിൽ ക്യാപ്റ്റൻ രാജുവിനെ വെടിവെച്ചു കൊല്ലുമ്പോൾ പറയുന്ന സൂപ്പർഡയലോഗും ഇന്നും മലയാളികൾക്ക് കാണാപ്പാഠമാണ്… അതിന് ശേഷം ഇന്നുവരെ ആവനാഴിയിലെ ഇൻസ്‌പെക്ടർ ബൽറാമിന്റെ അടുത്ത് പോലും നിൽക്കാൻ യോഗ്യതയുള്ള ഒറ്റ പോലീസ് കഥാപാത്രം പോലും മലയാളത്തിൽ എന്നല്ല ഇന്ത്യയിലെ ഒരു ഭാഷകളിലും പുറത്തിറങ്ങിയിട്ടുണ്ടോ എന്നത് സംശയം ആണ്..

ഡോക്ടർ രാജശേഖർ എന്ന തെലുങ്ക് നടന്റെ “ഇത് താൻടാ പോലീസ് “എന്ന തെലുങ്ക് ചിത്രത്തിലെ അദ്ദേഹത്തിന്റെ പോലീസ് ഇൻസ്‌പെക്ടർ വേഷവും ഇന്ത്യൻ സിനിമാമേഖലയിൽ മമ്മൂട്ടിയുടെ ആവനാഴിപോലെ ഒരുപാട് ചർച്ച ചെയ്യപ്പെട്ട വിഷയം ആണ് ആ സിനിമയേക്കുറിച്ചു 1995ൽ ആണെന്ന് തോന്നുന്നു ദിനകരൻ എന്ന തമിഴ് വീക്കിലിയിൽ ഡോക്ടർ രാജശേഖറുമായി ആ പത്രത്തിന്റെ ലേഖകൻ നടത്തിയ ഒരു ഇന്റർവ്യൂവിൽ ഇത് താൻടാ പോലീസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ വിഖ്യാതമായ പോലീസ് വേഷത്തിന് താങ്കൾക് എന്തെങ്കിലും പ്രചോദനം ആയിട്ടുണ്ടോ എന്ന ലേഖകന്റെ ചോദ്യത്തിന് മമ്മൂട്ടിയുടെ ആവനാഴി ആണ് എനിക്ക് പ്രചോദനം ആയത് എന്ന് ആണ് ഡോക്ടർ രാജശേഖർ മറുപടി പറഞ്ഞത്…ആവനാഴിഉണ്ടാക്കിയ സുനാമിയിൽ പെട്ട് അതിനൊപ്പം റിലീസ് ചെയ്ത ഫാസിലിന്റെ “എന്നെന്നും കണ്ണേട്ടന്റെ “എന്ന അനശ്വരമായ ഒരു പ്രണയകാവ്യം ഒലിച്ചുപോകുകയും ചെയ്തു…

You May Also Like

ട്രൈയിലറിലൊന്നും ഒരു കാര്യവുമില്ല : ഫയര്‍മാന്‍ റിവ്യൂ

മലയാള സിനിമയിൽ ഇതുവരെ പറയാത്ത ഒരു പ്രമേയത്തെ മികച്ച കയ്യടക്കത്തോട് കൂടി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

വീണ്ടും “അതിക്രമവുമായി” സന്തോഷ്‌ പണ്ഡിറ്റ്‌..

മിനിമോളുടെ അച്ഛന്‍, സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് തുടങ്ങിയ ചിത്രങ്ങളാണ് പിന്നീട് പുറത്തിറങ്ങിയത്. നീലിമ നല്ല കുട്ടിയാണ് എന്ന ചിത്രത്തിന്റെയും ചിത്രീകരണം ഇതിനോടൊപ്പം പുരോഗമിക്കുകയാണ്.

“..ഞാനൊരു ദൈവവിശ്വാസിയാണ്. പള്ളിയിലും അമ്പലത്തിലും പോകാറുണ്ട്. എനിക്ക് സമാധാനം കിട്ടുന്നത് എവിടെയാണോ അവിടെ പോകും…” – നടന്‍ ഇര്‍ഷാദ്

കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാള മാധ്യമത്തിനു കൊടുത്ത അഭിമുഖത്തില്‍ ഇര്‍ഷാദ് ഇപ്പോള്‍ ഇന്ലനില്‍ക്കുന്ന ആള്‍ദൈവങ്ങളെ ആരാധിക്കുന്ന സമ്പ്രദായത്തെക്കുറിച്ച് പറയുകയുണ്ടായി..

പൈറസി : സിനിമയെ വിഴുങ്ങുന്ന വൈറസ്.

  സൗജന്യമായി കിട്ടുന്നതെന്തിനോടും അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ കാശിന് കിട്ടുന്നതെന്തിനോടും ഭ്രാന്തമായ ആവേശമാണ് മലയാളിക്ക്. അത്…