Rahul Madhavan

ഓരോ ഭാഷയിലും അതാതു കാലങ്ങളിൽ ഒരു സകലകലാവല്ലഭൻ എന്ന നിലയിൽ ഒരാൾ ഉണ്ടാവാറുണ്ട്. മലയാളത്തിന് ബാലചന്ദ്രമേനോൻ ആണെങ്കിൽ അത് തമിഴിൽ ഭാഗ്യരാജ് ആയിരുന്നു.കുടുംബപ്രേക്ഷകരുടെ വലിയ പിന്തുണ ലഭിച്ച ഇരുവരും അന്നത്തെ കാലത്ത് സൂപ്പർസ്റ്റാറുകളെ പോലെ എല്ലാ സീസണിലും തങ്ങളുടെ ചിത്രങ്ങളുമായി വന്നിരുന്നു. അതിൽ മിക്കവയും വമ്പൻ വിജയങ്ങളുമാണ്.1990 ദീപാവലിക്ക് ഭാഗ്യരാജ് ഒരു വ്യത്യസ്ത ചിത്രവുമായാണ് തമിഴ് സിനിമയെ ഞെട്ടിച്ചത്. കാരണം ആ ചിത്രത്തിൽ പ്രധാന വേഷം ചെയ്തത് തമിഴ് ജനതയുടെ ഉടലും ഉയിരുമായ മക്കൾ തിലകം എം ജി ആർ ആയിരുന്നു. മരിച്ചുപോയി വർഷങ്ങൾ കഴിഞ്ഞു വന്ന ഈ പടത്തിൽ എങ്ങനെ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായി എന്നതാണ് ഈ പടത്തിന്റെ സവിശേഷത.

ചിത്രം : അവസരപോലീസ് 100.
1977 ൽ എം ജി ആർ അഭിനയിച്ച അണ്ണാ നീ എൻ ദൈവം എന്ന ചിത്രം ഭൂരിഭാഗവും പൂർത്തിയായിരുന്നു. അതേസമയം തന്നെ അതേ സംവിധായകന്റെ മീനവ നൻപൻ എന്നൊരു പടത്തിലും അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടും പ്രൊഡ്യൂസർ ഒരാൾ തന്നെ. അന്നേരം തനിക്ക് രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധചെലുത്തേണ്ട അവസ്ഥയായപ്പോൾ എം ജി ആർ ഒരു പടം ഉപേക്ഷിച്ചു, മറ്റേത് പൂർത്തിയാക്കി. അങ്ങനെ ആ ഉപേക്ഷിച്ച അണ്ണാ നീ എൻ ദൈവം എന്ന പടത്തിന്റെ ഫുടേജ് കണ്ട് ഭാഗ്യരാജ് തന്റെ ഒരു കഥയും കൂടെ അതിലേക്ക് പെർഫെക്ട് ആയി കൂട്ടിയിണക്കി ഒരുക്കിയതാണ് അവസര പോലീസ് 100 എന്ന ചിത്രം.എം ജി ആറുടെ സമ്മതം കൂടെ വാങ്ങിയാണ് ഭാഗ്യരാജ് ഈ ഒരു പ്രൊജക്റ്റ്‌ ചെയ്തത്.

ചിത്രത്തിൽ എം ജി ആർ നായകന്റെ അമ്മാവൻ ആയാണ് വരുന്നത്. പഴയ പടത്തിലെ എം ജി ആറിന്റെ സഹോദരിയായ സംഗീതയുടെ ഇരട്ട മക്കൾ ആയി ഭാഗ്യരാജ് അഭിനയിച്ചു. ആ പടത്തിൽ അഭിനയിച്ച സംഗീത, എം എൻ നമ്പ്യാർ പിന്നെ മറ്റു ചിലരെയും ഈ ചിത്രത്തിലും സഹകരിപ്പിച്ച് കൃത്യമായ രീതിയിൽ കഥാഗതിയെ മുന്നോട്ടു കൊണ്ടുപോയി. നല്ലൊരു ക്ലൈമാക്സും ഒരുക്കി. ഫലം പടം സൂപ്പർ ഹിറ്റ്‌. മാത്രമല്ല ഈ ചിത്രം ഹിന്ദിയിൽ സുനിൽ ഷെട്ടി ഗോപി കിഷൻ എന്ന പേരിലും ജഗേഷ് കന്നഡയിൽ ജഗത് കില്ലാഡി എന്ന പേരിലും റീമേക്ക് ചെയ്തു.ഏച്ചു കൂട്ടിയിട്ടും മുഴച്ചിരുന്നില്ല എന്ന് മനസിലാക്കാൻ ഈ ഒരു കാര്യം തന്നെ മതിയല്ലോ.

പല ഭാഷകളിൽ മുൻപും ഇങ്ങനെ നടന്നിട്ടുണ്ട്, മലയാളത്തിലും ഒരു പടമുണ്ട്. മമ്മൂട്ടി, നെടുമുടി എന്നിവരൊക്കെ പ്രധാന വേഷം ചെയ്ത കോമരം എന്ന ചിത്രത്തിൽ ജയനെ ഇങ്ങനെ കാണിച്ചിട്ടുണ്ട്. അദ്ദേഹം അഭിനയിച്ച കൊടുങ്കാറ്റിനു ശേഷം എന്ന പടത്തിലെ രംഗങ്ങൾ ഇതിൽ കൂട്ടിചേർത്തു. ഒരു പാട്ട്, ഒരു ഫൈറ്റ് അങ്ങനെ ചിലത്. പക്ഷേ പടം വമ്പൻ പരാജയമാണ് രുചിച്ചത്. ഒരുപക്ഷെ ജയൻ ഫാൻസ് പോലും ഇത് ഇച്ചിരി കൂടിപ്പോയി എന്ന് പറയും വിധം ആ പടം മോശമായി. മമ്മൂട്ടി – ജയൻ ഒരുമിച്ച പടം എന്ന് പറയാൻ വേണ്ടി മാത്രം കോമരം ഇടക്ക് സോഷ്യൽ മീഡിയയിൽ തല പൊക്കാറുണ്ട്.

ഭാഗ്യരാജൻമാരിൽ ഒരാളുടെ നായിക സിൽക്ക് സ്മിത ആയിരുന്നു. എന്തൊരു ഭംഗിയാണ് സ്മിതയെ കാണാൻ. മറ്റേത് ഗൗതമിയും.ഏതാണ്ട് നാലഞ്ചു വർഷം കൊണ്ട് തന്റെ ബിസി ഷെഡ്യുളുൾക്കിടയിലാണ് ഭാഗ്യരാജ് ചിത്രം പൂർത്തിയാക്കിയത്.പുരട്ച്ചിതലൈവരുടെ അപ്പോഴുള്ള ഇമേജിനു യാതൊരു കോട്ടവും തട്ടരുത് അതുകൂടി കണക്കിലെടുത്താണ് പ്രാധാനമായും ഇത്രയും സമയമെടുത്തു ചെയ്തത്. ഈ ചിത്രം കണ്ടവർ ഉണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾ, മറ്റു വിശേഷംങ്ങൾ എന്നിവ എഴുതുക, കാണാൻ ആഗ്രഹിക്കുന്നവർക്ക് യൂട്യൂബിൽ മികച്ച പ്രിന്റ് ഉണ്ട്.കാണാൻ ശ്രമിക്കാവുന്നതാണ്.

Leave a Reply
You May Also Like

“നല്ല സിനിമകളിൽ ഭാഗമാവുക എന്ന ശീലം കുഞ്ചാക്കോ തെറ്റിച്ചില്ല”, ‘ന്നാ താൻ കേസ് കൊട്’ ഫസ്റ്റ് റിപ്പോർട്ട്

Sanal Kumar Padmanabhan അഞ്ചാം പാതിരാ, മോഹൻകുമാർ ഫാൻസ്‌ , നായാട്ട്, നിഴൽ, ഭീമന്റെ വഴി,…

ഓര്‍മയിലെവിടെയോ ഒരു ‘ചൊറോട്ടയും പോപ്സും’

‘സംഭാവകൾ കൂമ്പാരമാകുമ്പോൾ പരിപാടികൾ ഗംഭീരമാകും ‘ എന്ന് പറഞ്ഞിട്ട് പിന്നെയും കുറെ പരിപാടികൾ അവതരിപ്പിച്ചു കയ്യടിനേടിയ…

ഒരു ‘ക്ലബ് ‘ ആയ അമ്മയിൽ അംഗത്വം വേണ്ട, അംഗത്വഫീസ് തിരിച്ചുതരണം

താരസംഘടനയായ അമ്മയിൽ അംഗത്വം വേണ്ടാന്നും തന്റെ അംഗത്വഫീസ് തിരികെ നൽകാനും സംവിധായകനും നടനുമായ ജോയ് മാത്യു.…

ആയിരം ചിറകുള്ള മോഹങ്ങളിൽ തുടങ്ങി പത്തൊൻമ്പതാം നൂറ്റാണ്ടിൽ എത്തി നിൽക്കുന്ന വിനയനെന്ന പോരാളി

വിനയനും പത്തൊൻപതാം നൂറ്റാണ്ടും  കിരൺ തോമസ്✍️ . മലയാള സിനിമയിലേക്കുള്ള വിനയൻ എന്ന സംവിധായകന്റെ ശക്തമായ…