Lawrence Mathew

‘അയാൾ കഥ എഴുതുകയാണ്’ എന്ന സിനിമയിലെ ഏറ്റവും വലിയ ട്വിസ്റ്റ്‌ ഈ ഒരു സീൻ ആണ്.. പ്രിയയുടെ ലൈഫിനെ മുഴുവനായും നശിപ്പിച്ചത് ഈ ഒരു സീനും അതിനെ തുടർന്ന് വരുന്ന തെറ്റിദ്ധാരണകളുമാണ്… കാലഘട്ടം എത്ര പഴയത് ആണെന്ന് പറഞ്ഞാലും സ്വന്തം ശരീരത്തിൽ നോക്കിയാൽ ഒരു പെണ്ണിന് താൻ നശിപ്പിക്കപ്പെട്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ പറ്റില്ലേ?

ശരീരത്തിൽ ഉണ്ടായേക്കാവുന്ന പാടുകൾ, തടിപ്പ്, പ്രൈമറി ഓർഗനിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ഇതൊക്കെ ഏതു കാലഘട്ടത്തിലും ഒരു പെണ്ണിന് മനസിലാക്കാൻ പറ്റില്ലേ? അതുപോലും അറിയാൻ ബുദ്ധിയും ബോധവും ഇല്ലങ്കിൽ അവളെ ഒരു ബ്രോയ്ലർ കോഴിയെക്കാളും മോശമായി വളർത്തിയ മാതാപിതാക്കൾക്ക് ആദ്യത്തെ അടി കൊടുക്കണം.സെക്സ് എഡ്യൂക്കേഷൻ എന്നത് അവളുടെ 7 അയലത്തുകൂടി പോയിട്ടില്ല…

പ്രിയയുടെ വാദം മുഴുവൻ ജിത്തു അവളെ നശിപ്പിച്ചു എന്നാണ്… അവളെ വിവസ്ത്രയായി കണ്ടു എന്ന് പറഞ്ഞിട്ട് ബഹളം വച്ചിരുന്നേൽ കുറച്ചുകൂടി ലോജിക് ഉണ്ടെന്ന് പറയാം… അതൊക്കെ പോട്ടെ, ഇനി അവളെ വിവസ്ത്രയായി കണ്ടതാണ് കുഴപ്പമെങ്കിൽ, അതോടെ എങ്ങനെയാണ് അവളുടെ ജീവിതം നശിക്കുന്നത് ?

രണ്ടാമത്തെ സംശയം, ആ റിസപ്ഷനിസ്റ്റ് ചേട്ടനെയാണ്… അങ്ങേർക്ക് ഷവറിൽ കൊണ്ടു നിർത്താൻ പറയുന്നതിന് പകരം കുറച്ച് മോര് കുടിപ്പിക്കാൻ പറഞ്ഞാൽ പോരെ? ബാത്‌റൂമിൽ വല്ല ഒളിക്യാമറ വെച്ചിട്ട് പ്രിയയുടെ വീഡിയോ ഷൂട്ട്‌ ചെയ്യാൻ വേണ്ടി ആണൊ അയാൾ കുളിപ്പിക്കാൻ പറഞ്ഞത്? പ്രിയയുടെ വല്ല വീഡിയോ ലീക്ക് ആയിട്ട് ജിത്തു ജീവിതം നശിപ്പിച്ചു എന്ന് പറഞ്ഞാൽ കുറച്ചുകൂടി ലോജിക് വരില്ലേ?

ഏറ്റവും കോമഡി എന്താണെന്ന് വെച്ചാൽ ജിത്തുവും പ്രിയയും മുറ ചെറുക്കനും മുറപ്പെണ്ണുമാണ്… പ്രിയയുടെ ആകെയുള്ള സൈക്കിക്ക് പ്രശ്നം ജിത്തു തന്നെ നശിപ്പിച്ചു എന്നതാണ്.. അതിന്റെ പരിഹാരമായി ജിത്തു അവളെ കെട്ടണം എന്നാണ് അവൾ തുടക്കം മുതൽ പറയുന്നത്… ആ ഒരു കാര്യം ഒഴികെ മറ്റെല്ലാ കാര്യത്തിലും അവൾ നോർമൽ ആണ്.. ബ്രില്ലിയന്റ് ആണ്.. ഒരു പി എസ് സി പരീക്ഷ എഴുതി താഹസീൽദാർ പോസ്റ്റ്‌ വരെ എത്തണം എങ്കിൽ പ്രിയയുടെ കഴിവ് നമ്മൾ അംഗീകരിക്കണം…

ഇത്രയും സൗന്ദര്യം ഉള്ള, പഠിപ്പ് ഉള്ള, മുറപ്പെണ്ണായ പ്രിയയെ വേണ്ടെന്ന് വെക്കാനുള്ള ജിത്തുവിന്റെ റീസൺസ് അത്ര വിശ്വസനീയം അല്ല…പ്രത്യേകിച്ച്, ഒരു ഓർത്തഡോൿസ്‌ കുടുംബത്തിൽ, താൻ ശാരീരികമായി പീഡിപ്പിക്കപ്പെട്ടോ എന്നുപോലും തിരിച്ചറിയാതെ അത് വിശ്വസിക്കുന്ന ഒരു പെണ്ണിനെ, സ്വന്തം കുടുംബത്തിൽ തന്നെ ഉള്ള ഒരാളെ കൊണ്ടല്ലേ കെട്ടിക്കൂ?

You May Also Like

ഗുളികൻ തെയ്യത്തിന്‍റെ മുഖംമൂടിയണിഞ്ഞ് ദേവനന്ദ ! അമ്പരപ്പിച്ച് ‘ഗു’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്.!!

ഗുളികൻ തെയ്യത്തിന്‍റെ മുഖംമൂടിയണിഞ്ഞ് ദേവനന്ദ! അമ്പരപ്പിച്ച് ‘ഗു’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്.!! മന്ത്രമൂർത്തികളിൽ പ്രധാനിയും സർവ്വവ്യാപിയുമായ…

“വിജയം തലക്ക് പിടിച്ചു സഹകളിക്കാരൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കണ്ട് ചിരിച്ചു നിൽക്കുന്ന മെസ്സിയെ കാണാൻ ആരാണ് ആഗ്രഹിക്കുന്നത് ?” , സോഷ്യൽ മീഡിയ കുറിപ്പ്

Football is all about respect ! Akhilesh Karakkad ഫുട്ബാൾ എന്നല്ല ഏത് കായികവിനോദത്തിലും…

വനവരായ വന്തിയ തേവന്റെ സൂപ്പർ കാസ്റ്റ്

പൊന്നിയിൻ സെൽവൻ – വല്ലവരായ വന്തിയ തേവന്റെ സൂപ്പർ കാസ്റ്റ്. ക്രാഷ് കോഴ്സിന് ചേർന്നില്ലെങ്കിലും നോവൽ…

“ഒരു പടത്തിന് പോയാലോ!”ജനങ്ങളെ തീയേറ്ററിലേക്ക് ക്ഷണിക്കുന്നു

“ഒരു പടത്തിന് പോയാലോ!”ജനങ്ങളെ തീയേറ്ററിലേക്ക് ക്ഷണിക്കുന്നു അയ്മനം സാജൻ പ്രേക്ഷകരെ പഴയപോലെ തീയേറ്ററുകളിലേക്ക് തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍…