???? അർദ്ധനഗ്ന മേനികൾ ???? 1

Magnus M

സിനിമ വാരികകൾ കയ്യിൽ കിട്ടിയാൽ ചലച്ചിത്ര വിശേഷങ്ങൾ അറിയുക എന്നതിലും പ്രധാനമായി ഗ്ലാമർ ചിത്രങ്ങളാണ് ആദ്യം നോക്കുക.നടുക്കും ഏറ്റവും പിറകിലുമായി ദർശനസുഖത്തിനു ഉള്ളത് മിക്കപ്പോഴും കാണും.ആദ്യമൊക്കെ നല്ല കവർ പേജ് വന്നിരുന്ന സിനിമ മംഗളം മുറ്റത്ത് കിടന്നാൽ ഏതോ അശ്ലീല മാസിക കിടക്കുന്ന അവസ്ഥയിൽ എത്തിയപ്പോൾ മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ചു അത് വേഗം എടുത്തു മാറ്റുക എന്നുള്ളതായ് പ്രയത്നം.വ്യാഴാഴ്ചകളിൽ ഉള്ള നാനയും, ചിത്രഭൂമിയും തിങ്കളാഴ്ച സിനിമ മംഗളത്തിനും ബുധനാഴ്ച്ച രാഷ്ട്രീ ദീപിക സിനിമക്കും വേണ്ടി ഉള്ള കാത്തിരിപ്പ് രാവിലെ 5:30 ന് തുടങ്ങും.6മണിക് എത്തുന്ന പത്രക്കാരന് ബെൽ അടിക്കാൻ സമയം നൽകാതെ കൈയോടെ വാങ്ങും.
മാസത്തിൽ ബില്ല് വരുമ്പോൾ മാത്രം മാസികകൾ വീട്ടിൽ വരുന്നുണ്ട് കാണുന്നില്ല എന്ന് ചിന്തിക്കുന്ന വീട്ടുകാർ.

ക്രമേണ മാസികകൾക്ക് മറ്റൊരു അവകാശി (സഹോദരൻ) കൂടി വന്നു.ഒരാൾക്കു കിട്ടിയാൽ മറ്റൊരാൾ ചോദിക്കാൻ പാടില്ല എന്നുള്ള നിശബ്ദമായ ഉടമ്പടിയിൽ മുന്നോട്ട് പോയി.(രാവിലെ മാസിക വാങ്ങുന്ന സമയം കഴിഞ്ഞു എണീറ്റാൽ പിന്നെ അത് നോക്കണ്ട) ഇന്നത്തെ പോലെ നഗ്ന-അർദ്ധനഗ്നമേനികൾ എപ്പോൾ വേണമെങ്കിലും വിരൽതുമ്പിൽ കാണുന്ന ഒരു കാലഘട്ടമായിരുന്നില്ല അന്ന്. (ആ സമയം കടന്നു പോയവർക് അറിയാം)സിനിമ മാസികകൾ ആണെങ്കിലും ഗ്ലാമർ കൂടിയപ്പോൾ ഇത്തരം മാസികകൾ വായിക്കരുത് എന്നുള്ള ശാസനം വീട്ടിൽ വന്നു. വാരികകൾ വരുന്നത് നിർത്തിച്ചു.നീലചിത്രങ്ങളുടെ അതിപ്രസരം മൂലം നഗരത്തിലെ പ്രധാന തിയേറ്റർ (രാജ്മഹൽ-അനശ്വര) തീവെക്കപെട്ടു.(തിരുനക്കര അമ്പലത്തിന് അടുത്ത് തന്നെ ഇത്തരം ഒരു ആഭാസം വേണ്ട എന്ന നിലയിൽ ആകാം തിയേറ്റർ കത്തിച്ചത് അതല്ല ഹിന്ദു -മുസ്ലിം പ്രശ്നം ആണെനും പറഞ്ഞു കേട്ടിരുന്നു ) അത് മൂലം ഇംഗ്ലീഷ് – മലയാള ബിഗ്രേഡ് ചിത്രങ്ങളുടെ പോസ്റ്റ്ർ കാണാനുള്ള അവസരങ്ങൾ നഷ്ടപെട്ടു. സ്കൂൾ വിദ്യാർത്ഥികൾക്ക് അത്രയെ വിധിച്ചിട്ടുള്ളു.

കുറച്ചു വർഷങ്ങൾക്ക് മുൻപ് ചെങ്ങളം മെറീനയിൽ സിനിമഗാനരംഗത്ത് വരുന്ന അർദ്ധനഗ്നമേനികൾ കണ്ടു തുടങ്ങിയ എതിർലിംഗ ശരീരത്തോട് ഉള്ള ആകർഷണമാണ് സിനിമ വാരികകളിൽ അഭയംതേടിയത്. ചെറുപ്പം മുതൽ വീട്ടിൽ Vhs സിനിമ കാണാൽ ആയിരുന്നു ഏക വിനോദം. ആഴ്ചയിൽ മാത്രം എത്തുന്ന രണ്ടു കാസറ്റ് ന് വേണ്ടി കാത്തിരിരുന്ന ഒരു കാലം. അത് വരെ കയ്യിൽ ഉള്ള vhs വീണ്ടും വീണ്ടും കാണേണ്ടി വരുന്നു.അമരവും,നാടോടികാറ്റും ആണ് vhs എങ്കിൽ രാവിലെ ഉച്ചക്ക് രാത്രി അത് തന്നെ ഇട്ടു കാണും
ബ്ലാക്ക് &വൈറ്റ് സിനിമയും കളർ സിനിമയും തമ്മിൽ ഉള്ള വൃത്യാസം അറിയാത്ത കാലത്ത് 1980 വരെ ലോകത്തിനു നിറം ഇല്ലായിരുന്നു എന്നും അതിനു ശേഷം നിറം വന്നു എന്നും കരുതിയിരുന്ന 90കളിലെ ബാല്യം.അടുത്ത വീട്ടിലെ ചേട്ടൻമാർക്ക് ഒപ്പം ആഴ്ചയിൽ ഒരിക്കൽ അടുത്തുള്ള ചെറിയ തിയേറ്ററിൽ പോയി സിനിമ കാണാൻ തുടങ്ങി. എന്നെ സിനിമ കാണിക്കുക എന്നതിൽ ഉപരി അവർക്ക് സിനിമ കാണണം എന്ന ആഗ്രഹത്തിൽ അവർ കൊണ്ട് പോകുന്ന സിനിമ എല്ലാം ഞാനും കാണും. പഴയത് പുതിയത് എന്ന് നോക്കാറില്ല അങ്ങനെ മലയാളം സിനിമ മാത്രം കാണുന്ന സമയത്ത് ഹിന്ദി – തമിഴ് സിനിമകൾ അധികം കാണാത്ത സമയം “നായിക ജട്ടിയും ബ്രായും ഇട്ടോണ്ട് ഡാൻസ് ചെയുന്നു” എന്നുള്ള സഹപാഠികളുടെ ആവേശപൂർവ്വമായ വാക്കുകളിൽ അടുത്ത വീട്ടിലെ ചേട്ടൻമാരെ പൊക്കി എടുത്തു ആ സിനിമ കാണാൻ പോയി.പിൽകാലത് സിനിമ മാസികകൾ വായിക്കാൻ തുടങ്ങിയ സമയം ആണ് ആ കണ്ട സിനിമയുടെ പേര് രംഗീല എന്നാണ് എന്ന് മനസിലായത്.

“നായികയുടെ പാവാട പൊങ്ങി വരുന്ന പാട്ട് ഉള്ള സിനിമ ” എന്ന അടുത്ത വശീകരണ വാക്കുകളിൽ പിന്നെയും പോയി അതിന്റ പേര് ഉള്ളത്തെ അള്ളിത്താ എന്നു പിന്നെ മനസിലായി.ആസ്വാദനത്തിന്റെ തോത് കേറി വരുന്ന അനുസരിച്ചു കാണാകാഴ്ചകളിലേക്ക് ഉള്ള ആഗ്രഹവും വർധിക്കും. ഇമ്പോർട്ട് ചെയ്ത നഗ്നcചിത്രങ്ങൾ ഉള്ള ചീട്ടു കൾ കൂട്ടുകാർ കാണുന്നത് കണ്ടു അതോടൊ പൂർണ്ണനഗ്ന മേനികൾ കാണാൻ താല്പര്യം ആയി.അശ്ലീലമാസിക (കൊച്ചു പുസ്തകം എന്ന് വിളിക്കപെടുന്നു) യും അവർ വഴി കാണാൻ സാധിച്ചു.അറിവില്ലായ്മ പലപ്പോഴും അബദ്ധങ്ങൾ ആയി മാറാറും ഉണ്ട് .അശ്ലീലമാസിക ആണെന്ന് കരുതി ഇംഗ്ലീഷ് മാസികകൾ വാങ്ങുന്നു. തുറന്നു നോക്കിയാൽ പുറംചട്ടയിൽ ഉള്ള അർദ്ധനഗ്ന മേനി ചിത്രം മാത്രം.അന്ന് കോട്ടയം നഗരത്തിൽ അത്തരം മാസികകൾ ലഭിചിരുന്നത് കളക്ട്രെറ്റ് പടിക്കൽ ഉള്ള കടകളിലും, അനശ്വര തിയേറ്റർ പരിസരത്തുമാണ് കടക്കാരനെ കൈയിൽ എടുക്കുക ഏക വഴി.

സ്ഥിരം സിനിമ മാസികകൾ വാങ്ങി പ്രീതി നേടും. അടുത്തത് മുത്തുചിപ്പി, സഖി (ഇക്കിളി കഥകൾ മാത്രം ഉള്ള ഒരു വാരിക ആ പേരിൽ ഉണ്ടായിരുന്നു )അങ്ങനെ കുറെ എണ്ണം..ക്രമേണ ലക്ഷ്യത്തിൽ എത്തി.ആസക്തിയുടെ തലങ്ങൾ കൂടി വരുന്നു. ദൃശ്യദർശനവും പരീക്ഷിക്കുക.കേബിൾ ടീവി കാലഘട്ടത്തിൽ എത്തിയത് കൊണ്ട് ആ വഴി ശ്രദ്ധ തിരിച്ചു. Mtv, ചാനൽ V, SS music പോലുള്ളവയിൽ മിഡ്‌നൈറ്റ്‌ മസാല സോങ് കാണുക പതിവാക്കി.ഗ്ലോബൽ, സൂര്യ വരവോടെ പഴയ ബിഗ്രേഡ് ചിത്രങ്ങൾ കൂടുതൽ കാണാൻ തുടങ്ങി (അവിടെയും മുൻപ് മാസിക ആധിപത്യം സ്ഥാപിച്ച വ്യക്തി ഇടിച്ചു കേറി)Vhs സിനിമകൾ കേബിൾ ടീവി യിൽ വരുന്നത് കൊണ്ട് വീട്ടുകാർ Vcr വിറ്റു.. വില കൊടുത്തു മേടിച്ച Vhs കൾ സൂക്ഷിച്ചു.ഒരു Vcr മേടിച്ചാൽ അശ്ലീല കാസറ്റ് ഒപ്പിച്ചു കാണാം എന്നുള്ള ആലോചന തിരുനക്കര മൈതനത്തിനു മുന്നിൽ അന്നുള്ള വഴിയോര കച്ചവടകാരരിൽ ഒരാൾക്ക് സെക്കന്റ്‌ ഒരെണ്ണം വാങ്ങാൻ പണം നൽകി ( ടൗണിലും തെക്കുംഗോപുരത്തും കാസറ്റ് കടകൾ ഒരുപാട് ഉണ്ടെന്നും അവിടെ ചെന്നാൽ അപ്പോൾ തന്നെ വാങ്ങാമല്ലോ എന്നുള്ള വിവരം അന്ന് പോയില്ല) പൈസ വാങ്ങിയ ആൾ പല തവണ നടത്തിച്ചു അവസാനം ഞാൻ തന്നെ ആ പൈസ ഉപേക്ഷിച്ചു.പിന്നെ വരുന്നത് സിഡി കാലഘട്ടമായിരുന്നു അശ്ലീലചിത്രങ്ങളുടെ ചാകര.
സ്വതന്ത്രമായ നിയന്ത്രണങ്ങളില്ലാത്ത ഒരു കാലം മറ്റൊരു പോസ്റ്റ്‌ൽ അതെ പറ്റി പറയാം….

Leave a Reply
You May Also Like

ഇനി ചെന്നൈയിൽ വരുമ്പോൾ പാർട്ടി തരാമെന്നു വെങ്കട് പ്രഭു വിനീത് ശ്രീനിവാസനോട്, കാരണമുണ്ട് !

സരോജ എന്ന തമിഴ് എന്ന തമിഴ് ചിത്രമാണ് മലർവാടി ആർട്സ് ക്ലബ് എന്ന സിനിമ എടുക്കാൻ…

50 സെക്കൻഡ് പരസ്യത്തിന് 5 കോടി രൂപ, 100 കോടിയുടെ വീട്ടിൽ താമസിക്കുന്നു, യാത്ര ചെയ്യാൻ സ്വകാര്യ ജെറ്റ്

തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ് നയൻതാര. വർഷങ്ങൾക്ക് മുമ്പ്, ഒരു വിവാദം കാരണം, അവൾ ഒറ്റരാത്രികൊണ്ട്…

‘കുറ്റിയും കൊളുത്തും’ നിന്നെ അറിയുവാൻ പറയുന്ന സിനിമ

‘കുറ്റിയും കൊളുത്തും’ നിന്നെ അറിയുവാൻ പറയുന്ന സിനിമ A Sebastian ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ…

ഉദ്ധാരണക്കുറവിന് മുരിങ്ങയ്‌ക്ക പരിഹാരമാകുമോ? പഠനം പറയുന്നു.

ഉദ്ധാരണക്കുറവ് മെച്ചപ്പെടുത്താനും സെക്സിനോടുള്ള ആഗ്രഹം ഉയർത്താനും മുരിങ്ങക്ക സഹായിക്കുന്നുണ്ട്.