ഇന്നലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ,കേരളത്തിൽ നിന്നും സാഹിത്യത്തിനുള്ള പത്മശ്രീ പുരസ്കാരം ലഭിച്ച, ഇതുവരെ കേൾക്കാത്ത ഒരു പേര് ശ്രദ്ധയിൽ പെട്ടു . “ബാലൻ പൂതേരി” .20 വർഷം മുമ്പ് കാഴ്ച നഷ്ടപ്പെട്ടിട്ടും അകക്കണ്ണിന്റെ ആത്മബലത്താൽ ഒട്ടേറെ പുസ്തകം രചിച്ച ആളെ കുറിച്ചറിയാൻ ഫേസ്ബുക്കിൽ തന്നെ ആദ്യം തിരഞ്ഞു .
കണ്ണുകളിലെ ഇരുട്ടിനെ അക്ഷരവെളിച്ചം കൊണ്ട് അതിജീവിച്ച പത്മപുരസ്കാര ജേതാവിനോടുള്ള “ബഹുമാനം” പക്ഷെ അദ്ദേഹത്തിന്റെ അനുയായികൾ ചിലപ്പോൾ കൈകാര്യം ചെയ്യുന്ന ( എല്ലാ ഫേസ്ബുക് പോസ്റ്റിലും ശ്രി ബാലൻ പൂതേരി നാഷണൽ അവാർഡ് ഗോൾഡ് മെഡൽ വിത്ത് വൺ ലാക് ക്യാഷ് അവാർഡ് വിന്നർ എന്ന് സ്വയം അഭിസംഭോധന ചെയ്യുന്ന)ഫേസ്ബുക് വാൾ കണ്ടപ്പോൾ തോണി തുഴഞ്ഞു അക്കരെയെക്ക് പോയി . പത്മ പുരസ്കാരത്തിലേക്ക് വരെ എത്തിച്ച അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഏതൊക്കെയാണെന്ന് ചിത്രത്തിൽ നോക്കിയാൽ കാണാം .
ഇന്ന് അജണ്ടകളിലൂടെ നിരന്തരം പ്രവർത്തിക്കുന്ന ഒരു ലോകക്രമം ആണ് , എല്ലാ കാലത്തും ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകാം, ഇല്ലാതെയുമിരിക്കാം, ബാലൻ അയാൾക്ക് താല്പര്യമുള്ള വിഷയത്തിൽ അയാളുടെ കുറച്ചധികം ബോധ്യങ്ങൾ എഴുതി, ഭരണകൂടത്തെയോ പുരസ്കാര നിർണ്ണയ സമതിയോ അയാൾ യോഗ്യൻ ആണെന്ന് നിർണ്ണയിച്ചു, അവരുടെ അളവുകോലുകൾ, അയാൾ ഇത്തരം പുസ്തകം എഴുതി എന്നത് കൊണ്ട് മാത്രം അർഹനായതാണോ അല്ലയോ എന്നതൊക്കെ തർക്ക വിഷയം.