മതം തന്നെയാണ് മനുഷ്യന്‍റെ ശത്രു, ചോദ്യംചെയ്താൽ ആശയപരമായി സംവദിക്കാൻ ശേഷിയില്ലാത്തതുകൊണ്ട് ആയുധം കൈയ്യിലെടുക്കും

115

മതം തന്നെയാണ് മനുഷ്യന്‍റെ ശത്രു.അപഹാസ്യമായകഥകളിൽ വിശ്വസിക്കുന്നവര്‍ ആ പൊട്ടകഥയെ ചോദ്യംചെയ്താൽ ആശയപരമായി സംവദിക്കാൻ ശേഷിയില്ലാത്തതുകൊണ്ട് ആയുധം കൈയ്യിലെടുക്കും.അതുതന്നെയാണ് കാലങ്ങളായ് മതം ആവർത്തിക്കുന്നത്.അതിനെ തടയേണ്ടത് മതേതരത്വമൂല്യങ്ങൾ കൈമോശം വന്നിട്ടില്ലാത്ത മനുഷ്യന്റെ ആവശ്യമാണ്.പ്രതികരിക്കുക.
അക്ഷരങ്ങൾക്ക് ആയുധങ്ങളേക്കാൾ മൂർച്ചയുണ്ടെന്ന് ഈ പമ്പരവിഢികളെ കാട്ടികൊടുക്കുക.

സോഷ്യൽ മീഡിയയിൽ പ്രവാചകനെ നിന്ദിക്കുന്ന രൂപത്തിലുളള ചിത്രവും കുറിപ്പും പ്രചരിപ്പിച്ചിതിനെ തുടർന്ന് ബം​ഗ്ളൂരു ന​ഗരത്തിലെ പ്രതിഷേധങ്ങള്‍ കലാപമായി. ഫേസ്ബുക്കിലൂടെ പ്രചരിച്ച വിദ്വേഷ കാർട്ടൂൺ, മതവിദ്വേഷം വളർത്തുന്ന കുറിപ്പ് എന്നിവയെ തുടർന്നാണ് ഇന്നലെ വൈകുന്നേരം മുതൽ ബം​ഗ്ളൂരുവിൽ പ്രതിഷേധങ്ങളും സംഘർഷവും ആരംഭിച്ചത്. ഇതിനെ തുടർന്ന് പൊലീസ് നടത്തിയ വെടിവെയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. അഡീഷണൽ കമ്മീഷണർ അടക്കം 60 പൊലീസുകാർക്ക് പരിക്കേറ്റു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേർ അറസ്റ്റിലായി.

കോൺഗ്രസ് എംഎൽഎയായ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവായ നവീൻ എന്ന യുവാവാണ് മതവിദ്വേഷം വളർത്തുന്ന തരത്തിലുളള കുറിപ്പും കാർട്ടൂണും സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത്. ഇതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഇത് വിവാദമാകുകയും ഒരു വിഭാ​ഗം ജനക്കൂട്ടം തെരുവിൽ പ്രതിഷേധവുമായി ഇറങ്ങുകയുമായിരുന്നു. വിദ്വേഷ പോസ്റ്റ് പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള ഈ പ്രതിഷേധം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങി.

രാത്രി എട്ട് മണിയോടെ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ കാവൽബൈരസന്ദ്രയിലെ വീടിന് നേർക്ക് അക്രമികൾ കല്ലെറിഞ്ഞു. നവീന്റെ കാറിന് തീവെക്കുകയും ചെയ്തു. പിന്നാലെ ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസ് സ്റ്റേഷന് മുന്നിലും നവീനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള പ്രതിഷേധം ഉയർന്നു. പൊലീസ് സ്റ്റേഷനുകൾക്ക് നേരെ കല്ലേറുണ്ടായി. കാവൽബൈരസന്ദ്ര, ഭാരതിനഗർ, താനറി റോഡ് എന്നിവിടങ്ങളിലായി പതിനഞ്ചിലേറെ വാഹനങ്ങൾക്കാണ് തീവെച്ചത്.

സംഘർഷങ്ങൾ പിന്നീട് ഇരുവിഭാ​ഗങ്ങൾ തമ്മിലുളള കലാപമായി മാറുകയായിരുന്നു. ആക്രമണങ്ങളിൽ നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കാൻ മുസ്ലിം സമൂഹം കൈകോർത്ത് നിൽക്കുന്ന ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഘർഷങ്ങളെ തുടർന്ന് ബം​ഗ്ളൂരു ന​ഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ട നവീനെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണർ കമാൽ പാന്ത് അറിയിച്ചു. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.