ബാങ്ക് ലയനം നേട്ടവും കോട്ടവും

283

Ajith Sudevan എഴുതുന്നു 

ബാങ്ക് ലയനം നേട്ടവും കോട്ടവും.

Ajith Sudevan
Ajith Sudevan

ഏത് മേഖലയിൽ ആയാലും ലയനം ഉപഭോക്താക്കൾക്കും പ്രസ്തുത തൊഴിൽ മേഖലയിലെ ജോലിക്കാർക്കും നേട്ടത്തേക്കാൾ കൂടുതൽ കോട്ടമാണ് ഉണ്ടാക്കുന്നത്. കാരണം വിപണിയിലെ മത്സരം കുറയുന്നത് ഉപഭോക്താക്കൾക്കും തൊഴിലാളികൾക്കും ഒന്നിന് പകരം മികച്ച മറ്റൊന്ന് തെരഞ്ഞെടുക്കാനുള്ള അവസരം കുറയ്ക്കും. ഇക്കാരണത്താൽ മുതലാളിത്ത രാജ്യമായ അമേരിക്കയിൽ പോലും കടുത്ത നിരീക്ഷണ നിയന്ത്രണങ്ങളോടെ മാത്രമേ ബന്ധപ്പെട്ട നിരീക്ഷണ ഏജൻസികളും സർക്കാരും ലയനം അനുവദിക്കാറുള്ളൂ.

നിലവിൽ 5 ലക്ഷം കൈവശം ഉള്ള വ്യക്തി 5 ബാങ്കിൽ ആയി ഓരോ ലക്ഷം വീതം ഇട്ടാൽ പ്രസ്തുത നിക്ഷേപം നിലവിൽ പൂർണമായി സുരക്ഷിതം ആണ്. എന്നാൽ പ്രസ്തുത ബാങ്കുകൾ എല്ലാം കൂടെ ലയിപ്പിച്ചു ഒന്നാക്കിയാൽ ആദ്യ ഒര് ലക്ഷത്തിന് മാത്രമേ ഇൻഷുറൻസ് സംരക്ഷണം നൽകേണ്ടത് ഉള്ളൂ എന്നത് സർക്കാരിന് നേട്ടവും ഉപഭോക്ക്താവിന് കോട്ടവും ആണ് .

ഇക്കാരണം കൊണ്ട് അമേരിക്കയിൽ വ്യാപകമായ ബാങ്ക് ലയനം ഉണ്ടായ 2008 ലെ സാമ്പത്തിക മാന്ദ്യകാലത്ത് സർക്കാർ കുറച്ചു കാലത്തേക്ക് ഇൻഷുറൻസ് സംരക്ഷണം പരിധിയില്ലാതെ ഉയർത്തിയിരുന്നു. ഇപ്പോൾ അത് രണ്ടര ലക്ഷം ഡോളർ ആണ്. എന്നാൽ നാട്ടിൽ ഇപ്പോളും പഴയ ഒര് ലക്ഷം തന്നെയാണ്.

ബാങ്ക് ലയനം ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കും തന്മൂലം വരുന്ന കുറച്ചുകാലത്തേക്ക് ബാങ്കുകൾക്ക് പുതിയതായി ജോലിക്കാരെ നിയമിക്കേണ്ടിവരില്ല. കാരണം ഉദ്യോഗസ്ഥ പുനർവിന്യാസത്തിലൂടെ വിരമിക്കുന്നവരുടെ ഒഴിവ് നികത്താൻ കഴിയും. അത് ബാങ്കിന് നേട്ടവും എന്നാൽ ബാങ്കിങ് മേഖലയിൽ തൊഴിൽ കാത്തിരിക്കുന്നവർക്ക് കോട്ടവും ആണ്.

ലയനം വഴി വിപണിയിലെ മത്സരം കുറയുന്നതിനാൽ വലിയ തോതിൽ മാർക്കറ്റിങ് ചെലവ് കുറയ്ക്കാൻ കഴിയും എന്നത് ബാങ്കിന് നേട്ടമാണ്. വിപണിയിലെ മത്സരം കുറയുന്നത് ഉപഭോക്താക്കൾക്ക് ലോൺ റീ ഫൈനാൻസിങ് അടക്കമുള്ള അവസരങ്ങൾ കുറയ്ക്കും എന്നതിനാൽ ലയനം ഉപഭോക്താക്കൾക്ക് കോട്ടമാണ്.

Advertisements