ആൽമരവും ഓക്സിജനും അഥവാ ഒരു ഭൂലോക വിഡ്ഢിത്തം

0
99

കടപ്പാട് : നിധിൻ ബാലചന്ദ്രൻ

ആൽമര ശാസ്ത്രം

⭕ആൽമരങ്ങളെ പൂജിച്ചാൽ ജീവിതത്തിൽ ഐശ്വര്യം കടന്ന് വരും എന്നും സമ്പൽ സമൃദ്ധി ഉണ്ടാകും എന്നും വിശ്വസിക്കുന്നവരായിരുന്നു ഒരുകാലത്ത് ഇന്ത്യയിലെ ഭൂരിപക്ഷ ജനങ്ങൾ Vat-Savitri- പൂർണിമ പോലുള്ള പൂജകൾ അതിന് ഉദാഹരണമാണ്. പിന്നീട് ശാസ്ത്രം വളർന്നപ്പോൾ ആൽ മര ആരാധനയെ ശാസ്ത്രവുമായി കൂട്ടികെട്ടാൻ തുടങ്ങി . പണ്ട് കുട്ടികാലത്ത് മത ജീവിയായി വളരുമ്പോൾ കേട്ടിട്ടുള്ള ഒരു Pseudoscience ആണ് കൂടുതൽ Oxygen പുറത്തു വിടുന്ന ആൽമരങ്ങളെ കുറിച്ചുള്ള അത്ഭുത പരാമർശങ്ങൾ. മറ്റ് തണൽ മരങ്ങൾ പോലെ ഉള്ള ഒരു വൃക്ഷം എന്നല്ലാതെ ആൽമരങ്ങൾക്ക് പ്രത്യേകതകൾ ഒന്നും തന്നെയില്ല. ഇത് നിങ്ങൾക്ക് ഒരു Gas detector എടുത്ത് പരീക്ഷിച്ച് നോക്കിയാൽ മനസ്സിലാക്കാവുന്നതാണ് ഏത് മരത്തിന്റെ ചുവട്ടിൽ പോയി നിന്നാലും അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് 20.9 % ആയിരിക്കും അത് ആൽമരങ്ങൾ ഇല്ലാത്ത മരുഭൂമിയിൽ പോയാലും ഇതായിരിക്കും ഓക്സിജന്റെ അളവ്.

⭕ഏറ്റവും കൂടുതൽ ആൽമര പൂജ നടക്കുന്ന ഇന്ത്യയേക്കാൾ ശുദ്ധമായ വായു ലഭിക്കുന്ന ലോക രാജ്യങ്ങൾ ഭൂമിയിൽ ഉണ്ടെന്ന് അറിയാത്ത പൊട്ട കിണറ്റിലെ തവളകളാണ് ഇന്നും ഇതൊക്കെ പ്രചരിപ്പിക്കുന്ന മത ജീവികൾ. ഇന്ന് അന്തരീക്ഷത്തിൽ കാണുന്ന ഓക്സിജൻറെ പ്രധാന ഉറവിടം കരയിൽ ഉള്ള വൃക്ഷങ്ങൾ അല്ല മറിച്ച് സമുദ്രം ആണ്. ഓക്സിജൻ ഉല്പാദനത്തിന്റെ പ്രധാന പങ്ക് oceanic plankton, drifting plants, algae മുതലായവയാണ് പിന്നെ ഫോട്ടോസിന്തസിസ് നടത്താൻ കഴിവുള്ള ബാക്ടീരികളും. അതുകൊണ്ടാണ് വനങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിലും ദ്രുവ പ്രദേശങ്ങളിലും ഒക്കെ മനുഷ്യരടക്കമുള്ള ജീവികൾക്ക് ശ്വസനം നടത്താൻ സാധിക്കുന്നത്.
ഇനി ആത്മീയ ആചാര്യന്മാർ പറയുന്ന പോലെ അല്മരങ്ങൾ കൂടുതൽ ഓക്സിജൻ പുറത്തു വിടുന്നു എന്ന് തന്നെ ഇരിക്കട്ടെ അത് കൊണ്ട് എന്തെങ്കിലും ഗുണം മനുഷ്യർക്കുണ്ടോ ? അതില്ല എന്ന് മാത്രമല്ല ദോഷവുമാണ് 23.5% ഓക്സിജൻ ശരീരത്തിന് വളരെ അപകടകരമാണ്. അന്തരീക്ഷത്തിൽ ഓക്സിജൻ അളവ് അങ്ങനെ കൂടില്ല Chemical Industries ൽ ജോലി ചെയ്യുന്നവർക്ക് അറിയാം വല്ല Oxygen പൈപ്പ് ലീക്കോ മറ്റ് അപകടങ്ങളോ ഉണ്ടായാലാണ് Oxygen enrichment ഉണ്ടാകുക. എന്നാൽ Oxygen deficiency ഉണ്ടാകാനുള്ള സാദ്ധ്യതകൾ വളരെ കൂടുതൽ ആണ് ഒരു തീപിടുത്തം ഉണ്ടായാലും മതി. എൻ്റെ അഭിപ്രായത്തിൽ ആല്മരങ്ങളെക്കാൾ നല്ലത് പ്ലാവും മാവും ഒക്കെയാണ് ഒന്നുമില്ലെങ്കിൽ ചക്കയും മാങ്ങയും ഒക്കെ കിട്ടുമല്ലോ .

⭕ഇനി മരങ്ങളെ സംരക്ഷിക്കാനാണ് എന്ന ന്യായീകരണമെങ്കിൽ അതിന് അന്ധ വിശ്വാസങ്ങൾ വളർത്തേണ്ടതില്ല ആളുകളിൽ പ്രകൃതി സംരക്ഷണ ബോധം വളർത്താൻ മരത്തെ പൂജിക്കേണ്ട ആവശ്യമില്ല
ആധുനിക മനുഷ്യർക്ക് യോജിച്ച മാർഗം തെരഞ്ഞെടുക്കുക.