ബാറ്റിൽ ബോംബ് അഥവാ വവ്വാൽ ബോംബ്

അറിവ് തേടുന്ന പാവം പ്രവാസി

????രണ്ടാം ലോകമഹായുദ്ധം. ജപ്പാന്റെ മുന്നേറ്റം തടയാന്‍ ടോക്കിയോ നഗരത്തിന് വന്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന ഒരു പദ്ധതി അമേരിക്കന്‍ സൈനിക വിദഗ്ദ്ധര്‍ തയ്യാറാക്കി. ടോകിയോ നഗരം ബോംബ് വച്ച് തകര്‍ക്കുകയെന്നതായിരുന്നു പദ്ധതി. വിചിത്രമായ ഒരു മാര്‍ഗമാണവര്‍ കണ്ടെത്തിയത്. ലക്ഷക്കണക്കിന് വവ്വാലുകളെ ടോകിയോ നഗരത്തില്‍ കൊണ്ട് പോയി വിടുക. ഈ വവ്വാലുകളുടെ ദേഹത്ത് നിശ്ചിത സമയത്ത് പൊട്ടുന്ന ചെറിയ ബോംബുകള്‍ ഘടിപ്പിച്ചിരിക്കും. നേരം വെളുക്കുമ്പോള്‍ കെട്ടിടങ്ങളും മറ്റും ഈ വവ്വാലുകള്‍ കയറിപ്പറ്റുമെന്നും ബോംബ് പൊട്ടിത്തെറിച്ച് ടോകിയോ നഗരത്തിലെ കെട്ടിടങ്ങളും മറ്റും തകരുമെന്നും അനേക മനുഷ്യര്‍ നശിക്കുമെന്നും അവര്‍ കണക്ക് കൂട്ടി.

പദ്ധതി നടപ്പിലാക്കുന്നതിന്ന് മുമ്പ് ഇതൊന്ന് പരീക്ഷിച്ച് നോക്കാന്‍ അവര്‍ തീരുമാനിച്ചു. നൂറുകണക്കിന് വവ്വാലുകളെ പിടിച്ച് ടൈംബോംബ് ഫിറ്റ് നിശ്ചിത സ്ഥലത്തെ കെട്ടിടങ്ങളുടെ മുകളില്‍ വിമാനത്തില്‍ കൊണ്ട് പോയിട്ടു. പക്ഷേ ഉദ്ദേശിച്ചിരുന്ന കെട്ടിടങ്ങളിലല്ല വവ്വാലുകള്‍ കയറിപ്പറ്റിയത് അമേരിക്കയുടെ യുദ്ധോപകരണ ശാലയിലാണ് വവ്വാലുകള്‍ കയറിപ്പറ്റിയത്. ബോംബ് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് പിടികൂടാനുള്ള ശ്രമമൊന്നും വിജയിച്ചില്ല. പരീക്ഷണശാലകള്‍ മുഴുവനും സ്‌ഫോടനത്തില്‍ തകരുന്നത് നോക്കി നില്‍ക്കേണ്ടി വന്നു. അതോടെ വവ്വാല്‍ ബോംബ് പദ്ധതി അമേരിക്കക്ക് ഉപേക്ഷിക്കേണ്ടി വന്നു.

Leave a Reply
You May Also Like

കരിയും, കൽക്കരിയും തമ്മിലുള്ള വ്യത്യാസം എന്ത് ?

കണ്ടാൽ ഏതാണ്ട് ഒരുപോലെയിരിക്കുന്ന രണ്ടു വസ്തുക്കൾ അതാണ് കരിയും, കൽക്കരിയും. പക്ഷേ, ഇവ രണ്ടും തമ്മിൽ വലിയ ബന്ധമൊന്നുമില്ല

എന്താണ് പോയിന്റ് നെമോ: സ്‌പേസ്‌ക്രാഫ്റ്റ് സെമിത്തേരി ?

✍️ Sreekala Prasad പോയിന്റ് നെമോ: സ്‌പേസ്‌ക്രാഫ്റ്റ് സെമിത്തേരി ന്യൂസിലാന്റിന്റെ കിഴക്കൻ തീരത്ത്, പസഫിക് സമുദ്രത്തിൽ…

പരസ്യത്തില്‍ വാച്ച് എപ്പോഴും 10:10 കാണിക്കുന്നത് എന്നാല്‍ , ഐഫോണിന്റെ പരസ്യങ്ങളിൽ എല്ലാ ചിത്രത്തിലും സമയം 9.41 am ആയിരിക്കും. എന്താണ് ഇതിനു പിന്നിലെ രഹസ്യം?

പരസ്യത്തില്‍ വാച്ച് എപ്പോഴും 10:10 കാണിക്കുന്നത് എന്നാല്‍ , ഐഫോണിന്റെ പരസ്യങ്ങളിൽ എല്ലാ ചിത്രത്തിലും സമയം…

എന്താണ് ഏടാകൂടം ?

എന്താണ് ഏടാകൂടം ? ബുദ്ധിപരമായവ്യായാമത്തിന് പഴയകാലത്ത് കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടമാണ് ഏടാകൂടം. ഒരു തരം…