Sreekala Prasad

ദക്ഷിണ കന്നടയിലെയും തുളുനാട്ടിലെയും മുസ്ലിങ്ങളെ പൊതുവെ വിളിക്കപ്പെടുന്ന പേരാണ് ബ്യാരി (ബിയറി). കാസര്‍കോട് ചന്ദ്രഗിരി മുതല്‍ കര്‍ണാടക ഉഡുപ്പി ജില്ലയിലെ ബാര്‍ക്കൂര്‍ വരെയുള്ള മുസ്‌ലിം വിഭാഗത്തില്‍പ്പെടുന്ന പ്രത്യേക സമുദായമാണ് ബ്യാരികള്‍. 1350 വർഷത്തിലധികം വ്യക്തമായ ചരിത്രമുള്ള ഇന്ത്യയിലെ ആദ്യകാല മുസ്ലീം നിവാസികളിൽ ഒന്നാണ് തുളുനാട്ടിലെ ബ്യാരി സമൂഹം.
ബ്യാരികള്‍ പുരാതനകാലം മുതലെ കച്ചവടക്കാരായിരുന്നു. കച്ചവടം എന്നര്‍ത്ഥം വരുന്ന ബ്യാര എന്ന തുളു പദത്തില്‍ നിന്നാണ് ബ്യാരിയുടെ ഉത്ഭവം എന്നാണ് ഒരു നിഗമനം. മറ്റൊരു ജനപ്രിയ സിദ്ധാന്തം, “ബഹാർ” എന്ന അറബി പദത്തിൽ നിന്നാണ് ബ്യാരി എന്ന വാക്ക് വന്നതെന്നും “ബഹാർ” എന്നാൽ “സമുദ്രം”, “ബഹ്രി” എന്നാൽ “നാവികൻ അല്ലെങ്കിൽ നാവിഗേറ്റർ” എന്നാണ്. ദക്ഷിണേന്ത്യയുടെ തീരപ്രദേശത്തേക്ക്, പ്രത്യേകിച്ച് തുളുനാട് മലബാറിന്റെ തീരപ്രദേശത്തേക്ക് യാത്ര ചെയ്യുന്ന അറബ് കച്ചവടക്കാരുമായി ബ്യാരി സമൂഹത്തിന് വ്യാപാര ബന്ധമുണ്ടായിരുന്നു. തുളുനാടുമായുള്ള അറബ് വ്യാപാര ബന്ധം തെളിയിക്കുന്ന ലിഖിതങ്ങൾ ബർക്കൂറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.ബ്യാരി എന്ന വാക്ക് “മലബാർ” എന്ന മൂലപദത്തിൽ നിന്നാണ് ഉണ്ടായതെന്ന് മൂന്നാമത്തെ സിദ്ധാന്തം പറയുന്നു

പഴയ വിജയനഗര സാമ്രാജ്യത്തിലെ ബര്‍കൂര്‍, മാംഗ്ലൂര്‍, കാസര്‍ഗോഡ് ദേശങ്ങള്‍ ചേര്‍ന്നുകിടക്കുന്ന ദക്ഷിണ കന്നടയായിരുന്നു ബ്യാരികളുടെ പ്രധാന കേന്ദ്രം.ദക്ഷിണ കന്നഡ മുസ്ലീങ്ങളിൽ 80 ശതമാനവും ബ്യാരികളാണ്, മറ്റുള്ളവർ അയൽ ജില്ലകളായ ചിക്മംഗളൂർ, ഷിമോഗ, കുടക്, ഹാസൻ, ഉത്തര കന്നഡ എന്നിവിടങ്ങളിൽ ചിതറിക്കിടക്കുന്നു. മുംബൈയിലും ഗോവയിലും ഗണ്യമായ ബെയറി ജനസംഖ്യയുണ്ട്. ഗള്‍ഫ് , യൂറോപ്പ് നാടുകളിലടക്കം പ്രവാസ ലോകത്തും ബ്യാരി സമുദായംഗങ്ങള്‍ ധാരാളമായുണ്ട്.

മഹാനായ ഇസ്ലാമിക് പ്രവാചകൻ , മാലിക് ബിൻ ദീനാർ ഏഴാം നൂറ്റാണ്ടിൽ ഒരു കൂട്ടം അനുയായികൾ അഥവാ ഇസ്ലാമിക പ്രചാരകരോടൊപ്പം മലബാർ തീരത്ത് എത്തി അദ്ദേഹത്തിന്റെ അനുയായി ഹബീബ് ബിൻ മാലിക് തുളുനാട്ടിലൂടെ സഞ്ചരിച്ച് ഇസ്ലാം മതപ്രഭാഷണം നടത്തി. കാസർകോട്, മംഗലാപുരം, ബാർക്കൂർ എന്നിവിടങ്ങളിലും അദ്ദേഹം പള്ളികൾ നിർമ്മിച്ചു. 646 ൽ , മംഗലാപുരത്തെ ബണ്ടർ പ്രദേശത്ത് നിർമ്മിച്ച സീനത്ത് ബക്ഷ് മസ്ജിദ് ഇതിൽപ്പെടുന്നു. മുസ്ലീം ജേതാക്കൾ ഉത്തരേന്ത്യയിൽ വരുന്നതിന് വളരെ മുമ്പുതന്നെ ദക്ഷിണേന്ത്യയിൽ ഇസ്ലാം പ്രചാരത്തിലുണ്ടെന്ന് ഇത് തെളിയിക്കുന്നു. ആദ്യത്തെ അറബ് മുസ്ലീങ്ങൾ AD 7 ആം നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് ഇന്ത്യൻ തീരത്ത് സ്ഥിരതാമസമാക്കിയ ഇന്ത്യയിലെ ആദ്യകാല മുസ്ലീം കുടിയേറ്റക്കാരെക്കുറിച്ച് ബർത്തലോമ്യൂവും സമാനമായ കാര്യങ്ങൾ പറയുന്നുണ്ട്.

ഉത്തരേന്ത്യയിൽ മുഹമ്മദ് ബിൻ കാസിമിന്റെ അധിനിവേശത്തിന് 90 വർഷമെങ്കിലും മുമ്പ്, അറബ് മുസ്ലീം ബിസിനസുകാർ തെക്ക് അഭിവൃദ്ധിപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി രേഖകൾ ലഭ്യമാണ്. 1960 ൽ ബ്യാരി സമൂഹത്തെക്കുറിച്ച് ഗവേഷണം നടത്തിയ അഹമ്മദ് നൂരി എഴുതിയ മൈക്കൽ എന്ന ഗവേഷണ രേഖയിൽ ഈ വസ്തുതകൾ ലഭ്യമാണ്. AD 1296 നും 1316 നും ഇടയിൽ ആദ്യത്തെ മുസ്ലീങ്ങൾ അലാവുദ്ദീൻ ഖൽജിയോടൊപ്പം ഇന്ത്യയിലെത്തിയെന്ന വാദത്തെ നൂറി തർക്കിക്കുന്നു. അറബ്, തുർക്കി, അഫ്ഗാൻ ജേതാക്കൾ ഉത്തരേന്ത്യയിൽ എത്തുന്നതിന് വളരെ മുമ്പുതന്നെ അറബിയും മറ്റ് കുടിയേറ്റക്കാരും ഇന്ത്യയിലേക്ക് വന്നുവെന്ന വാദത്തെ ഇത് ചൂണ്ടിക്കാട്ടുന്നു.

ഡോ. സുശീല പി. ഉപാധ്യായ, ( ബ്യാരി ഭാഷ) ബ്യാരി നാടോടിക്കഥ എന്നിവയിലെ ഗവേഷക ) അഭിപ്രായപ്പെട്ടത് ഇന്ത്യയുടെ മറ്റേതൊരു ഭാഗവും ഇസ്ലാമിനെ സ്വാധീനിക്കുന്നതിനു വളരെ മുമ്പുതന്നെ ഇന്ത്യൻ പടിഞ്ഞാറൻ തീരം ഇസ്ലാമിക സ്വാധീനത്തിൻ കീഴിലായിരുന്നു എന്നാണ്. പുരാതന ചരിത്ര കൃതിയായ കേരളോൽപത്തിയിൽ മലബാറിലെ രാജാവായ ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചപ്പോൾ മലബാർ പ്രദേശത്ത് ഇസ്ലാം ആചരിക്കാനും പ്രചരിപ്പിക്കാനും അറബികൾക്ക് രാജകീയ അനുമതിക്കൊപ്പം അവർക്ക് കടൽ വ്യാപാരത്തിനുള്ള അനുമതിയും നൽകി. അറബ് വ്യാപാരികളുടെ പ്രചാരണ പ്രവർത്തനങ്ങൾ കാരണം, ധാരാളം ആളുകൾ ഇസ്ലാം സ്വീകരിക്കുകയും മുസ്ലീങ്ങളെന്ന നിലയിൽ മെച്ചപ്പെട്ട സാമൂഹിക പദവി ഏറ്റെടുക്കുകയും ചെയ്തു.

(അറബികളുമായുള്ള ബന്ധം, സൂഫികള്‍, ജാതി പീഡനം തുടങ്ങിയവ തുളുനാട്ടിലെ ഇസ്ലാം വ്യാപനത്തിന് പല കാരണങ്ങളായി പറയുന്നുണ്ട്. ബ്രാഹ്മണിസം തുളുനാട്ടിലേക്ക് കടന്നുവന്നതോടെ തദ്ദേശീയരായ താഴ്ന്ന ജാതിക്കാരായ കോരഗാസും മന്‍സാസും മുക്കുവന്മരായ ബൂമികളും മൊഗവീരന്മാരുമെല്ലാം ജാതി പീഡനങ്ങളില്‍ നിന്ന് രക്ഷതേടി ഇസ്ലാമില്‍ അഭയം തേടി മതപരിവര്‍ത്തനം നടത്തിയവരാണെന്ന് വില്യം ലോഗന്‍ എഴുതുന്നുണ്ട്.)

പതിനാറാം നൂറ്റാണ്ടിൽ ബംഗ, ചൗട്ട രാജവംശത്തിന്റെ ഭരണകാലത്ത്, ബ്യാരി പുരുഷന്മാർ നാവികസേനയിൽ നാവികരായി സേവനമനുഷ്ഠിച്ചിരുന്നതായി ചരിത്ര ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. ചൗട്ട രാജവംശത്തിലെ രാജ്ഞി, റാണി അബ്ബക്ക മലാലിയിൽ അണക്കെട്ടിന്റെ നിർമ്മാണത്തിന് നേരിട്ട് മേൽനോട്ടം വഹിച്ചപ്പോൾ ബ്യാരികളെ നിയമിച്ചതായി കാണുന്നു. പോർച്ചുഗലിനും ബ്രിട്ടീഷ് കൊളോണിയലിസത്തിനുമെതിരായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ബ്യാരികൾ പങ്കെടുത്തു. നാവികസേനയിൽ സേവനമനുഷ്ഠിച്ച നിരവധി ബ്യാരി പുരുഷന്മാരും, ചൗട്ട രാജവംശത്തിലെ ധീര രാജ്ഞിയായ റാണി അബ്ബക്കയുടെ സൈന്യത്തിൽ പട്ടാളക്കാരും സൈനിക കമാൻഡർമാരും ഉള്ളാൾ മേഖലയിൽ ഭരിച്ചിരുന്നു. ബ്യാരികൾ ഹൈദരലി, ടിപ്പു സുൽത്താൻ എന്നിവരുടെ സൈന്യത്തിലും ചേർന്നിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ സദൂരി ബ്യാരി നടത്തിയ ചെറുത്തുനില്പ് പ്രസിദ്ധമാണ്. ബ്രിട്ടീഷ് സഹായം സ്വീകരിച്ചിരുന്ന കൊടക് രാജാവിനെതിരെയും ബ്യാരികള്‍ രംഗത്തുവരികയുണ്ടായി.

1891 ലെ സെൻസസ് പ്രകാരം ദക്ഷിണ കന്നഡയിൽ ബിസ്സിനസ്സ് കാരായ 90,345 ബ്യാരികളും 2,104 നാവയത്തും 2,551 അമുസ്ലിംകളും ഉൾപ്പെടുന്നു. ഇതിനർത്ഥം ജില്ലയിൽ 95,000 വ്യക്തികൾ ബിസിനസ്സ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ജില്ലയിലെ മുസ്ലീം വ്യാപാരികളുടെ ശതമാനം 97.3%വരെ ഉയർന്നതായി രേഖകൾ സൂചിപ്പിക്കുന്നു.

 രാജ്യത്തിന്റെ സാമ്പത്തികാവൃദ്ധിയില്‍ നിസ്തുലമായ പങ്ക് വഹിച്ച ബ്യാരികള്‍ക്ക്കേലാദി നായകര്‍, വിജയനഗര, ബീജാപൂര്‍, മൈസൂര്‍ രാജാക്കന്മാരില്‍ നിന്ന് കച്ചവടത്തിന് പൂര്‍ണ സ്വാതന്ത്രം ലഭിക്കുകയും ചെയ്തിരുന്നു. നേത്രാവതി നദിയില്‍ ബ്യാരികളുടെ മഞ്ചകള്‍ മാത്രം നീങ്ങിയിരുന്ന കാലമുണ്ടായിരുന്നു. അവരുടെ വ്യപാരിസംഘം ഹഞ്ചാമന എന്നറിയപ്പെട്ടു. അതിബഹുലമായിരുന്ന കടല്‍വ്യാപാരത്തിന് തിരച്ചടിയേല്‍ക്കുന്നത് പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടെയാണ്. മുസ്ലിംകള്‍ക്ക് സഹായം നല്കിയിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ചയും ബ്യാരികളെ കാര്യമായി ബാധിച്ചു. മൈസൂരിലെ ഹൈദർ അലിയുടെയും ടിപ്പു സുൽത്താന്റെയും ഭരണകാലത്ത് പോർച്ചുഗീസുകാർക്ക് അവരുടെ ആധിപത്യം നഷ്ടപ്പെട്ട കാലയളവിൽ ബ്യാരി മുസ്ലീങ്ങൾ വീണ്ടും അവരുടെ കടൽ വ്യാപാര പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തു.

സ്വന്തമായി സാസ്‌കാരികത്തനിമ പുലര്‍ത്തുന്ന ബ്യാരികൾക്ക് എല്ലാവരോടും സംസാരിക്കാനായി എല്ലാ ഭാഷകളോടും സമരസപ്പെട്ട ഒരു ലിപിയില്ലാ ഭാഷയുണ്ടാക്കി. ലിപിയില്ലാത്ത ഇവരുടെ മാതൃഭാഷയുടെ പേരും ബ്യാരി തന്നെ. ആയിരത്തിയിരുന്നൂറു കൊല്ലത്തെ പഴക്കം ഈ മൊഴിക്ക് ഉണ്ടെന്നു കരുതപ്പെടുന്നു. അറബി, കന്നഡ, തുളു, കൊടവ, മലയാളം തുടങ്ങിയ ഭാഷകളോട് ഇവയ്ക്ക് സാദൃശ്യമുണ്ട്. ബ്യാരികൾ മാപ്പിളയുമായി അടുത്ത ബന്ധം പുലർത്തിയതിനാൽ ഈ ഭാഷ പരമ്പരാഗതമായി മാപ്പിള മലയാളം എന്നറിയപ്പെട്ടു. ബ്യാരിഭാഷ സംസാരിക്കുന്നവരിൽ ഏറിയപങ്കും മുസ്ലീം ജനവിഭാഗത്തിൽ പെട്ടവരാണ്. മഞ്ചേശ്വരം ഭാഗങ്ങളിലെ ഹിന്ദുക്കളായ ബെളിച്ചട, ബോവി സമുദായത്തില്‍പ്പെട്ടവരും ബ്യാരിഭാഷ സംസാരിക്കുന്നുണ്ട്. . തുളുവിനോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ഭാഷ ഏകദേശം 15 ലക്ഷത്തോളം ആൾക്കാർ സംസാരിക്കുന്നു. ബ്യാരികളിൽ ഭൂരിഭാഗവും പ്രത്യേകിച്ച് തീരപ്രദേശത്ത് ഇപ്പോഴും അവരുടെ ദൈനംദിന ഇടപാടുകളിൽ ധാരാളം അറബി വാക്കുകൾ ഉപയോഗിക്കുന്നു. സാൻ, പിൻഹാന
ഗുബ്ബൂസു, ഡബ്ബൂസു, പത്തിർ, റാക്കാസി, സെയ്ന്താൻ, കായീൻ, എന്നിവ അറബി ഭാഷയിൽ വേരുകളുള്ള ഉപയോഗിക്കുന്ന ചുരുക്കം വാക്കുകളാണ്.

അടുത്ത അനുമാനം ബ്യാരി ദ്രാവിഡ ഭാഷാ ഗോത്രത്തിലെ പുരാതന തമിഴ്-മലയാളം ശാഖയിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ്. വട്ടെഴുത്തിനാൽ ബ്യാരി എഴുതി വന്നിരുന്നു എന്നു ചില ഉറവിടകൾഎടുത്തുകാണിക്കുന്നുണ്ട്..ഉത്തര കന്നഡ ജില്ലയിലെ നാവായത്ത്, മലബാർ തീരത്തെ മാപ്പിളാസ് കോറമണ്ടൽ തീരത്തെ ലബ്ബായ് തുടങ്ങിയ മറ്റ് തീരദേശ മുസ്ലീം സമുദായങ്ങളിൽ ബ്യാരി സമൂഹത്തിന് ഒരു പ്രധാന സ്ഥാനം ഉണ്ട്.തുളനാടിന്റെ പ്രാദേശിക തുളു സംസ്കാരവും മലബാർ തീരത്തെ മാപ്പിളകളുടെ വൈവിധ്യമാർന്ന പാരമ്പര്യങ്ങളും ബ്യാരികൾ ഉൾക്കൊള്ളുന്നു. സാമ്പത്തികമായി ഉയര്‍ന്നുനിന്നിരുന്ന ബ്യാരികള്‍ പ്രദേശത്തെ ഹൈന്ദവരുമായി സൗഹാര്‍ദ്ദത്തോടെയായിരുന്നു പെരുമാറിയിരുന്നത്. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ ബ്യാരി പ്രതീകമാണ് ബപ്പ ബ്യാരി. ഷംബാവി നദീതീരത്ത് അദ്ദേഹം പുനര്‍നിര്‍മ്മിച്ചു നല്കിയ ബപ്പനാട് പരമേശ്വരി ദുര്‍ഗ ക്ഷേത്രം മതസൗഹാര്‍ദ്ദത്തിന്റെ അടയാളപ്പെടുത്തലാണ്. ക്ഷേത്രത്തിന്റെ പേര് തന്നെ ബപ്പ ബ്യാരിയില്‍ നിന്നാണ് വരുന്നത്. എണ്ണൂറ് വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നും ആദ്യ പ്രസാദം സമ്മാനിക്കുന്നത് ബപ്പ ബ്യാരിയുടെ കുടുംബത്തിനാണ്. കുമ്പളയ്ക്കടുത്ത ആനിക്കാടിയില്‍ ആലിച്ചാമുണ്ഡിയെ കെട്ടിയാടാറുണ്ട്. ആലി എങ്ങനെ ആലിച്ചാമുണ്ഡിയായെന്ന് തുളുതെയ്യത്തോറ്റങ്ങളായ പാഡ്ദണകളില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയും.
മാപ്പിളമാരുടേതില്‍നിന്ന് വ്യത്യസ്തമാണ് ബ്യാരികളുടെ വിവാഹച്ചടങ്ങുകള്‍ . കൂര്‍ഗിലെ കൊടവരുടെ വിവാഹച്ചടങ്ങുകളോടാണ് ഇതിന് സാമ്യം. ബ്യാരികള്‍ക്ക് “ഇല്ല”ങ്ങളുണ്ട്. ഒരേ ഇല്ലങ്ങളില്‍പ്പെടുന്നവര്‍ തമ്മില്‍ വിവാഹം പാടില്ല അഞ്ചില്ലം, പാട്ടില്ലം, അപ്പാട്ടിഇല്ലം എന്നിങ്ങനെ പത്തോളം ഇല്ലങ്ങളുണ്ട്. അമ്മയുടെ ഇല്ലമാണ് മക്കളുടെയും ഇല്ലം. മംഗലാപുരത്ത് 16 ഫ്യൂഡല്‍ ബ്യാരി കുടുംബങ്ങളുണ്ട്. ഫ്യൂഡല്‍ സമ്പ്രദായം ഇന്നും ഈ വീടുകളില്‍ കാണാം. താഴ്ന്ന ജാതിയില്‍പ്പെട്ടവരെ വീട്ടില്‍ കയറ്റില്ല. അവരെ സ്പര്‍ശിക്കാന്‍ പാടില്ല. ഇത് ഇസ്ലാം രീതിയല്ല. തുളുനാടന്‍ രീതിയാണ്. തുളു സംസ്കാരം എത്രത്തോളം “ബ്യാരി”കളെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ തെളിവുകളാണിതൊക്കെ. മലബാറില്‍ മതപ്രചാരണവും മതപഠനവും കൃത്യമായി നടന്നിരുന്നു. എന്നാല്‍ തുളുനാട്ടില്‍ അതുണ്ടായില്ല. അതുകൊണ്ട് മതപഠനത്തിന് ബ്യാരികള്‍ക്ക് മാപ്പിളമാരെ ആശ്രയിക്കേണ്ടിവന്നു. മദ്രസയെയും പള്ളികളെയും നിയന്ത്രിച്ചിരുന്നത് മാപ്പിളമാരായിരുന്നു. അതുകൊണ്ട് ബ്യാരികള്‍ക്ക് രണ്ടാംതരം പൗരന്മാരെപ്പോലെ കഴിയേണ്ടിവന്നു. ബ്യാരിയെന്ന് വെളിപ്പെടുത്താന്‍തന്നെ അവര്‍ മടികാണിച്ചു. വീടുകളില്‍മാത്രം ബ്യാരിഭാഷ സംസാരിക്കാന്‍ തുടങ്ങി. ഇത് ബ്യാരി ഭാഷയുടെയും സാഹിത്യത്തിന്റെയും തകര്‍ച്ചക്ക് കാരണമായി. ബ്രിട്ടിഷുകാരോടുള്ള നീരസം ഭൗതിക വിദ്യാഭ്യാസത്തെ നിരാകരിക്കുന്നതിന് കാരണമാവുകയും ചെയ്തു. 1871 ല്‍ ബ്രിട്ടീഷുകാര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ കൊണ്ടുവന്നെങ്കിലും ബ്യാരികള്‍ സഹകരിച്ചില്ല.

ബ്യാരിക്ക് വേണ്ടി കർണാടക സാഹിത്യ കഴകത്തിന്റെ കീഴിലുള്ള ബ്യാരി അക്കാദമി പുതുതായി ഒരു ലിപി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ബട്ടെ ബരഹ എന്നാണ് ലിപിയുടെ പേര്.ബ്യാരി സാഹിത്യ അക്കാദമി മാംഗ്ളൂരിലാണ്. ഈ ഭാഷയിലെ ഗ്രന്ഥങ്ങൾ കന്നഡ ലിപി ഉപയോഗിച്ചാണ് എഴുതുന്നത് . ബ്യാരി സാഹിത്യ അക്കാദമി ബ്യാരി ഭാഷയുടെയും ബ്യാരി സംസ്‌കാരത്തിന്റെയും വീണ്ടെടുപ്പിന് ജനങ്ങള്‍ക്കിടയില്‍ പുതിയ പരിപാടികള്‍ സംഘടിപ്പിക്കുകയും ബ്യാരികളെക്കുറിച്ചും ഭാഷയെക്കുറിച്ചും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്.
ബ്യാരി സ്ത്രീകൾ ആഭരണങ്ങൾ കൂടുതൽ ഉപയോഗിക്കുന്നവരാണ്. . ബ്യാരി സമൂഹം പാരമ്പര്യമായി ഉപയോഗിച്ചിരുന്ന വിവിധതരം ആഭരണങ്ങൾ ഇന്ന് അന്യം നിന്നിരിക്കുന്നു. പ്രധാനമായും സ്വർണ്ണവും വെള്ളിയും കൊണ്ടാണ് ഇവ നിർമ്മിച്ചിരുന്നത്. ബ്യാരി ആഭരണങ്ങൾ വലിയ തോതിൽ ജൈന ആഭരണ പാറ്റേണുകളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന് ബ്യാരി ഗവേഷണ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ബ്യാരികൾ ആഭരണ അലങ്കാര പെട്ടി പിച്ചള കൊണ്ടാണ് നിർമ്മിച്ചിരുന്നത്. , ഇതിനെ ബ്യാരികളും ജൈനരും ഖർജന എന്ന് വിളിച്ചിരുന്നു.

ദക്ഷിണേന്ത്യൻ പാചകരീതിയാണ് ബ്യാരി പാചകരീതിയെ വളരെയധികം സ്വാധീനിക്കുന്നത്. മംഗലാപുരം പാചകരീതി പോലെ, ധാരാളം തേങ്ങ, കറിവേപ്പില, ഇഞ്ചി, മുളക്, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നു. ബ്യാരി ബിരിയാണി വളരെ വ്യത്യസ്തമാണ്. പിണ്ടെ, പിണ്ടി, ഇറച്ചിറൊ പിണ്ടെ, ബിസാലിയപ്പ, തൊന്‍ദാരെടൊ അപ്പ, ഗുലിയപ്പ, മുട്ടെടാ അപ്പ, ദാലിയപ്പ തുടങ്ങിയ ബ്യാരികള്‍ക്കിടയില്‍ മാത്രം പ്രചരിച്ച വിഭവങ്ങളും ഭക്ഷണരീതികളുമുണ്ട്.

നാടൻ പാട്ടുകളാലും പാനകളാലും പെരുമയേറിയതാണ് ബ്യാരി. ‘ഗസൽ’ സംഗീതം എന്നറിയപ്പെടുന്ന ഇശൽ ശൈലി ഇന്ത്യയ്ക്ക് അകത്തും പുറത്തും പേരുകേട്ട ഒരു കലയാണ്. ബ്യാരിമൊഴിയിലെ മറ്റൊരു പേരെടുത്ത കലാരുപമാണ് ‘മുത്തു മാല’. ബ്യാരി കല്യാണ സദസ്സുകളില്‍ ആലപിക്കപ്പെട്ടിരുന്നത് മാപ്പിളപ്പാട്ടുകളായിരുന്നു. കിസ്സപ്പാട്ട്, മാലപ്പാട്ട്, ഒപ്പനപ്പാട്ട്, മൈലാഞ്ചിപ്പാട്ട്, അമ്മായിപ്പാട്ട്, തലേലപ്പാട്ട്, ദഫ്മുട്ട്, , , വീടുകൂടല്‍പാട്ട്, പുതിയ പെണ്ണുപാട്ട്, മയിലാഞ്ചി മംഗലം, കോല്‍ക്കളി തുടങ്ങിയവ ബ്യാരി കലാരൂപങ്ങള്‍ വൈവിധ്യങ്ങളായ ആവിഷ്‌കാരങ്ങളും ബ്യാരികള്‍ക്കുണ്ടായിരുന്നു. ഈ ഭാഷയിലെ ആദ്യത്തെ ചലച്ചിത്രമായിരുന്നു ബ്യാരി . 2011 ൽ ദേശീയ പുരസ്‌കാരം ലഭിച്ച ഇത് സംവിധാനം ചെയ്തത് മലയാളിയായ കെ.പി സുവീരൻ ആണ്.ദേശീയ അവാര്‍ഡ് നേടിയ ബ്യാരി എന്ന സിനിമയിലൂടെ ബ്യാരി സംസ്‌കാരം കൂടുതല്‍ പൊതുശ്രദ്ധ നേടുകയും ചെയ്തു.

Pic courtesy

 

You May Also Like

ഉത്തരേന്ത്യയിലെയും, ദക്ഷിണേന്ത്യയിലെയും ഹൈന്ദവ ക്ഷേത്രങ്ങളിലെ ആരാധനാരീതികൾ തമ്മിലുളള ചില വ്യത്യാസങ്ങൾ ഏതെല്ലാം?

ഉത്തരേന്ത്യയിലെയും, ദക്ഷിണേന്ത്യയിലെയും ഹൈന്ദവ ക്ഷേത്രങ്ങളിലെ ആരാധനാരീതികൾ തമ്മിലുളള ചില വ്യത്യാസങ്ങൾ ഏതെല്ലാം? അറിവ് തേടുന്ന പാവം…

ലെവ് താഹോര്‍ എന്ന വിഭാഗക്കാരെ ‘ജൂത താലിബാൻ’ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

തക്കാളി പോലെ ഉളള ഫലം നിരവധി തവണ കഴുകി തൊലി കളഞ്ഞു ആണ് ഉപയോഗിക്കുക അവർ അരി കഴിക്കില്ല കാരണം അതിൽ സൂഷ്‌മ ജീവികൾ ഉണ്ടാകുമത്രേ.

എന്താണ് നകാരം ?

അറിവ് തേടുന്ന പാവം പ്രവാസി പണ്ട് കാലത്ത് മുസ്ലീം പള്ളികളിൽ ബാങ്ക് വിളിക്കുന്ന നേരം ശബ്ദമുണ്ടാക്കി…

ഇന്ന് മഹാശിവരാത്രി, എന്താണ് ശിവരാത്രിയുടെ ഐതീഹ്യം

ഹൈന്ദവരുടെ പ്രത്യേകിച്ച് ശൈവരുടെ ഒരു പ്രധാനപ്പെട്ട ആഘോഷമാണ് മഹാശിവരാത്രി അഥവാ ശിവരാത്രി. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും…