ആ വലിയ തെറ്റ് കാരണമാണ് എനിക്ക് രോഗം കൂടിയത്, നിങ്ങളത് ആവർത്തിക്കരുത്

0
303

നടി ബീന ആന്റണിക്ക് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കോവിഡ് പോസിറ്റീവ് ആയത്, കോവിഡ് ബാധിച്ചതിനെത്തുടർന്ന് താരത്തിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു, ബീനയുടെ ഭർത്താവ് മനോജ് ബീനയുടെ ആരോഗ്യത്തെ കുറിച്ച് വ്യക്തമാക്കി എത്തിയതിനു പിന്നാലെയാണ് ഈ വാർത്ത ആരാധകർ അരിഞ്ഞത്, ഇപ്പോൾ താരം കോവിടിൽ നിന്നും മുക്ത ആയിരിക്കുകയാണ്, ബീന താൻ കോവിഡ് പോസിറ്റീവ് ആയപ്പോൾ എങ്ങനെ ആയിരുന്നു എന്ന് പറയുകയാണ്, തെസ്നി ഖാന്റെ യൂട്യൂബ് വീഡിയോ വഴിയാണ് താരം തന്റെ അനുഭവം വ്യക്തമാക്കുന്നത്. തനിക്ക് കോവിഡ് സെറ്റിൽ നിന്നും ബാധിച്ചിട്ടും ചെറിയ പനി അല്ലെ ഉള്ളു എന്ന് കരുതി വീട്ടിൽ തന്നെ ക്വാറന്റൈനിൽ ഇരുന്നു എന്ന് ബീന പറയുന്നു, തന്റെ സുഹൃത്തുക്കളും ആരോഗ്യ പ്രവർത്തകരും ആശുപത്രിയിൽ പോകണം എന്ന് എന്നോട് പറഞ്ഞു, എന്നാൽ ഞാൻ വേണ്ട എന്ന് നിർബന്ധം പിടിക്കുക ആയിരുന്നു.

Actress Beena Antony hospitalised for COVID-19; Husband Manoj shares an  emotional video - Malayalam News - IndiaGlitz.comപക്ഷെ അത് തനിക്ക് പറ്റിയ തെറ്റാണ് എന്ന് താരം പറയുന്നു, കുറച്ച് കൂടി മുൻപേ ആശുപത്രിയിൽ പോയിരുന്നവെങ്കിൽ തനിക്ക് അസുഖം ഇത്രയും കൂടില്ലായിരുന്നു എന്ന് ബീന പറയുന്നു, പൾസ് ഓക്സീമീറ്റർ താൻ ഉപയോഗിച്ചിരുന്നു, അതിൽ ഓക്സിജൻ ലെവൽ 93 ആയി മാറി, അപ്പോഴേക്കും ഞാൻ തളർന്നിരുന്നു, അതിനു ശേഷം എനിക്ക് ശ്വാസം കിട്ടാതെ ആയി, ശെരിക്കും ഞാൻ തളർന്നു പോയിരുന്നു, എന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും പറയാൻ കഴിയാത്ത വിധം ഞാൻ തളർന്നു പോയി എന്നാണ് ബീന പറയുന്നത്, പിന്നീട് ആണ് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

വളരെ നല്ല രീതിയിൽ ഉള്ള പരിചരണം ആണ് എനിക്ക് അവിടെ നിന്നും ലഭിച്ചത്, അതുകൊണ്ട് തന്നെ എന്റെ രോഗം വളരെ പെട്ടെന്ന് മാറി, ശെരിക്കും അതൊരു അത്ഭുതം ആയിരുന്നു എന്ന് താരം പറയുന്നു, രോഗം അത്രയും കൂടി നിന്നിട്ടും രണ്ടു ദിവസം കൊണ്ട് എന്റെ ഓക്സിജൻ മാസ്ക് മാറ്റാൻ കഴിഞ്ഞു എന്ന് താരം പറയുന്നു, ശെരിക്കും ഒരു അസുഖം വന്നപ്പോഴാണ് എല്ലാവര്ക്കും എന്നോടുള്ള സ്നേഹം എനിക്ക് മനസ്സിലായത്. പല സ്ഥലത്ത് നിന്നും പലരും എന്നെ വിളിച്ചിരുന്നു എന്നും താരം വ്യക്തമാക്കി