എന്താണ് ബെൽസ് പാൾസി ?

അറിവ് തേടുന്ന പാവം പ്രവാസി

മുഖത്തെ ഞരമ്പുകൾക്ക് തളർച്ച ഉണ്ടാകുന്ന സർവസാധാരണമായ അസുഖമാണ് ബെൽസ് പാൾസി. നെറ്റി ചുളിക്കുക, കണ്ണടയ്ക്കുക, ചിരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് ഫേഷ്യൽ മസിൽസിന്റെ സഹായത്തോടെയാണ്. ഈ മസിൽസിനെ സപ്പോർട്ട് ചെയ്യുന്നത് ഫേഷ്യൽ നെർവ് ആണ്. ആ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെൽസ് പാൾസി. ഇഡിയോപ്പതിക് ലോവർ മോട്ടോർ ന്യൂറോൺ ഫേഷ്യൽ നെർവ് പാൾസി എന്നാണ് ഈ രോഗത്തിന്റെ സയന്റിഫിക് നാമം. രോഗം വരാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല. പെട്ടെന്നുണ്ടാകുള്ള ഞരമ്പിന്റെ പ്രവർത്തന വൈകല്യമാണ്. അതായത് ഞരമ്പിൽ നീര് വന്നത് പോലെ തളർച്ചയുണ്ടാകും. അതുകൊണ്ടാണ് ഇതിനെ ഇഡിയോപ്പതിക് എന്ന് പറയുന്നത്.

മുഖം നോർമൽ സൈഡിലേക്ക് കോടിപ്പോകും. നെറ്റി ചുളിക്കാൻ പറ്റില്ല, കണ്ണടയ്ക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും, വിസിൽ അടിക്കാൻ പറ്റില്ല, ഭക്ഷണം കഴിക്കുമ്പോൾ കവിളിൽ കെട്ടിക്കിടക്കും. തലച്ചോറിൽ നിന്നും പുറപ്പെടുന്ന ഏഴാം നമ്പർ ക്രേനിയൻ ഞരമ്പുമായി ബന്ധപ്പെട്ടാണ് പൊതുവെ ബൾസ് പാൾസി കാണപ്പെടുന്നത് എന്നും പഠനങ്ങൾ പറയുന്നുണ്ട്. വളരെ ഇടുങ്ങിയതും , വളവുകളും , തിരിവുകളും നിറഞ്ഞതുമായ പാതയിലൂടെയാണ് ഈ ഞരമ്പ് കടന്നു പോവുന്നത്. ഈ പാതയിലെ ഞെരുക്കമാണ് ബെൽസ് പാൾസി പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നത്.

ബെൽസ് പാൾസി മൂലമുണ്ടാകുന്ന പ്രധാന ബുദ്ധിമുട്ട് മുഖത്തിന്റെ ഭംഗി പോകും എന്നതാണ്. രോഗം കണ്ടുകഴിഞ്ഞാൽ സ്‌ട്രോക് ആണെന്ന് ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. രണ്ടുമൂന്നു ശതമാനം ആളുകൾക്ക് മാത്രം ഫേഷ്യൽ നെർവിൽ ട്യൂമറോ തകരാറോ കാണാറുണ്ട്. അപകടം സംഭവിച്ച് ഞരമ്പുകൾക്ക് തകരാറ് സംഭവിക്കുമ്പോഴും ഇങ്ങനെ വരാം. ബെൽസ് പാൾസി വന്നു കഴിഞ്ഞാൽ കൃത്യസമയത്ത് മരുന്ന് കൊടുത്ത് ചികിത്സ ആരംഭിക്കണം. ഒപ്പം ഫിസിയോതെറാപ്പിയും ആരംഭിക്കാം. കൂടെ ടെൻസ് എന്ന് പറയുന്ന ചികിത്സ കൂടിയുണ്ട്. ഞരമ്പുകളെ ഉത്തേജിപ്പിക്കാൻ ചെറിയ ഇലക്ട്രോഡ് വച്ച് ഷോക്ക് ഏൽപ്പിക്കുന്നതാണ് ടെൻസ്. ഇതൊക്കെ ചെയ്തു കഴിഞ്ഞാൽ തൊണ്ണൂറ്റിയഞ്ച് ശതമാനം ആളുകൾക്കും രോഗം പൂർണ്ണമായും ഭേദമാകും. ചിലർക്ക് കുറച്ചുനാളത്തേക്ക് നിലനിൽക്കും. വൈറൽ ഇൻഫെക്ഷൻ മൂലവും രോഗം വരാം. അതിനു ആന്റിബയോട്ടിക് മരുന്നുകൾ എടുത്താൽ മതിയാകും.

ആർക്ക് എപ്പോൾ വേണമെങ്കിലും ബെൽസ് പാൾസി വരാവുന്നതേയുള്ളൂ.ചിലർ തനിയെ മാറിക്കോളും എന്ന് പറഞ്ഞിരിക്കും. അത് പറ്റില്ല നിർബന്ധമായും ഫിസിയോതെറാപ്പി ചെയ്യണം. തുടക്കത്തിൽ തന്നെ കൃത്യമായ ചികിത്സ ആരംഭിക്കുകയാണെങ്കിൽ പൂർണ്ണമായും മാറും. ആദ്യത്തെ മണിക്കൂറുകളിലുള്ള ചികിത്സ പ്രധാനമാണ്. ഒരു തവണ വന്ന് മാറിക്കഴിഞ്ഞാലും പിന്നീട് വരാം. പക്ഷെ, പേടിക്കേണ്ട കാര്യമില്ല. രോഗം വന്ന് മാറിക്കഴിഞ്ഞാൽ പിന്നെ സ്ഥിരമായി മരുന്ന് കഴിക്കേണ്ട സാഹചര്യമില്ല.

മുഖത്തിനു സംഭവിക്കുന്ന പക്ഷാഘാതവും ബെല്‍സ് പാള്‍സിയും ഒന്നാണെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ ഇതു രണ്ടും രണ്ട് അവസ്ഥയാണ്. മുഖത്തിന്റെ പേശികൾ ഒരു വശത്തേക്കോ അല്ലെങ്കിൽ ഇരുവശത്തേക്കും ചലിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് മുഖ പക്ഷാഘാതം സംഭവിക്കുന്നത്. ജനിക്കുമ്പോൾ തന്നെയുള്ള ചില അവസ്ഥകൾ, ആഘാതം, സ്ട്രോക്ക്, ബ്രെയിൻ ട്യൂമർ എന്നിവ മൂലം കാണപ്പെടുന്ന നാഡി ക്ഷതം മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് മുഖത്തിന്റെ ഘടനയെ തന്നെ ബാധിക്കും. സംസാരിക്കുന്നതിനും , ഉമിനീർ ഇറക്കാനും , ഭക്ഷണം കഴിക്കാനും ,സ്വാഭാവികമായ മുഖഭാവങ്ങളിലൂടെ ആശയവിനിമയം നടത്താനുമൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കും.

മുഴകൾ, നാഡി ക്ഷതം എന്നിവയൊക്കെ പക്ഷാഘാതത്തിനു കാരണമായി മാറാറുണ്ട്. എന്നാൽ ബെൽസ് പാൾസിയ്ക്ക് അങ്ങനെ പ്രത്യേക കാരണങ്ങൾ എടുത്തു പറയാനാവില്ല. ബെൽസ് പാൾസി വളരെ പെട്ടെന്ന് സംഭവിക്കുന്ന രോഗാവസ്ഥയാണ്. മുഖ പക്ഷാഘാതം ഏറെ നാൾ നിലനിൽക്കുമ്പോൾ ബെൽസ് പാൾസി താൽക്കാലികമാണ്. ബെൽസ് പാൾസി ബാധിച്ച ആളുകൾ താരതമ്യേന സുഖം പ്രാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. തുടക്കത്തിലേ ചികിത്സിച്ചാൽ ശസ്ത്രക്രിയ ചികിത്സകളൊന്നും കൂടാതെ തന്നെ വളരെ വേഗത്തിൽ പൂർണമായും മുഖത്തിന്റെ പ്രവർത്തനം വീണ്ടെടുക്കാൻ കഴിയും.പക്ഷാഘാതം, ബെൽസ് പാൾസി തുടങ്ങിയവ രോഗാവസ്ഥകളിൽ രോഗലക്ഷണങ്ങളുടെ മൂലകാരണം തിരിച്ചറിയാൻ സിടി സ്കാനും , എംആർഐയും ഒക്കെയാണ് ഡോക്ടർമാർ പൊതുവെ നിർദേശിക്കുന്നത്. ഒപ്പം സ്റ്റിറോയ്ഡ് തെറാപ്പി , ആന്റിവൈറൽ മരുന്നുകൾ, കണ്ണുകളുടെ സുരക്ഷക്കായി ഐ ഡ്രോപ്സ് എന്നിവയെല്ലാം ബെൽസ് പാൾസി ചികിത്സയിൽ ഉൾപ്പെടുത്താറുണ്ട്.കൂടാതെ മുഖപേശികൾക്കായി പ്രത്യേക വ്യായാമവും നിർദ്ദേശിക്കാറുണ്ട്.

You May Also Like

ഡബിൾ മാസ്ക് ശരീരത്തിലെ ഓക്സിജൻ ലെവൽ കുറയ്ക്കുമോ ? ഡോക്ടറുടെ ഞെട്ടിപ്പിക്കുന്ന കുറിപ്പ്

ഡബിൾ മാസ്ക് വച്ച് കുറച്ചു ദൂരം ബൈക്കിൽ സഞ്ചരിച്ചപ്പോൾ ശാരീരിക അസ്വസ്ഥതകളുമായി ഒപി യിലേക്ക് കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ വന്നു.അത് തന്നെയാണോ

മദ്യപിക്കുന്ന സമയത്ത് നിങ്ങളുടെ മുഖം ചുവന്നാല്‍ “അപകടം”..!!!

ആല്‍ക്കഹോള്‍ അകത്തു ചെല്ലുമ്പോള്‍ രക്ത ധമനികളിലുണ്ടാകുന്ന ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമാണ് ഇങ്ങനെ മുഖം ചുവക്കാന്‍ കാരണമാകുന്നത്

ഭാവിയെ നമുക്ക് അനുകൂലമാക്കാന്‍ കഴിയുമോ?

ഭാവിയെപ്പറ്റി പ്ലാന്‍ ചെയ്യണമെന്നു നമുക്കെല്ലാം അറിയാം. എങ്കില്‍ മാത്രമേ ജീവിതത്തിലെ പല ലക്ഷ്യങ്ങളിലും എത്തുവാന്‍ നമുക്ക് കഴിയുകയുള്ളൂ.

തടി കുറയ്ക്കാന്‍ വേണ്ടി നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍

തടി കുറയ്ക്കാനുള്ള പോരാട്ടത്തിലാണോ നിങ്ങള്‍? എന്നിട്ട് നിങ്ങളുടെ തടി കുറഞ്ഞോ?