അറിവ് തേടുന്ന പാവം പ്രവാസി

അറബ് മണലാരണ്യങ്ങളിലെ റാഖ്സ് ഷർക്കി നൃത്തത്തിന് പാശ്ചാത്യർ നൽകിയ പേരാണ് ബെല്ലി ഡാൻസ്. അറബിക് ഡാൻസ്, മിഡിൽ ഈസ്റ്റേൺ ഡാൻസ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. സംഗീതത്തിനും, താളത്തിനും അനുസൃതമായി അരക്കെട്ട് ചലിപ്പിച്ചു കൊണ്ടുള്ള ബെല്ലിഡാൻസ് 18-ാം നൂറ്റാണ്ടോടെ പടിഞ്ഞാറൻ രാജ്യങ്ങളിലും തരംഗം തീർത്തു.

ത്രസിപ്പിക്കുന്ന സംഗീതം.. അഭ്യാസിയുടെ മെയ്വഴക്കമുള്ള ചലനങ്ങൾ.. അരക്കെട്ടിൽ നിന്നുയിർ കൊള്ളുന്ന ദ്രുതചലനം. അത് ശരീരമാകെ പടർന്ന് നൃത്തവും, നർത്തകിയും ഒന്നായി ലയിച്ചു ചേരുമ്പോൾ ആസ്വാദർക്ക് അവിസ്മരണീയമായൊരു അനുഭവമാവുന്നു. എങ്കിലും ബെല്ലി ഡാൻസ് ഇന്നും ഒരു അത്ഭുതമാണ്. ആവേശമാണ് ആസ്വാദകർക്ക്. ഏതൊരു നൃത്തരൂപത്തെയും ആവേശത്തോടെ വാരിപ്പുണരുന്ന കേരളത്തിന് ഇന്നും അന്യവുമാണ്. ഒരുപാട് തെറ്റിദ്ധാരണകൾ ഇന്നും വെച്ചുപുലർത്തുന്നുണ്ട് നമ്മൾ ഈ കലാരൂപത്തെക്കുറിച്ച്.

കാണുന്നത്ര എളുപ്പമല്ല ബെല്ലി ഡാൻസ്. തുടക്കത്തിൽ അത്ര വളരെ ആയാസകരമെന്ന് തോന്നില്ലെങ്കിലും മുന്നോട്ടുപോകാൻ തയ്യാറെടുപ്പുകൾ ആവശ്യമായി വരും. മറ്റു നൃത്തരൂപങ്ങളും, പഠിക്കുന്നതും യോഗ ചെയ്യുന്നതും ബെല്ലി ഡാൻസ് സ്വായത്തമാക്കാൻ ഉപകരിക്കുംഒരു കലാരൂപം എന്നതിനൊപ്പം ആരോഗ്യത്തിനും ബെല്ലി ഡാൻസ് ഏറെ ഗുണം ചെയ്യും. ഇന്ന് പലരും ബെല്ലി ഡാൻസിനെ ഒരു വ്യായാമമായി കാണുന്നുന്നുണ്ട്. ശരീരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ബെല്ലി ഡാൻസിൽ ഭാഗഭാക്കാകുന്നുണ്ട്.

ഇത്, ശരീരത്തെ ഫിറ്റായി നിലനിർത്തുന്നതിനോടൊപ്പം പ്രായമാകുമ്പോഴുണ്ടാകുന്ന നടുവേദനയിൽ നിന്നും, മുട്ടുവേദനയിൽ നിന്നുമൊക്കെ സംരക്ഷണം നൽകുകയും ചെയ്യും.ബെല്ലി ഡാൻസ് അരക്കെട്ടിന് പ്രാധാന്യമുള്ള ഒരു നൃത്തരൂപമാണെന്നു മാത്രമാണ് പരക്കെയുള്ള ധാരണ. ഒരു നൃത്തരൂപം എന്ന നിലയിൽ സമ്പന്നമായ പാരമ്പര്യമാണ് ബെല്ലി ഡാൻസിനുള്ളത്. ദീർഘമായ ചരിത്രവും, സാംസ്കാരിക പശ്ചാത്തലവും ബെല്ലി ഡാൻസിനുണ്ട്. രാഷ്ട്രീയവും, സാംസ്കാരികവും മതപരവുമായ പല പ്രശ്നങ്ങളെയും മറികടന്നാണ് ബെല്ലി ഡാൻസ് ഇതുവരെ എത്തിയത്. ചിലയിടത്ത് വിദ്യാർഥികൾക്ക് നൃത്തപാഠങ്ങൾക്കൊപ്പം ബെല്ലി ഡാൻസിന്റെ ചരിത്ര പശ്ചാത്തലവും പകർന്നു നൽകാറുണ്ട്.

Leave a Reply
You May Also Like

ഇറങ്ങിയിട്ട് 38 വർഷം, ഈ സിനിമയെ ഓർത്ത് ഓരോ മലയാളിയും രോമാഞ്ചപ്പെടാനുള്ള 7 കാരണങ്ങൾ

Gladwin Sharun Shaji ഇന്ത്യൻ സിനിമയിലെ ആദ്യ 3D ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ ഇറങ്ങിയിട്ട്…

“സ്നേഹത്തിനു നന്ദി”യെന്ന് ടീം, മഞ്ഞുമ്മേൽ ബോയ്‌സ് എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമയായി

മഞ്ഞുമ്മേൽ ബോയ്‌സിന് കേരളത്തിൽ മികച്ച സ്വീകാര്യത ലഭിച്ചെങ്കിലും, തമിഴ്‌നാട്ടിൽ ഇത് വൻ വിജയം നേടി, നിരവധി…

മാലിദീപിൽ അടിച്ചുപൊളിച്ച് സണ്ണി ലിയോൺ

ലോകം മുഴുവൻ ആരാധകരെ നേടിയ സെലിബ്രിറ്റിയാണ് സണ്ണിലിയോൺ. പോൺ വിഡിയോകളിലൂടെയാണ് താരം ശ്രദ്ധ നേടിയതെങ്കിലും പിന്നീട്…

ശ്രീനാഥ് ഭാസിയുടെ ആസാദി

ശ്രീനാഥ് ഭാസിയുടെ ആസാദി; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസായി… ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ…