അല്ല, BevQ ആപ്പിനെ കുറിച്ചുള്ള പരാതികൾ ഒക്കെ കഴിഞ്ഞോ.. ❓

0
117

Titto Antony

അല്ല, BevQ ആപ്പിനെ കുറിച്ചുള്ള പരാതികൾ ഒക്കെ കഴിഞ്ഞോ.. ❓

ആദ്യ നാളുകളിൽ ഉണ്ടായ ചെറിയ Set Back ഏതൊരു ലോകോത്തര കമ്പനിയുടെ ആപ്പിനെ സംഭവിച്ചിടത്തോളം സ്വാഭാവികമാണ്.. പക്ഷെ ആപ്പ് വരുന്നതിനു മുന്ന് തന്നെ മനോരമയുടെ Hate Campaign തുടങ്ങിയിരുന്നു.. കമ്പനിയുടെ തിരഞ്ഞെടുപ്പിൽ ഉള്ള അഴിമതി എന്ന നുണ മുതൽ ആപ്പിന് വേണ്ട കോളിറ്റി ഇല്ല എന്ന നുണ പരമ്പര വരെ.പിന്നീട് അങ്ങോട്ട് നേരിട്ടത് മാധ്യമങ്ങളുടെ ക്രൂരമായ വേട്ടയാടൽ തന്നെയായിരുന്നു ആദ്യ നാളുകളിൽ അതിനു നേതൃത്വം കൊടുത്തത് മനോരമ തന്നെയായിരുന്നു.എല്ലാം കഴിഞ്ഞപ്പോൾ മനോരമ തന്നെ കമ്പനി സ്ഥാപകരെയും CTO യെയും ഒരു ഇന്റർവ്യൂ എടുത്തു ബാലൻസിങിന് ഇറങ്ങിയിട്ടുണ്ട്.. ഈ പരീക്ഷണം എങ്ങനെ തരണം ചെയ്തു ത്രേ..❓ ഏത് അവർ തന്നെ സെറ്റ് ചെയ്തു അവർ തന്നെ കാമ്പയിൻ നടത്തി ഫലിപ്പിച്ച പരീക്ഷണമേ.. 😐

മനോരമയുടെ Hate Campaign കാരണം കമ്പനി പേജിന്റെ ഇൻബോക്സിൽ വന്ന് തെറിവിളിച്ചവരിൽ ചിലർ ആണ് താഴെ..
5 ദിവസംകൊണ്ട് 20 ലക്ഷം പേർക്ക് ടോക്കൺ കൊടുത്തിട്ടുണ്ട്. ടോക്കൺ ആയിരുന്നില്ല ഇവരുടെ പ്രശനം, Rajith Ramachandran ന്റെ രാഷ്ട്രീയമായിരുന്നു.. ഇവിടെ ഏത് മനുഷ്യനാണ് രാഷ്ട്രീയ അഭിപ്രായം ഇല്ലാത്തത്…❓ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെ വിരമിച്ച തൊട്ട് അടുത്ത ദിവസം രാജ്യദഭയിലേക്ക് BJP പാനലിൽ തിരഞ്ഞെടുക്കപ്പെട്ട രാജ്യത്താണ് നിങ്ങൾ കഴിയുന്നത് എന്നോർക്കണം..‼️
തുടക്കത്തിലെ SMS പ്രൊവൈഡർ തന്ന പണി ഒഴിച്ചാൽ വേറെ കുഴപ്പം ഒന്നും ഇല്ലായിരുന്നു.. പക്ഷെ ടാർഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യുകയായിരുന്നു..
ഇത്തരം Hate Campaign നടത്തുമ്പോൾ ഈ ചെറുപ്പക്കാരുടെ സ്വപ്നമായ സംരംഭത്തിന്റെ ഭാവി എന്താണ് എന്ന് നിങ്ങൾ ആലോചിച്ചിരുന്നോ.. ❓
ഒ എവിടെ അല്ലെ..❓ നമ്പി നാരായണന് എതിരെ ഖാണ്ഡം ഖാണ്ഡം ഇല്ലാ കഥകൾ എഴുതി അദ്ദേഹത്തിന്റെ ഭാവിയും ഉമ്മൻചാണ്ടിക്കും ആന്റണിക്കും വേണ്ടി കരുണാകരനെ താഴെ ഇറക്കിയ നിങ്ങൾക്ക് അതേ നമ്പി നാരായണൻ കുറ്റക്കാരൻ അല്ലെന്നു സുപ്രീം കോടതി വിധി വന്നപ്പോൾ അദ്ദേഹത്തെ കുറിച്ചു വിലാപ കാവ്യം എഴുതിയ ടീമോൾ അല്ലെ..❓
സ്വാഭാവികം..

ഇതു തന്നെയാണ് ലാവലിൻ കേസിൽ സഖാവ് പിണറായി വിജയനോടും നിങ്ങൾ ചെയ്തത്/ചെയ്യുന്നത്..‼️ കാലം തെളിയിക്കും..
ഇത്രയൊക്കെ ചെയ്ത നിങ്ങൾതന്നെ നാളെ പുതിയ ഒരു പരമ്പര തുടങ്ങുമായിരിക്കും. ‘കേരളമെന്തുകൊണ്ട് സംരംഭകർക്ക് നല്ല അന്തരീക്ഷമൊരുക്കുന്നില്ല?’ എന്ന്. ലജ്ജ തോന്നുന്നില്ലേ എന്ന് ചോദിക്കുന്നില്ല. ഇല്ലെന്ന് പതിറ്റാണ്ടുകൾ മുൻപെ തെളിയിച്ചിട്ടുണ്ട്.
#Get Lost Media Liars