ത്രില്ലർ പശ്ചാത്തലത്തിൽ പൊലീസും ദളിത് രാഷ്ട്രീയവും ചർച്ച ചെയ്യുന്ന ഭാരത സർക്കസ് ബിനു പപ്പു, ഷൈൻ ടോം ചാക്കോ, സംവിധായകൻ എം.എ. നിഷാദ് എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുണ്ണ സിനിമയാണ് . സോഹൻ സീനുലാൽ ആണ് സംവിധാനംനിർവഹിക്കുന്നത്. ചിത്രം ഇന്ന് റിലീസ് ആയിരിക്കുകയാണ്. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമിക്കുന്നത്. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവർ അഭിനയിക്കുന്നു. ഭാരത സർക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ചിത്രം ഇന്ന് റിലീസ് ആയ സാഹചര്യത്തിൽ മുഹാദ് വെമ്പായം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.
Muhad vembayam ( writer )
പ്രിയപ്പെട്ടവരേ..ഞാനെഴുതിയ പടം റിലീസാവുകയാണ്.ഒരു ഫോറസ്റ്റ് ഏരിയയിലുള്ള പോലിസ് സ്റ്റേഷനിലെത്തുന്ന ദുരൂഹമായ ഒരു കേസും അതിന്റെ അന്വേഷണത്തിലൂടെ ചുരുളഴിയുന്ന അപകടകരമായ ചില സത്യങ്ങളും.. ഇതാണ് ഭാരത സര്‍ക്കസിന്റെ പ്ലോട്ട്.ആറേ ആറു ദിവസങ്ങള്‍ കൊണ്ട് സംഭവിക്കുന്ന കഥ..!! ബിനു പപ്പു , ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, എം എ നിഷാദ് , മേഘ തോമസ് , ആരാധ്യ , അഭിജ തുടങ്ങി ഒത്തിരി അഭിനേതാക്കള്‍ ഉണ്ട്. സംവിധാനം സോഹന്‍ സീനുലാല്‍.ക്രൈം/ഡ്രാമ/ത്രില്ലര്‍ എന്റര്‍ടെയിനര്‍ എന്നതിനൊപ്പം സിനിമ പ്രസക്തമായഒരു വിഷയം കൂടി ചര്‍ച്ച ചെയ്യാനാന് ആഗ്രഹിക്കുന്നത്.പ്രിയപ്പെട്ട സുഹൃത്തുക്കള്‍ കാണാന്‍ ശ്രമിക്കണം , അഭിപ്രായങ്ങള്‍ കുറിക്കണംഎന്നഭ്യര്ത്ഥിക്കുന്നു.ചെറിയ പടങ്ങള്‍ കണ്ടവരുടെ അഭിപ്രായങ്ങള്‍ കൊണ്ടുകൂടിയാണ് അതിജീവിക്കുന്നത്. ഗ്രൂപ്പ് അംഗങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു ❤