നിങ്ങൾ എന്നും ഇഷ്ടപ്പെടുന്ന ആ ഭരതൻ ടച്ച്

29

നിങ്ങൾ എന്നും ഇഷ്ടപ്പെടുന്ന ആ ഭരതൻ ടച്ച് ” .പഠിക്കുന്ന കാലത്ത് മിക്കപ്പോഴും കണ്ടിരുന്ന ഒരു പരസ്യവാചകം . ആ ‘ sച്ചിനോട് ‘ ഇഷ്ടം തോന്നിയ ഒരു പതിനേഴുകാരൻ , കായംകുളത്ത് നിന്ന് ട്രെയിൻ കയറി മദ്രാസിൽ K K നഗറിലുള്ള ഭരതൻ സാറിന്റെ വീട്ടിലേക്ക് പോകുമായിരുന്നു . ഭരതൻ സാറിന്റെ ശിഷ്യനാവുകയായിരുന്നു ലക്ഷ്യം . ശിഷ്യനായി നിയമനം ലഭിച്ചാൽ പഠിത്തം ഉപേക്ഷിക്കാൻ വരെ തയ്യാറാണ് എന്ന് അദ്ദേഹത്തോട് പറയാം എന്ന അഹങ്കാരം മനസ്സിലുണ്ട് . പാട്ട് പാടും , പടം വരയ്ക്കും , അത്യാവശ്യം കഥ കവിത ഒക്കെ എഴുതും ( 😃 ദയവായി ആരും ചിരിക്കരുത് 😃 ) എന്ന അഹങ്കാരം വേറെ .

Bharathan, Director, Tribute, ഭരതന്‍, സിദാര്‍ഥ് ...പല തവണ പോയി , ഒന്നും നടന്നില്ല എന്ന് മാത്രമല്ല അദ്ദേഹത്തെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല . ശ്രമം തുടർന്നു കൊണ്ടേയിരുന്നു .പക്ഷേ ,അദ്ദേഹം പോയി ! ഒടുവിൽ ഭരതൻ സാറിന്റെ ശിഷ്യന്റെ (കമൽ സാർ ) ശിഷ്യനാകാനുള്ള ഭാഗ്യം ലഭിച്ചു .സംവിധാനത്തെപ്പറ്റി അൽപ്പം മനസ്സിലായപ്പോഴാണ് ഈ ‘ ദരതൻ ടച്ച് ‘ ഉണ്ടായി വരാനുള്ള പ്രയാസം മനസ്സിലായത് . സംവിധാനം മാത്രം അറിഞ്ഞാൽ പോരാ , സാഹിത്യം , സംഗീതം , എഡിറ്റിംഗ് , കലാസംവിധാനം …. അങ്ങനെ കുറേ കാര്യങ്ങളിൽ ‘ കൃത്യമായ ധാരണ ‘ ഉള്ള ഒരാൾക്ക് മാത്രം സൃഷ്ടിക്കാൻ കഴിയുന്ന ഒന്നാണ് ആ ‘ ടച്ച് ‘ എന്ന് മനസ്സിലായി . മനപൂർവ്വം വിചാരിച്ചാൽ ഉണ്ടായി വരികയുമില്ല .

നിറങ്ങളോടും , സംഗീതത്തിനോടും അദ്ദേഹത്തിന് വല്ലാത്തൊരു ഭ്രമമായിരുന്നു എന്ന് തോന്നിയിട്ടുണ്ട് . ‘ഹിന്ദോള ‘ രാഗത്തിനോടും . മിക്ക ചിത്രങ്ങളിലും ഹിന്ദോളത്തിലെ ഒരു പാട്ട് ഉണ്ടായിരുന്നു .താളം മറന്ന താരാട്ട് കേട്ടെൻ (പ്രണാമം )തേടുവതേതൊരു ദേവപദം (വൈശാലി )ഇന്ദ്രനീലിമയോലും (വൈശാലി ) രാസ നിലാവിന് താരുണ്യം (പാഥേയം ) ശിശിരകാല മേഘമിഥുന ( ദേവരാഗം )
രാജഹംസമേ മഴവിൽ ( ചമയം ) ഇതൊക്കെ ചില ഉദാഹരണങ്ങൾ മാത്രം .’ കേളി ‘ എന്ന ചിത്രത്തിലെ പാട്ടിന് സ്വന്തമായി സംഗീതം നൽകിയപ്പോൾ , അതും ഹിന്ദോളത്തിലാണ് ചെയ്തത് . ‘ താരം വാൽക്കണ്ണാടി നോക്കി ‘ എന്ന ചിത്ര ചേച്ചി പാടിയ പാട്ട് . (കേളിയുടെ RR ലും പല സ്ഥലത്തും ‘ഹിന്ദോളത്തിന്റെ കഷ്ണങ്ങൾ ‘ വരുന്നുണ്ട് ) പ്രസിദ്ധമായ , മനോഹരമായ ആ’ ഭരതൻ ടച്ച് ‘ മലയാളിക്ക് നഷ്ടമായിട്ട് ഇന്ന് ഇരുപത്തി രണ്ട് വർഷങ്ങൾ !ഓർമ്മകൾക്ക് മുന്നിൽ ആദരവോടെ .
പ്രണാമം 🙏