ഭാവനയെ ചൊറിഞ്ഞ സംഗീത ലക്ഷ്മണയെ ചൊറിഞ്ഞു സോഷ്യൽ മീഡിയ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
31 SHARES
373 VIEWS

ഭാവനയ്‌ക്കെതിരെ മോശം പരാമർശം നടത്തി വിവാദച്ചുഴിയിൽ പെട്ടിരിക്കുകയാണ് അഡ്വ സംഗീത ലക്ഷ്മണ. IFFK യുടെ ഉദ്‌ഘാടനച്ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി ഭാവന വന്നതാണ് വക്കീലിനെ പ്രകോപിപ്പിച്ചത്. ഭാവനയെ ക്ഷണിച്ചതിനല്ല ഈ സമയത്തുതന്നെ ക്ഷണിച്ചതിലാണ് വക്കീൽ തന്നെ വിയോജിപ്പ് രേഖപ്പെടുത്തുന്നത്. ദിലീപിന്റെ കാശ് മേടിച്ചിട്ടാണോ ഇങ്ങനെ പറയുന്നതെന്നുള്ള കമന്റുകളും പിൻതുണ കമന്റുകളും ഒക്കെ പോസ്റ്റിനടിയിൽ വന്നിട്ടുണ്ട്. സംഗീത ലക്ഷ്മണയുടെ വിവാദമായ പോസ്റ്റ് ഇങ്ങനെ

സങ്കീതലക്ഷ്മണ : “വന്നു വന്നു റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടിൽ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത്. പ്രായമേറിവരുന്നു എനിക്ക്. കാശ് അങ്ങോട്ട്‌ കൊടുക്കാം എന്ന് offer വെച്ചാൽ പോലും ആരെങ്കിലും പീഡിപ്പിച്ചു തരും എന്നതിന് scope ഇല്ല. ആ അങ്കലാപ്പ് കൊണ്ടുണ്ടായ വിഷമം കൊണ്ടു പറഞ്ഞതാണേ….. Excuse me യേയ്. “

എന്തായാലും സംഗീത ലക്ഷ്മണ ഇങ്ങനെയൊക്കെ പറയുമ്പോൾ സോഷ്യൽ മീഡിയ അവരുടെ ഭൂതകാലം വരെ വലിച്ചിട്ടു ചർച്ചയിലാണ്. പ്രധാനമായും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത് സംഗീത ലക്ഷ്മണയുടെ മകൻ അനന്തു സുരേഷ് കുമാർ 2019 മെയ് ആറിന് ചെയ്ത പോസ്റ്റാണ്. അതാകട്ടെ അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങളും 23 വര്ഷം മുൻപ് നടന്ന വിവാഹമോചനവും എല്ലാം പരാമർശിക്കുന്ന പോസ്റ്റാണ്. അമ്മയിൽ നിന്നും തനിക്കേറ്റവും ഉപദ്രവങ്ങളും പോസ്റ്റിൽ വ്യക്തമായി പറയുന്നുണ്ട്. ആ പോസ്റ്റ് ഇങ്ങനെ


“എന്റെ അമ്മ അഡ്വ.സംഗീത ലക്ഷമണ എന്റെ കല്യാണത്തിന് ഉണ്ടാവില്ല. അത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം ഓരോരുത്തരോടുമായി പറയാനുള്ള താത്പര്യവും സമയവും എനിക്ക് ഇല്ലാത്തതും കൂടി കൊണ്ടാണ് വളരെ അധികം വേദനയോടെ ഇത് ഇവിടെ എഴുതുന്നത്. അമ്മയും അച്ഛനും 23 വർഷം മുൻപ് വേർപിരിയുകയും നിയപരമായി വിവാഹമോചിതർ ആയതുമാണ്. എനിക്ക് എട്ടും അനിയന് മൂന്നും വയസ്സുള്ളത് വരെയാണ് ഞങ്ങൾ അമ്മയോടൊപ്പം ജീവിച്ചിട്ടുള്ളത്. അമ്മ എനിക്ക് തന്നിട്ടുള്ള സുന്ദരമായ ബാല്യകാല ഓർമ്മകളിൽ ഉള്ളത് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി ചതച്ചതിന്റെയും മൂർച്ഛയുള്ള പലതും കൊണ്ട് ദേഹത്ത് മുറിവേല്പിച്ച് ചോര വരുമ്പോൾ പോലും ഒരു തുള്ളി മരുന്ന് വച്ച് തരാനുള്ള മനസ്സ് പോലും കാണിച്ചിട്ടില്ലാത്ത അമ്മയാണ്. മരുന്ന് വച്ച് തന്നിരുന്നത് അച്ഛനാണ്. എന്റെ അനിയന് മൂന്ന് വയസ്സുള്ളപ്പോഴാണ് അവനെയും എന്നെയും അച്ഛനെയും ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽനിന്നും ഒരു ദിവസം വെളുപ്പിനെ അമ്മ ഇറക്കി വിടുന്നത്. ആ വിവാഹ ബന്ധം തകരാതിരിക്കാൻ എന്റെ അച്ഛനെക്കൊണ്ട് ആവുന്നതിന്റെ പരമാവധി അച്ഛൻ ശ്രമിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അമ്മയോടൊപ്പം ഞങ്ങൾ ജീവിക്കുന്നത് ഞങ്ങളുടെ ജീവന് തന്നെ അപകടമാണ് എന്ന് പ്രഗത്ഭനായ ഒരു സൈക്കോളജിസ്റ് രേഖപെടുത്തിയതിന് ശേഷമാണ് വിവാഹ മോചനത്തിലേക്കു തന്നെ നീങ്ങാൻ അച്ഛൻ തീരുമാനിക്കുന്നത്. പിന്നീടങ്ങോട്ട് ഞാനും എന്റെ അനിയനും എങ്ങനെയാണ് വളർന്നത് എന്ന് എന്റെ അമ്മ അറിഞ്ഞിട്ടില്ല. കുറച്ചുകൂടി മുതിർന്നതിന് ശേഷം വല്ലപ്പോഴും ഫോണിൽ വിളിച്ച് തമാശകൾ പറയുന്ന ഒരു സുഹൃത്തായി അമ്മ. വല്ലപ്പോഴും വലിയ സമ്മാനങ്ങളുമായി വരുന്ന ഒരു ക്രിസ്മസ് അപ്പുപ്പനായി അമ്മ. പിന്നീടാണ് മനസ്സിലായത് വലിയ സമ്മാനങ്ങൾ കൊണ്ട് മൂടുന്നത് അച്ഛനെ ദ്രോഹിക്കുന്ന എന്തെങ്കിലും ഒന്ന് ചെയ്യുന്നതിന്റെ മുന്നോടി ആയിട്ടായിരുന്നു എന്ന്. പണ്ടൊക്കെ ഏതെങ്കിലും മഞ്ഞപത്രത്തിനോ പൈങ്കിളി വാരികക്കൊ അഭിമുഖം നൽകി അച്ഛനെ കുറിച്ച് ശുദ്ധ നുണകൾ വിളമ്പി ആനന്ദത്തിൽ ആറാടുക ആയിരുന്നു അമ്മയുടെ ഹോബി. ശക്തമായി ഞാൻ പ്രതിഷേധിക്കുകയും ഇനിയും ആവർത്തിച്ചാൽ ഞാൻ പബ്ലിക് ആയിത്തന്നെ പ്രതികരിക്കും എന്ന് താക്കീത് ചെയ്തതിന്റെയും പേരിൽ ഇടക്ക് കുറച്ച് നാൾ ഈ തോന്നിവാസം നിർത്തി വെക്കാറുണ്ടായിരുന്നു. ”

അനന്തു സുരേഷ് കുമാർ
അനന്തു സുരേഷ് കുമാർ

“ഇന്നേ വരെ ചെയ്തിട്ടുള്ള ദ്രോഹങ്ങൾ എല്ലാം മറന്നാണ് എന്തൊക്കെയാണെങ്കിലും എന്റെ അമ്മയല്ലേ, എന്നെ പ്രസവിച്ച സ്ത്രീയല്ലേ എന്ന് കരുതിയാണ് അച്ഛൻ നടത്തിത്തരുന്ന കല്യാണമായിട്ട് കൂടി എന്റെ നിശ്ചയത്തിനും കല്യാണത്തിനും അമ്മ കൂടെയുണ്ടാവണം എന്ന് നിർബന്ധബുദ്ധി എനിക്കുണ്ടായത്. ആർക്കും ഒരു പരാതിയും പറയാനില്ലാത്ത രീതിയിൽ ഗംഭീരമായിട്ടാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. അമ്മയും പങ്കെടുത്തു വളരെ സന്തുഷ്ട ആയി. പക്ഷെ എന്റെ അമ്മയുടെ ഉള്ളിൽ എന്തുമാത്രം വിഷവും ദുഷ്ടത്തരവും പകയും ഇന്നും ബാക്കിയുണ്ട് എന്ന് ഇന്നലെയാണ് ഞാൻ മനസ്സിലാക്കുന്നത്. അച്ഛനെ കുറിച്ച് പഴയ പതിവ് രീതിയിൽ ശുദ്ധ പച്ച കള്ളങ്ങൾ നിരത്തി ഒരു ഫേസ്ബുക് പോസ്റ്റ് അമ്മയുടെ വക . എന്റെ അച്ഛനെ പരമാവധി അപമാനിക്കുക എന്നതിനോടൊപ്പം എന്നെയും അനിയനെയും അച്ഛനുമായി തെറ്റിക്കുക, എന്റെ കുടുംബ ജീവിതം ഇല്ലാതാക്കുക, ഇതിനോടെല്ലാമൊപ്പം സ്വയം ഒരു രക്തസാക്ഷി പട്ടം അങ്ങ് ചാർത്തുക.ഇതൊക്കെയാണ് അമ്മയുടെ ലക്ഷ്യങ്ങൾ. ഒരു വെടിക്ക് ഇത്രയും അധികം പക്ഷികൾ. “

“സംഗീത ലക്ഷ്മണ ഒരു വലിയ നുണയാണ്. മനസ്സിൽ പകയും പ്രതികാരവും ഈഗോയും ക്രൂരതയും മാത്രമുള്ള ഒരു സ്ത്രീയാണ് എന്റെ അമ്മ. സ്വന്തം ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി എന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വളരെ നിലവാരം കുറഞ്ഞ ഒരു സ്ത്രീയുടെ വയറ്റിലാണ് ഞാൻ ജനിച്ചത് എന്ന് പറയേണ്ടി വരുന്നതിൽ എനിക്ക് വളരെയേറെ ദുഖമുണ്ട്. ഒന്ന് മാത്രം ഓർത്ത് നോക്കുക. വിവാഹ ബന്ധം വേർപിരിഞ്ഞ് 23 വർഷം കഴിഞ്ഞും ഈ സ്ത്രീ എന്തിനാണ് ഇന്നും എന്റെ അച്ഛനെ വേട്ടയാടുന്നത് ? തലക്ക് സുഖമില്ലാത്തത് കൊണ്ട് എന്നല്ലാതെ മറ്റെന്തെങ്കിലും ഒരു കാരണം കണ്ടെത്താനാകുമോ ? ഇതിനൊക്കെ മറുപടി കൊടുക്കാൻ പോകാത്തത് എന്റെ അച്ഛൻ എന്ന വലിയ മനുഷ്യന്റെ സംസ്‌കാരം. “

“പരസ്യമായ ഈ വിഴുപ്പലക്കലിന് താല്പര്യമുണ്ടായിട്ടല്ല, ഈ ഗതികേടിലേക്ക് എന്റെ അമ്മ എന്നെ കൊണ്ടെത്തിച്ചതാണ്. അമ്മ അച്ഛനെ അപമാനിക്കാൻ ശ്രമിച്ചത് പരസ്യമായാണ് . അതുകൊണ്ടാണ് അതിനുള്ള ഉത്തരം ഞാൻ പറയുന്നതും പരസ്യമായി തന്നെ ചെയ്യാൻ തീരുമാനിച്ചത്. അമ്മ പറയുന്നത് കള്ളത്തരങ്ങൾ ആണ്‌ എന്ന് വിളിച്ച് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം ഓർമ്മവെച്ച കാലം മുതൽ ഞാൻ അനുഭവിച്ച സത്യങ്ങളാണ് ഈ പറഞ്ഞതൊക്കെ. അച്ഛനാണ് ശരി. അച്ഛൻ തന്നെ ആയിരുന്നു എന്നും ശരി. “

“ഏതായാലും എല്ലാം നല്ലതിനാണ് എന്ന് മാത്രമേ ഞാനിപ്പോൾ ചിന്തിക്കുന്നുള്ളു. ഒരു കണ്ടക ശനി ഒഴിഞ്ഞ് പോകുന്നതായേ ഞാൻ ഇതിനെ കാണുന്നുള്ളൂ. അമ്മ സംഗീത ലക്ഷ്മണ എന്ന അധ്യായം എന്റെ ജീവിതത്തിൽ അവസാനിക്കുകയാണ്. എന്റെ ഈ ഗതികേടുകൾ വായിക്കാൻ സമയം ചിലവഴിച്ച എല്ലാവരോടും ഞാൻ എന്റെ നന്ദിയും ഖേദത്തവും രേഖപെടുത്തുന്നു. ഒപ്പം എനിക്കും എന്റെ പെണ്ണിനും നല്ലത് വരണം എന്ന് ആഗ്രഹിക്കുന്ന നല്ല മനസ്സുള്ള എല്ലാവരോടും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.”

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ സംഗീത ലക്ഷ്മണയും ഐ എ എസ് ഓഫീസർ ആയിരുന്ന സുരേഷ് കുമാറും ഭാര്യാഭർത്താക്കന്മാർ ആയിരുന്നു. അവർക്കു രണ്ടു ആണ്മക്കളും ഉണ്ട്. ഇവർ പിന്നീട് വേര്പിരിയുകയും ചെയ്തു. എന്നാൽ മൂത്തമകൻ അനന്തുവിന്റെ വിവാഹ നിശ്ചയത്തിന് സംഗീത ലക്ഷ്മണയും പങ്കെടുത്തു. ഇതിനെ തുടർന്നു സന്കഗീത വീണ്ടും മക്കൾക്കെതിരെയും സുരേഷ് കുമാറിനെതിരെയും ഫേസ്ബുക്ക് പോസ്റ്റുകളായി രംഗത്തെത്തി. സുരേഷ് കുമാർ തനിക്കു ജീവനാംശം നൽകുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. അച്ഛന് നല്കാൻ വയ്യെങ്കിൽ തന്റെ മക്കൾ നൽകിയാൽ മതിയെന്നും സംഗീത ആ പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് അനന്തു മറുപടി പോസ്റ്റുമായി വന്നത്

“എന്റെ പഴയ കെട്ടിയോൻ സുരേഷ് കുമാറിന്റെ മൂന്നാം കെട്ടിലെ ബീവി നിർമ്മല എനിക്കുള്ള 2000 രൂപ കൂടിയാണ് എല്ലാ മാസവും തിന്നു തീർക്കുന്നത്. 😉
സുരേഷ്കുമാറുമായുള്ള എന്റെ വിവാഹം വേർപ്പെടുത്തികൊണ്ടുള്ള കേരള ഹൈകോടതിയുടെ 19.03.2001 തീയതിയിലെ ഡിവിഷൻ ബഞ്ച് ഉത്തരവാണ് ഇത്.
ഈ ഉത്തരവ് പ്രകാരം എല്ലാ മാസവും സുരേഷ് കുമാർ ആദ്യഭാര്യയായ എനിക്ക് 2000/- രൂപ maintenance തരേണ്ടതാണ്. രണ്ടും മൂന്നും കെട്ടാൻ മുട്ടി നടക്കുന്നവൻ ഈ കോടതി വിധി പ്രകാരം എത്ര തവണ, എത്ര മാസം ഈ തുക എനിക്ക് തന്നിട്ടുണ്ട് ??2001ന് ശേഷം നാളിതുവരെ സുരേഷ്കുമാർ ഈ കോടതി വിധി പാലിച്ചിട്ടില്ല, അസുസരിച്ചിട്ടില്ല. സുരേഷ് കുമാറിനെതിരെ നിയമനടപടികൾ ഞാൻ സ്വീകരിക്കാത്തത് അയാൾക്ക് ഞാൻ നല്കിയ ഔദാര്യമാണ്. ഇനിയെങ്കിലും ഇപ്പറഞ്ഞ കോടതി വിധി അനുസരിക്കാൻ തയ്യാറുണ്ടോ സുരേഷ് കുമാർ? Random calculation ൽ സുരേഷ് കുമാർ എനിക്ക് ഈ വകയിൽ മാത്രം തരാനുള്ളത് Rs.4,08,000/- ആണ്. അത് തരാൻ തയ്യാറുണ്ടോ? സുരേഷ് കുമാർ തന്നെ തരണമെന്നില്ല.”
“മൂന്ന് കെട്ടിയ അപ്പൻ ഇപ്പോ എന്റെ മക്കളെ ഉപയോഗിച്ചാണ് ആ കെട്ടിലെ ബീവിയെ പൊതിഞ്ഞ് പിടിക്കുന്നത്. അതു കൊണ്ട് 32 വയസ്സും 27 വയസ്സും പ്രായമുള്ള എന്റെ രണ്ട് ആൺമക്കൾ തന്നാലും മതി Rs.4,08,000/-. അവന്മാരുടെ കൈയ്യിൽ ജോലി ചെയ്തുണ്ടാക്കിയ വകയിൽ ഈ തുക ഉണ്ടെങ്കിൽ തരട്ടെ. അതുമല്ലെങ്കിൽ നിർമ്മല തരട്ടെ. ആര് തന്നാലും ആ തുക ഞാൻ ഉപയോഗിക്കുക ഇവിടെ കച്ചേരിപ്പടിയിലുള്ള അനാഥാലയത്തിലെ എതെങ്കിലും ഒരു കുട്ടി, ഒരു കുട്ടിക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനാവും. I promise.”
“V.S അച്ചുതാനന്ദന് ഗൂണ്ടാപണിയെടുക്കാൻ JCB യും കൊണ്ട് മുന്നാറ് പോയി കെട്ടിടങ്ങൾ ഇടിച്ചു പൊളിച്ച് ഹീറോ ചമഞ്ഞ പകൽമാന്യന്റെ കാപട്യം തെളിവുകൾ സഹിതം പറയാൻ പലതുണ്ട് എനിക്ക് അനുഭവമായി തന്നെ. Upright officer എന്ന പൊയ്മുഖമണിഞ്ഞു പൊതു ജനമദ്ധ്യത്തിൽ ഞെളിഞ്ഞു നിൽക്കുന്നവൻ ഒരു പഞ്ചാബി പെണ്ണിനെയും കൊണ്ട് ഡൽഹിയിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയും ആ ബിൽ തുക സർക്കാർ ചിലവ് കണക്കിൽ എഴുതിയെടുക്കുകയും ചെയ്തതിന് ഉൾപ്പടെ അഴിമതിയാരോപണം നേരിടുകയും സസ്പെൻഷനിലാവും ചെയ്തിട്ടുണ്ട്. അവളെ, ആ പഞ്ചാബിപ്പെണ്ണിനെ പിന്നീട് കല്യാണം കഴിച്ചു കുറച്ച് നാൾ ഇയാൾ കൂടെ പൊറുപ്പിച്ച് ഒരു കൊച്ചിനെയും ഉണ്ടാക്കി കൊടുത്തിരുന്നു. ആ പഞ്ചാബി എവിടെ? അവളെന്തേ സുരേഷ് കുമാറിനെ വേണ്ടെന്ന് വെച്ചത്?? സുരേഷ് കുമാർ പഞ്ചാബിയിൽ ഉണ്ടാക്കിയ മകനെവിടെ? പിന്നെ മൂന്നാം കെട്ട് കെട്ടിയ ബീവിയായ നിർമ്മലയുടെ നെഗിളിപ്പ് കണ്ടു മയങ്ങിയപ്പോ പഞ്ചാബിയെ സുരേഷ്കുമാർ ഉപേക്ഷിച്ചതോ?? പഞ്ചാബിക്ക് ഇയാൾ monthly maintenance കൊടുക്കാനായി കോടതി വിധിയുണ്ടായിരുന്നോ? ആ തുകയും ഇയാൾടെ മൂന്നാം കെട്ടിലെ ബീവിയായ നിർമ്മല തിന്നുതീർക്കുവാണോ??”
“ചോദ്യങ്ങൾ ഇനിയുമുണ്ട്. പറയാൻ ഏറെയുണ്ട് എനിക്ക്. പറയാൻ ഞാൻ തയ്യാറുമാണ്. എന്നെ അല്പമൊന്ന് നിർബന്ധിച്ചാൽ മതിയാവും. 😛
നിർമ്മല കൈരളി ചാനലിൽ ജോലി ചെയ്തപ്പോഴുള്ള അവളുടെ sex terrorism കഥകൾ ചില മാധ്യമ സുഹൃത്തുക്കൾ പറഞ്ഞെനിക്ക് അറിവുള്ളതാണ്. കൂടുതൽ details എടുപ്പിച്ച ശേഷം അതും വിളമ്പാം ഞാനിവിടെ. എന്നെയതിന് നിർബന്ധിക്കണം പക്ഷെ… 😛
# ഒരുത്തന്റെ മൂന്നാമത്തെ കെട്ടിയോളാവാൻ ഒരുമ്പെട്ടിറങ്ങിയ നിർമ്മലയുടെ മഹാമനസ്സ്…. ഹോ!!!”

***

സംഗീത ലക്ഷ്മണ ഒരു ഓൺ ലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലും നടിയെ ആക്രമിച്ച കേസ് കെട്ടിച്ചമച്ചെതെന്നു സ്ഥാപിക്കാൻ ആണ് ശ്രമിച്ചത്. വാഹനത്തിൽ വച്ച് യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ് എന്നാണു അവർ ചോദിക്കുന്നത്. വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്