മുന്നിൽ നിൽക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെപറ്റി അയാളോടു തന്നെ അപവാദം പറയുന്ന ചക്രപാണി
പിന്നെയും പൂക്കുന്ന കാലം എന്ന ചിത്രത്തിലൂടെ സിനിമയിൽ വന്ന രഘു വിമാനത്താവളത്തിൽ വെച്ചു പരിചയപ്പെട്ട സംവിധായകൻ ഹസന്റെ ഭീമൻ എന്ന ചിത്രത്തിൽ നായകനായി . പിന്നീട് പല ചിത്രങ്ങളിലും
166 total views

പിന്നെയും പൂക്കുന്ന കാലം എന്ന ചിത്രത്തിലൂടെ സിനിമയിൽ വന്ന രഘു വിമാനത്താവളത്തിൽ വെച്ചു പരിചയപ്പെട്ട സംവിധായകൻ ഹസന്റെ ഭീമൻ എന്ന ചിത്രത്തിൽ നായകനായി . പിന്നീട് പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ വില്ലൻ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയതോടെ സ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടായി. പ്രമുഖ നടന്മാർ നായകവേഷം ചെയ്ത മിക്ക ചിത്രങ്ങളിലെയും വില്ലൻ റോളുകൾ രഘുവിനെ തേടിയെത്തി. അടുത്തകാലത്ത് വില്ലൻ കഥാപാത്രങ്ങൾക്ക് പുറമേ ഹാസ്യവേഷങ്ങളും അദ്ദേഹം അവതരിപ്പിച്ചു തുടങ്ങി. രാജമാണിക്യം എന്ന ചിത്രത്തിലെ നായകന്റെ സഹായിയായ ‘ക്വിന്റൽ വർക്കി’ എന്ന ഹാസ്യകഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. രാജസേനൻ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രത്തിലെ മുഴുനീള തമാശവേഷം ഹാസ്യനടനെന്ന നിലയിൽ മറ്റൊരു വഴിത്തിരിവായിരുന്നു. ഭീമൻ രഘു ചെയ്ത അടിപൊളി വില്ലനായിരുന്നു എഫ് ഐ ആർ സിനിമയിലെ ചക്രപാണി.
FIR സിനിമയിലെ നരേന്ദ്ര ഷെട്ടി എന്ന വില്ലൻ കഥാപാത്രത്തെ വാനോളം പുകഴ്ത്തുമ്പോഴും എനിക്ക് ഏറെ ഇഷ്ടമായത് ചക്രപാണിയെ ആണ്. ഭൂരിഭാഗം പേർക്കും ഷെട്ടി എന്ന കഥാപാത്രം മികച്ചത് തോന്നാൻ കാരണം വിജയ് മേനോന്റെ ഡബിങ്ങും മലയാളികൾ മറക്കാത്ത ബാക്ക്ഗ്രൗണ്ട് സ്കോറുമാണന്നാണ് ഞാൻ കരുതുന്നത്.
ജഡ്ജിയുടെ മുന്നിൽ യാതൊരു കൂസലുമില്ലാതെ ഞാനാ കൊന്നത് എന്നു സമ്മതിക്കാനും ചൂടനായ അന്വേഷണ ഉദ്യഗസ്ഥൻ മുന്നിൽ നിൽക്കുമ്പോൾ അയാളുടെ ഭാര്യയെ പറ്റി പറഞ്ഞ് അയാളിലെ തീ ഊതി കത്തിക്കാനും മടിയില്ലാത്ത ഒരു ചൊറിയൻ വില്ലൻ കഥാപാത്രം. ഭീമൻ രഘുവിന്റെ വില്ലൻ വേഷങ്ങളിൽ ഏറ്റവും മുന്നിലുണ്ടാവും ചക്രപാണി.
167 total views, 1 views today
