എന്തൊരു പരസ്യമാണ് ഭീമേ ഇത് ? ഞെട്ടിച്ചല്ലോ !

0
344

Monu V Sudarsan ന്റെ പോസ്റ്റ്

“പെണ്ണായാൽ പൊന്ന് വേണം.. എന്നതിൽ നിന്ന് ഭീമ കടന്ന് വന്ന ദൂരമാണ് ഈ പരസ്യം. “യൂട്യൂബ് കമന്റ് ബോക്സിൽ കണ്ട വാചകമാണ്.. ശരിയാണ്.. അത്രമേൽ പ്രിയപെട്ടതാവുന്നുണ്ട്.. കണ്ണും മനസും ഒരുപോലെ നിറയ്ക്കുന്നുണ്ട് ഈ ഒന്നരമിനിട്ടുള്ള ഈ കലാവിരുന്ന് . നോർത്ത് ഇന്ത്യയിലെ തെരുവുകളിൽ പുടവ ചുറ്റി കാശ് തട്ടാൻ നടക്കുന്ന.. നായകനെ വഴിതെറ്റിക്കാൻ നടക്കുന്ന കുറച്ച് വഷളൻ ജന്മങ്ങൾ.. അങ്ങനെ ആയിരുന്നു കുറച്ചു നാൾ മുൻപ് വരെ ട്രാൻസ്ജെൻഡേഴ്സ് എന്നത്.. മനുഷ്യരായി പോലും പരിഗണിക്കാതെ എത്രനാൾ വേട്ടയാടിയ വിഭാഗം.അവരുടെ സ്വപ്നങ്ങളും മോഹങ്ങളും അത്രയും അന്യമായിരുന്നു.

May be an image of 7 people and textനാളുകൾ കടന്നിങ്ങെത്തുമ്പോൾ മാറ്റിനിർത്തിയിരുന്ന ആ മനുഷ്യരെയും ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ ഉള്ളിൽ നിറയുന്നത് എന്തെന്നില്ലാത്ത സന്തോഷമാണ്.മകനെ ലിംഗമാറ്റത്തിന് വിധേയരാക്കി അവനെ അത്രമേൽ ഇഷ്ടത്തോടെ ചേർത്ത് പിടിക്കുന്ന.അവളായി മാറിയ അവനെ വ്യക്തിയായി കാണുന്ന.. ഒടുക്കം അവളുടെ വിവാഹത്തിൽ കലാശിക്കുന്ന അത്രയും സുന്ദരമായ കുറച്ച് നിമിഷങ്ങൾ.ആ ഒരു ചിന്തയ്ക്ക് ആണ് കയ്യടിക്കേണ്ടത്..

“Trangenders എന്നത് നിങ്ങൾ മാർക്കറ്റിങ്ങിന് വേണ്ടി ഉപയോഗിക്കാതെ ഇത് ശരിക്കും ഞങ്ങളുടെ വിഭാഗത്തിൽ പെട്ട ഒരാൾ ആണെങ്കിലെ പൂർണതയുള്ളൂ “എന്ന് പറഞ്ഞ ആ കമന്റ് ബോക്സിലെ സ്ത്രീക്ക്.. അവർ നൽകിയ മറുപടി അത്രയും പ്രിയപ്പെട്ടത് ആവുന്നുണ്ട്..”meera sanghia എന്നാ യഥാർത്ഥ ട്രാൻസ്‌വുമൺ ആണ് ഇതെന്നറിഞ്ഞപ്പോൾ മനസും കണ്ണും ഒരുപോലെ നനഞ്ഞിരുന്നു “.അതിസുന്ദരമായ സംഗീതത്തോടെ അത്രയും ഭംഗിയുള്ള കുറച്ചു നിമിഷങ്ങൾ… പ്രിയപ്പെട്ടത്.