ഒരുപാട് ചർച്ചയായ രംഗങ്ങളിലൊന്നാണ് ബിഗ് ബി ചിത്രത്തിലെ കാർ ബ്ലാസ്റ്റ് സീൻ. വണ്ടി കത്തിക്കുന്നതിനിടയിൽ മമ്മൂട്ടിക്ക് നേരെ വണ്ടിയിൽ നിന്നും ഒരു ഭാഗം തെറിച്ച് വീഴുന്നതായി കാണാൻ കഴിയും. പിന്നീട് കാറിന്റെ ഡോറാണ് തെറിച്ചു വന്നതെന്നും മമ്മൂട്ടി മാറിയില്ലായിരുന്നെങ്കിൽ വലിയ രീതിയിലുള്ള അപകടം അവിടെ സംഭവിച്ചേനെ എന്നുമായിരുന്നു അന്ന് ചർച്ചകളിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ടിരുന്നത്.

അടുത്ത് ഇടക്ക് മമ്മൂക്കയും ഒരു ഇൻ്റർവ്യൂവിൽ ഡോറിൻ്റെ ഭാഗം ആണ് തെറിച്ചു വന്നത് എന്ന് പറയുക ഉണ്ടായി എന്നാൽ ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിൻ്റെ കലാ സംവിധായകൻ ജോസഫ് നെല്ലിക്കൽ ഡോറിന്റെ ഭാഗമല്ല, കാറിന്റെ ഉള്ളിലുണ്ടായിരുന്ന ഡമ്മിയുടെ ഭാഗമാണ് തെറിച്ച് വന്നത്. കുണ്ടന്നൂർ പാലത്തിന് സമീപമായിരുന്നു ഷൂട്ടിങ്ങ് നടന്നത്. ആദ്യം ജീപ്പിലെ സീൻ എടുത്തു, അതിന് ശേഷമാണ് വണ്ടി കത്തിക്കുന്ന സീൻ. ഇതിൽ ഡമ്മി വെച്ചിട്ടുണ്ടായിരുന്നു. വണ്ടി കത്തിയപ്പോൾ ഡമ്മിയുടെ ഒരു പീസ് തെറിച്ചു വന്നു. ഇതൊക്കെ വെളിപ്പെടുത്താൻ പറ്റാത്ത കാര്യങ്ങളാണ്. ഇത്രയും വർഷം ആയത് കൊണ്ടാണ് പറയുന്നത് സ്റ്റുഡിയോയിൽ റീവൈൻഡ് ചെയ്തപ്പോഴാണ് ഇത് കണ്ടതെന്നും, ഒരു ഹൈപ്പിന് വേണ്ടി അമൽ നീരദാണ് അത് ഡോറാക്കി മാറ്റിയതെന്നും അദേഹം പറഞ്ഞു.

You May Also Like

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ലക്ഷണമൊത്ത സൈക്കോളജിക്കല്‍ ത്രില്ലർ ആണ് ഇരകൾ

Udaya Krishna കെജി ജോർജ് സംവിധാനം ചെയ്തതിൽ എനിക്കേറ്റവും ഇഷ്ടമുള്ള സിനിമയാണ് 1985 ൽ ഇറങ്ങിയ…

ഫിനിക്സ് പക്ഷിയെ പോലെ കുതിച്ചു പറക്കുന്ന സാൻഡൽ വുഡ് എന്ന കന്നഡ ഇൻഡസ്ട്രി

Shyam Zorba സാന്ഡൽ വുഡ് എന്ന് വിളിപ്പേരുള്ള കന്നഡ സിനിമ ഇൻഡസ്ട്രി, സതി സുലോചന എന്ന…

‘2018’ പോലെയുള്ള അഞ്ചു സിനിമകൾ പരിചയപ്പെടുത്തുന്ന വീഡിയോ ശ്രദ്ധിക്കപ്പെടുന്നു

RosHan MuHammed Movie : Crawl 2018 പോലെ വെള്ളപ്പൊക്കം തന്നെയാണ് ഇതിലെ വിഷയം. ഒരു…

പുനീതിന്റെ മരണം ഇതുവരെ അറിയിക്കാത്തൊരു ആളുണ്ട് കുടുംബത്തിൽ, കാരണം ഇതാണ്

കന്നടയുടെ പ്രിയ നടൻ അപ്പു എന്ന പുനീത് രാജ്‌കുമാറിന്റെ അകാല വിയോഗം ഏവരെയും തളർത്തിയിരുന്നു. ഇന്ന്…