മുസ്‌ലിം വോട്ടുകൾ നിർണ്ണായകമായ സീമാഞ്ചൽ മേഖലകളിൽ പോലും എൻ ഡി എ മുന്നിട്ട് നിൽക്കുന്നതായാണ് വോട്ടിങ് ട്രെണ്ടുകൾ സൂചിപ്പിക്കുന്നത്. ഫാസിസ്റ്റ് സഖ്യത്തിനെതിരെ ഒന്നിച്ചു നിൽക്കേണ്ട വോട്ടുകൾ ഭിന്നിപ്പിച്ചതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഒരുപക്ഷേ ഇയാൾ ആയിരിക്കും. ഇത് പോലുള്ള ഒന്നോ രണ്ടോ ഉണ്ടായാൽ മതി ഒരു സംസ്ഥാനത്തെ ഇലക്ഷൻ മുഴുവൻ മാറ്റി മറിക്കാൻ.. മതേതര വോട്ടുകൾ ഭിന്നിപ്പിക്കുക എന്നതാണ് ഫാസിസ്റ്റുകളുടെ തന്ത്രം. അതിലവർ നിരന്തരം വിജയിക്കുന്നു. മോദി അധികാരത്തിലെത്തിയ രണ്ട് തെരഞ്ഞെടുപ്പുകളിലും അവർക്കെതിരായ വോട്ടുകൾ ഭിന്നിച്ചു പോയി. അത് കൊണ്ടാണ് 2014 ൽ വെറും മുപ്പത്തിയെട്ട് ശതമാനം വോട്ട് നേടിയിട്ടും മോദിക്ക് അധികാരത്തിൽ എത്താനായത്. ഫാസിസ്റ്റുകൾക്കെതിരെ നിലകൊണ്ട അറുപത്തി രണ്ട് ശതമാനത്തിന്റെ വോട്ടുകൾക്ക് ഒരു വിലയുമുണ്ടായില്ല. 2019 ലും ഇതാവർത്തിച്ചു. വെറും നാല്പത്തിയഞ്ച് ശതമാനം വോട്ടോടെയാണ് എൻ ഡി എ അധികാരത്തിൽ എത്തിയത്. അൻപത്തിയഞ്ച് ശതമാനത്തിന്റെ ഭൂരിപക്ഷം വൃഥാവിലായി. പ്രതിപക്ഷ കക്ഷികളുടെ ത്രികോണ മത്സരങ്ങളും ചതുഷ്കോണ മത്സരങ്ങളും അവരുടെ പാത സുഖമമാക്കി. അതിനിടയിൽ ഇതുപോലുള്ള ഞാഞ്ഞൂലുകൾ വരുത്തുന്ന ശല്യങ്ങൾ വേറെയും.. ഫാസിസ്റ്റുകൾക്കെതിരേ ഉണ്ടാകേണ്ടത് ഒരു മതേതര സഖ്യമാണ്. മതം പറഞ്ഞുള്ള വൈകാരികതകൾ അവർക്ക് ബദലാകുമെന്ന് കരുതുന്ന ഇതുപോലുള്ള പൊട്ടന്മാരെ ആട്ടിയോടിക്കാൻ മാത്രമുള്ള രാഷ്ട്രീയ പ്രബുദ്ധത എന്ന് നേടുന്നുവോ അന്നേ അവരെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇന്ത്യക്ക് സാധിക്കൂ.
എന്നാൽ ഉവൈസിക്ക് മാത്രമാണോ ഇന്ത്യയെ മതേതരമാക്കി നിലനിർത്താനുള്ള ഉത്തരവാദിത്തം …? കുറേയെണ്ണത്തിനെ റിസോർട്ടുകളിൽ കൊണ്ട് പാർപ്പിച്ചിരിക്കുന്നില്ലേ അവറ്റകൾക്ക് വല്ല ഉത്തരവാദിത്തവുമുണ്ടോ രാഹുൽ ഗാന്ധീ…?
മൃദു ഹിന്ദുത്വ കളിച്ച് കളിച്ച് രാജ്യത്തെ ഇതുവരെ കൊണ്ടെത്തിച്ചു കോൺഗ്രസ്… തീർന്നില്ല പാർലമെന്റിനുള്ളിൽ ഹിന്ദുത്വ അജണ്ടകൾ ഒന്നൊന്നായി ബി ജെ പി പാസാക്കിയെടുക്കുമ്പോൾ മിണ്ടാട്ടം മുട്ടി ഇരുന്നു കൊടുത്തുകൊണ്ട് ബി ജെ പിക്ക് മൗന സമ്മതത്തിലൂടെ കുഴലൂത്ത് നടത്തി കോൺഗ്രസ്.. അവിടെ ബി ജെ പി യുടെ ഹിന്ദുത്വ അജണ്ടയ്ക്ക് നേരെ ഉയർന്നു കേൾക്കുന്ന ശബ്ദമാണ് ഉവൈസി…. ആ ഉവൈസി രാഹുൽ ഗാന്ധിക്ക് ബി ജെ പി യുടെ ചാരൻ … ഏറ്റവും ഒടുവിൽ സവർണ്ണ സംവരണത്തിലടക്കം ബി ജെ പിക്ക് റാൻ മൂളി നിന്ന, അയോധ്യയ്ക്ക് കല്ലിടാൻ ക്ഷണിക്കാത്തതിന് പരാതി പറഞ്ഞ കോൺഗ്രസ് ഒക്കെ ബി ജെ പി യുടെ ആരായിട്ട് വരും രാഹുലേ? സ്വന്തം കയ്യിലിരുപ്പ് കൊണ്ട് രാഷ്ട്രീയാധികാരം നഷ്‌ടപ്പെടുത്തുക മാത്രമല്ല കോൺഗ്രസ് ഇന്ത്യയിലെ മതേതര ജനതയോട് ചെയ്ത പാതകം ഹിന്ദുത്വ വാദികളെ രാജ്യാധികാരം ഏല്പിച്ചു കൊടുക്കുക കൂടെ ചെയ്തു… തീർന്നില്ല നിർണ്ണായക രാഷ്ട്രീയ സന്ദർഭങ്ങളിലെല്ലാം ബി ജെ പി യുടെ ബി ടിമായി പ്രവർത്തിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു…
കോൺഗ്രസിന് വോട്ടു കുത്തി സംഘ് പരിവാറിനെ തടയാൻ ശ്രമിക്കണമായിരുന്നു ഉവൈസി…. എന്നിട്ട് അതേ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി റിസോർട്ടുകളിൽ കാവൽ നിൽക്കണമായിരുന്നു ഉവൈസി … ഒടുവിൽ ജനങ്ങളുടെ മതേതര വോട്ടുകളുമായി കോൺഗ്രസ് സംഘ് പാളയത്തിലെത്തുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കണമായിരുന്നു ഉവൈസി …. അതല്ലേ രാഹുലേ ഉവൈസി ചെയ്യേണ്ടിയിരുന്നത്….?
രാഹുൽ ആദ്യം ബി ജെ പി വച്ച് നീട്ടുന്ന കോടികൾക്കും അധികാരത്തിനും പിന്നാലെ സ്വന്തം പാർട്ടിയിൽ നിന്ന് ബി ജെ പി യിലേക്ക് കുതിക്കാൻ കാത്തു നിൽക്കുന്ന മൃദു ഹിന്ദുത്വ വാദികളെ പിടിച്ചു നിർത്താൻ നോക്കൂ… എന്നിട്ട് ഉവൈസിക്ക് സർട്ടീക്കറ്റ് നൽകാം…
അല്ലേലും ഇന്ത്യയെ മതേതരം ആക്കി നിലനിർത്തുക എന്നത് മുസ്ലീങ്ങൾക്ക് മാത്രം ആവശ്യമായ ഒന്നാണല്ലോ…