ഒരിടവേളക്ക് ശേഷം പിന്നണിയിൽ ഗായകൻ ശ്രീ. ബിജു നാരായണന്റെ ശബ്ദം കേട്ടപ്പോൾ ഏറെ സന്തോഷം തോന്നി. വൈറൽ ആയ ചാക്കോച്ചന്റെ സ്റ്റെപ്പിനൊപ്പം റീലുകളിലും, ഷോർട്ട് വീഡിയോസിലും എല്ലാം ആ ശബ്ദം ഒളി മങ്ങാതെ മാറ്റൊലി കൊള്ളുന്നു. പ്രതിഭ ഉണ്ടായിട്ടും പിന്നണിഗാന രംഗത്ത് അർഹിക്കുന്ന പരിഗണന പലപ്പോഴും അദ്ദേഹത്തിന് കിട്ടിയിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്.ദേവദൂതർ പാടി എന്ന ഗാനത്തിന്റെ പുതിയ വേർഷനിൽ ആ ഫസ്റ്റ് ഹമ്മിങ് ഒക്കെ എത്ര മനോഹരമായാണ് അദ്ദേഹം വീണ്ടും പാടി വിസ്മയിപ്പിക്കുന്നത്. (ഒറിജിനൽ വേർഷനിൽ ആ ഭാഗം കൃഷ്ണചന്ദ്രൻ ആണ് പാടിയിട്ടുള്ളത്. ഓഡിയോ കാസെറ്റിൽ ആ ഭാഗമില്ലാത്ത ദാസേട്ടന്റെ മറ്റൊരു വേർഷൻ ആണ് നമ്മൾ കേട്ടിട്ടുള്ളത്. ) രവീന്ദ്രൻ മാസ്റ്ററുടെ കളഭം തരാം എന്ന ഗാനത്തിന്റെ മെയിൽ വേർഷൻ , പത്തു വെളുപ്പിന്, കേളീ വിപിനം തുടങ്ങിയ ഗാനങ്ങൾ ബിജു നാരായണന്റെ പ്രതിഭയുടെ ഉത്തമോദാഹരണങ്ങളാണ്.

ഒരു സംഗീത കുടുംബത്തിലാണ് ബിജു നാരായണൻ ജനിച്ചത്. അമ്മയും സഹോദരിയും ശാസ്ത്രീയസംഗീതജ്ഞരായിരുന്നു. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ ബിജു നാരായണൻ പഠിച്ചത് അദ്ദേഹത്തിന്റെ അമ്മയിൽ നിന്നാണ്. ഭക്തിഗാനങ്ങളിലൂടെയാണ് ബിജു നാരായണൻ ശ്രദ്ധേയനായി തുടങ്ങിയത്. എട്ട് വർഷക്കാലം ആര്യനാട് സദാശിവന്റെ കീഴിൽ കർണ്ണാടക സംഗീതം പഠിച്ച ബിജു നാരായണൻ പി. ജയചന്ദ്രനും, ഉണ്ണി മേനോനും, മാർക്കോസിനുമെല്ലാം ട്രാക്ക് പാടിയാണ് സംഗീത ജീവിതമാരംഭിച്ചത്. 1992ൽ പ്രീഡിഗ്രീ വിദ്യാർത്ഥിയായിരിക്കെ ആദ്യമായി ഒരു ഭക്തിഗാന ആൽബത്തിൽ പാടാൻ അവസരം ലഭിച്ചു. എം.ജി. സർവ്വകലാശാല യുവജനോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സമ്മാനം കിട്ടിയത് ബിജു നാരായണന്റെ ജീവിതത്തിൽ വഴിത്തിരിവായി. 1993ൽ രവീന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ച വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്നു തുടങ്ങുന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണിഗായകനായി രംഗപ്രവേശനം ചെയ്തത്. ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയിരുന്നില്ല. (എന്നാൽ ഇതേ ഗാനം കെ.എസ്. ചിത്ര പാടിയത് ഉൾപ്പെടുത്തുകയും ചെയ്തു) ഏറ്റവും നല്ല നാടക ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് അർഹനായതോടെ ബിജു നാരായണൻ കൂടുതൽ പ്രസിദ്ധനായി. പിന്നണിഗാനരംഗത്ത് 400ൽ അധികം ഗാനങ്ങളിൽ ഇദ്ദേഹത്തിന്റെ ശബ്ദം പതിഞ്ഞിട്ടുണ്ട്.മഹാരാജാസ് കോളേജിലെ സഹപാഠിയായിരുന്ന ശ്രീലതയെയാണ് ബിജു വിവാഹം കഴിച്ചിരുന്നത്. ഇവർക്ക് സിദ്ധാർത്ഥ്, സൂര്യ എന്നീ രണ്ട് മക്കളുണ്ട്. അർബുദബാധിതയായിരുന്ന ശ്രീലത, 2019 ഓഗസ്റ്റ് 13-ന് 44-ആം വയസ്സിൽ അന്തരിച്ചു

ഇനിയും കൂടുതൽ അർഹിക്കുന്ന ഗാനങ്ങളും, അംഗീകാരങ്ങളും അദ്ദേഹത്തെ തേടി എത്തട്ടെ. ഒപ്പം ‘ന്നാ താൻ കേസ്‌ കൊട്‌’ എന്ന ചിത്രത്തിന് വിജയാശംസകളും നേരുന്നു.

Leave a Reply
You May Also Like

ഒരു സ്ത്രീയുടെ പ്രതികാരം പരിധി വിട്ടാല്‍ നമ്മുടെ സിനിമകളില്‍ അത് മാക്സിമം 22 ഫീമെയില്‍ കോട്ടയം വരെ ചെന്ന് നില്‍ക്കും

റോസ്മേരീസ് ബേബി, ചൈനാടൌന്‍, ദി പിയാനിസ്റ്റ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ വിശ്വപ്രസിധനായ പോളിഷ്-ഫ്രഞ്ച് സംവിധായകന്‍ റോമന്‍ പൊളന്‍സ്കിയുടെ…

ടൈറ്റാനിക്കിനും അവതാറിനും മുൻപേ ജെയിംസ് കാമറൂണിന്റെ ഒരു സൂപ്പർ അണ്ടർ വാട്ടർ അഡ്വഞ്ചർ ആയ സിനിമ , അതാണ് ‘അബീസ്’

Abyss (1989) Hari Thambayi പേര് പോലെ തന്നെ ‘അഗാധ’മാണ് സിനിമ .വെള്ളത്തിനടിയിൽ നടക്കുന്നത് പോലെ…

‘മാരിവില്ലിൻ ഗോപുരങ്ങൾ’ ഓവർസീസ് അവകാശം സ്വന്തമാക്കി രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും

‘മാരിവില്ലിൻ ഗോപുരങ്ങൾ’ ഓവർസീസ് അവകാശം സ്വന്തമാക്കി രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും കോക്കേഴ്സ് മീഡിയ…

മണ്ണിന്റെ PH വ്യത്യാസം അനുസരിച്ച് വ്യത്യസ്ത നിറമുള്ള പൂക്കളുണ്ടാകുന്ന ചെടി ഏത് ?

മണ്ണിന്റെ PH വ്യത്യാസം അനുസരിച്ച് വ്യത്യസ്ത നിറമുള്ള പൂക്കളുണ്ടാകുന്ന ചെടി ഏത്  അറിവ് തേടുന്ന പാവം…