രാജവെമ്പാലയുടേതുൾപ്പെടെ 172 ലധികം തവണ പാമ്പ് കടിയേറ്റ സ്‌നേക് മാൻ മരിച്ചത് നൂറാംവയസിൽ, വായിക്കാം അദ്ദേഹത്തിന്റെ കഥ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
43 SHARES
517 VIEWS

Sigi G Kunnumpuram

ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിലാണ് ഹാസ്റ്റ് 1910ലാണ് ജനിച്ചത്. ഏഴ് വയസ്സുള്ളപ്പോൾ മുതലാണ് ഹാസ്റ്റിന് പാമ്പുകളോട് താല്പര്യം തോന്നുന്നത്.പതിനൊന്ന് വയസുള്ളപ്പോൾ ബോയ് സ്‍കൗട്ട് ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെയാണ് ഹാസ്റ്റിന് ആദ്യമായി പാമ്പ് കടിയേൽക്കുന്നത്.റാറ്റിൽ സ്നേകിന്റെ കടിയേറ്റ അദ്ദേഹം അന്ന് പ്രാഥമിക ചികിത്സയ്ക്കല്ലാതെ മറ്റ് തുടർ ചികിത്സകൾക്കൊന്നും തന്നെ താല്പര്യം പ്രകടിപ്പിച്ചില്ല.അതേ വർഷം തന്നെ വീണ്ടും പാമ്പ് കടിയേറ്റ അദ്ദേഹം പിന്നീട് ആന്‍റി-വെനം സംഘടിപ്പിച്ച് സ്വയം കുത്തിവയ്ക്കുകയായിരുന്നു.

കുറച്ച് നാളുകൾ കൂടി കഴിഞ്ഞതോടെ ഹാസ്റ്റ് പാമ്പുകളെ ശേഖരിക്കാനും തുടങ്ങി.പാമ്പുകളെ പിടിച്ച് അവയിൽ നിന്നു വിഷം ശേഖരിക്കുന്ന പ്രവൃത്തിയിൽ വ്യാപൃതനായിരുന്നു ഹാസ്റ്റ്. ആദ്യകാലത്ത് മാതാവ് മകന്റെ ഈ ശീലം എതിർത്തിരുന്നെങ്കിലും പിന്നീട് പാമ്പുകളെ വീട്ടിൽ സൂക്ഷിക്കാൻ ഹാസ്റ്റിന് അനുമതി നൽകി. 16ാം വയസ്സിൽ ഹാസ്റ്റ് സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു.കുടുംബത്തിൽ നിന്നും മാതാപിതാക്കളിൽ നിന്നുമുള്ള എതിർപ്പുകൾ ഒന്നും വകവെക്കാതെയായിരുന്നു ഹാസ്റ്റിന്റെ പിന്നീടുള്ള യാത്ര.പത്തൊൻപതാം വയസ്സി‍ൽ ഫ്ലോറിഡയിൽ പാമ്പുകളുടെ പ്രദർശനം നടത്തിയിരുന്ന ഒരു വ്യക്തിയുമായി ഹാസ്റ്റ് പരിചയത്തിലായി. അയാളുടെയൊപ്പമുള്ള യാത്രകളിൽ വിവിധയിനം പാമ്പുകളെ പിടികൂടാൻ ഹാസ്റ്റ് സിദ്ധി നേടി. പതിയെ പതിയെ പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം പഠിച്ചു.പിന്നീട് പാമ്പുകളുമായി ഒരു സൗഹൃദം അദ്ദേഹം ഉണ്ടാക്കിയെടുക്കുകയായിരുന്നു.
അങ്ങനെ മെയിൽ ഓർഡർ വഴിയും, കാറ്റലോഗുകൾ വഴിയും ഹാസ്റ്റൻ പാമ്പുകളെ ശേഖരിക്കാൻ തുടങ്ങി. ആദ്യത്തെ പാമ്പിനെ വീട്ടിലെത്തിച്ചപ്പോൾ പേടിച്ചരണ്ട അമ്മ മൂന്ന് ദിവസത്തേക്ക് അപ്പാർട്ട്മെന്റിൽ നിന്ന് മാറിത്താമസിച്ചുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ മകന്റെ ഈ താല്പര്യം ഇല്ലാതാക്കാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞതോടെ ഹാസ്റ്റിന് അമ്മ പൂർണ്ണ പിന്തുണ നൽകുകയായിരുന്നു.

ഈ സമയത്ത് ഒരു സ്നേക് ഫാം തുടങ്ങുക എന്നതായിരുന്നു ബില്ലിന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ, ആഗ്രഹം കൊണ്ട് മാത്രം കാര്യമില്ല, പണത്തിന് പണം തന്നെ വേണമെന്ന് തിരിച്ചറിഞ്ഞ ബിൽ നന്നായി പഠിക്കാനും ഒരു ജോലി സമ്പാദിക്കാനും തീരുമാനിച്ചു.ഹാസ്റ്റ് തന്റെ വിദ്യാഭ്യാസം വീണ്ടും തുടങ്ങി ഒരു ഫ്ലൈറ്റ് എൻജിനീയറായി മാറി.ഫ്ലൈറ്റ് എൻജിനീയറായുള്ള യാത്രകൾക്കിടെ തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയിടങ്ങളിൽ നിന്ന് പാമ്പുകളെ ഹാസ്റ്റ് ഫ്ലോറിഡയിലെത്തിച്ചു.ഇതിനിടെയാണ് ഹാസ്റ്റ് ആൻ എന്ന യുവതിയെ കണ്ടുമുട്ടുന്നത്.തുടർന്ന് വിവാഹിതനായ ശേഷം ഫ്ലോറിഡയിലേക്ക് താമസം മാറിയ ഹാസ്റ്റിന്റെ ആദ്യ പദ്ധതി ഒരു സ്നേക്ക് ഫാം തുടങ്ങുക എന്നത് തന്നെയായിരുന്നു.ഈ സ്വപ്നത്തിന് പിന്നാലെയായിരുന്നു ഹാസ്റ്റിന്റെ പിന്നീടുള്ള യാത്രകൾ.

ഇതിനിടെ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ അദ്ദേഹത്തിന് കടന്നുപോകേണ്ടി വന്നു.ജോലി സ്ഥലത്ത് ഉണ്ടായ റെയ്ഡിനെ തുടർന്ന് ഹാസ്റ്റിന് ജോലിയും നഷ്ടമായി.തുടർന്ന് ന്യൂ ജേഴ്സിയിലേക്ക് മടങ്ങിയ അദ്ദേഹം ഏവിയേഷൻ മെക്കാനിക്‌സ് പഠിച്ച് സർട്ടിഫിക്കറ്റ് നേടിയ ശേഷം ഫ്ലൈറ്റ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു.ഇതിനിടയിലും പാമ്പുകളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം വളർന്നുകൊണ്ടിരിക്കുകയായിരുന്നു.ജോലി സംബന്ധമായി ആഫ്രിക്കയും ഇന്ത്യയുമൊക്കെ സന്ദർശിച്ച അദ്ദേഹം അവിടെ നിന്നൊക്കെ പാമ്പുകളെ ശേഖരിക്കാനും മറന്നില്ല.ലോകമെമ്പാടുമുള്ള മാരക വിഷമുള്ള പാമ്പുകളെ ശേഖരിച്ച് നാട്ടിലേക്ക് തിരികെ കൊണ്ടുവന്ന ഹാസ്റ്റിന് 1946 തെക്കൻ മിയാമിയിൽ ഒരു പാമ്പ് കേന്ദ്രം സ്ഥാപിക്കാൻ കഴിഞ്ഞു.പക്ഷേ തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ നിരന്തരം സഞ്ചരിച്ച ഹാസ്റ്റിന് ദാമ്പത്യ ജീവിതം ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല.എന്നാൽ ഭാര്യയ്ക്ക് ഇത് ഇഷ്ടപ്പെടാഞ്ഞതിനാൽ അവർ വിവാഹമോചനം നേടി. ഇതിനു ശേഷം ക്ലാരിറ്റ എന്ന വനിതയെ ഹാസ്റ്റ് വിവാഹം ചെയ്തു.

ഒരു വർഷത്തിനുശേഷം ബിൽ തന്റെ രണ്ടാം ഭാര്യ ക്ലാരിറ്റയുടെ സഹായത്താൽ ഈ സംരംഭത്തെ മുന്നോട്ട് കൊണ്ടുപോയി.ആദ്യ ഭാര്യയിലുള്ള മകൻ ബിൽ ജൂനിയറും അദ്ദേഹത്തോടൊപ്പം പാമ്പുകേന്ദ്രത്തില്‍ സഹായത്തിനുണ്ടായിരുന്നു.പക്ഷെ പാമ്പുകളോടുള്ള താൽപര്യം നഷ്‌ടപ്പെട്ട ബിൽ ജൂനിയർ ഇടയ്ക്കുവെച്ച് ജോലി ഉപേക്ഷിച്ച് മറ്റ് ജോലികൾ തേടി പോയി. 1950കളിൽ ഹാസ്റ്റിന് ഇരുപതോളം തവണ മൂർഖൻ പാമ്പുകളുടെ കടിയേറ്റു.1962 ലായിരുന്നു അദ്ദേഹത്തിന് ആദ്യമായി രാജവെമ്പാലയുടെ കടിയേറ്റത്.പക്ഷേ അതുകൊണ്ട് ഒന്നും അദ്ദേഹം തളരുകയോ പിന്നോട്ട് പോകുകയോ ചെയ്തില്ല.1965 ആയപ്പോഴേക്കും ഹാസ്റ്റിന്റെ പാമ്പുകേന്ദ്രത്തിൽ 500-ലധികം പാമ്പുകളെ 400 കൂടുകളിലും മുറ്റത്ത് മൂന്ന് കുഴികളിലുമായി പാർപ്പിച്ചു. സാധാരണയായി പണം നൽകുന്ന ഉപഭോക്താക്കൾക്ക് മുന്നിൽ 60 ഓളം വിഷപ്പാമ്പുകളിൽ നിന്ന് ഹാസ്റ്റ് ഒരു ദിവസം 70 മുതൽ 100 ​​തവണ വരെ വിഷം വേർതിരിച്ചെടുത്തു.ഇതിനിടെ ചില പരീക്ഷണങ്ങളും അദ്ദേഹം നടത്തിയിരുന്നു.പോളിയോ ചികിത്സയ്ക്കുള്ള പരീക്ഷണങ്ങൾക്കായി അദ്ദേഹം മിയാമി സർവകലാശാലയിലെ ഒരു മെഡിക്കൽ ഗവേഷകന് വിഷം നൽകാനും തുടങ്ങി.

ഇതിനിടെ മറ്റൊരു ദുരന്തവും ഹാസ്റ്റിനെ തേടി എത്തി. 1977 സെപ്തംബർ 3ന് ഹാസ്റ്റിന്റെ പാമ്പുകേന്ദ്രത്തിൽ വളർത്തി വന്നിരുന്ന മുതലയുടെ ആക്രമണത്തിൽ ആറുവയസ്സുകാരന് ജീവൻ നഷ്ടമായി.ഇതേ തുടർന്ന് മാനസികമായി തളർന്ന ഹാസ്റ്റ് മുതലയെ വെടിവച്ച് കൊല്ലുകയും 1984ൽ സൗത്ത് ഡിക്‌സി ഹൈവേയിൽ സ്ഥിതി ചെയ്‌തിരുന്ന സെർപെന്റേറിയം അടയ്ക്കുകയും ചെയ്തു. പിന്നീട് 1990ൽ ഫ്ലോറിഡയിൽ മിയാമിയിൽ സെർപെന്റേറിയം ലാബ് സ്ഥാപിക്കുകയായിരുന്നു.2003-ൽ ഒരു മലയൻ പിറ്റ് വൈപ്പറിന്റെ കടിയേറ്റതിനെത്തുടർന്ന് ഹാസ്റ്റിന് ഒരു വിരൽ നഷ്ടപ്പെട്ടു.ഇത് അദ്ദേഹത്തിന്റെ കൈകളിലെ ടിഷ്യൂവിനെയും കാര്യമായി ബാധിച്ചിരുന്നു.തുടർന്ന് നിരന്തരം ഉണ്ടായ അസ്വസ്ഥതകൾ മൂലം അദ്ദേഹം വിഷമുള്ള പാമ്പുകളെ കൈകാര്യം ചെയ്യുന്നത് ഉപേക്ഷിച്ചു.

പക്ഷേ പാമ്പുകളോടുള്ള അദ്ദേഹത്തിന്റെ താല്പര്യം അവിടെയും അവസാനിച്ചിരുന്നില്ല.2008 ആയപ്പോഴേക്കും അദ്ദേഹത്തിന് 172ലധികം പാമ്പ് കടിയേറ്റു. ഇതിനെതിരെ പ്രതിരോധം നേടാനായി ഹാസ്റ്റ് ഓരോ ആഴ്ചയും ശരീരത്തിൽ വളരെ നേർപ്പിച്ച കോബ്ര വിഷം കുത്തിവയ്ക്കാൻ തുടങ്ങി.ഒടുവിൽ പാമ്പുകടിയോട് ഒരു നിശ്ചിത അളവിലുള്ള പ്രതിരോധശേഷി അല്ലെങ്കിൽ പ്രതിരോധം വികസിപ്പിക്കാൻ അദ്ദേഹത്തിനായി. പാമ്പുകടിയേറ്റ മറ്റ് ഇരകളെ സഹായിക്കാൻ അദ്ദേഹം തന്റെ രക്തം ദാനം ചെയാനും ആരംഭിച്ചു.വെനിസ്വേലയിലെ ഒരു കൊച്ചുകുട്ടിയെ പാമ്പ് കടിച്ചതിന് ശേഷം കുട്ടിക്ക് തന്റെ രക്തം നൽകാൻ അദ്ദേഹം കാട്ടിലേക്ക് ട്രെക്കിംഗ് നടത്തുകയുണ്ടായി. ഇതിനെ തുടർന്ന് രാജ്യം അദ്ദേഹത്തെ ഒരു ഓണററി പൗരനാക്കി ബഹുമാനിച്ചിരുന്നു.

2008 വരെ ചെറിയ അളവിൽ പാമ്പിന്റെ വിഷം ഭാര്യ അദ്ദേഹത്തിന് കുത്തിവയ്ക്കുന്നത് തുടർന്നിരുന്നു.പിന്നീട് വാർദ്ധക്യ സഹചമായ അസ്വസ്ഥതകൾ മൂലം അദ്ദേഹം പാമ്പുകളെ പരിപാലിക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു. 2011 ജൂൺ 15ന് തന്റെ നൂറാം വയസ്സിലാണ് ബിൽ ഹാസ്റ്റ് എന്ന അതുല്യ പ്രതിഭ ലോകത്തോട് വിട പറഞ്ഞത്.പാമ്പുകളോട് ഇഷ്ടം ഉണ്ടായിരുന്നിട്ടും അവയെ വളർത്തുമൃഗങ്ങളായി കണക്കാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. എന്നിരുന്നാലും പാമ്പുകളെന്നാൽ ഹാസ്റ്റിന് ഒരു പ്രത്യേക ആവേശമായിരുന്നു.പാമ്പ് മനുഷ്യന്‍ എന്നായിരുന്നു ബില്‍ ഹാസ്റ്റ് അറിയപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ