കഴിഞ്ഞ ദിവസങ്ങളിൽ ഭക്തവേതാളങ്ങൾ ബിന്ദു അമ്മിണി എന്ന സ്ത്രീയെയും അവരെ അനുകൂലിക്കുന്നവനെയും വ്യക്തിഹത്യ ചെയ്തതിനു കയ്യുംകണക്കുമില്ല. ഒരു കാലത്തു സതി നിർത്തലാക്കിയപ്പോഴും ക്ഷേത്രത്തിൽ ജാതിഭേദമന്യേ എല്ലാർക്കും കയറാമെന്ന സാഹചര്യം വന്നപ്പോഴും അതിനെതിരെ ആക്രോശിച്ചവന്മാരുടെ സന്തതി പരമ്പരകൾ തന്നെയാണ് ഇന്നത്തെ ഭക്തവേതാളങ്ങളും. അസ്തിത്വം നഷ്ടപ്പെട്ട ചില കീഴാളരെയും ഇത്തരം വർഗ്ഗീയ കോമരങ്ങൾ വാടകയ്‌ക്കെടുത്തിട്ടുണ്ട്.

ഇവന്മാരുടെ പ്രധാന ആയുധം സ്ത്രീകളുടെ ലൈംഗികാവയവങ്ങളെ പരാമർശിച്ചു തെറിവിളിക്കുക, പ്രതികരിക്കുന്ന സ്ത്രീകളെ ‘വെടികൾ’ എന്ന് ആക്ഷേപിക്കുക…ഇവയൊക്കെയാണ്. എന്നാൽ ഇവന്മാരുടെ അമ്മയ്ക്കും പെങ്ങൾക്കും ഭാര്യയ്ക്കും മകൾക്കും ഉള്ള ലൈംഗികാവയവങ്ങൾ തന്നെയാണ് എല്ലാ സ്ത്രീകൾക്കും എന്ന് മനസിലാക്കണം എങ്കിൽ തലയിൽ ചാണകത്തിനു പകരം യുക്തിബോധം വേണം. ഒളിച്ചുംപാത്തും ‘അനാശാസ്യം’ ചെയുന്നത് പുരോഗമനവാദികൾ അല്ല, അത് പകൽ മാന്യനായി നടക്കുന്ന കുലസ്ത്രീ-പുരുഷന്മാർ ആണ്.

ഇത്തരം തെറിവിളീകൾ ഭക്തരിൽ നിന്നുണ്ടാകുന്നതിൽ അത്ഭുതമില്ല, കാരണം ഈ സംസ്കാരം തന്നെ വൈകൃതമായ അശ്ലീലവും മറ്റുമാണ് എഴുതിവച്ചിട്ടുള്ളത്. ഖജുരാഹോ പോലുള്ള അനവധി ക്ഷേത്രകലകളിൽ മൃഗഭോഗവും സ്വയംഭോഗവും ബൈസെക്‌സും ഗ്രൂപ്പ് സെക്‌സും ആണ്. ഇത്തരം രസകരമായ അനവധി കാര്യങ്ങൾ പുരാണങ്ങളിലുണ്ട്. ഇങ്ങനെ ദിവ്യം എന്ന് ഉദ്‌ഘോഷിക്കുന്ന പുരാണങ്ങൾ വക്കുംമുറിയും മനസിലാക്കിയിട്ടുള്ളവർ ആധുനിക ലോകത്തിൽ പരത്തുന്ന സദാചാരം എന്താണെന്നു നല്ല ബോധ്യമുണ്ട്. ആ സദാചാരമാണ് അവ ഓരോ കമന്റ് ബോക്സുകളിൽ വിളമ്പുന്നത്. ഭക്തൻ എന്ന സങ്കൽപം തന്നെ ചീഞ്ഞുപോയി. വിശ്വാസം സംരക്ഷിക്കാനെന്ന വ്യാജേന ബ്രാഹ്മണസംസ്കാരത്തിന്റെ ചിറിനക്കികൾ രാജ്യത്തുടനീളം കാണിക്കുന്ന അസഹിഷ്ണുതയ്ക്കു കണക്കില്ല. മനുഷ്യനെ നൂറുതട്ടിൽ പ്രതിഷ്ഠിച്ച വൃത്തിഹീനമായ ജാതിവ്യവസ്ഥയാണ് ഹിന്ദുമതം. മറ്റു മതങ്ങൾക്കുള്ളിലും ജാതിപരമായ വർഗ്ഗീയത ഇല്ലെന്നല്ല, എന്നാൽ ഹിന്ദുമതം അതിന്റെ പരിധികൾ ലംഘിച്ചു മുന്നോട്ടുപോകുന്നു.

അതുകൊണ്ടു സ്ത്രീകളെ അവഹേളിക്കാൻ പൂറ്, വെടി എന്നൊക്കെയുള്ള വാക്കുകൾ വിളിച്ചുകൂവുന്ന ഭക്തജന്മങ്ങളെ നിങ്ങളുടെ ആ പരിപ്പൊക്കെ വേകാതെ ആയിക്കഴിഞ്ഞു. അതൊന്നും കേട്ടാൽ ചൂളിപ്പോകുന്നവരല്ല ഇന്നത്തെ ആർജ്ജവമുള്ള പെണ്ണുങ്ങൾ. വീട്ടിൽ വിളിക്കുന്ന ‘ആർഷസംസ്കാര ഭാഷകൾ’ തുടരുക. അതൊക്കെ നിങ്ങളെ പോലെ വെറും തൃണത്തിന്റെ വിലയേ നൽകുന്നുള്ളൂ. പലപല അനാചാരങ്ങൾ നിർത്താലായപോലെ ശബരിമലയിലും പലതും നിർത്തലാകും. ആർത്തവലഹളക്കാരും തലയിൽ വെളിച്ചംകേറാത്ത മാറാല പിടിച്ച സ്ത്രീകളും തെരുവുകളിൽ നാമജപ ആക്രോശം തുടങ്ങുക. കാരണം നിങ്ങളിലൂടെയാണ് അയ്യപ്പൻ അദ്ദേഹത്തിന്റെ ബ്രഹ്മചര്യാത്വം കാത്തുസൂക്ഷിക്കുന്നത്. കീടങ്ങളെ കാവൽ നിർത്താൻ മാത്രം അത്ര ദുർബലനായ ദൈവമായോ അദ്ദേഹം?

വർഗ്ഗീയ-മതമൗലിക വാദികൾക്കെതിരെ എക്കാലവും സന്ധിയില്ലാത്ത പോരാട്ടം തുടരും. ഞങ്ങൾക്ക് ജാതിയോ മതമോ വർഗ്ഗമോ ഇല്ല. മനുഷ്യൻ ഒന്നായി കാണാൻ പഠിച്ച ആധുനിക മനുഷ്യർ ആണ് . കെട്ടുകഥകളെ വിശ്വസിച്ചു മനുഷ്യനെ ആക്രമിക്കാനുള്ള ദുഷിച്ച ബോധമൊന്നും ഞങ്ങൾക്കില്ല. ഭണഘടനയും നിയമവും പറഞ്ഞ വിധികൾ അനുസരിച്ചു ഒരാൾക്ക് തന്റെ വിശ്വാസം മുറുകെ പിടിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അവക്കൊപ്പം തന്നെ നിലകൊള്ളും. ഇത്രയും പറഞ്ഞുകൊണ്ട് ബിന്ദു അമ്മിണിയുടെ ഒരു കുറിപ്പ് ഞങ്ങൾ പങ്കുവയ്ക്കുന്നു .

=========

ബിന്ദു അമ്മിണി എന്ന ഞാന്‍ ആരാണെന്ന് ഇനിയും അറിയാത്ത കുലസ്ത്രീകളും കുലപുരുഷന്‍മാരും വായിച്ചറിയുന്നതിന് ‘

അക്ഷരാഭ്യാസം ഇല്ലാത്ത ദളിത് മാതാപിതാക്കളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിലെ അഞ്ചാമത്തെ മകള്‍. സവര്‍ണ്ണന്റെ പേരിട്ടതിന് ആക്രമിക്കപ്പെട്ട മൂന്ന് സഹോദരന്‍മാരുടെ ഇളയ സഹോദരി .
അഞ്ചാം വയസില്‍ മരിക്കാനിറങ്ങി പുറപ്പെട്ട അമ്മയുടെ കൂടെ മരണത്തിന് കൂട്ടിറങ്ങിയവള്‍.
പിന്നീട് ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ അഞ്ചാം വയസു മുതല്‍ അമ്മയ്‌ക്കൊപ്പം അധ്വാനിച്ചവള്‍.
ആറാം ക്ലാസിലെത്തിയപ്പോള്‍ എട്ട് സ്‌കൂളുകളില്‍ മാറി മാറി പഠിച്ചവള്‍. സ്‌കൂള്‍ തലത്തില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും (ക്വിസ്സ്, സ്‌പോര്‍ട്‌സ് ലരേ) ജൂനിയര്‍ റെഡ് ക്രോസിന്റെ പ്രസിഡന്റ്, ഫോറസ്ട്രി ക്ലബ്ബിന്റെ പ്രസിഡന്റ് ‘ എന്നീ നിലയില്‍ പ്രവര്‍ത്തിക്കുകയും, ക്ലാസ്സ് ടീച്ചര്‍ തന്നെ ഏറ്റവും നല്ല ക്ലാസ്സ് ലീഡര്‍ എന്ന് വിശേഷിപ്പിച്ചിട്ടും ഭട്ടതിരി ആയ ക്ലാസ്സ് ടീച്ചര്‍ ടടഘഇ ബുക്കില്‍ എല്ലാത്തിനും എനിക്ക് ആ വറേജും പഠനത്തില്‍ മാത്രം മികവ് പുലര്‍ത്തിയിരുന്ന ലീന ് നായര്‍ക്ക് വശഴവ യും രേഖപ്പെടുത്തിയപ്പോള്‍ നിസഹായതയോടെ നോക്കി നിന്നവള്‍

പ്രീഡിഗ്രി ഒന്നാം വര്‍ഷം തന്നെ നാഷനല്‍ സര്‍വ്വീസ് സ്‌കീം ലേഡി വോളന്റിയര്‍ സെക്രട്ടറിയായും ബെസ്റ്റ് ലീഡര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടും പിന്നീട് വിസ്മരിക്കപ്പെട്ടവള്‍. ഒരുമിച്ച് കളിച്ചു നടന്നവരില്‍ നിന്നും അവരിലൊരുവന്റെ പ്രണയം നിഷേധിച്ചതിനും , ഉയര്‍ന്ന ജാതിയില്‍പ്പെട്ടവനെ പ്രണയിച്ചതിനും സാമൂഹിക മായ് ആക്രമിക്കപ്പെട്ടവള്‍. അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് പോലീസ് സ്റ്റേഷന്‍ ന്റെ മുകള്‍ നിലയില്‍ നിന്നും ചാടി രക്ഷപ്പെട്ടവള്‍. വനിതാ പോളിടെക്‌നിക് ചെയര്‍പേഴ്‌സണ്‍ ആയിരിക്കേ പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഷനില്‍ ആക്കിയവള്‍

പത്തൊന്‍പതാം വയസില്‍കോഴിക്കോട് വച്ച് അപമാനിക്കാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകനെ കൈയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചവള്‍. കൊല്ലത്ത് കശുവണ്ടി തൊഴിലാളികള്‍ നടത്തിയ സമരത്തിന് ആദ്യാവസാനം തോളോട് തോള്‍ ചേര്‍ന്ന് നിന്നവള്‍. എം.എല്‍ പ്രസ്ഥാനങ്ങളില്‍ സജീവമായ് നിന്ന് അവസാനം കനു സന്യാല്‍വി ഭാ ഗ ത്തിന്റെ കേരള ഘടകം സെക്രട്ടറിയും, കേന്ദ്ര കമ്മിറ്റി അംഗവു മാ യി രു ന്നിട്ടും രാജിവച്ച് പോന്നവള്‍

തിരുവനന്തപുരം ദന്തല്‍ കോളേജില്‍ വച്ച് ഡ്യൂട്ടി ചെയ്യാതെ എന്നെ തെറി വിളിച്ച ആഷിക് എന്ന ഡോക്ടറെ ചെകിട്ടത്ത് തല്ലിയതിന് ശാലു മേനോന്റെ ഒപ്പം ജയില്‍ മുറി പങ്കിട്ടവള്‍. കേറിക്കിടക്കാന്‍ ഒരു ഒറ്റമുറി പോലുമില്ലാതെ 4 വയസുള്ള മകളെ വൈ.എം.സി.എ നടത്തിയിരുന്ന അനാഥ കുട്ടികളുടെ കൂടെ നിര്‍ത്തേണ്ടി വന്നവള്‍. എല്‍.എല്‍.എം.ന് പഠിക്കുമ്പോള്‍ ഹോസ്റ്റല്‍ രക്ഷാ തി കാരി ആയിരുന്ന മുരളീധരന്‍ എം.എല്‍.എ യുടെ കനിവ് കൊണ്ട് രാത്രി വൈകിയും ഹോസ്റ്റലില്‍ കയറാന്‍ അനുവാദം കിട്ടുകയും കനകക്കുന്നിലും മറ്റും എക്‌സിബിഷന്‍ നടത്തി പഠനം മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ അതിനെക്കുറിച്ച് ഹിന്ദുവില്‍ വന്ന വാര്‍ത്ത കണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് കോളേജിന് നാണക്കേട് ഉണ്ടാക്കിയെന്ന് പറയുമ്പോള്‍ ഒരക്ഷരം മിണ്ടാനാവാതെ നിസഹായതയോടെ നിന്നവള്‍

അതേ കോളേജില്‍ റാങ്കില്‍ അവസാനത്തെ ആളായ് ചേരാന്‍ ചെന്നപ്പോള്‍ നൂറുശതമാനം പ്ലേയ്‌സ്‌മെന്റ് കിട്ടുന്ന ഈ കോളേജില്‍ ഉഴപ്പാനാണെങ്കില്‍ , ഗവ.ലോ കോളേജില്‍ പോയ് ചേര്‍ന്നോളൂ എന്ന് പറഞ്ഞിടത്ത് രണ്ടാം സെമസ്റ്റര്‍ പൂര്‍ത്തി ആകുന്നതിന് മുന്‍പ് NET എഴുതി എടുക്കകയും, കോഴ്‌സ് കഴിഞ്ഞ് മൂന്നാം മാസം KMCT ലോ കോളേജില്‍ എന്റെ ബാച്ചില്‍ നിന്നും ആദ്യം ജോലിയില്‍ പ്രവേശിക്കുകയും ചെയ്തവള്‍. ദാരിദ്ര്യത്താല്‍ ചെരുപ്പിടാകെ കോഴിക്കോട് നഗരത്തിലൂടെ നടന്നപ്പോള്‍ ഒരു ഭ്രാന്തിയെ പോലെ എന്നെ നോക്കിയവരെ നോക്കി പുഞ്ചിരിച്ചവള്‍.

ഗര്‍ഭിണി ആയിരിക്കെ മരുന്ന് വാങ്ങാന്‍ കാശില്ലാതെ സി.പി.ഐ എം.എല്‍.സെക്രട്ടറിയുടെ മുന്‍പില്‍ കാശിന് യാചിക്കുമ്പോള്‍ അവരുടെ നിസഹായത മനസിലാക്കേണ്ടി വന്നവള്‍.വീണ്ടും ഒരു കുഞ്ഞിനെ പ്രസവിക്കാനാഗ്രഹിച്ചിട്ടും ദാരിദ്യ ത്താന്‍ അത് മാറ്റി വച്ചവള്‍. മരിക്കാന്‍ ആഗ്രഹിച്ചിട്ടും തോറ്റ് മരിക്കാന്‍ തയ്യാറാകാതിരുന്നവള്‍. ലോ കോളേജിലെ ജോലിക്കിടയിലും തിരുപ്പൂരിലെ തെരുവുകളിലൂടെ എടുക്കാന്‍ കഴിയുന്നതിലേറെ ഭാരം താങ്ങി നടന്നവള്‍

മുന്തിയ തുണിത്തരങ്ങള്‍ക്കിടയില്‍ നിന്ന് വിറ്റു പോകാത്തത് തെരഞ്ഞെടുത്ത് ധരിക്കാന്‍ വിധിക്കപ്പെട്ടവള്‍. സത് സ്വഭാവിയും, ക്ഷമാശാലിയും, എന്റെ എന്റെ സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചു തരുന്ന വന്നു മായ ജീവിത പങ്കാളിയെ ഒരാഗ്രഹവും പറഞ്ഞ് ബുദ്ധിമുട്ടിക്കാത്തവള്‍. ഞാന്‍ ഒറ്റയ്ക്ക് പോരാടി നേടി എടുത്ത എന്റെ അറിവ് ,വിദ്യാഭ്യാസം, നിലപാട് ഇതൊന്നും ആരുടെ മുന്‍പിലും അടിയറ വയ്ക്കാന്‍ തയ്യാറല്ല.

സംസ്‌കാര സമ്പന്നരായ കുലസ്ത്രീകളേ നിങ്ങള്‍ക്കറിയാമോ നിങ്ങളുടെ മക്കള്‍, ഭര്‍ത്താവ്, സഹോദരന്‍ ഇവരൊക്കെ എനിക്ക് എഴുതുന്ന കത്തുകളിലെ സംസ്‌കാരം . ഇവരുടെ കൂടെ ജീവിക്കേണ്ടി വരുന്ന നിങ്ങളെ ഓര്‍ത്ത് സഹതാപം . എനിക്കെതിരെ വരുന്ന പോസ്റ്റുകളും കമന്റുകളും വായിച്ചു നോക്കൂ. ഈ സംസ്‌കാര ശൂന്യരെ പെറ്റു വളര്‍ത്തിയ അമ്മമാരെ നിങ്ങളെ ഓര്‍ത്ത് സഹതപിക്കുന്നു. പിതാക്കന്‍മാരെ നിങ്ങളെ ഓര്‍ക്കുന്നത് തന്നെ അപമാനം. എനിക്കെതിരെ കൊലവിളി മുഴക്കുന്നവരറിയാന്‍ ഞാന്‍ ധീരയായ് ജീവിക്കും ധീരമായ് മരിക്കാനും ഞാന്‍ തയ്യാറാണ്

കടപ്പാട്. ബിന്ദു അമ്മിണി

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.