ബിനീഷിന്റെയും, ശിവശങ്കറിന്റെയും അറസ്റ്റ് ; ഇനിയെങ്കിലും കമ്മ്യുണിസ്റ്റുകൾ ആത്മപരിശോധന നടത്തണം

29


ഇപ്പോൾ പിടിയിലായ ഒന്നാം പ്രതി മയക്കുമരുന്ന് രാജാവ് അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരി കുമരകത്ത് ഒരു നിശാ പാർട്ടി നടത്തിയിരുന്നു.അതും ഈ കോവിഡ് കാലത്ത്..!അത് ഇവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. പോലീസിനും അറിവുള്ളതാണ്.നിശാ പാർട്ടി എന്ന് പറഞ്ഞാൽ ലഹരി വസ്തുക്കളുടെ ഉപയോഗവും കൈമാറ്റവും അർമാദവുമാണെന്ന് ഇന്നത്തെ കാലത്ത് കൊച്ചു കുട്ടികൾക്ക് പോലും അറിയാം.കേരള പോലീസ് ബിനോയിക്കെതിരെ ഒരു നടപടിയും എടുത്തില്ല. എന്തുകൊണ്ട്. അയാളുടെ താടി കണ്ട് പേടിച്ചിട്ടോ അയാളുടെ സ്വന്തമായ പിടിപാട് കണ്ട് പേടിച്ചിട്ടോ അല്ല.സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിയുടെ മകനായതുകൊണ്ടാണ്.അതുപോലെ തന്നെ അറബിയെ പറ്റിച്ച് വന്നപ്പോഴും കോടികൾ എടുത്ത് കൊടുത്ത് പ്രശ്നം ഒതുക്കി തീർക്കാൻ വ്യവസായികൾ മുന്നോട്ട് വന്നതും കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ടാണ്.

അങ്ങനെ ബിനീഷ് ഉണ്ടാക്കി വെച്ച എത്ര എത്ര കേസുകൾ.കേരളത്തിലെ ഒരു ചെറുപ്പക്കാരനും സ്വപ്നം കാണാൻ കഴിയാത്ത അത്ര ആർഭാട സുഖ ജീവിതമാണ് ഇവരൊക്കെ നയിച്ചുകൊണ്ടുരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. ബിനീഷ് കളിച്ചതും കളിച്ചു കൊണ്ടിരിക്കുന്നതും കോടിയേരി ബാലകൃഷ്ണന്റെ മകൻ എന്ന ലേബലിലാണ്.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാപരവും ഭരണപരവുമായ ബലത്തിലാണ്.ഇതൊക്കെ ആർക്കും മനസിലാകും.എന്തെല്ലാം ന്യായീകരങ്ങൾ നിരത്തിയാലും എങ്ങനെയെല്ലാം തള്ളി പറഞ്ഞാലും.

ബിനീഷിന്റെയും, ശിവശങ്കറിന്റെയും അറസ്റ്റ് ; ഇനിയെങ്കിലും കമ്മ്യുണിസ്റ്റുകൾ ആത്മപരിശോധന നടത്തണം 

പുസ്തകം കയ്യിൽ വെച്ചതിന്റെ പേരിൽ കമ്മ്യുണിസ്റ്റ് വിശ്വാസികളായ രണ്ട് യുവാക്കളെ UAPA ചുമത്തി ജയിലിലടയ്ക്കുകയും, മാവോയിസ്റ്റുകളെന്ന പേരിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വെടിവെച്ചു കൊന്ന് കണ്ണ് പിഴുതെടുക്കുകയും ചെയ്ത കമ്മ്യുണിസ്റ്റ് ഭരണകൂടം ഇനിയെങ്കിലും കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിയണം.2016 മുതൽ 7മനുഷ്യരെയാണ് കമ്മ്യുണിസ്റ്റ് സ്റ്റേറ്റ് വിചാരണയില്ലാതെ കൊന്നുകളഞ്ഞത്. വ്യാജ ഏറ്റുമുട്ടലെന്ന് സംശയം ജനിപ്പിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ റിപ്പോർട്ടുകൾ പോലും പുറത്തുവിട്ടിട്ടില്ല. വയനാട്ടിൽ പോലീസ് കൊല ചെയ്ത ജലീലിന്റെ തോക്കിൽ നിന്നും വെടിയുതിർത്തിട്ടില്ല എന്നുവരെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

വധ ശിക്ഷയ്ക്കെതിരെ പോലും ലോകം ചിന്തിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തിലാണ് സമ്പൂർണ്ണ സാക്ഷരതാ നേടിയ ദൈവത്തിന്റെ സ്വന്തം നാട്ടിൽ അടിസ്ഥാന വർഗ്ഗത്തിന്റെ കാവൽ മാലാഖാമാരായ കമ്മ്യുണിസ്റ്റുകാർ ഭരണ ചക്രം തിരിക്കുമ്പോൾ സ്റ്റേറ്റ് സ്പോൺസേർഡ് കൊലകൾ നടക്കുന്നത് എന്നതും പുസ്തകം കയ്യിൽ വെച്ചതിന്റെ പേരിൽ ഊപ്പ ചുമത്തുന്നതും എന്നത് ഇനിയെങ്കിലും കമ്മ്യുണിസ്റ്റ് ഭരണകൂടത്തിന് ബോധോദയമുണ്ടാകേണ്ടതുണ്ട് ..