കടലിനോട് ചേർന്ന കായൽ തീരങ്ങളിൽ പ്രതൃക്ഷപ്പെടുന്ന തണുത്ത വെളിച്ചം എന്ന പ്രതിഭാസം എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

കുമ്പളങ്ങി നൈറ്റ്സ് സിനിമയ്ക്കൊപ്പം ഹിറ്റയൊരു പ്രതിഭാസമാണ് കവര് അഥവാ കുമ്പളങ്ങി കായലിലെ നീലവെളിച്ചം. അത്രയ്ക്ക് മനോഹരമാണ് ആ ദൃശ്യ‌ം. പല കായലുകളിലും ഇത് ദൃശ്യം ആകും. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കവരിന്റെ സീസൺ.കായലിൽ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചത്തോടെ ഇവ ദൃശ്യമാകും. വേനൽക്കാലത്ത് കായലിൽ ഉപ്പ് വർധിക്കു ന്നതും, വെള്ളത്തിന്റെ കട്ടി കൂടുന്നതുമാണ് കവര് ദൃശ്യമാകാൻ സാധാരണ ഉള്ള കാരണം. ചില ഭാഗങ്ങളിൽ ഫ്ലുറസെന്റ് നിറത്തിലും ഇത് കാണപ്പെടുന്നു. കായലിൽ ഉപ്പിന്റെ അളവ് കൂടും തോറും പ്രകാശവും വർധിക്കും. മഴക്കാലമായാൽ ഇവ അപ്രത്യക്ഷമാകും.

കായലിൽ കല്ലെറിഞ്ഞും ,വഞ്ചി ഇറക്കിയും ഓളമുണ്ടാക്കി നീല വെളിച്ചം കൂടുതൽ സൃഷ്ടിക്കാൻ പറ്റും. എന്നാൽ ‌മൽസ്യത്തൊഴി ലാളികൾക്കിടയിൽ കവരിന് വില്ലൻ പരിവേഷമാണ്. മീനിനു വല ഇട്ടിരിക്കുന്ന പ്രദേശത്ത് കവരടിഞ്ഞുകൂടും. ഇത് ആ ഭാഗത്ത് വെളിച്ചമുണ്ടാക്കും. വെളിച്ചം മൂലം മീനുകൾ അകന്നു മാറും. ഇതുമൂലം കവരടിയുന്ന സമയത്ത് മൽസ്യലഭ്യത കുറയുമെന്നും മൽസ്യത്തൊഴിലാളികൾ പറയുന്നു.’‌ബയോലൂമിനസെൻസ്’ എന്ന പ്രതിഭാസത്തെയാണ് കവര് എന്ന് നാട്ടുഭാഷയിൽ വിളിക്കുന്നത്. ബാക്ടീരിയ, ഫംഗസ്, ആൽഗേ പോലെയുള്ള സൂക്ഷ്മജീവികൾ പ്രകാശം പുറത്തു വിടുന്ന പ്രതിഭാസമാണ് ഇത്. ഇതേ പ്രതിഭാസം തന്നെയാണ് മിന്നാമിന്നി പ്രകാശം പുറപ്പെടുവിക്കാനുള്ള കാരണവും.

കാണുന്നവർക്ക് ഇത് കൗതുകവും, അത്ഭുതവും ആണെങ്കിലും ഇവയ്ക്ക് ഇത് പ്രതിരോധ മാർഗം കൂടിയാണ്. ഇണയേയും, ഇരയേയും ആകർഷിക്കാനും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും സൂഷ്മജീവികൾ ഈ വെളിച്ചം പ്രയോജനപ്പെടുത്തുന്നു. ‘തണുത്ത വെളിച്ചം’ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കടലിനോട് ചേർന്ന കായൽ തീരങ്ങളിലാണ് ബയോലൂമിനസെൻസ് കൂടുതലും ദൃശ്യമാകുക.

You May Also Like

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താമസസ്ഥലം, ‘ചാർളി’ ഹിറ്റാക്കിയ മല

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താമസസ്ഥലം ചാർളി ഹിറ്റാക്കിയ മല അറിവ് തേടുന്ന പാവം പ്രവാസി…

‘പറന്നെത്തി’ എന്ന പ്രയോഗം യാഥാർഥ്യമാകുന്നു, ഇനി പറക്കും പോലീസ്

ഇനി പറക്കും പോലീസ് അറിവ് തേടുന്ന പാവം പ്രവാസി കാലം മാറുകയാണ്. അതുകൊണ്ടുതന്നെ മാറ്റം പോലീസിലും…

സ്വിസ് ബാങ്കുകളിലെ രഹസ്യ അക്കൗണ്ടുകൾ

സ്വിസ്സ്‍ ബാങ്കുകളിലെ രഹസ്യ അക്കൗണ്ടുകൾ അറിവ് തേടുന്ന പാവം പ്രവാസി സ്വിസ്സ്‌ ബാങ്കുകളിൽ ഭാരതീയർ നിക്ഷേപിച്ചിരിക്കു…

പരീക്ഷിത്ത് രാജാവിന്റെയും , തന്നെ കൊല്ലാൻ പുഴുവിന്റെ രൂപത്തിൽ വരുന്ന തക്ഷകന്റെയും കഥ എന്താണ് ?

ഹിന്ദു പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു സര്‍പ്പമാണ്‌ തക്ഷകന്‍.അഷ്ടനാഗങ്ങളി ലൊന്നാണ് തക്ഷകന്‍ . കശ്യപമുനിക്ക് കദ്രു എന്ന ഭാര്യയില്‍ ജനിച്ച സന്തതികളെല്ലാം സര്‍പ്പങ്ങളായിരുന്നു ഇതില്‍പ്പെട്ട തക്ഷകന്‍ നാഗപ്രമാണികളില്‍ ഒരുവനായിരുന്നു .