‘നമ്മളെ’ന്നും ‘അവരെ’ന്നും രണ്ടു മതവിഭാഗങ്ങളെ വേർതിരിച്ചു കലാപം പ്രവചിച്ച വർഗ്ഗീയവാദി

628

അമിത് ഷാ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇറങ്ങി വരികയായിരുന്നു.മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ രാജീവ് ഷാ മുന്‍പരിചയവും ഉള്ളത് കൊണ്ട് അമിത് ഷായോട് ചോദിച്ചു. ”ഗുജറാത്തില്‍ ആവര്‍ത്തിക്കുന്ന ഹിന്ദു മുസ്ലീം കലാപസംഭവങ്ങള്‍ തടയാനുള്ള ശ്രമം നടത്തിക്കൂടേ, താങ്കളുടെ മണ്ഡലമായ സര്‍ഖേജില്‍ അതിന് മുന്‍കയ്യെടുത്ത് കൂടേ.?”

2002ലാണ്..ഗുജറാത്ത് പ്രശ്‌നകലുഷിതമായിരിക്കുന്ന കാലം. സര്‍ഖേജിലെ എംഎല്‍എയാണ് അന്ന് അമിത് ഷാ.

Image result for amit shah"”കലാപത്തെപ്പറ്റി താങ്കളെന്തിനാണ് ഇത്ര ബേജാറാകുന്നത്? ” എന്ന മറുചോദ്യമായിരുന്നു അമിത് ഷാ എംഎല്‍എയുടെ മറുപടി. അത് രാജീവിനെ ഞെട്ടിച്ചു.മനുഷ്യര്‍ നിഷ്ഠുരമായി കൊല്ലപ്പെടുന്ന കലാപത്തെക്കുറിച്ച് ആര്‍ക്കാണ് ബേജാറില്ലാതിരിക്കുക. അദ്ദേഹം വിശദീകരിച്ചു. ”അമിത് ഭായ് എനിക്ക് സര്‍ഖേജില്‍ വീടുണ്ട്. എപ്പോഴും പ്രശ്‌നമാണ് അവിടെ. താങ്കള്‍ ഒന്ന് മുന്‍കയ്യെടുത്ത് ഇരുപക്ഷത്തെയും ആളുകളെ ഒന്നിച്ചിരുത്തുകയാണെങ്കില്‍ ആ പ്രദേശം മൊത്തത്തില്‍ സമാധാനത്തിലെത്തും”. അപ്പോ അമിത് ഷാ ചിരിച്ചു. എന്നിട്ട് ചോദിച്ചു.

”സര്‍ഖേജില്‍ എവിടെയാണ് താങ്കളുടെ വീട് ?. നമ്മുടെ ഭാഗത്തോ അവരുടെ ഭാഗത്തോ ?”

അന്തം വിട്ട രാജീവ് വീടിരിക്കുന്ന സ്ഥലം പറഞ്ഞ് കൊടുത്തു. അപ്പോള്‍ അമിത് ഷാ.

”ഡോണ്ട് വറി, പേടിക്കേണ്ട. താങ്കളുടെ വീടിരിക്കുന്നിടത്ത് ഒന്നും സംഭവിക്കില്ല. പ്രശ്‌നങ്ങളൊക്കെ അപ്പുറത്തേ നടക്കൂ.”

(രാജ്ദീപ് സര്‍ദേശായിയുടെ പുസ്തകത്തില്‍ നിന്ന് .)
———-
മുസ്ലീം വിദ്വേഷമാണ് അമിത് ഷായുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. നമ്മുടെ സ്ഥലവും അവരുടെ സ്ഥലവും ആയിട്ട് ഇന്ത്യ എന്ന സെക്കുലര്‍ രാജ്യത്തെക്കുറിച്ച് മനസ്സിലാക്കിവെച്ചിരിക്കുന്ന Image result for rajdeep sardesai"രോഗാതുരമനസ്സിന്റെ ഉടമയാണ് അയാള്‍. മുസ്ലീങ്ങളുടെ സ്ഥലത്ത് നമ്മള്‍ കലാപങ്ങള്‍ ഉണ്ടാക്കും, ഹിന്ദുക്കളെ ഞങ്ങള്‍ പ്രശ്‌നമില്ലാതെ സംരക്ഷിക്കും എന്ന് പരസ്യമായി പറയാന്‍ മടികാണിക്കാത്ത രാഷ്ട്രീയ നേതാവ്. അത്തരമൊരാളാണ് ഇപ്പോള്‍ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി. രോഗാതുരമായ വര്‍ഗീയ നിലപാടുള്ള ആ അധികാരിയാണ് ഇന്നാട്ടിലെ പൗരരെ നിശ്ചയിക്കാന്‍ അധികാരവടിയുമായി നടക്കുന്നത്. മോശം കാലമാണ്. ഈ കാലവും പക്ഷെ കടന്ന് പോകും , അത് വരെ ഒന്നിച്ച് നിന്ന് പൊരുതേണ്ടി വരും.

ഒഴുക്കില്‍ വീണ ഉറുമ്പുകള്‍ പരസ്പരം കെട്ടിപ്പിടിച്ച് പൊങ്ങിക്കിടന്ന് ഒഴുകുന്നത് കണ്ടിട്ടുണ്ടോ. അത് പോലെ ഒന്നിച്ച് നിന്ന് അതിജീവിക്കേണ്ട കാലമാണ്.

(കടപ്പാട്)

Advertisements