മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാരക ദുരന്തങ്ങളിൽ ഒന്നായി കറുത്ത മരണത്തെ (Black Death) വിശേഷിപ്പിക്കാൻ കാരണം എന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി

നൂറ്റാണ്ടുകൾക്കു മുമ്പ് ലോകത്തെ മുഴുവനാ യിട്ടല്ല, യൂറോപ്പിനെ മുഴുവനായും, ആഫ്രിക്കൻ ഭൂഖണ്ഡത്തെ ഭാഗികമായും വേട്ടയാടിയ മഹാമാരിയായിരുന്നു പ്ലേഗ് അഥവാ കറുത്ത മരണം. ഇത് പതിനെട്ടു മാസം കൊണ്ട് ലണ്ടനിലെ ജനസംഖ്യയെ നേർപകുതിയാക്കി കുറച്ചു.1348ലായിരുന്നു പ്ലേഗ് എന്ന കറുത്ത മരണം തൻ്റെ സംഹാര താണ്ഡവം തുടങ്ങിയത്. അന്നു കൂട്ടത്തോടെ ഒന്നിനു പിറകെ ഒന്നായി മൃതദേ ഹങ്ങൾ കൂട്ടിയിട്ടാണു ലണ്ടനിൽ മറവു ചെയ്തിരുന്നതെന്നു ചരിത്രരേഖകൾ വ്യക്തമാക്കുന്നു. അഞ്ചാം നൂറ്റാണ്ടിലും, എട്ടാം നൂറ്റാണ്ടിലും അഞ്ചു കോടിയിലേറെ ജനങ്ങളെ കൊന്നൊടുക്കിയതിൻ്റെ കുപ്രസിദ്ധിയും പ്ലേഗിനുണ്ടെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. യൂറോപ്പിൽ ആകമാനം മരണം താണ്ഡവ മാടാൻ ഏതാനും മാസങ്ങളേ വേണ്ടിവന്നുള്ളൂ.

കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട്‌ ഉത്തരാ ഫ്രിക്ക, ഇറ്റലി, സ്‌പെയിൻ, ഇംഗ്ലണ്ട്‌, ഫ്രാൻസ്‌, ഓസ്‌ട്രിയ, ഹംഗറി, സ്വിറ്റ്‌സർലൻഡ്‌, ജർമനി, സ്‌കാൻഡിനേവിയ, ബാൾട്ടിക്കുകൾ എന്നിവ കറുത്ത മരണത്തിൻ്റെ പിടിയിലമർന്നു. വെറും മൂന്നുവർഷത്തിനുള്ളിൽ യൂറോപ്പിലെ ജനസം ഖ്യയുടെ നാലിലൊന്നിലുമധികം (ഏകദേശം 25 ദശലക്ഷം)ആളുകളെയാണ്‌ പ്ലേഗ് ഈ ഭൂമുഖത്തുനിന്നു തുടച്ചുനീക്കിയത്‌. മനുഷ്യ വർഗം ഇന്നുവരെ അറിഞ്ഞിട്ടുള്ളതിലേക്കും പൈശാചികമായ ജനസംഖ്യാ വിപത്തെന്നാണ് പ്ലേഗിനെക്കുറിച്ച് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നത്.

ചെള്ളുകളിലൂടെയായിരുന്നു പ്ലേഗിനു കാരണമായ ബാക്ടീരിയ (വൈ പെസ്റ്റിസ്) പടർന്നിരുന്നത്. ചെള്ളുകളിലൂടെ എലികളി ലേക്കും അവിടെ നിന്ന് മനുഷ്യരിലേക്കും, മറ്റു സസ്തനികളിലേക്കുമെല്ലാം അസുഖം പടരുകയായിരുന്നു. പ്ലേഗ് പടർന്നു തുടങ്ങിയ സമയം മംഗോളിയൻ സൈന്യം ക്രിമിയയിലെ കാഫയുടെ വ്യാപാരകേന്ദ്രം അതായത് ഇന്നത്തെ ഫിഡോസിയ വളഞ്ഞ് ആക്രമിക്കാൻ തയ്യാറെടുക്കുന്ന സമയമായിരുന്നു. കോട്ടകെട്ടി സംരക്ഷിച്ചിരുന്ന ഈ വ്യാപാര കേന്ദ്രം ജെനോവയിലാണ്‌ സ്ഥിതി ചെയ്‌തിരുന്നത്‌. എന്നാൽ പെടുന്നനേ നിഗൂഢമായ ഒരു രോഗം സൈന്യത്തിൽ കനത്തനാശം വിതയ്‌ക്കാൻ തുടങ്ങി. സെെനികരുടെ മരണം തുടർക്കഥയാ യതോടെ ആക്രമണം പിൻവലിക്കാൻ അവർ നിർബന്ധിതരായി.

സെെനികർ പിൻവാങ്ങുന്നതിനു മുമ്പ്‌ അവർ ഒരു കാര്യം കൂടി ചെയ്തി രുന്നു. രോഗം പിടിപെട്ടു മരിച്ചുവീണ സൈനികരുടെ ശരീരങ്ങൾ ഭീമാകാരമായ വിക്ഷേപണ ഉപകരണങ്ങൾ ഉപയോഗിച്ച്‌ നഗരമതിലുകൾക്കു മുകളിലൂടെ അവർ അകത്തേക്കു വലിച്ചെറിഞ്ഞു. ദിവസങ്ങൾക്കുള്ളിൽ പ്ലേഗ് മരണം വിതച്ചു തുടങ്ങി. രോഗം ഒരു കാട്ടുതീ പോലെ പടർന്നുപിടിക്കുന്ന ആ നഗരത്തിൽ നിന്നും ജെനോവീസ്‌ നഗരപാല കരിൽ ഏതാനും പേർ രക്ഷപ്പെടാനായി ഗാലിക്കപ്പലുകളിൽ കയറി.

ആ കപ്പലുകൾ ഏതെല്ലാം തുറമുഖങ്ങളിൽ എത്തിയോ അവിടെയെല്ലാം രോഗവും പരക്കുകയായിരുന്നു. പ്ലേഗ് ബാധിച്ച ഇടങ്ങളിൽ നിന്നും രോഗികളായിരുന്ന ആയിരക്കണക്കിന്‌ ആളുകളെ ഉപേക്ഷിച്ച്‌ പ്രാണഭയത്താൽ ബന്ധുക്കൾ പലായനം ചെയ്‌തു. ഉയർന്ന വർഗ്ഗക്കാരും, രാജ്യങ്ങളിൽ ഔദ്യോഗിക പദവികളിലിരുന്നവരുമാണ് ആദ്യം രക്ഷപ്പെട്ടത്. യൂറോപ്പിനെ ബാധിച്ചത്‌ രണ്ടുതരത്തിലുള്ള പ്ലേഗ്‌ ആയിരുന്നു .
✨ ന്യൂമോണിക്‌ പ്ലേഗും
✨ബ്യൂബോണിക്‌ പ്ലേഗും.

ആദ്യത്തെ രണ്ടുമാസം ന്യൂമോണിക്‌ പ്ലേഗ്‌ സംഹാരതാണ്ഡവമാടി. വിട്ടുമാറാത്ത പനി, രക്തം തുപ്പുക എന്നിവയായിരുന്നു അതിന്റെ ലക്ഷണങ്ങൾ. ഇതു പിടിപെട്ടാൽ മൂന്നു ദിവസത്തിനുള്ളിൽ മരണം സംഭവിക്കുമായി രുന്നു. അതിന്റെ തേർവാഴ്‌ച കഴിഞ്ഞപ്പോൾ പിന്നെ ബ്യൂബോണിക്‌ പ്ലേഗിന്റെ ഊഴമായി. ശരീരത്തിൽ അവിടവിടെ, കൂടുതലായും കക്ഷത്തിലും, തുടയിടുക്കിലും ഉണ്ടാകുന്ന വീക്കം അല്ലെങ്കിൽ മുഴ, വിട്ടുമാറാത്ത പനി എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങൾ. ഇതു പിടിപെട്ടാൽ അഞ്ചു ദിവസത്തിനകം ആൾ മരണമടയുമായിരുന്നു. പ്ലേഗിന്റെ മുന്നേറ്റത്തെ തടയുന്ന കാര്യത്തിൽ ഡോക്ടർമാർ തികച്ചും നിസ്സഹായരായിരുന്നുവെന്നാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്.

ഈ രോഗം പകരുന്നത്‌ എങ്ങനെയാണെന്ന്‌ ആർക്കും കൃത്യമായി അറിഞ്ഞു കൂടായിരു ന്നുവെന്നുള്ളതാണ് അതിനു കാരണം. രോഗിയുമായി ഏതെങ്കിലും തരത്തിൽ ഉള്ള ബന്ധം അപകടം ക്ഷണിച്ചുവരുത്തുമെന്നു മാത്രം പലർക്കുമറിയാമായിരുന്നു. രോഗിയുടെ വസ്‌ത്രങ്ങളെ പോലും ഭയപ്പെടേണ്ട അവസ്ഥ. ഇതിനിടെ അന്ധവിശ്വാസങ്ങളും പരന്നു. രോഗിയൊന്ന്‌ നോക്കിയാൽ പോലും രോഗം പിടിപെടുമെന്നു ചിലർ ഭയന്നു. ഇറ്റലിയിലെ ഫ്‌ളോറൻസ്‌ നിവാസികൾ കരുതിയത്‌ പൂച്ചകളും ,നായ്‌ക്കളുമാണു രോഗം പരത്തുന്നത്‌ എന്നാണ്‌. അതുകൊണ്ട്‌ അവർ അവറ്റകളെയെല്ലാം വകവരുത്തി.പൂച്ചയേയും ,നായക്കളേയും കൊലപ്പെടുത്തി യപ്പോൾ പ്ലേഗ് പരത്തുന്ന യഥാർത്ഥ വില്ലൻ എലിക്ക്‌ അവർ സ്വൈര്യമായി വിഹരിക്കുവാനുള്ള സൗകര്യമൊരുക്കുയായിരുന്നു. അഞ്ചു വർഷംകൊണ്ടാണ് കറുത്ത മരണം ലോകത്തിൽ നിന്നും പിൻവാങ്ങിയത്. എന്നാൽ ആ നൂറ്റാണ്ട്‌ വിടപറയും മുമ്പേ ചുരുങ്ങിയത്‌ നാലുതവണ എങ്കിലും അതു വീണ്ടും വന്നുവെ ന്നാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. മറ്റൊരു പ്രധാനകാര്യം, ചരിത്രകാരൻമാർ കറുത്ത മരണത്തിൻ്റെ അനന്തരഫലങ്ങളെ ഒന്നാം ലോകമഹായുദ്ധത്തിൻ്റേതുമായിട്ടാണ്‌ താരതമ്യം ചെയ്‌തിരിക്കുന്നത്.ജനസംഖ്യയുടെ നല്ലൊരു ശതമാനം തന്നെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടു. ചില പ്രദേശങ്ങൾ പൂർവ സ്ഥിതി പ്രാപിക്കാൻ നൂറ്റാണ്ടുകൾതന്നെ വേണ്ടി വന്നു. തൊഴിലാളികളെ കിട്ടാനില്ലാതെയായത്‌ കൂലി കുത്തനെ ഉയരാൻ ഇടയാക്കി. ഒരിക്കൽ സമ്പന്നതയുടെ മടിത്തട്ടിൽ കഴിഞ്ഞിരുന്ന ഭൂവുടമകൾ ദാരിദ്ര്യത്തിൻ്റെ പടുകുഴിയിലേക്കു കൂപ്പുകുത്തി. അതോടെ മധ്യകാലഘട്ടത്തിന്റെ മുഖമുദ്രയായിരുന്ന ഫ്യൂഡൽ വ്യവസ്ഥിതി തകർന്നുവീണു.
പ്ലേഗ് രാഷ്‌ട്രീയവും, മതപരവും, സാമൂഹികവു മായ മാറ്റങ്ങൾക്കു വഴിതെളിച്ചുവെന്നു പറയുന്നതിലും തെറ്റില്ല.

You May Also Like

3000 വർഷം ഭൂമുഖത്തെ വിറപ്പിച്ച വസൂരിയെ ഇന്ത്യ തരണം ചെയ്ത കഥ

അറിയപ്പെട്ട ചരിത്രമനുസരിച്ച് മൂവ്വായിരം വർഷമാണ് വസൂരി ഭൂമുഖത്തെ വിറപ്പിച്ചു നിറുത്തിയത് . വസൂരിയെ കൊറോണ വൈറസുമായി താരതമ്യം ചെയ്യാൻ കഴിയില്ല