പച്ചയും ചുവപ്പുമല്ലാത്ത നിറത്തിലുള്ള ആപ്പിൾ ഉണ്ടോ ?

അറിവ് തേടുന്ന പാവം പ്രവാസി

സാധാരണയായി ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലാണ് ആപ്പിളുകൾ കാണപ്പെടുന്നത്. നീല നിറത്തിലുള്ള ആപ്പിളുകളും ഉണ്ട് . ആന്തോസയാനിൻ എന്ന ഘടകമാണ് ഇവയ്ക്ക് നീല നിറം നൽകുന്നത്. ആന്തോസയാനിൻ എന്ന ഘടകം വെള്ളത്തിൽ ലയിക്കുന്നതാണ് . ചുറ്റുപാടിന്റെ പിഎച്ച് ലെവലിന് അനുസരിച്ച് ഇവയുടെ നിറം മാറിക്കൊണ്ടിരിക്കും. ആപ്പിൾ പാകമാകുമ്പോൾ അതിലെ പഞ്ചസാരയുടെ അളവ് കൂടുന്നു അതിന്റെ ഫലമായി ആന്തോസയാനിൻ നീലയ്ക്ക് സമാനമായ ഒരു നിറം നൽകുന്നു .

മറ്റൊരിനം ആപ്പിളാണ് ബ്ലാക്ക് ഡയമൺഡ് ആപ്പിൾ. നേരിയ കറുപ്പിന്റെ അംശം ഈ ആപ്പിളിലുണ്ട്. മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് മധുരം കൂടുതലാണ്. ടിബറ്റൻ കുന്നുകളിൽ ഇത്തരം ആപ്പിളുകൾ കൃഷി ചെയ്യുന്നുണ്ട്.ബ്ലാക്ക് ഡയമണ്ട് ഫുജി, ഹിമാലയൻ ബ്ലാക്ക്‌ബെറി ആപ്പിൾ എന്നെല്ലാം ഇതിനു പേരുണ്ട്. റെഡ് ഡെലിഷ്യസ്, ഇൻഡോ-ജാപ്പനീസ് ആപ്പിൾ ഇനങ്ങളെ ശ്രദ്ധാപൂർവ്വം ക്രോസ്-പരാഗണം നടത്തി സൃഷ്ടിച്ച ഒരു ഹൈബ്രിഡ് ഇനമാണിത്.

ആന്തോസയാനിനുകളുടെ ഉയർന്ന സാന്ദ്രത മൂലമാണ് ഈ നിറവും. ഈ ആപ്പിളിന് പ്രത്യേക തരം സുഗന്ധവുമുണ്ട്.കൃത്യമായ താപനിലയും , പ്രകാശവും , ഈർപ്പം നിയന്ത്രണവും , ബ്രീഡിംഗ് ടെക്നിക്കുകളും ഉൾപ്പെടെ സൂക്ഷ്മമായ പരിചരണമുണ്ടെങ്കില്‍ മാത്രമേ ഈ ഇനങ്ങൾ വളരുകയുള്ളു. മറ്റു ആപ്പിളുകള്‍ കിട്ടുന്നത്ര എളുപ്പത്തില്‍ ഇത് ഉണ്ടാക്കിയെടുക്കാന്‍ ആവില്ല. അതുകൊണ്ടു തന്നെ ഇതിനു തൊട്ടാല്‍ കൈ പൊള്ളുന്ന വിലയുമുണ്ട്. പലപ്പോഴും ആഡംബരത്തിന്‍റെ പ്രതീകമായാണ് ഈ ആപ്പിളുകള്‍ കണക്കാക്കുന്നത്.

You May Also Like

മാനേജരുടെ മകളെ വളയ്ക്കാൻ നോക്കി, ഭർത്താവിനെ കൊന്നു, കോടികൾ ഉണ്ടായിട്ടെന്താ ശരവണ ഭവൻ മുതലാളിയുടെ ജീവിതം നായ നക്കി

ശരവണഭവൻ മുതലാളിയുടെ ജീവിതം അറിവ് തേടുന്ന പാവം പ്രവാസി ഒരു സാധാരണകുടുംബത്തിൽ ജനിച്ചുവളർന്ന് സ്വന്തം കഠിനാധ്വാനവും,…

നൂറു കണക്കിന് ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്നൊരു കോളേജ്, ആദ്യത്തെ ഒരേയൊരു പെണ്‍കുട്ടി…പതിനെട്ടുകാരിയായ വിധവ, ഇന്ത്യയിലെ ആദ്യത്തെ വനിതാ എഞ്ചിനീയറുടെ ജീവിതം

ഇന്ത്യയിലെ ആദ്യത്തെ വനിതാ എഞ്ചിനീയറുടെ ജീവിതം. അറിവ് തേടുന്ന പാവം പ്രവാസി നൂറു കണക്കിന് ആണ്‍കുട്ടികള്‍…

ട്രെയിനുകൾക്കു ഉള്ളതിൽ കൂടുതൽ ചരിത്രം മറ്റു വാഹനങ്ങൾക്കുണ്ടോ എന്ന് സംശയം ആണ് , ഒരു വിസ്മയം കൂടി ആണ് ട്രെയിനുകൾ

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി തീവണ്ടിയെന്ന അത്ഭുതം⭐ ????ട്രെയിനുകൾക്കു ഉള്ളതിൽ കൂടുതൽ ചരിത്രം മറ്റു…

എന്താണ് വിവാദമായ ഇലക്ടറൽ ബോണ്ട് ?

ഇലക്ടറൽ ബോണ്ട് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്ന ഒരു മാർഗമായിരുന്നു. 2017-18 ലെ യൂണിയൻ…