കോവിഡ് മുക്തർക്ക് വെല്ലുവിളിയായ ബ്ളാക് ഫംഗസ് ഉണ്ടാകാനുള്ള കാരണവും പ്രതിരോധവും

0
148

കോവിഡ് മുക്തർക്ക് വെല്ലുവിളിയായ ബ്ളാക് ഫംഗസ് ഉണ്ടാകാനുള്ള കാരണവും പ്രതിരോധവും

ചില സംസ്ഥാനങ്ങളിലെ കോവിഡ് -19 രോഗികളിലാണ് താരതമ്യേന അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ ഫംഗസ് അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനെ മ്യൂക്കോര്‍മൈക്കോസിസ് എന്നും ‘ബ്ലാക്ക് ഫംഗസ്’ എന്നും വിളിക്കുന്നു. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഈ ഫംഗസ് ബാധിക്കുന്നു. മഹാരാഷ്ട്രയില്‍ മാത്രം എട്ടുപേരാണ് ഈ ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 200 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിരവധി മ്യൂക്കോര്‍മൈക്കോസിസ് കേസുകള്‍ കണ്ടെത്തിയതോടെ ദേശീയ കോവിഡ് -19 ടാസ്‌ക് ഫോഴ്സിലെ വിദഗ്ധര്‍ ഈ രോഗത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

ഏറ്റവും സാധാരണയായ മ്യൂക്കോര്‍മൈക്കോസിസ് തരം ആണ് പള്‍മോണറി മ്യൂക്കോര്‍മൈക്കോസിസ്. കാന്‍സര്‍ ബാധിച്ചവരിലോ അവയവമാറ്റ ശസ്ത്രക്രിയയോ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്‌ ചെയ്തവരിലോ ആണ് ഇത് സംഭവിക്കുന്നത്. രക്തപ്രവാഹത്തിലൂടെ വ്യാപിച്ച് ശരീരത്തിന്റെ മറ്റേതെങ്കുലും ഭാഗത്തെ ബാധിക്കുന്നതാണ് ഡിസെമിനേറ്റഡ് മ്യൂക്കോര്‍മൈക്കോസിസ്.

കണ്ണിനും അല്ലെങ്കില്‍ മൂക്കിനും ചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസം മുട്ടല്‍, രക്തത്തോടെയുള്ള ഛര്‍ദ്ദി, മാനസികാവസ്ഥയില്‍ മാറ്റം എന്നിവ ഇതിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്നറിയിപ്പ് ലക്ഷണങ്ങളില്‍ പല്ലുവേദന, പല്ലുകള്‍ അയവുള്ളതാകല്‍, മങ്ങിയതോ വേദനയോടോ കൂടിയ ഇരട്ട കാഴ്ച എന്നിവയും ഉള്‍പ്പെടുന്നു.

ആരോഗ്യപ്രശ്‌നങ്ങളുള്ള അല്ലെങ്കില്‍ രോഗാണുക്കളോടും രോഗത്തോടും പോരാടാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്ന ചില മരുന്നുകള്‍ കഴിക്കുന്ന ആളുകളാണ് ഇതിന്റെ പിടിയില്‍ എളുപ്പം പെടുന്നത്. മസ്തിഷ്‌കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളേയും ബ്ലാക്ക് ഫംഗസ് ബാധിക്കുന്നു. പ്രമേഹം, അര്‍ബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധയുണ്ടാകുമ്പോള്‍ ബ്ലാക്ക് ഫംഗസിന് സാധ്യത കൂടുതലാകുന്നു. പ്രമേഹരോഗികളെ ഫംഗസ് വളരെ പെട്ടെന്ന് ബാധിക്കും. അവയവം മാറ്റിവയ്ക്കല്‍ നടത്തിയവരും അപകടസാധ്യതാ ലിസ്റ്റിലുള്ളവരാണ്

കോവിഡ് മുക്തർക്ക് ബ്ലാക്ക് ഫംഗസ്; വരാൻ സാധ്യത ആർക്കൊക്കെ? എങ്ങനെ തടയാം? അറിയാതെ പോകരുത്.. Black fungus infection for post COVID patients..How to prevent this dangerous disease?

കോവിഡ് മുക്തർക്ക് ആശങ്കയായി മ്യൂക്കർമൈക്കോസിസ് ഫംഗസ് ബാധ (ബ്ലാക്ക് ഫംഗസ്). നിസ്സാരമായി അവഗണിച്ചാൽ മരണകാരണമായേക്കാമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) മുന്നറിയിപ്പ്. ഇത് ഒഴിവാക്കാൻ കഴിയുന്ന അസുഖമാണ്..വ്യക്തമായി അറിഞ്ഞിരിക്കുക.. പകരുന്ന രീതികൾ..നിങ്ങൾ ആവി പിടിക്കുന്ന വെള്ളവും ഓക്സിജനിൽ ഉപയോഗിക്കുന്ന വെള്ളവും എല്ലാം രോഗ കാരണമാകാം..ലക്ഷണങ്ങളും എങ്ങനെ ഈ അസുഖത്തെ പ്രതിരോധിക്കാം എന്നും മനസിലാക്കിയിരിക്കുക..മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക… ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും…!!
https://www.facebook.com/Dr-Danish-Salim-746050202437538/
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
Dr Danish Salim

**