Connect with us

INFORMATION

എന്താണ് കറുത്ത കുർബാന ?

കറുത്ത കുർബ്ബാനയുടെ വരവ് ഫ്രാൻസിൽ നിന്നാണ്. 1500-ൽ Catherine de’ Medici എന്ന ഫ്രാൻസിലെ രാജ്ഞി ആദ്യത്തെ കറുത്ത കുർബ്ബാന അർപ്പിച്ചതാ‍യിട്ടാണ് ചരിത്രം.

 44 total views

Published

on

Anoop Kichi

കറുത്ത കുർബാന (BLACK MASS)

കറുത്ത കുർബ്ബാനയുടെ വരവ് ഫ്രാൻസിൽ നിന്നാണ്. 1500-ൽ Catherine de’ Medici എന്ന ഫ്രാൻസിലെ രാജ്ഞി ആദ്യത്തെ കറുത്ത കുർബ്ബാന അർപ്പിച്ചതാ‍യിട്ടാണ് ചരിത്രം. 1600-ൽ Catherine Monvoisin, Etienne Guibourg എന്ന വൈദികനും ഫ്രാൻസിലെ രാജാവിനുവേണ്ടി കറുത്ത കുർബ്ബാന അർപ്പിച്ചിട്ടുണ്ട്. ക്രിമനൽ കുറ്റത്തിന് ഇവർ രണ്ടുപേരും അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ഇവർ കറുത്ത കുർബ്ബാന അർപ്പിച്ചിരുന്നതിന്റെ വിശദാംശങ്ങൾ ലോകം അറിയുന്നത്. ലത്തീൻ കത്തോലിക്കരുടെ ആരാധനക്രമമനുസരിച്ച് തന്നെയായിരുന്നു ഇവർ കറുത്ത കുർബ്ബാന അർപ്പിച്ചത്. ഫ്രാൻസിലെ രാജാവായിരുന്ന Louis XIV-ന്റെ ഭാര്യയെ ബലിപീഠത്തിൽ നഗ്നയായി കിടത്തി, അവളുടെ നഗ്നമായ വയറിൽ കാസയും, വിരിച്ച് പിടിച്ച കൈകളിൽ രണ്ട് കറുത്ത മെഴുകുതിരികളും വച്ചാണ് കറുത്ത കുർബ്ബാന അരങ്ങേറിയത്. Guibourg നടത്തിയ ഈ കറുത്ത കുർബ്ബാന അനുകരിച്ചുകൊണ്ടാണ് ഇന്ന് നടക്കുന്ന എല്ലാ കറുത്ത കുർബ്ബാനകളും വികാസം പ്രാപിച്ചത്.

May be an image of 4 people1594-ൽ ഫ്രാൻസിലെ ഒരു സ്ത്രീ നടത്തിയ കറുത്ത കുർബ്ബാനയിൽ 16 പേർ പങ്കെടുത്തതായി അവർ തന്നെ അവകാശപ്പെടുന്ന സൂചനയുണ്ട്. സ്നാപകയോഹന്നന്റെ പുനർജൻ‌മമാണെന്ന് സ്വയം അവകാശപ്പെട്ട Abbe Boullan (1824-93) എന്ന കത്തോലീക്ക വൈദികനും കറുത്ത കുർബ്ബാന അർപ്പിച്ചതായി ചരിത്രമുണ്ട്.

No photo description available.Richard Cavendish-ന്റെ “The Black Arts” (1967) , H.T.F. Rhodes ന്റെ “The Satanic Mass” (1954), “The Dark God: Satan Worship and Black Masses” (1964) എന്നീ പുസ്തകങ്ങൾ കറുത്ത കുർബ്ബാനയുടെ ഉത്ഭവത്തെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. കറുത്ത കുർബ്ബാനയെ കുറിച്ചുള്ള വിവരങ്ങൾ തരുന്ന മറ്റൊരു ഉറവിടമാണ് യൂറോപ്പിൽ നടന്ന Witch-Hunt‍. സാത്താന്റെ കൂട്ടാളികളാണെന്ന് അറിയപ്പെട്ടിരുന്ന വിച്ചുകൾ തിരുവോസ്തി മോഷ്ടിച്ചിരുന്നതായും അവ കറുത്ത കുർബ്ബാനയിൽ ഉപയോഗിച്ചിരുന്നതായും ചില ഗ്രന്ഥങ്ങളിൽ കാ‍ണാം. Witch-Hunt-ന്റെ പ്രധാന കാരണവും ഇത് തന്നെയായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം മോഷണങ്ങൾക്ക് വൈദികരും കൂട്ടുനിന്നിരുന്നതായി പറയപ്പെടുന്നു.

May be an image of 2 peopleപതിനേഴാം നൂറ്റാണ്ടിൽ വിശ്വാസഭ്രംശംവന്ന സന്യാസികളും വൈദികരും ലൈംഗിക ചിട്ടവട്ടങ്ങൾ ഉൾപ്പെടുത്തി കുർബ്ബാന അർപ്പിച്ചിരുന്നതായി ചില ഗ്രന്ഥങ്ങൾ വിവരിക്കുന്നുണ്ട്. 1800-ൽ Joris-Karl Huysmans എഴുതിയ La-Bas (1891) എന്ന പുസ്തകത്തിൽ അക്കാലത്ത് ഫ്രാൻസിനെ കൂടാതെ പാരീസിലും കറുത്ത കുർബ്ബാനകൾ നടന്നിരുന്നതായി പറയുന്നു. ഇതൊക്കെയാണെങ്കിലും, ഏത് രീതിയിലാണ് കറുത്ത കുർബ്ബാന അർപ്പിക്കേണ്ടത് എന്നതിനെ കുറിച്ച് നിർദ്ദേശിക്കുന്ന ഗ്രന്ഥം ലഭിക്കുന്നത് ഫ്രാൻസിൽ നിന്ന് ആയിരുന്നില്ല, മറിച്ച് അമേരിക്ക ൽ നിന്നായിരുന്നുവെന്നത് ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. 1969-ലാണ് അത്തരമൊരു ആൽബം (“Witchcraft Destroys Minds and Reaps Souls”) പുറത്തുവരുന്നത്. Coven എന്നയാളാണ് ഇത് പുറത്തിറക്കുന്നത്. പിന്നീട് അദ്ദേഹം Church of Satan ആരംഭിക്കുകയും കറുത്ത കുർബ്ബാന അർപ്പിക്കുന്നത് തുടങ്ങുകയും ചെയ്തു. അതിൽ ചിലത് പൊതുജനത്തിനായും അർപ്പിക്കപ്പെടുന്നുണ്ട്. മൂന്ന് തരത്തിലുള്ള കറുത്ത കുർബ്ബാനകളാണ് അവർ നടത്തുക.

മധ്യകാലഘട്ടത്തിൽ ശത്രുക്കളുടെ നാശത്തിനുവേണ്ടി വിശ്വാസികൾ കാഴ്‌ചവച്ചിരുന്ന ദിവ്യബലിയാണ്‌ കറുത്ത കുർബാന (Black Mass). ക്രൈസ്‌തവർ അർപ്പിച്ചിരുന്ന ഇത് ശത്രുസംഹാര പൂജകൾക്കു സമാനമായ ഉദ്ദേശത്തോടെയുള്ള കുർബാനകളായിരുന്നു. ക്രൈസ്തവ സഭയിലെ കുർബ്ബാന (തിരുബലി) എന്ന ആചാരത്തെ അനുകരിച്ചുകൊണ്ട് ദൈവത്തെയും ക്രിസ്തുമതത്തെയും നിന്ദിക്കുന്ന രീതിയിൽ സാബത്ത് ദിവസത്തിൽ അനുഷ്ഠിക്കുന്ന ഒരു ആചാരമായി ഇതിന്നും തുടരുന്നു.
സാത്താൻ ആരാധനയാണ് കറുത്ത കുർബ്ബാനയുടെ പ്രധാന ഉദ്ദേശം. ലൈംഗിക വേഴ്ചകൾ അടക്കമുള്ള നിന്ദ്യമായ മുറകളിലൂടെ വിശുദ്ധ കുർബ്ബാനയെ അപമാനിക്കുന്ന രീതിയിലാണ് കറുത്ത കുർബ്ബാന നടത്തപ്പെടുക. അടുത്ത കാലത്തായി കേരളത്തിലും ഇത്തരം ആരാധന നടക്കുന്ന സ്ഥലങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കുർബ്ബാന എന്ന ആചാരം ഒന്നാം നൂറ്റാണ്ട് മുതലുള്ള സഭാ ചരിത്രത്തിൽ നമുക്ക് കാണാനാകും. കുർബ്ബാന വിവിധ തരത്തിലുള്ള ആചരണങ്ങൾ അന്നുമുതൽ തന്നെ സഭക്കുള്ളിൽ നിലനിന്നിരുന്നു, കാലക്രമേണ അത്തരം ആചാരങ്ങൾ സഭ സ്വാംശീകരിച്ചിട്ടുമുണ്ട്. എന്നാൽ മധ്യ കാലഘട്ടത്തോടെയാണ് കുർബ്ബാന തെറ്റായ രീതിയിൽ അനുഷ്ഠിച്ചുകൊണ്ടുള്ള ഒരു ശീലം ഉടലെടുക്കുന്നത്. കുർബ്ബാനയുടെ മോടി കൂട്ടുന്നതിനാണ് മിക്ക അനുകരണങ്ങളും രൂപം കൊണ്ടത്. ഉദാഹരണമായി, കുർബ്ബാന മധ്യേ ധാന്യവിളകൾ, കന്നുകാലികൾ എന്നിവയെ ആശീർവദിക്കുക തുടങ്ങിയവ മുതൽ, ശത്രുക്കളുടെ നാശത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ പോലും നടന്നിരുന്നു. ശത്രുക്കളുടെ പേരുകൾ കുർബ്ബാന മധ്യേ വിളിച്ച് പറഞ്ഞ് അവരുടെ മരണത്തിനായി പ്രാർത്ഥന നടത്തുക, ശത്രുവിന്റെ ചിത്രം ആചാരമനുസരിച്ച് സംസ്ക്കരിക്കുക തുടങ്ങിയ അനാചാരങ്ങളും കുർബ്ബാനയിൽ കടന്നുവന്നു. ഭക്തരുടെ വ്യക്തിപരമായ കാര്യസാധ്യത്തിനായാണ് ഇവ രംഗപ്രവേശനം ചെയ്തത്. മധ്യകാലത്തോടെയാണ് ഇത്തരം കുർബ്ബാനകൾ രംഗപ്രവേശനം ചെയ്തത്. ഇവയെല്ലാം തന്നെ കറുത്ത കുർബ്ബാനയുടെ ആദ്യ രൂപങ്ങളായിരുന്നു എന്ന് വേണം പറയാൻ.

കറുത്ത കുർബ്ബാന അർപ്പണത്തിന്റെ രീതി‍

നഗ്നമായ ശരീരത്തിൽ കറുത്തതോ കട്ടപിടിച്ച രക്തത്തിന്റെ നിറത്തിലോ ഉള്ള കൈയ്യിലാത്ത പുരോഹിതവസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുർബ്ബാന അർപ്പിക്കുക. ബലിപീഠത്തിൽ പൂർണ്ണ നഗ്നയായ സ്ത്രീയോ, പന്നിയോ, ആടോ, കരടിയോ ഉണ്ടായിരിക്കും. ആർത്തവ രക്തവും ബീജവും കലർത്തിയ ഓസ്തി (കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പം) കത്തിക്കുയോ എറിഞ്ഞുകളയുകയും, ആശീർവദിച്ച വീഞ്ഞ് തറയിൽ ഒഴിച്ച് കളയുകയും ചെയ്യാറുണ്ട്. വിശുദ്ധ കുർബ്ബാനയിൽ ഉപയോഗിക്കുന്ന വീഞ്ഞിന് പകരം കറുത്ത കുർബ്ബാനയിലാവട്ടെ തലയോട്ടിയിൽ നിറച്ച മൂത്രമോ രക്തമോ ആവും ഉപയോഗിക്കുക. മനുഷ്യ കൊഴുപ്പിൽ ഉണ്ടാക്കിയെടുത്ത കറുത്ത മെഴുകുതിരി, കുറുക്കന്റെയോ തൊലിയിലോ മനുഷ്യന്റെ പോലും തൊലിയിലോ പൊതിഞ്ഞ ബൈബിൾ എന്നിവയും കറുത്ത കുർബ്ബാനയിൽ ഉപയോഗിക്കപ്പെടുന്നു. ആഘോഷങ്ങളിൽ മൊരിച്ച മനുഷ്യ മാംസവും ഇവർ ഉപയോഗിക്കാറുണ്ടെന്നു പറയപ്പെടുന്നു. ഉൻ‌മാദത്തോടെയുള്ള ലൈംഗിക വേഴ്ചയോടൊപ്പം തന്നെ, സാത്താന് നൽകുന്ന ബലിയായി നവജാത ശിശുക്കളെ ജീവനോടെ കുരിശിൽ തറക്കുകയും വിശുദ്ധ എണ്ണയിൽ മാമ്മോദീസാ മുക്കുകയും ചെയ്യാറുണ്ട്. മാത്രവുമല്ല, നഗ്നരാക്കിയ നവജാത ശിശുക്കളെ ബലിപീഠത്തിൽ വയ്ക്കാറുമുണ്ട്.

Advertisement

ആൺകുട്ടികളുടെ കഴുത്ത് മുറിച്ച ശേഷം അവിടെ നിന്ന് വരുന്ന രക്തമാവും കാസയിൽ ഒഴിക്കുന്നതിന് ഉപയോഗിക്കുക. ക്രിസ്ത്യൻ പ്രാർത്ഥനകളെ തലതിരിച്ചാണ് ഇവർ ചൊല്ലുക. “God” and “evil” for “good” എന്നീ പ്രയോഗങ്ങളാ‍ണ് “Satan” നെ വർണ്ണിക്കാൻ കറുത്ത് കുർബ്ബാനയിൽ ഉപയോഗിക്കുന്നത്. നിന്ദ്യമായ പദപ്രയോഗങ്ങളാണ് കറുത്ത കുർബ്ബാനയിൽ ഉടനീളം ഉപയോഗിക്കുക. ക്രിസ്തുവിന്റെ അടയാളമായ കുരിശിനെ നിന്ദിക്കുന്നതിനായി കാൽ‌വെള്ളയിലാണ് അവർ കുരിശ് പച്ചകുത്താറുണ്ട്. വിശുദ്ധ വസ്തുക്കളെയും കുരിശിനെയും തുപ്പുക, ചവിട്ടുക തുടങ്ങിയവയും കറുത്ത കുർബ്ബാനയുടെ ഭാഗമാണ്. കറുത്ത കുർബ്ബാന മദ്യപാനത്തിലും മദിരാക്ഷിയിലുമാവും അവസാനിക്കുക. ഇതിൽ പച്ച മാംസവും മറ്റും ഉപയോഗിക്കാറുണ്ടെന്ന വ്യത്യസ്ത അഭിപ്രായവും നിലവിലുണ്ട്.

“In nomine Domini Dei nostri Satanae Luciferi Excelsi” എന്നീ ഫ്രഞ്ച് പദങ്ങളാണ് മൂന്ന് കുർബ്ബാനകളിലും ഉപയോഗിക്കുക. എന്നിരുന്നാലും ഇംഗ്ലിഷ്, ഫ്രഞ്ച്, ലത്തീൻ എന്നീ ഭാഷകൾ കലർന്ന ഒരു രീതിയാണ് മിക്ക കറുത്ത കുർബ്ബാനകളിലും കാണുന്നത്. “Ave, Satanas!” എന്ന പ്രയോഗത്തോടെയാണ് എല്ലാ കറുത്ത കുർബ്ബാനകളും അവസാനിക്കുക.

 45 total views,  1 views today

Continue Reading
Advertisement

Advertisement
Entertainment12 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment13 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment7 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement