എന്താണ് ബ്ലൂക്കട്ട് ലെന്‍സ് ?

അറിവ് തേടുന്ന പാവം പ്രവാസി

മൊബൈൽ ഫോണുകൾ , കംപ്യൂട്ടർ സ്ക്രീനു കൾ , സിഎഫ്എൽ,എൽഇഡി ലൈറ്റുകൾ എന്നിവയിൽ നിന്നൊക്കെ വരുന്ന പ്രകാശ ത്തിലെ പ്രധാനഘടകം നീലവെളിച്ചമാണ്. അധികമായി ഈ നിലവെളിച്ചം ഏൽക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. സാങ്കേതിക യുഗത്തിൽ വായനയും ഇലക്ട്രോ ണിക് മീഡിയത്തിലേക്ക് മാറ്റിയ ഒരുപാട് പേരുണ്ട്.സാധാരണ വായനയിൽ വേറൊരു സ്രോതസിൽ നിന്ന് വരുന്ന പ്രകാശം പുസ്ത കത്തിൽ തട്ടി പ്രതിഫലിച്ചാണ് നമ്മുടെ കണ്ണിലേക്കെത്തുന്നത്.

എന്നാൽ ഇലക്ട്രോണിക് വായനയിൽ അക്ഷര ങ്ങൾ തന്നെ പ്രകാശസ്രോതസാവുകയാണ്. ലൈറ്റ് എമിറ്റിംഗ് ഉപകരണങ്ങളിൽ നിന്നുള്ള നീലപ്രകാശം ഉറക്കത്തെ മാത്രമല്ല അടുത്ത പ്രഭാതത്തെ തന്നെ മോശമായി ബാധിക്കു ന്നുണ്ട്.മൊബൈല്‍ ,കംപ്യൂട്ടര്‍, വീട്ടില്‍ ഇന്റീരിയര്‍ ചെയ്യുവാന്‍ ഉപയോഗിച്ചിരിക്കുന്ന ലൈറ്റ് എന്നിവയിലേയ്‌ക്കെല്ലാം നമ്മൾ നോക്കു മ്പോള്‍ ഇതില്‍ നിന്നുമുള്ള അമിതമായിട്ടുള്ള പ്രകാശം നമ്മളുടെ കണ്ണുകളിലേയ്ക്ക് അടിക്കാതെ ഇരിക്കുന്നതിനും അതുപോലെ നമ്മളുടെ കണ്ണുകള്‍ക്ക് ദോഷകരമാകുന്ന പ്രകാങ്ങളില്‍ നിന്നെല്ലാം സംരക്ഷിക്കുവാന്‍ ഉള്ള ലെന്‍സ് ആണ് ബ്ലൂക്കട്ട് (Blue cut lens).

48 മുതല്‍ 72 മണിക്കൂറോളം കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കുവാന്‍ ബ്ലൂക്കട്ട് ലെന്‍സിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മള്‍ കംപ്യൂട്ടറിന് മുന്‍പില്‍ ഇരുന്നാലും കണ്ണുകള്‍ക്ക് അമിതമായി സ്‌ട്രെയ്ന്‍ അനുഭവപ്പെടുകയോ , അതുപോലെ തലവേദന അനുഭവപ്പെടുകയോ ചെയ്യുകയില്ല. നല്ല രീതിയില്‍ ഉറക്കം ലഭിക്കുന്ന തിനും ഇത് വളരെയധികം സഹായകമാണ്.

കണ്ണുകളെ ബ്ലൂ റേയ്‌സില്‍ നിന്നും സംരക്ഷി ക്കുവാന്‍ പലരും ബ്ലൂക്കട്ട് ലെന്‍സ് ഉപയോഗി ക്കുന്നു ണ്ടെങ്കിലും ലെന്‍സ് സ്ഥിരമായി ഉപയോഗിക്കുന്നത് പലതരത്തിലുള്ള പ്രശ്‌ന ങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.അതില്‍ ഏറ്റവും വലിയ പ്രശ്‌നമാണ് ബ്ലര്‍ വിഷന്‍. ചിലര്‍ എല്ലായി പ്പോഴും ബ്ലൂക്കട്ട് ലെന്‍സ് ഉപയോഗിച്ച് പിന്നീട് ഇത് ഊരിക്കഴിഞ്ഞാല്‍ കണ്ണുകള്‍ എല്ലാം തന്നെ നല്ലപോലെ ബ്ലര്‍ ആയിരിക്കുന്നതായി കാണുവാന്‍ സാധിക്കുന്നതാണ്. ഇത് ബ്ലൂക്കട്ട് ലെന്‍സിന്റെ ഏറ്റവും വലിയ പ്രശ്നമാണ്. ബ്ലൂക്കട്ട് ലെന്‍സ് അമിതമായി ഉപയോഗിച്ചാൽ കണ്ണുകള്‍ വരണ്ടുപോകുന്നതിനും കാരണ മാകും. അതിനാൽ ഇത് എല്ലാ നേരവും വയ്ക്കാതെ മിതമായ രീതിയില്‍ മാത്രം ഉപയോഗിക്കുക .

You May Also Like

എന്താണ് വിആർ ഹെഡ്സെറ്റ് ?

ആദ്യകാല ഹെഡ്‌സെറ്റുകൾ അവയുടെ പരിമിതമായ സാങ്കേതികവിദ്യ കാരണം വാണിജ്യപരമായി പരാജയപ്പെട്ടു .വി.ആർ കാർഡ്ബോർഡ് എന്ന പേരിൽ സ്മാർട്ട്ഫോ ണുകളെ വി.ആർ ഹെഡ്സെറ്റാക്കി മാറ്റുന്ന​ പ്രൊജക്ട് ഗൂഗിൾ അവതരിപ്പിച്ചിരുന്നു.

എസ് ഡി കാർഡിനെ ഇന്റേണൽ മെമ്മറീ ആയി ഉപയോഗിക്കുന്നത് നല്ലതോ ?

Sujith Kumar (ഫേസ്ബുക്കിൽ എഴുതിയത് ) ഒരു ജി ബി യും രണ്ട് ജി ബിയും…

യൂറോപ്യൻ സ്‌പേസ് ഏജൻസിക്ക് പോലും കൊടുക്കാതെ ഈ കരാർ ബ്രിട്ടീഷ് കമ്പനി ഭാരതത്തിനു നൽകി, ഇതിനാണ് കാലത്തിന്റെ കാവ്യനീതി

Shabu Prasad ഇന്നലെ വൈകിട്ട് കൃഷ്ണൻ വിളിച്ചു ചോദിച്ചു …ഷാബുവേട്ടാ , ഇന്ന് രാത്രിയിലെ LMV…

ഡിഷ് വാഷർ ഇപ്പോഴും ഉപരി വർഗ്ഗ സമൂഹത്തിൽ പോലും കാര്യമായ സ്ഥാനം നേടിയിട്ടില്ല, എന്തുകൊണ്ടാകും ?

സുജിത്കുമാർ (ഫേസ്ബുക്കിൽ എഴുതിയത് ) വാഷിംഗ് മെഷീനോടൊപ്പം തന്നെ ഇന്ത്യൻ കൺസ്യൂമർ മാർക്കറ്റിലേക്ക് ചുവട് വച്ച…