എന്താണ് നീലക്കണ്ണീര്‍ അഥവാ ബ്ലൂ ടീയർ ?

അറിവ് തേടുന്ന പാവം പ്രവാസി

സ്വയം തിളങ്ങുന്ന സൂഷ്മജീവികളായ പ്ലവകങ്ങൾ വഴി കടല്‍ തിളങ്ങുന്ന നീലനിറത്തില്‍ കാണുന്ന പ്രതിഭാസമാണ് നീലക്കണ്ണീര്‍ അഥവാ ബ്ലൂ ടീയർ എന്നറിയപ്പെടുന്നത്.സീ സ്പാർക്കിള്‍സ് എന്നും ഇതിനെ വിളിക്കാറുണ്ട്.എന്നാല്‍ ഈ സൗന്ദര്യ കാഴ്ച്ചക്ക് പിന്നില്‍ അപകടം പതിയിരിപ്പുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. നിറം മാറ്റത്തിന് പിന്നിലെ കാരണക്കാരായ പ്ലവകങ്ങളില്‍ വിഷമുണ്ടെ ന്നതാണ് കാരണം.പ്ലാങ്ക്ടണുകൾ വിഭാഗത്തിൽപ്പെട്ട ഈ സൂക്ഷ്മജല ജീവി കളുടെ ശാസ്ത്ര നാമം നോക്ടിലൂക്ക സിന്റിലാൻസ് എന്നാണ്. ബയോലുമിനസെൻസ് എന്ന ഗുണമാണ് നീലനിറത്തിൽ തിളങ്ങാൻ അവയെ സഹായിക്കുന്നത്.

2000 മുതല്‍ 2017 വരെയുള്ള കാലയളവിൽ ചൈനീസ് ഗവേഷകര്‍ വിവിധ സാറ്റലൈറ്റ് ചിത്രങ്ങൾ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ ഈ പ്രതിഭാസത്തെപ്പറ്റി പഠനവിധേയമാ ക്കിയിരുന്നു. തീരത്തു മാത്രമല്ല ഉള്‍ക്കടലിലേ ക്കും ഈ കാലയളവില്‍ നീലക്കണ്ണീര്‍ പ്രതിഭാസം നീണ്ടുവെന്ന് കണ്ടെത്താനായി. മാത്രമല്ല വര്‍ഷങ്ങൾ കഴിയും തോറും ഇവയുടെ വ്യാപനം വര്‍ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്ലവകങ്ങളുടെ നിറം അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

രാസവളങ്ങളിലെ അധിക പോഷകങ്ങള്‍ നദികളിലൂടെ കടലിലെത്തുന്നതാണ് ഇത്തരം പ്ലവകങ്ങൾ വര്‍ധിക്കാൻ കാരണമാകുന്നത്. പൊതുവേ നദീമുഖത്താണ് ഇവയെ കണ്ടു വന്നിരുന്നതെങ്കിലും കുറച്ചു വര്‍ഷങ്ങളായി പലയിടത്തും ഉള്‍ക്കടലിലും ഇവ കാണപ്പെ ടുന്നുണ്ട്. സാധാരണയായി ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ഈ നീലകണ്ണീര്‍ പ്രതിഭാസം കണ്ടുവരുന്നത്.

നാസയുടെ സാറ്റലൈറ്റുകളുടേയും , രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നെടുത്ത ചിത്രങ്ങളും ഇതിനായി ഉപയോഗിച്ചു.ഇവ മനുഷ്യരില്‍ എത്രത്തോളം ഹാനികര മാണെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന താണ് ഗവേഷകര്‍ നേരിട്ട പ്രധാന വെല്ലുവിളി. അതേസമയം ഇത്തരം നീലകണ്ണീര്‍ പ്രതിഭാ സങ്ങളുള്ള പ്രദേശത്തെ ജീവജാലങ്ങള്‍ ചാവുന്നതായും ശ്രദ്ധയില്‍ പെട്ടിരുന്നു. മനുഷ്യരില്‍ കരള്‍ രോഗങ്ങള്‍ക്കും , നാഡീവ്യൂഹം തകരാറിലാകുന്നതിനും ഇവയുടെ അതിപ്രസരം കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. കുറഞ്ഞ അളവിലെങ്കിലും ദീര്‍ഘകാലം ഈ നീലക്കണ്ണീര്‍ പ്രതിഭാസ വുമായി ബന്ധപ്പെടുന്നവര്‍ക്ക് കരളില്‍ അര്‍ബുദം വരാമെന്നും മുന്നറിയിപ്പുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട് ഈ പ്രതിഭാസം. ഇന്ത്യയിൽ മുംബൈയിലും , ഗോവയിലുമൊക്കെ പലപ്പോഴും രാത്രിയിൽ കടൽ നീലനിറമായെന്ന വാർത്ത വരാറുണ്ട്. ഗോവൻ തീരങ്ങളിലെ മത്സ്യസമ്പത്തിനെ ഈ പ്രതിഭാസം ഇല്ലാതാക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.കടലുകളിലും ജലാശയങ്ങളിലും പലപ്പോഴും ഈ നീലനിറം കലരാറുണ്ട്. പ്രകാശത്തെ ആഗിരണം ചെയ്ത് ചിതറിപ്പിക്കാനുള്ള കഴിവാണ് ഈ പ്ലാങ്ക്ടണുകളെ തിളക്കമു ള്ളവയാക്കുന്നത്. കടൽജലത്തിലുണ്ടാകുന്ന ഈ മാറ്റം തിരിച്ചറിഞ്ഞാണ് ഇവയുടെ വ്യാപ്തി മനസ്സിലാക്കുന്നത്. നീല വെളിച്ചം കൂടുതലായി വലിച്ചെടുത്ത് ചുവപ്പു പ്രകാശം അധികമായി വിതരണം ചെയ്യുന്ന സ്വഭാവവുമുണ്ട് ഇവയ്ക്ക്.

കടലും ജലാശയങ്ങളും ചേരുന്ന ഭാഗത്ത് തീരത്തോടു ചേർന്നായിരിക്കും പലപ്പോഴും പ്ലാങ്ക്ടണുകൾ ധാരാളമായുണ്ടാവുക.സാധാരണ ഗതിയിൽ 20–25 ഡിഗ്രി സെൽഷ്യസ് ചൂടുള്ള വെള്ളത്തിലാണ് ഈ പ്ലാങ്ക്ടണുകളെ കാണാറുള്ളത്. എന്നാലിപ്പോൾ അതിലും മാറ്റം വന്നിരിക്കുന്നു. 28 ഡിഗ്രി സെൽഷ്യസ് ചൂടുള്ള കടൽഭാഗത്തു വരെ ഇവയെ കണ്ടെത്തി യിട്ടുണ്ട്. ജലാശയങ്ങളിലെ ഓക്സിജന്‍ വലിച്ചെടുത്ത് മറ്റുജീവികളെ കൊന്നൊടുക്കുന്ന സ്വഭാവവുമുണ്ട് ഇവയ്ക്ക്. ചിലപ്പോഴൊക്കെ അമോണിയയും പുറത്തുവിടും.

അമിതമായ അളവിൽ ഇവ കടല്‍ജീവികൾക്ക് ഏറെ ദോഷകരമാണ്. എന്നാൽ എല്ലാം അപകട കാരികളല്ല താനും. വൻതോതിൽ ഈ പ്ലാങ്ക്ടണുകളുണ്ടാകുന്നത് മനുഷ്യർക്ക് ദോഷകരമാണെന്നു തിരിച്ചറിഞ്ഞിട്ടുള്ളതിനാൽ ഇവയുടെ സാന്നിധ്യത്തില്‍ ജലാശയങ്ങളിലേക്ക് ഇറങ്ങരുതെന്ന് വിവിധ രാജ്യങ്ങൾ ടൂറിസ്റ്റുക ൾക്കു മുന്നറിയിപ്പു നൽകുന്നതു പതിവാണ്. കൃഷിഭൂമികളിൽ നിന്നു കടലിലേക്ക് ഒലിച്ചിറങ്ങു ന്ന വളക്കൂറുള്ള മണ്ണും വെള്ളവുമെല്ലാം പ്ലാങ്ക്ടണുകളുടെ വളർച്ചയ്ക്കു സഹായകരമാ കുന്നുണ്ട്.

You May Also Like

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം ഏതാണ്? സ്വർണ്ണത്തിനെ…

മൗസി’ന് ആ പേരുകിട്ടിയ രസകരമായ സംഭവം !‍

മൗസി’ന് ആ പേരുകിട്ടിയ രസകരമായ സംഭവം !‍ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കൈപ്പത്തിക്കുള്ളിൽ…

വമ്പൻ നദികളുടെ ഉറവിടങ്ങൾ

വമ്പൻ നദികളുടെ ഉറവിടങ്ങൾ ഒരു നദിയുടെ ഉറവിടം മിക്ക കേസുകളിലും, ഒരു നദി ആരംഭിക്കുന്നിടത്ത് നിന്ന്…

തലച്ചോറ് ഇല്ലാത്ത 8 ജീവികൾ

ബോധമുള്ള ജീവികളായ മനുഷ്യർക്ക് തലച്ചോറില്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ പ്രയാസമാണ്. നമ്മെ സംബന്ധിച്ചിടത്തോളം, മസ്തിഷ്കം നിർണായകമാണ്, അത്‌കൊണ്ടാണ്…