ബോളിവുഡ് എന്ന പദം പ്രശസ്തമായ ഹോളിവുഡ് എന്ന പദത്തിൽ നിന്നുണ്ടായതാണ്. ഹോളിവുഡ് എന്ന പദത്തിൽ അന്നത്തെ ബോംബെ എന്ന പദത്തിന്റെ ആദ്യക്ഷരമായ ‘ബ’ ചേർത്ത് ബോളിവുഡ് എന്നായതാണ്. 1913ൽ പുറത്തിറങ്ങിയ ‘രാജാ ഹരിശ്ചന്ദ്ര’ എന്ന നിശ്ശബ്ദ ചലച്ചിത്രമാണ് ആദ്യ ബോളിവുഡ് ചലച്ചിത്രം.1930 ഓടെ പ്രതിവർഷം 200 ചലച്ചിത്രങ്ങൾ വരെ ബോളിവുഡ് നിർമ്മിക്കാൻ തുടങ്ങി. ഭാരതത്തിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രമായ ‘ആലം ആര’ 1931-ൽ പുറത്തിറങ്ങി.ഹിന്ദി ചലച്ചിത്രരംഗത്തെ അനൗദ്യോഗികമായി പറയുന്ന പേരാണ് ബോളിവുഡ് . ഇന്ത്യൻ സിനിമാ വ്യവസായത്തെ ആകെ പ്രതിനിധീകരിച്ച് ഇതു തെറ്റായി ഉപയോഗിക്കാറുണ്ട്. ബോളിവുഡ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രനിർമ്മാണ കേന്ദ്രമാണ്.
Shaju Surendran
1980-ബോളീവുഡ്ഢിന്റെ സുവർണ്ണ കാലങ്ങളിൽ ഒന്ന്, ഇന്ത്യയിലെ മറ്റ് ഇൻഡസ്ട്രികൾ ബോളീവുഡ്ഢിനെ കൊതിയോടെ നോക്കിക്കണ്ടിരുന്ന കാലഘട്ടത്തിലെ സുവർണ്ണ വർഷങ്ങളിൽ ഒന്ന്.ഷാൻ, കുർബാനി, ദി ബേർണിങ് ട്രെയിൻ, റാം ബൽറാം, ദോസ്താന, ആലി ബാബാ ഓർ 40 ചോർ, അബ്ദുള്ള ചുനൗതി, ദോ ഓർ ദോ പാഞ്ച്… Etc തുടങ്ങിയ ഒരു പറ്റം ബിഗ് ബജറ്റ്, മൾട്ടി സ്റ്റാർ സിനിമകളുടെ അയ്യര് കളിയായിരുന്ന വർഷം. എല്ലാം , ബ്ലോക്ക് ബസ്റ്റർ, സൂപ്പർ ഹിറ്റ്, ഹിറ്റ് സ്റ്റാറ്റസ്സുകൾ നേടിയ സിനിമകൾ.കൂടാതെ : ഹം പാഞ്ച് ടക്കർ, കർസ്, ആശ, ജുദായി, ആക്രോശ്, പോലുള്ള വാണിജ്യ വിജയം നേടിയതും, ക്ലാസ്സിക്ക് സ്റ്റാറ്റസ് നേടിയതുമായ സിനിമകൾ വേറെ.
80 കൾ ബോളീവുഡ്ഡിലെ മാൾട്ടി സ്റ്റാർ, ബിഗ് ബജറ്റ് ആക്ഷൻ സിനിമകളുടെ സുവർണ്ണ കാലമായിരുന്നു എന്ന് പറയാം. രമേശ് സിപ്പിയും, ഫിറോസ് ഖാനും, യാഷ് ചോപ്രയും, സുഭാഷ് ഘായിയുമൊക്കെ അരങ്ങ് വാണിരുന്ന കാലം.പിന്നീട് 90 കളിലെ ലവ് സ്റ്റോറി പ്രളയത്തിന്റെ സമയത്തും, പ്രേമത്തിന് കൂടി പ്രാധാന്യം നൽകി സൗദാഗർ, ഖുദാ ഗവ, ഹം, ഖൽ നായക്ക് പോലുള്ള മൾട്ടി സ്റ്റാർ ബിഗ് ബജറ്റ് ആക്ഷൻ പടങ്ങൾ ഇറങ്ങി വിജയം നേടി. വമ്പൻ ബജറ്റിൽ വന്ന രൂപ് കി റാണി ചോരോം കാ രാജായുടെ തകർച്ച പിന്നീട് വലിയ ബജറ്റ് പടങ്ങൾ തുടർച്ചയായി വരുന്ന പ്രവണത ഒന്ന് കുറച്ചു. പിൽക്കാലത്ത് വർഷത്തിൽ ഇറങ്ങുന്ന ബിഗ് ബജറ്റ് പടങ്ങൾ രണ്ടും, മൂന്നുമൊക്കെയായി കുറഞ്ഞു. എന്നാലും കാലങ്ങളോളം ബോളിവുഡ് തന്നെയായിരുന്നു ഇന്ത്യയിലെ വലിയ ചിത്രങ്ങളുടെ വിള നിലം.
ഇന്ന് സ്ഥിതിയാകെ മാറി. 2019 ന് ശേഷം കോവിഡ് കാലം കഴിഞ്ഞ് ഇത് വരെ ബോളിവുഡിനെ ഒരു തിരിച്ച് വരവ് സാധ്യമായിട്ടില്ല. പണ്ട് വമ്പൻ സിനിമകളുടെ കാര്യത്തിൽ 2 ഉം, 3 ഉം സ്ഥാനങ്ങൾ വഹിച്ചിരുന്ന തെലുങ്ക്, തമിഴ് സിനിമാ ഇന്ഡസ്ട്രിയും , വളരെ പിന്നിലായിരുന്ന കന്നഡയുമൊക്കെ ബോളിവുഡിനെ കടത്തി വെട്ടി മുന്നേറി. ബോളിവുഡിൽ ഇറങ്ങുന്ന വലിയ ചിത്രങ്ങൾ നനഞ്ഞ പടക്കങ്ങൾ മാത്രമായി മാറി. ഏറ്റവും മോശം കാലഘട്ടത്തിൽ കൂടെ കടന്ന് പോവുന്ന ഈ വർഷവും, നല്ല കുറേ സിനിമകൾ ഹിന്ദിയിൽ ഇറങ്ങിയിരുന്നു. എന്നാലും, പഴയ പ്രതാപത്തിന്റെ നിഴൽ പോലുമാകാൻ കുറച്ച് വർഷങ്ങളായി ബോളിവുഡിന് കഴിഞ്ഞിട്ടില്ല. വരും വർഷങ്ങൾ ഹിന്ദി സിനിമാ രംഗം അതിന്റെ പകിട്ടിന്റെ “ഫുൾ ഫ്ളഡ്ജ്” ഇൽ എത്തുമെന്ന് പ്രതീക്കാം. പത്താനും, ജവാനും, ടൈഗറുമൊക്കെ ബോളീവുഡ്ഡിനെ പഴയ വമ്പൻ സിനിമകളുടെ പകിട്ടിലേയ്ക്ക് തിരിച്ച് കൊണ്ട് വരട്ടെ.