Connect with us

ഒരു മനുഷ്യന് മെന്റൽ ഡിസോഡർ ഉണ്ടാകുന്നതിൽ സമൂഹത്തിന്റെ പങ്ക് എത്രത്തോളമാണ് ?

ലോഹിതദാസ് എന്ന തിരക്കഥാകൃത്ത് സംവിധായകന്റെ വേഷത്തിലേക്ക് കൂടി കടന്നുവന്ന ആദ്യ സിനിമയാണ് 1997 ൽ പുറത്തിറങ്ങിയ ഭൂതക്കണ്ണാടി.ദേശീയ പുരസ്‌കാരമുൾപ്പടെ

 26 total views

Published

on

ലോഹിതദാസ് എന്ന തിരക്കഥാകൃത്ത് സംവിധായകന്റെ വേഷത്തിലേക്ക് കൂടി കടന്നുവന്ന ആദ്യ സിനിമയാണ് 1997 ൽ പുറത്തിറങ്ങിയ ഭൂതക്കണ്ണാടി.ദേശീയ പുരസ്‌കാരമുൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ ” ഭൂതക്കണ്ണാടി ” വേണ്ടത്ര പ്രേക്ഷകശ്രദ്ധ നേടിയിരുന്നോ എന്നത് സംശയമാണ്. വിദ്യാധരൻ എന്ന കഥാപാത്രം മമ്മൂട്ടി എന്ന നടന്റെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നുമാത്രമല്ല, അഭിനയം പഠിക്കാനുദ്ദേശിക്കുന്നവർക്ക് ഒരു റെഫറൻസ് വരെയായി ഉപയോഗിക്കാൻ കഴിയുന്നൊരു കഥാപാത്രമായി ഭൂതക്കണ്ണാടിയിലെ വിദ്യാധരനെ വിലയിരുത്താം.

ആരാണ് വിദ്യാധരൻ ? ഒരു തനി നാട്ടിൻപുറത്തുകാരൻ, വിഭാര്യൻ, ഒരു പെൺകുട്ടിയുടെ അച്ഛൻ, ഒരു സാധാ വാച്ച് റിപ്പേറുകാരൻ, അത്രതന്നെ ധൈര്യശാലിയല്ലാത്തൊരാൾ – ഇതൊക്കെയാണ് വിദ്യാധരൻ.വാച്ച് റിപ്പയർ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ലെൻസിന്റെ ചുമതല കാര്യങ്ങളെ സൂക്ഷ്മമായി, വലുതായി കാണാൻ സഹായിക്കുക എന്നതാണ്. എന്നാൽ വിദ്യാധരൻ സ്വയം ആ ലെൻസാവുകയാണ്. എന്തിനെയും അയാൾ പർവ്വതീകരിച്ചു സങ്കൽപ്പിക്കുന്നു.

Mollywood Directors Who Played Cameo Roles In Their Filmsഇണചേരുന്ന സർപ്പങ്ങളിലൊന്നിനെ ബാല്യത്തിൽ ഉപദ്രവിച്ചതിന്റെ പേരിൽ സർപ്പശാപമേറ്റു എന്ന അന്ധവിശ്വാസത്താൽ തന്നെ പാമ്പുകളോട് അടങ്ങാത്ത ഫോബിയയാണ് വിദ്യാധരന്. ബാല്യകാല സുഹൃത്തും തന്റെ പ്രണയിനിയുമായ സരോജിനി (ശ്രീലക്ഷ്മി) ഒരു പുള്ളുവത്തിയാണ്.നാഗപ്രീതിക്കായി കഴിപ്പിക്കുന്ന പുള്ളുവൻപാട്ട് പാടുന്ന സരോജിനിയോടുള്ള ആദരവിൽ നിറഞ്ഞ പ്രണയം വിദ്യാധരന് തന്റെ സർപ്പശാപത്തിൽ നിന്ന് വന്നതാണോ എന്ന് പോലും ഒരു പ്രേക്ഷകനെന്ന നിലയിൽ എനിക്ക് സംശയം തോന്നിയിട്ടുണ്ട്. ജാതിമത വേലിക്കെട്ടുകൾ തകർത്തുകൊണ്ടും, വീട്ടുകാരെ എതിർത്തുകൊണ്ടും ആ പ്രണയത്തെ തന്റെ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ വിദ്യാധരനാവുന്നില്ല. അതും സർപ്പശാപമാവാം എന്നയാൾ ഭയപ്പെടുന്നുണ്ട്.

വിദ്യാധരന്റെ ഭാര്യ പാമ്പുകടിയേറ്റ് മരിക്കുന്നതോടെ അയാളിലെ ആ അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുന്നു. പിന്നീടുള്ള അയാളുടെ ജീവിതം മുഴുവൻ ഈ ഭയം അയാളെ വേട്ടയാടുന്നു. നാട്ടിലെ ഇടവഴികളിലൂടെ പകൽ സമയങ്ങളിൽപോലും ഒരു ടോർച്ചിന്റെ സഹായത്തോടെ നടക്കാൻ അയാൾ ശ്രദ്ധിച്ചു.

ഭർത്താവുപേക്ഷിച്ചു പോയ സരോജിനിയും അവളുടെ കൗമാരക്കാരിയായ മകൾ മിനിക്കുട്ടിയും വിദ്യാധരന്റെ അയല്പക്കമാണ്. തന്റെ മകൾ ശ്രീക്കുട്ടിയും അപ്പുറത്തെ മിനിക്കുട്ടിയും അയാൾക്ക് ഒരുപോലെയാണ്. ആ നാട്ടിൻപുറത്ത് ഒരു നരിമടയുണ്ട്. അവിടെ പലപ്പോഴും കള്ളുകുടിയനായ ഒരു വേട്ടക്കാരനെ അയാൾ കാണുന്നുണ്ട്. നാട്ടിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്ന രാക്ഷസന്മാരുണ്ടെന്ന് സ്വന്തം മകളോട് പറഞ്ഞുകൊടുക്കുന്ന വിദ്യാധരന്റെ മനസിലെ രാക്ഷസന് ആ വേട്ടക്കാരന്റെ മുഖമാണ്. വിദ്യാധരന് അപരിചിതരെയെല്ലാം ഭയമാണ്. അയാളുടെ ബോഡി ലാംഗ്വേജിൽ പോലും ആ ഭയവും സെൽഫ് ഗാർഡിങ്ങും പ്രകടമാണ്. പല അവസരങ്ങളിലും ഈ വേട്ടക്കാരനെ നേർക്കുനേർ കാണുമ്പോൾ അയാൾ ഭയത്തോടെ, ചൂളി നിൽക്കുന്നതും മറ്റും നമുക്ക് കാണാനാവും.

ഒരു ദിവസം സരോജിനിയുടെ മകൾ മിനിക്കുട്ടിയെ കാണാതാവുന്നതോടെ കഥയുടെ സ്വഭാവം ചെറുതായി മാറുന്നു. വിദ്യാധരനും മിനിക്കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിൽ അച്ഛന്റെ വേവലാതിയോടെ പങ്കുകൊള്ളുന്നു. രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ ആ നരിമടയിൽ നിന്ന് ഗാങ്ങ് റേപ്പ് ചെയ്യപ്പെട്ട് പിച്ചിച്ചീന്തിയ നിലയിൽ ചലനമറ്റ ശരീരമായി മിനിക്കുട്ടിയെ കിട്ടുന്നു. വേട്ടക്കാരനിലേക്ക് വിരൽ ചൂണ്ടപ്പെട്ടിട്ടും പോലീസ് അന്വേഷണത്തിൽ അയാൾ കുറ്റവിമുക്തനാക്കപ്പെട്ടത് വിദ്യാധരന്റെ മനസിനെ ഉലയ്ക്കുന്നു. ഒട്ടേറെ അളക്കലും ചൊരിക്കലും നടത്തിയ വിദ്യാധരൻ ഒടുവിൽ തന്റെ മകൾക്കും ഇതേഗതി വരുമോ എന്ന ഭയത്താൽ വേട്ടക്കാരനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഒരു ഏറ്റുമുട്ടലിലേക്ക് വഴുതിമാറുന്ന സംഭാഷണത്തിന് ഒടുവിൽ വിദ്യാധരൻ അബദ്ധവശാൽ വേട്ടക്കാരനെ കൊല്ലുന്നു. അയാൾ കൊലക്കുറ്റത്തിന് ജയിലിലാവുന്നു.

ജയിലിൽ ശാന്തസ്വഭാവമായി കഴിയുന്ന വിദ്യാധരൻ ജയിലർമാർക്ക് പ്രിയപ്പെട്ടവനാണ്. ഇടയ്ക്കിടെ ജയിലിൽ തന്നെ കാണാൻ വരുന്ന സരോജിനിയിലൂടെയാണ് അയാൾ നാട്ടിൽ വർദ്ധിച്ചു വരുന്ന റേപ്പുകളെക്കുറിച്ചും, കൗമാരക്കാരായ പെൺകുട്ടികളുടെ തിരോദ്ധാനത്തെക്കുറിച്ചും, കൊലകളെക്കുറിച്ചുമെല്ലാം അറിയുന്നത്. ഇൻസെക്വേഡ് ആയ അച്ഛനായി അയാൾ നിസ്സഹായനാവുന്നത് അത്ര മനോഹരമായാണ് മമ്മൂട്ടി ജീവിച്ചുകാണിച്ചത്. ഇതിനിടെ തന്റെ മകൾ മുതിർന്ന പെൺകുട്ടിയായെന്ന് കൂടി അറിയുന്നതോടെ അയാളുടെ മനസിൽ നിറയുന്ന ഭയം നമ്മിലേക്ക്‌ കൂടെ പടർന്നുകയറുന്നു. ജയിൽ മോചിതനാവാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളുവെന്നും, സരോജിനിയുടെയും തന്റെ മകളുടേയുമൊപ്പം ദൂരെയെവിടെയെങ്കിലും ഒരു കൊച്ചുവീട്ടിൽ സമാധാനത്തോടെ കഴിയണമെന്നുള്ള അയാളുടെ ആഗ്രഹം ജീവിതത്തോടുള്ള അവസാന പ്രതീക്ഷയാണ്.

സരോജിനി ജയിലിൽ കാണാൻ വരുമ്പോഴെല്ലാം അവളോട്‌ അപമര്യാദയായി പെരുമാറുന്ന ഒരു പോലീസുകാരനോടുള്ള അയാളുടെ ഈർഷ്യ പ്രകടിപ്പിക്കാനാവാതെ അയാൾ നിസ്സഹായനാവുന്നു. ഇതിനിടെ അപ്രതീക്ഷമായാണ്‌ ജയിലിന്റെ മതിലിലെ ഒരു ചെറിയ ദ്വാരത്തിലൂടെ തന്റെ ലെൻസിന്റെ സഹായത്തോടെ ജയിലിനു പുറത്തുള്ള ഒരു കുന്നിൻചെരുവിലെ, അന്ധരായ ഒരു നാടോടി ഗായക കുടുംബത്തെയും അവരുടെ സുന്ദരിയായ മകളെയും അയാൾ ശ്രദ്ധിക്കാൻ തുടങ്ങുന്നത്.

Advertisement

ആ മകളെ കാണുമ്പോഴെല്ലാം അയാൾക്ക് സ്വന്തം മകളെയാണ് ഓർമ്മ വരുന്നത്. അവരുടെ കൊച്ചു സന്തോഷങ്ങളിലും, ദുഖങ്ങളിലുമെല്ലാം ജയിൽകെട്ടിനുള്ളിൽ നിന്നുകൊണ്ട് വിദ്യാധരനും പങ്കുചേരുന്നു. എന്നാൽ ജയിലിലെ ആ ക്രൂരനായ പോലീസുകാരൻ നാട്ടിലെ ആ പഴയ വേട്ടക്കാരനെ അനുസ്മരിപ്പിക്കുന്നവിധം ഒരു തോക്കുമേന്തി ഇടയ്ക്കിടെ അവരുടെ ആ സന്തോഷങ്ങളെ തല്ലിക്കെടുത്താനെന്നവിധം കടന്നു ചെല്ലുന്നത് വിദ്യാധരനെ അസ്വസ്ഥനാക്കുന്നു. എന്നാൽ തന്റെ ജയിൽവാസം പൂർത്തിയാവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളു എന്ന തിരിച്ചറിവ് ആ പോലീസുകാരനോട് എന്തെങ്കിലും പറയുന്നതിൽ നിന്ന് വിദ്യാധരനെ പിറകോട്ട് വലിക്കുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം അന്ധദമ്പതികളില്ലാത്ത തക്കം നോക്കി പോലീസുകാരൻ ആ പെൺകുട്ടി മാത്രമുള്ള വീട്ടിലേക്ക് കടന്നുചെല്ലുന്ന ദൃശ്യം വിദ്യാധരനെ ഭയപ്പെടുത്തുന്നു. പെൺകുട്ടിയുടെ ദയനീയമായ നിലവിളിയും സഹായത്തിനു വേണ്ടിയുള്ള കരച്ചിലും നിസ്സഹായനായി കേട്ടുനിൽക്കാനെ അയാൾക്കാവുന്നുള്ളു. അടിമുടി ഉലഞ്ഞുപോയ പെൺകുട്ടി രക്ഷപ്പെടാനെന്നോണം വീടിന് പുറത്തേക്ക് ഓടി വരുമ്പോൾ പോലും ഒരു വേട്ടനായയുടെ ഭാവത്തോടെ പിന്തുടരുന്ന പോലീസുകാരനെ കാണുമ്പോൾ വിദ്യാധരന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. മകളുടെ അവസ്ഥ മനസ്സിലാക്കിയ അന്ധദമ്പതികൾ വേദന സഹിക്കാനാവാതെ തങ്ങളുടെ കുടിലിന് തീവെച്ച ശേഷം മൂവരും തീകൊളുത്തി മരിക്കുന്നു. ഇതോടെ സർവ്വനിയന്ത്രണവും നഷ്ടപ്പെട്ട വിദ്യാധരൻ, ആ പോലീസുകാരനെ പിന്നീട് കാണുമ്പോൾ കയ്യേറ്റത്തിന് ശ്രമിക്കുന്നു.

തന്നെ ആക്രമിക്കുന്നത് എന്തിനാണെന്ന് മനസിലാവാത്ത പോലീസുകാരനെയും മൽപ്പിടുത്തത്തിനിടയിൽ പരിക്കേറ്റ വിദ്യാധരനെയും മെഡിക്കൽ എയിഡിനായി കൊണ്ടുപോകാൻ ജയിലർ കൽപ്പിക്കുമ്പോഴും, ജയിലിനപ്പുറത്തെ മൂന്ന് പേരുടെ മരണത്തിന്റെ ഉത്തരവാദി ആ പൊലീസുകാരനാണെന്ന് വിദ്യാധരൻ ആവർത്തിക്കുന്നു. മതിലിലെ കൊച്ചു ദ്വാരത്തിലൂടെ താൻ കണ്ട ലോകം കാണാൻ ജയിലറോട് അയാൾ അഭ്യർത്ഥിക്കുന്നു.

മതിലിലെ ദ്വാരം പരിശോധിക്കുന്ന ജയിലർ അതിലൂടെ കാണുന്നത് ഒരു ഇഷ്ടിക കഷ്ണമാണ്. ഇവിടെ വെച്ചാണ് വിദ്യാധരനിലെ മനോരോഗി മറനീക്കി പുറത്തുവരുന്നത്. ചെറുപ്പംതൊട്ടെ മനസിൽ കയറിക്കൂടിയ ഭയവും, അന്ധവിശ്വാസവും, സോഷ്യൽ ഇൻസെക്യൂരിറ്റിയും, പാരനോയിയയും എല്ലാംകൂടി സ്‌കീസോഫ്രീനിയ എന്ന മനോരോഗത്തിലേക്ക് വിദ്യാധരനെ പണ്ടേ നയിച്ചിരുന്നുവെന്ന് വായിച്ചെടുക്കാൻ നമുക്ക് സാധിക്കുന്നു. ജയിലിന് പുറത്തെ കാഴ്ച്ചകൾ, അയാളുടെ ഭ്രമകൽപ്പനകൾ എല്ലാംതന്നെ അയാൾ സ്വന്തം ജീവിതത്തിൽ നിന്നും മെനഞ്ഞെടുത്തവയാണെന്ന് പ്രേക്ഷകരോട് പറയാതെ പറയുന്നതിൽ ലോഹിതദാസ് പൂർണ്ണമായി തന്നെ വിജയിച്ചു.

കംപ്ലീറ്റ്ലി സ്‌കീസോഫ്രീനിക്കായി മാറിയ അയാൾ, സ്വന്തം ജീവനെക്കാളധികം സ്നേഹിച്ച സരോജിനിയെയും, മകളെയും തിരിച്ചറിയാനാവാതെ ബ്ലാങ്കായ മുഖത്തോടെ ചോദിക്കുന്ന ” ആരാ? ” എന്ന ചോദ്യം ഓരോ പ്രേക്ഷകന്റെ ഉള്ളിലേക്കും അതെ ആഴത്തിൽ കടന്നുചെല്ലുന്നു.
ഒരു മനുഷ്യന് മെന്റൽ ഡിസോഡർ ഉണ്ടാകുന്നതിൽ സമൂഹത്തിന്റെ പങ്ക് എത്രത്തോളമാണെന്ന് “തനിയാവർത്തനം ” എന്ന തന്റെ ആദ്യ തിരക്കഥയിലൂടെ തന്നെ വ്യക്തമാക്കിയ ലോഹിതദാസ് ഭൂതക്കണ്ണാടിയിലൂടെ അത് ഒരിക്കൽക്കൂടി പ്രേക്ഷകരോട് സംവദിക്കുന്നു. നിസ്സംശയം പറയാം, മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഏറ്റവും മുൻനിരയിൽ തന്നെയാണ് ഭൂതക്കണ്ണാടിയുടെ സ്ഥാനം.

 27 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment18 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement