ഹരിപ്പാട് സജിപുഷ്ക്കരൻ
ഒരു പക്ഷേ ഇന്ത്യൻ സിനിമകണ്ടതിൽ വെച്ചേറ്റവും മികച്ച മിലിട്ടറിസിനിമതന്നെയാണ് 1997ൽ പുറത്തിറങ്ങിയ ‘ബോർഡർ’.സംവിധായകൻ ജെ പി ദത്തയുടെ ഒരുഡ്രീം പ്രൊജക്ടായിരുന്നു ഈ ചിത്രം .രചനയും നിർമ്മാണവും അദ്ദേഹം തന്നെ നിർവ്വഹിച്ച ബോർഡറിൻെറ മുന്നൊരുക്കങ്ങൾ 95ലേ തുടങ്ങിയതാണ്.1971ൽ ലോംഗൻ വാലയിൽ വെച്ചു നടന്ന ഇന്ത്യ _പാക് യുദ്ധമാണ് ചിത്രത്തിൻെറ ഇതിവൃത്തം.
എണ്ണത്തിൽ കുറഞ്ഞ ഇന്ത്യൻ പട്ടാളക്കാരും ഒരു ഫുൾ റെജിമെൻെറ് ടാങ്ക് പാക് സെെന്യവുമായി നടത്തിയ വീരോചിത പോരാട്ടം രോമോഞ്ചത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല.കൂടെ സെെനികരായവരുടെ വ്യക്തി ജീവിതങ്ങളും.ജാക്കി ഷറോഫ്,സണ്ണി ഡിയോൾ,സുനിൽഷെട്ടി,അക്ഷയ് ഖന്ന,പൂജാബട്ട് ,തബു എന്നീ വമ്പൻ താരനിരയുമായി എത്തിയ ചിത്രം 97ൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി.വേൾഡ് വെെഡ് നോക്കിയാൽ ‘ദിൽ തോ പാഗൽ ഹെ’യുടെ തൊട്ടുപിറകിലും.സണ്ണി ഡിയോളിന് മികച്ച നടനും പുതുമുഖ നടനുള്ള അവാർഡ് അക്ഷയ് ഖന്നക്കും ലഭിച്ചു (അക്ഷയ് ആദ്യം അഭിനയിച്ചത് ഹിമാലയ പുത്ര ആണ്).മികച്ച ചിത്രത്തിനുള്ള അവാർഡുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ചിത്രത്തെ തേടിയെത്തി.
ജാവേദ്അക്തർ _അനുമാലിക് കൂട്ടകെട്ടിലെ പാട്ടുകൾ ഒരു അനുഭൂതിയായിരുന്നു.അനുമാലിക് തൻെറ സ്ഥിരം നമ്പരുകൾ മാറ്റിപ്പിടിച്ച് ചിത്രത്തിൻെറ മൂഡനുസരിച്ച് ഈണം നല്‍കിയത് മനോഹരമായ അനുഭവം നല്കി.രൂപ് കുമാർ റാഥോഡ് സോനു നിഗംകൂട്ടുകെട്ടിലെ ‘സന്തേശേ ആതേ ഹേ’ ഹരിഹരൻ പാടിയ ‘മേരേ ദുശ്മൻ’ സോനു നിഗത്തിൻെറ ‘ഹമേ ജബ് സേ’എന്നീ ഗാനങ്ങൾ ഇന്ത്യ മുഴുവൻ തരംഗമായിരുന്നു.
അടിക്കുറിപ്പ് : 1997 ൽ ഡൽഹിയിലെ ഉപഹാർ തിയേറ്ററിൽ ഈ ചിത്രം പ്രദർശിപ്പിക്കുമ്പോൾ ആണ് തീപിടുത്തം ഉണ്ടാകുന്നത് അന്ന് 59 പേരാണ് തീപിടുത്തത്തിൽ മരിച്ചത്. തികച്ചും നിർഭാഗ്യകരമായ ഒരു സംഭവമായിരുന്നു. ഈ ചിത്രം ദേശീയതലത്തിൽ ശ്രദ്ധനേടാൻ ആ നിര്‍ഭാഗ്യകരമായ സംഭവം ഇടയായി . അഗ്നിരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല. തുടർന്നുണ്ടായ പുകയിലും തിരക്കിലും പെട്ട് 59 പേർ മരിച്ചു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. ഇന്ത്യ–പാക്ക് യുദ്ധവുമായി ബന്ധപ്പെട്ട സിനിമ പ്രദർശിപ്പിച്ച സമയത്തുണ്ടായ ദുരന്തത്തിനു പിന്നിൽ പാക്കിസ്ഥാന്റെ പങ്കുണ്ടെന്നായിരുന്നു പ്രാഥമിക നിഗമനം. സിനിമ പ്രദർശിപ്പിക്കുമ്പോൾ തിയറ്ററുകളിലെ വാതിലുകളുടെ കുറ്റിയിടാൻ പാടില്ലെന്ന ഉത്തരവ് ഉപഹാർ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉണ്ടായത്.