ഇന്ത്യൻ ഗവൺമെന്റ് പത്മശ്രീ നൽകിയ തട്ടിപ്പുകാരൻ

6578

ബി.ആര്‍ ഷെട്ടി മുങ്ങിയത് ഇന്ത്യയിലേക്ക്?

കോടികള്‍ വഞ്ചന നടത്തി ഇന്ത്യയിലേക്ക് മുങ്ങിയ എന്‍എംസി, യുഎഇ എക്സ്ചെയിഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായ ബിആര്‍ ഷെട്ടി എന്ന ബാവഗുത്തു രഘുറാം ഷെട്ടിയുടെ പേരിലുള്ളതും ബന്ധപ്പെട്ടതുമായ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യുഎഇ സെന്ററല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കി. ഈ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഷെട്ടിയുടെ കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളും മരവിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലണ്ടന്‍ സ്റ്റേക്ക് എക്സ്ചെയിഞ്ചിനെ വഞ്ചിച്ചതിനും ബിആര്‍ ഷെട്ടിക്കെതിരെ ലണ്ടനില്‍ നേരെത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

BR Shetty, UAE's fast cars-loving Indian billionaire who suddenly ...ഷെട്ടിയുടെയും അതുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും യുഎഇ സെന്ററല്‍ ബാങ്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ എക്സ്ചെയ്ഞ്ച് സെന്ററിന് യുഎഇയില്‍ മാത്രം നൂറ് കണക്കിന് ശാഖകളുണ്ട്. സാമൂഹിക പ്രവര്‍ത്തകരെ ദുര്‍വിനിയോഗം ചെയ്തായിരുന്നു ഇദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ജനപ്രിയരാകാന്‍ ശ്രമിച്ചിരുന്നത്. മറ്റു എക്സ്ചെയിഞ്ചുകളേക്കാള്‍ കൂടുതല്‍ നിരക്കും വാങ്ങിയായിരുന്നു ഇദ്ദേഹം പണ വിനിമയം നടത്തിയിരുന്നത്. ആര്‍ഭാടജീവിതത്തോട് ഇഷ്ടം പുലര്‍ത്തിയിരുന്ന ബില്യണയറായ ബി ആര്‍ ഷെട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്നും രാജി വച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

യുഎഇ എക്‌സ്‌ചേഞ്ചിന്റെ ചെയര്‍മാനായ ഷെട്ടി ട്രാവലെക്സ് ആന്‍ഡ് എക്‌സ്പ്രസ് മണി, നിയോ ഫാര്‍മ, ബിആര്‍എസ് വെന്‍ചേഴ്‌സ്, ബിആര്‍ ലൈഫ്, ഫിനാബ്ലര്‍ ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങളുടെയും അമരക്കാരിലൊരാളാണ്. 1942 ല്‍ കര്‍ണ്ണാടകയിലെ ഉടുപ്പിയില്‍ ജനിച്ച ബി.ആര്‍ ഷെട്ടി 1973 ല്‍ അബുദബിയില്‍ മെഡിക്കല്‍ റെപ്രസെന്ററ്റീവ് ആയി ജോലി നോക്കിയാണ് ഗള്‍ഫ് ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഇദ്ദേഹം അബുദാബിയില്‍ ആരംഭിച്ച ന്യൂ മെഡിക്കല്‍ സെന്റര്‍ എന്ന സ്ഥാപനം പ്രതിവര്‍ഷം 8.5 ദശലക്ഷത്തില്‍ അധികം പേരെ ചികില്‍സിക്കുന്ന മഹാ ശൃംഖലയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു പന്തലിക്കുകയായിരുന്നു.

ആയിരക്കണക്കിനു മലയാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയൊക്കെ ഭാവി എന്തായിരിക്കും ഇനിയെന്ന് ഊഹിക്കാൻ പോലും ആകുന്നില്ല. 2009 ല്‍ ഷെട്ടിക്ക് പത്മശ്രീ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. 2015 ല്‍ ഫോബ്സ് മാഗസിനില്‍ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഷെട്ടിയും ഇടം കണ്ടെത്തിയിരുന്നു. സ്വന്തമായി ഒരു ജെറ്റ്/വിന്റേജ് കാറുകളുടെ ശേഖരം/ബുര്‍ജ് ഖലീഫയില്‍ രണ്ട് നിലകള്‍/ ഉന്നത രാഷ്ട്രീയ-സിനിമ ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള ആര്‍ഭാടങ്ങള്‍ അവകാശപ്പെടാനുള്ള ഈ 77 ക്കാരൻ ഇന്ത്യ ആസ്ഥാനമാക്കി ഒരു ബാങ്ക് തുടങ്ങാൻ പദ്ധതി ഇട്ടിരുന്നു.