ബ്രോക്കണ്‍ സ്പെക്ട്രെ അഥവാ ബ്രോക്കണ്‍ ബോ എന്നാൽ എന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി

ചിലപ്പോൾ ഉയർന്ന മലകൾ കയറുന്ന പർവതാരോഹണസംഘത്തിലെ അംഗങ്ങൾ മലകയറി ഏതാണ്ട് മുക്കാല്‍ ഭാഗം പിന്നിടുമ്പോൾ തങ്ങളുടെ കണ്ണുകള്‍ കബളിക്കപ്പെടുന്ന മട്ടില്‍ ഒരു കാഴ്ച കാണാം. മലനിരകളുടെ നിഴല്‍ വീണു കിടക്കുന്നതിന് അപ്പുറത്ത് ആകാശത്തായി മൂടല്‍ മഞ്ഞില്‍ ഒരു രൂപം തെളിഞ്ഞ് വരും. ഭൂമിയില്‍ നിന്ന് ഏറെ ഉയര്‍ന്ന് നില്‍ക്കുന്ന ഈ രൂപത്തിന് ചുറ്റും മഴവില്ല് പോലെ പ്രകാശ വലയവും കാണും. മലകയറ്റത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന മതിഭ്രമമാകും എന്ന് ചിലർ വിചാരിക്കും. ചിലർ പ്രേതമാണോയെന്ന് തെറ്റിധരിക്കും. എന്നാൽ പ്രകൃതി ഒരുക്കുന്ന അപൂര്‍വ പ്രതിഭാസമാണിത്.

ആകാശത്തിലായി മഴവില്ലും , മഴവില്ലിന് നടുവില്‍ വസ്തുവിന്റെ നിഴലും തെളിഞ്ഞു വരുന്നതാണ് സംഭവം. പലരും ചിലപ്പോൾ ഈ കാഴ്ച ഫോണില്‍ പകര്‍ത്തി പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങളിലും , മറ്റും ദിവ്യരുടേയും , ദൈവങ്ങളുടെയും തലയ്ക്ക് മുകളില്‍ തെളിയുന്ന പ്രകാശവലയവുമായാണ് ചിലപ്പോൾ വസ്തുക്കളുടെ നിഴല്‍ ആകാശത്ത് തെളിയുന്നത്.മൂടല്‍ മഞ്ഞില്‍ മഴവില്ലിനൊപ്പം നിഴല്‍ കൂടി ദൃശ്യമാകുന്ന ഈ പ്രതിഭാസമാണ് ബ്രോക്കണ്‍ സ്പെക്ട്രെ അഥവാ ബ്രോക്കണ്‍ ബോ .

ഉദിക്കുന്ന സമയത്ത് സൂര്യരശ്മികള്‍ താഴെ നിന്ന് പ്രകാശം അടിക്കുന്ന വിധത്തിൽ ചിലപ്പോൾ മലമുകളില്‍ പതിക്കാറുണ്ട്. ഈ പ്രകാശ രശ്മികള്‍ ആകാശത്ത് നിറഞ്ഞു നില്‍ക്കുന്ന മൂടല്‍ മഞ്ഞിലേക്ക് ചിലപ്പോൾ വസ്തുക്കളുടെ നിഴല്‍ പ്രതിഫലിപ്പിക്കും. ഉദാഹരണമായി ഒരു മനുഷ്യനോ, മൃഗമോ, മറ്റ് വസ്തുക്കളുടെയോ ശരീരത്തില്‍ പതിയുന്ന സൂര്യരശ്മികള്‍ ചിതറുന്ന മഞ്ഞുതുള്ളികളില്‍ പ്രതിഫലിക്കുന്നതോടെ ഈ നിഴലിന് ചുറ്റുമായി മഴവില്ല് പോലെ രൂപപ്പെടുകയും ചെയ്യുന്നു.

ഏറ്റവും ഉയര്‍ന്ന പ്രദേശവും, സൂര്യന്‍ ഉദിക്കുന്ന ദിശയുടെ എതിര്‍വശത്തായി വസ്തു നിൽക്കുന്ന മലയ്ക്ക് ശേഷം കാര്യമായി ഉയരമുള്ള മലകള്‍ ഇല്ലാതിരുന്നാലും ഈ പ്രതിഭാസം വളരെ വ്യക്തമായി ദൃശ്യമാകും.അല്ലെങ്കില്‍ വായുവിലും മഞ്ഞിലുമായി പതിഞ്ഞതിന് പകരം വസ്തുവിന്റെ നിഴല്‍ പതിയുക ഉയരുമുള്ള മലയുടെ ഏതെങ്കിലും ഭാഗത്തായിരിക്കും. അതുകൊണ്ട് തന്നെ വസ്തു നിന്ന പ്രദേശവും ആ സമയവും മുടല്‍മഞ്ഞുള്ള കാലാവസ്ഥയുമെല്ലാം ചേര്‍ന്നാണ് ഈ അത്യപൂര്‍വ പ്രതിഭാസത്തിന് വഴിയൊരുക്കുന്നത്. 1780ല്‍ ജര്‍മനിയിലാണ് ഇത്തരം ഒരു പ്രതിഭാസം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്ന് ബിബിസി പറയുന്നു. ബ്രോക്കണ്‍ എന്നു പേരുള്ള പര്‍വത ശിഖിരത്തിലാണ് ഈ പ്രതിഭാസം അന്ന് നിരീക്ഷിച്ചത്. ഇക്കാരണത്താലാണ് ബ്രോക്കണ്‍ എന്ന പേര് ചേര്‍ത്ത് ബ്രോക്കണ്‍ സ്പെക്ട്രെ എന്നും ബ്രോക്കണ്‍ ബോ എന്നും ഇതറിയപ്പെടാന്‍ തുടങ്ങിയത്.

You May Also Like

രാത്രിയില്‍ ഐഫല്‍ ടവറിന്റെ ഫോട്ടോ എടുക്കാന്‍ സ്‌പെഷല്‍ പെര്‍മിഷന്‍ വേണം, എന്ത് കൊണ്ട് ?

ലോകാദ്ഭുതമായി പരിണമിച്ച ഐഫലിന്റെ നിര്‍മാണം 1887ല്‍ ആരംഭിച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ 1889ല്‍ പൂര്‍ത്തിയാക്കി. ഐഫല്‍ ടവറിന്റെ ശില്‍പിയായിരുന്ന ഗുസ്‌തെവ് ഐഫലിന്റെ എന്‍ജിനിയറിങ് വൈദഗ്ധ്യത്തെ മാനിച്ച് ഐഫല്‍ ടവര്‍ എന്നു പേരിട്ടു.

ശരിക്കും ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണോ ?

ശരിക്കും ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണോ ? അറിവ് തേടുന്ന പാവം പ്രവാസി ഭൗതികശാസ്ത്രത്തിന്റെ ചരിത്രം…

ഏതു പ്രതിസന്ധികളെയും സാധ്യതകളാക്കി മാറ്റാമെന്നാണ് ജോർദാൻ എന്ന ശാന്ത സുന്ദര രാജ്യം ലോകത്തോട് പറയുന്നത്

അറിവ് തേടുന്ന പാവം പ്രവാസി മിഡിലീസ്റ്റിലെ ശാന്ത സുന്ദര രാജ്യമെന്നാണ് ജോർദാൻ അറിയപ്പെടുന്നത്. രണ്ടു പതിറ്റാണ്ടോളമായി…

എന്താണ് ഡാര്‍ക്ക് മാറ്റര്‍ ?

ഡാര്‍ക്ക് മാറ്റര്‍ (Dark matter) Sabu Jose വിദ്യുത്കാന്തിക വികിരണങ്ങളുപയോഗിച്ചാണ് ആധുനിക കാലത്ത് ശാസ്ത്രജ്ഞര്‍ പ്രപഞ്ച…