Connect with us

International

ബ്രൂണെയുടെ ജനങ്ങൾ ദാരിദ്ര്യം അനുഭവിച്ചാലും രാജാവ് ധൂർത്തനായി ജീവിക്കുന്നു

ലോകത്ത് ഏറ്റവുംആഡംബരമായി ജീവിക്കുന്ന മനുഷ്യൻ. മുന്തിയ ആഡംബരം കൊണ്ട് ലോകത്തിൽ ഒന്നാമതായി നിൽക്കുന്ന കൊട്ടാരം. ഇതുരണ്ടും ബ്രൂണെയിലാണ്.

 110 total views,  1 views today

Published

on

എന്തൊരു മനുഷ്യൻ ! ലോകത്തെ ഏറ്റവും ആഡംബരം നിറഞ്ഞ കൊട്ടാരവും ജീവിതവും ഇതാകും

ലോകത്ത് ഏറ്റവുംആഡംബരമായി ജീവിക്കുന്ന മനുഷ്യൻ. മുന്തിയ ആഡംബരം കൊണ്ട് ലോകത്തിൽ ഒന്നാമതായി നിൽക്കുന്ന കൊട്ടാരം. ഇതുരണ്ടും ബ്രൂണെയിലാണ്. ബ്രൂണെ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഇസ്താനാ നൂറുൽ ഇമാൻ എന്ന രാജകീയ സൗധത്തെ ‘കൊട്ടാരങ്ങളുടെ കൊട്ടാര’മെന്ന് വിശേഷിപ്പിക്കേണ്ടിവരും. May be an image of 4 people and people standingകാരണം വലുപ്പവും സങ്കൽപിക്കാനാവാത്തത്ര ആഡംബരങ്ങളും നിറഞ്ഞ ഈ കൊട്ടാരം ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരങ്ങളിൽ മുൻനിരയിലാണ്. 49 ഏക്കറിലാണ് കൊട്ടാരം വ്യാപിച്ചുകിടക്കുന്നത്. ബ്രൂണെയുടെ 29-ാമത്തെ സുൽത്താനായ ഹസനാൽ ബൊൽക്കിയ കുടുംബത്തോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്.

May be an image of 2 peopleകണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾകൊണ്ട് സമ്പന്നമാണ് ഈ അത്യാഡംബര കൊട്ടാരം. ഇസ്ലാമിക നിർമിതികളും മലയ ശൈലിയിലുള്ള വാസ്തുവിദ്യയുടെയും ഇടകലർത്തിയാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്.1984 ൽ പണിപൂർത്തിയായ കൊട്ടാരത്തിന്റെ നിർമ്മാണത്തിനായി 10,000 കോടിയാണ് ചെലവായത്. ഫിലിപ്പൈൻസ് സ്വദേശിയായ ലിയാൻട്രോ വി. ലൊക്സിനാണ് കൊട്ടാരത്തിന്റെ രൂപകൽപന നിർവഹിച്ചത്.ആകെ 1788 മുറികളാണ് കൊട്ടാരത്തിലുള്ളത്. 257 ബാത്ത്റൂമുകളും ഇവിടെയുണ്ട്. കൊട്ടാരത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാ അലങ്കാരങ്ങളും സ്വർണവും അമൂല്യമായ രത്നങ്ങളും പതിച്ചവയാണ്. 5000 അതിഥികളെ ഉൾക്കൊള്ളാനാവുന്ന വമ്പൻ സൽക്കാരമുറിയും ഇവിടെയുണ്ട്.1,500 പേർക്ക് ഒരേസമയം പ്രാർത്ഥിക്കാവുന്ന പള്ളിയാണ് മറ്റൊരാകർഷണം.

May be an image of outdoorsറോൾസ് റോയ്സ്, ഫെരാരി തുടങ്ങിയ 165 അത്യാഡംബര കാറുകൾക്ക് ഉടമയാണ് സുൽത്താൻ. ഇവയ്ക്കായി വിശാലമായ ഗ്യാരേജും കൊട്ടാരത്തിലുണ്ട്. ഇരുനൂറു കുതിരകളെ പാർപ്പിക്കുന്ന കുതിരാലയം പോലും എയർകണ്ടീഷൻ ചെയ്തതാണ്. 15 സ്വിമ്മിങ് പൂളുകൾ, 18 എലവേറ്ററുകൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര സൗകര്യങ്ങളാണ് കൊട്ടാരത്തിൽ ഒരുക്കിയിരിക്കുന്നത്.

May be an image of 1 person, standing, outdoors and textകൊട്ടാരത്തിലെ പ്രധാന കെട്ടിടം ബ്രൂണെ സർക്കാരിന്റെ ആസ്ഥാനമായി പ്രവർത്തിക്കുന്നു. വമ്പൻ ഹെലിപാഡ്, വിശാലമായ കാർ പാർക്കിംഗ് ഏരിയ, പാർക്ക് എന്നിവയാണ് കൊട്ടാരത്തിലെ പുറംകാഴ്ചകൾ. കൊട്ടാരത്തിന്റെ ഓരോ ഭാഗവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ അത്യാധുനിക സുരക്ഷാസംവിധാനങ്ങളും ഉദ്യോഗസ്ഥരുമുണ്ട്.

അക്കാലത്ത് രാജ്യാന്തരതലത്തിൽ ഏറെ വിമർശനങ്ങൾക്ക് വിധേയമായതാണ് ഈ കൊട്ടാരത്തിന്റെ നിർമാണം. ബ്രൂണെയുടെ ജനങ്ങളും അയൽരാജ്യങ്ങൾ പോലും ദാരിദ്ര്യം അനുഭവിക്കുമ്പോൾ രാജാവ് ധൂർത്തനായി ജീവിക്കുന്നു എന്ന് നിരവധി ആരോപണങ്ങൾ അന്നുണ്ടായി. എന്നാൽ ഇന്ന് ബ്രൂണെയിലെ പ്രധാന വിനോദസഞ്ചാര ആകർഷണം കൂടിയാണ് ഈ യമണ്ടൻ കൊട്ടാരം.

 111 total views,  2 views today

Advertisement
cinema18 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement