ബജറ്റ് 2020 ..കെട്ടുകഥകളുടെയും നുണകളുടെയും സമാഹാരം !

117

അജയ്‌ഘോഷ്

ബജറ്റ് 2020 ..കെട്ടുകഥകളുടെയും നുണകളുടെയും സമാഹാരം !
“ഓരോ സംഖ്യയും ഓരോ നുണയാണ് ”
കേന്ദ്രബജറ്റിനെക്കുറിച്ചു, ലോകം ആകെ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്ര അധ്യാപികയും പ്രൊഫസറുമായ ജയതി ഘോഷ് വിലയിരുത്തിയത് ഇങ്ങനെയാണ്..

” ദി ഇന്ത്യൻ എക്കണോമി.. ഓൺ ഫ്ലാറ്റ് ടയർ ..ഓർ ആൻ എൻജിൻ ഫെയ്ലുവർ ..”[ ഇന്ത്യൻ സമ്പത്ത്ഘടന, കാറ്റു പോയ ടയർ മാത്രമോ.. എൻജിൻ അടിച്ചുപോയതോ”] എന്ന വിഷയത്തിൽ “മുംബൈ കളക്റ്റീവിൽ ” സംസാരിക്കുകയായിരുന്നു. അവർ പറയുന്നു
ബജറ്റ് 2020 ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്.മന്ത്രിയുടെ കയ്യിലുള്ള കണക്കുകൾ ഡിസംബർ 31, 2019 വരെയുള്ളതാണ്. ഈ സാമ്പത്തികവർഷത്തിൽ ഇനിയും മൂന്നു മാസം കൂടിയുണ്ട്.ഈ കാര്യം മറച്ചുപിടിച്ചുകൊണ്ടാണ് ബജറ്റിലെ ഓരോ വരുമാനവും ചെലവും റിവൈസ്ഡ് എസ്റ്റിമേറ്റുകളും അവരവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് വസ്തുത. ഈ മൂന്നു മാസം എന്ത് സംഭവിക്കുമെന്ന് [ജനുവരി-മാർച്ച] അവർ വ സ്തുനിഷ്ടമായി കണക്കാക്കേണ്ടതുണ്ട്‌. അതാണ് മറച്ചു വക്കപ്പെടുന്നത്. അഥവാ കണക്കുകളിൽ അതവർ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ അവർ നിരത്തുന്ന സംഖ്യകൾ നമ്മളോട് നുണകളാണ് പറഞ്ഞിരിക്കുന്നത് ” ജയതിഘോഷ് ചൂണ്ടിക്കാണിക്കുന്നു ..

ഇതാണ് കഥയെന്നിരിക്കെ, അതിന്റെയെല്ലാം വിശദാംശങ്ങളിക്ക് പോകുന്നതിനു മുമ്പ് ഈ ബജറ്റിലെ ഏറ്റവും ജനപ്രിയമെന്നു മിക്കവാറും എല്ലാ മീഡിയകളും പറഞ്ഞ ഒരൊറ്റകാര്യത്തെ കുറിച്ചു [ നമ്പർ വൺ നുണയെക്കുറിച്ചു ] നമുക്കാദ്യം നോക്കാം. അത് വേറൊന്നുമല്ല പുതിയ ഇൻകം ടാക്സ് പരിഷ്കാരങ്ങളും സ്ലാബുകളും അതുവഴി ഇന്ത്യൻ വരുമാന നികുതിദായകർക്കു ഉണ്ടാവുന്ന “നേട്ട”ങ്ങളുമാണ് ! അതിങ്ങനെ.

വാർഷിക വരുമാനം

250000 മുതൽ 5 ലക്ഷം വരെ 5 ശതമാനം നികുതി [നിലവിൽ അത് തന്നെ ], 5 ലക്ഷം മുതൽ 7 .5 ലക്ഷം വരെ 10 %; 7 .5 ലക്ഷം മുതൽ 10 ലക്ഷം വരെ 15 %; 10 ലക്ഷം മുതൽ 12.5 വരെ 20 %;12.5 മുതൽ 15 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കു 25 ശതമാനം ; 15 ലക്ഷത്തിനു മുകളിൽ 30%. മന്ത്രി പ്രഖ്യാപിച്ച ഈ പുതിയ നികുതിഘടനയിൽ ” മറ്റു ഇളവുകൾ” എന്ന പേരിൽ ഇതുവരെ നൽകി വന്ന 120 ഓളം ഇനങ്ങൾ ഇനി ഉണ്ടാവില്ലത്രെ! നികുതി ദായകർക്ക് പഴയ നികുതി ഘടന തുടരണമെങ്കിൽ അതാവാമെന്ന് കൂടി മന്ത്രി പറയുന്നുണ്ട്.ശരി നിലവിലുണ്ടായിരുന്ന നികുതി സ്ലാബുകളും ഇളവുകളുമായിരുന്നുവോ…അതോ ഇവർ പുതിയതായി കൊണ്ടുവന്നതോ ഏതാണ് വരുമാന നികുതി നൽകുന്ന കേവലം നാല് ശതമാനത്തിൽ താഴെ വരുന്ന ഇൻഡ്യയിലെ ഇടത്തരക്കാർക്കു മെച്ചമായിരുന്നത് ??.{ വിശദാംശം അടങ്ങിയ ടേബിൾ.. അടിയിൽ കൊടുക്കുന്നുണ്ട്.. കടപ്പാട് ബിസിനെസ്സ് ലൈൻ ഇ.പേപ്പർ.2. 2.20 ]

നോക്കുക, നിലവിൽ 7.5 ലക്ഷം രൂപ വരുമാനമുള്ള ഒരാൾ എല്ലാ ഇളവുകള്ക്കും ശേഷം അടക്കേണ്ടിയിരുന്ന നികുതി 37,500 രൂപയാണ്. ഇളവുകൾ ഒന്നും ബാധകമല്ലാത്ത പുതിയ നിർദ്ദേശത്തിലും നികുതി അത്ര തന്നെയാണ്. നിലവിൽ 10 ലക്ഷം വരുമാനമുള്ളയാൾ ,എല്ലാ ഇളവുകള്ക്കും ശേഷം അടക്കേണ്ട നികുതിയും [പഴയ നിരക്കിൽ] അടക്കേണ്ട നികുതി 37500 രൂപ മാത്രമാണ്. എന്നാൽ പുതി സ്ലാബിൽ അവരുടെ നികുതി 75000 രൂപയായി ഇരട്ടിക്കും !! ഇനി നിലവിൽ 12 ലക്ഷം വാർഷിക വരുമാനമുള്ള ഒരാൾ എല്ലാ ഇളവുകൾക്കും ശേഷം 77500 വാർഷിക വരുമാന നികുതി അടക്കേണ്ടിയിരുന്നിടതു, പുതിയ സ്ലാബിലേക്കു കേറുന്ന ഒരാൾ 115000 രൂപ നികുതി നൽകേണ്ടിവരും. പഴയ സ്ലാബിൽ 15 ലക്ഷം വരുമാനക്കാർ 150000 രൂപ വാർഷിക നികുതി നല്കേണ്ടിയിരുന്നുവെങ്കിൽ ,പുതിയ സ്ളാബിൽ അവർ 187500 രൂപ നികുതിയടക്കണം.. അതിനു മുകളിൽ17. 5 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ഒരാൾക്ക് 30 ശതമാനമാണ്‌ നികുതി.. അവർ പുതിയ സ്ലാബിലേക്കു മാറിയാൽ അടക്കേണ്ടുന്ന നികുതി 262500 രൂപയാണ്.. എന്നാൽ നിലവിലെ ഘടനയിൽ തുടർന്നാലോ ..! എല്ലാ ഇളവുകൾക്കു ശേഷം അവരുടെ വാർഷിക നികുതി 225000 രൂപയെ ഉണ്ടാകുമായിരുന്നുള്ളു..

അപ്പോൾ പറയു .. നിരന്തരം കെട്ടുകഥയും നുണയും മാത്രം ഇവരിങ്ങനെ നമ്മളെ വിളമ്പിയൂട്ടുമ്പോൾ, അത് വാരിയുണ്ണുന്നവരാണ് മധ്യവർഗ്ഗം. 6 വർഷം തുടർച്ചയായി അധികാരത്തിൽ തുടരുന്ന സംഘ പരിവാർ ഈ കാലഘട്ടത്തിൽ ഒരിക്കൽപ്പോലും വരുമാന നികുതി യിൽ ഒരിളവും നൽകയിട്ടില്ലന്നു ഓർക്കുക. എന്നിട്ടും മാധ്യമങ്ങളിലൂടെ കല്ലുവച്ച നുണ. പുതിയ ഇളവുകൾ തന്നന്ന വാർത്ത ചമക്കുന്നവരെ എങ്ങനെ വിളിക്കണം.? കാപട്യത്തിന്റെ കലിയുഗാവതാങ്ങളെന്നോ !