തീവ്ര അന്ധവിശ്വാസം ജീവനെടുത്ത കുടുംബം

305

Shanavas S Oskar

തീവ്ര അന്ധവിശ്വാസം ജീവനെടുത്ത കുടുംബം (ബുരാരി കേസ്)

ലോകത്തിൽ തന്നെ അന്ധവിശ്വാസം പിന്തുടരുന്ന സമൂഹത്തിന്റെയും വ്യക്‌തികളുടെയും കണക്കുകൾ എടുത്താൽ ഒരുപാട് കാണും ഇതിൽ സമ്പന്നൻ എന്നോ ദരിദ്രൻ എന്നോ വ്യത്യാസം ഇല്ല അത് പോലെ വിദ്യാഭ്യാസം തന്നെ ചിലപ്പോൾ മാനദണ്ഡങ്ങൾ ആയി കരുതാൻ കഴിയില്ല അതി വിദ്യാസമ്പന്നർ തന്നെ അന്ധ വിശ്വാസങ്ങൾ കൊണ്ടു നടക്കുന്നത് നമ്മുടെ സമൂഹത്തിൽ എന്നു മാത്രമല്ലലോകത്തിന്റെ എല്ലാ ഭാഗത്തും കാണാൻ കഴിയും .ഇതിൽ മതപരമായ അന്ധവിശ്വാസം മുതൽ മതേതരമായ അന്ധവിശ്വാസം വരെ ഉണ്ട്.In Pics: Scary Details From The Secret Diaries Which Instigated The Burari  Family To Commit Mass Suicide ഇനി നമുക്ക് കേസിലേക്ക് പോകാം 2018 ജൂലൈ 1 ന് ആണ് പുറം ലോകം സംഭവം അറിയുന്നത്. ഇന്ത്യയിലെ ബുരാരിയിൽ നിന്നുള്ള ചുണ്ടാവത്ത് കുടുംബത്തിലെ പതിനൊന്ന് കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചാണ് ബുറാരി കേസ് സൂചിപ്പിക്കുന്നത്. പത്ത് കുടുംബാംഗങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രായത്തിൽ ഏറ്റവും മൂത്ത കുടുംബാംഗമായ മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പോസ്റ്റിൽ ആദ്യം പറഞ്ഞപോലെ ജൂലൈ 1 2018 ന് മൃതദേഹങ്ങൾ കണ്ടെത്തി. പോലീസ് അന്വേഷണത്തെ തുടർന്ന് ഈ കേസ് കൂട്ട ആത്മഹത്യയാണെന്ന് വിലയിരുത്തപെടുന്നു അതിനു ധാരാളം കാരണങ്ങളും ഉണ്ട്.

കുടുംബത്തിന്റെ പശ്ചാത്തലം

ചുണ്ടാവത്ത് കുടുംബം ബുരാരിയുടെ സന്ത്നഗർ പരിസരത്തുള്ള ഇരട്ട നിലകളുള്ള വീട്ടിൽ ഇരുപത് വർഷമായി താമസിക്കുന്നു. അവരുടെ ജന്മനാടായ രാജസ്ഥാനിൽ നിന്ന് താമസം മാറിയശേഷം കുടുംബം പ്രദേശത്ത് പലചരക്ക് കടയും പ്ലൈവുഡ് ബിസിനസും നടത്തിസമ്പന്നരായി .നല്ല വിദ്യാഭ്യാസമുള്ളവരുളള കുടുംബം മാത്രമല്ല, സമ്പത്തുണ്ടെങ്കിലും ആർഭാടം അധികം പ്രകടിപ്പിക്കാതെ ജീവിക്കുന്നവർ , ആരും മോശം പറഞ്ഞ ചരിത്രവും ഇല്ല .സാധാരണ നമ്മുടെ സമൂഹത്തിൽ ഒക്കെ ഒരു കുടുംബത്തിൽ സമ്പത്ത് ഉണ്ട് എങ്കിൽ പല കഥകളും പ്രചരിക്കും അതാണ് ഇങ്ങനെ ഒരു മുഖവുര നൽകിയത്. കടുംബാംഗങ്ങൾ ഇവരൊക്കെയാണ് – നാരായണി ദേവി (77), മക്കളായ ഭാവനേഷ്, 50, ലളിത്, 45; മരുമക്കൾ: സവിത, 48, ടീന, 42; മകൾ പ്രതിഭ ഭാട്ടിയ , 57; കൊച്ചുമക്കളായ പ്രിയങ്ക (പ്രതിഭയുടെ മകൾ), 33, നിതു (ഭാവനേഷിന്റെ മൂത്ത മകൾ), 25, മോനു (ഭാവനേഷിന്റെ ഇളയ മകൾ), 23, ധ്രുവ് (ഭാവനേഷിന്റെ ഇളയ മകൻ), 15, ശിവം (ലളിത്തിന്റെ ഏകമകൻ) 15. ബാവ്‌നേഷിന്റെ മൂത്തമകൻ 3 വർഷം മുമ്പ് വീട് വിട്ടിരുന്നു. ഇവിടെ ഗൃഹനാഥൻ ആയ ലളിത് എന്ന വ്യക്‌തിയെ അന്ധമായി പിന്തുടരുന്നവർ ആയിരുന്നു ബാക്കി ഉള്ള അംഗങ്ങൾ അതാണ് ഈ കൂട്ട മരണത്തിന് ഒരു കാരണം. ആരായാലും ഒരാളെ അന്ധമായി പിന്തുടരുന്നവരെ എന്തു പറയാൻ.

ഇനി ആരാണ് ലളിത് എന്ന് നോക്കാം

വർഷം 2007 ലളിത് ചുണ്ടാവത്തിന്റെ പിതാവ് ഭോപ്പാൽ സിംഗ് സ്വാഭാവിക കാരണങ്ങളാൽ മരിച്ചു. പിതാവും ആയി വളരെ അധികം ആത്‍മബന്ധം ഉണ്ടായിരുന്ന ആളായിരുന്നു ലളിത് ഭോപ്പാൽ സിങ്. ആർമിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ആയിരുന്നു. പിതാവിന്റെ മരണശേഷം, ലളിത് വളരെ അന്തർമുഖനായിത്തീർന്നു, താമസിയാതെ അദ്ദേഹം മരങ്ങൾക്കു മുന്നിൽ പ്രാർത്ഥിക്കാനും മൃഗങ്ങൾക്ക് ഭക്ഷണം നൽകാനും തുടങ്ങി. വേറെ ഒരു കഥയും പ്രചരിക്കുന്നുണ്ട്, വലിയ പ്ലൈവുഡ് ഫാക്ടറി ഉള്ള ലളിത്തിന് ഫാക്ടറിയിൽ വച്ചു ഒരു അപകടം ഉണ്ടായി അദേഹത്തിന്റെ സംസാരശേഷി നഷ്ട്ടപെട്ടു എന്നും ഒരുപാട് ചികിൽസ നടത്തി ഫലം ഉണ്ടായില്ല എന്നും ഒരു ദിവസം സംസാര ശേഷി തിരികെ ലഭിച്ചു എന്നും പറയുന്നു.

അതിനു കാരണം തന്റെ അച്ഛന്റെ ആത്മാവ് തന്നിൽ പ്രവേശിച്ചു എന്നും അദ്ദേഹം കരുതി.ഒരു ദിവസം, അവൻ തന്റെ കുടുംബത്തോട് പറഞ്ഞു, തന്റെ പിതാവിന്റെ ആത്മാവ് തന്നിൽ ഉണ്ടെന്ന്, ഒരു നല്ല ജീവിതം നേടാനുള്ള വഴികൾ അത് അദ്ദേഹത്തെ ഉപദേശിക്കുന്നെന്നും വിശ്വസിച്ചു . 2013 മുതൽ അദ്ദേഹം പിതാവിന്റെ “നിർദ്ദേശങ്ങൾ” സംബന്ധിച്ച് ഒരു ഡയറി സൂക്ഷിക്കുന്നു. ഇതനുസരിച്ചു ആയിരുന്നു പിന്നീടുളള ജീവിതം. ബിസിനസിൽ ഒക്കെ വളരെ അധികം ഉയർച്ച തന്നെ ആണ് ഉണ്ടായത്.

അയൽവാസിയായ ഗുർചരൺ സിങ് സ്‌ഥിരമായി പ്രഭാത നടത്തം കഴിഞ്ഞു വരുമ്പോൾ ലളിത് ചുണ്ടാവത്തിന്റെ അഭാവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചുണ്ടാവത്ത് വസതിയിലേക്ക് പോയി. കടകൾ ഇപ്പോഴും തുറന്നിട്ടില്ല (കടകൾ സാധാരണയായി രാവിലെ 6 മണിക്ക് തുറക്കും). വീടിന്റെ വാതിൽ തുറന്നതും ലളിത് ചുണ്ടാവത്ത് ഉൾപ്പെടെ പത്ത് പേരെ തൂങ്ങിമരിച്ചതും ഗുർചരൺ സിംഗ് കണ്ടെത്തി. മറ്റ് അയൽവാസികളെ വിളിച്ച ശേഷം അദ്ദേഹം പോലീസിൽ അറിയിച്ചു.

പതിനൊന്ന് പേരിൽ പത്ത് പേർ – രണ്ട് പുരുഷന്മാർ, ആറ് സ്ത്രീകൾ, രണ്ട് കൗമാരക്കാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണടച്ച് വായ തുറന്നു. ചില മൃതദേഹങ്ങളിൽ കൈയും കാലും കെട്ടിയിട്ടുണ്ട്. 77 കാരിയായ നാരായണി ദേവിയെ മറ്റൊരു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അവർ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ടതായി കാണപ്പെട്ടു. അംഗങ്ങളെ ഇടനാഴിയിലെ സീലിംഗിൽ ഒരു മെഷിൽ നിന്ന് തൂക്കിയിട്ട നിലയിൽ കണ്ടെത്തി. അവരുടെ മുഖം ഏതാണ്ട് പൂർണ്ണമായും പൊതിഞ്ഞു, ചെവികൾ കോട്ടൺ പ്ലഗ് ചെയ്തു, വായ ടേപ്പ് ചെയ്തു, കൈകൾ പുറകിൽ കെട്ടി. മാത്രമല്ല റൂമിൽ 11 പൈപ്പ് വച്ച ഹോളുകൾ ഉണ്ടായിരുന്നു ഇതിന്റെ കാരണം ആത്മാക്കൾക്ക് ഇറങ്ങി പോകാൻ ഉള്ള ദ്വാരം ആയിരുന്നു. എല്ലാ മതത്തിലെ അന്ധ വിശ്വാസവും പുൽകിയ ഒരു ഫാമിലി ആയിരുന്നു ബുരാരി കുടുബം. ഡയറികുറിപ്പുകൾ കാര്യങ്ങൾക്ക് വ്യക്‌തമായ വിവരംപൊലീസിന് കിട്ടിയിട്ടുണ്ട്. ഒരു കൂട്ടം അംഗങ്ങൾ അവരിൽ ഒരാളെ അന്ധമായി വിശ്വസിക്കുകയും ചോദ്യം ചെയ്യാതെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുന്ന മാനസിക വിഭ്രാന്തിയുടെ’ ഫലമാണ് ഈ മരണമെന്ന് സൈക്കോളജിസ്റ്റുകൾ അഭിപ്രായപ്പെട്ടു. മന ശാസ്ത്രജ്ഞർ കരുതുന്നത് ലളിത് ഒരു മാനസിക വിഭ്രാന്തി ഉള്ള ആളാണ് എന്നും ആണ്.