ബൈജൂസ് ആപ്പ്
……
സാമ്പത്തികനില കുറഞ്ഞ രക്ഷിതാക്കൾ ബൈജുസിൻറെ ആപ്പിൽ പെട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
കുറ്റം പറച്ചിൽ അല്ല, ബൈജൂസ് ആപ്പിൽ പെട്ടുപോയ ഒരു രക്ഷിതാവിൻറെ രോദനം.
മുൻകൂട്ടി appointment വാങ്ങി marketing executive വീട്ടിൽ വരും .
വികസിത രാജ്യങ്ങൾ പിന്തുടരുന്ന സ്മാർട്ട് ക്ലാസുകളെകുറിച്ചും നമ്മുടെ പഠന രീതികളുടെ അശാസ്ത്രീയതയെക്കുറിച്ചും, പുസ്തകം വെച്ചുള്ള പഠനം എത്ര അപരിഷ്കൃതം ആണെന്നും വളരെ വിശ്വസനീയമായ രീതിയിൽ നമ്മളോട് സംസാരിക്കും .
നമ്മുടെ മക്കളുടെ IQ നമ്മുടെ മുന്നിൽ വച്ച് പരീക്ഷിക്കും .
ബാഹുബലി സിനിമയിൽ ബാഹുബലിയും ദേവസേനയും പന്നിയെ കൊല്ലാൻ ഉപയോഗിച്ച അമ്പുകളുടെ നിറമെന്താണ് എന്ന് ചോദിക്കും.
കുട്ടികൾ പിങ്ക് നീല എന്ന് ഉത്തരം പറയും.
” കൃത്യം ആണ്, കണ്ടോ വിഷ്വലുകൾ അവരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. അതുകൊണ്ടാണ് അവർക്ക് ഇങ്ങനെ പറയാൻ കഴിഞ്ഞത് അതുപോലെ visual ൻറെ അനന്ത സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് ആണ് ബൈജൂസ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത് എന്ന് പറയും. സാധാരണ മലയാളം മീഡിയമോ സ്റ്റേറ്റ് സിലബസോ ഫോളോ ചെയ്യുന്ന കുട്ടികൾക്ക് അവരുടെ ബൈജൂസ് സ്മാർട്ട് ക്ലാസ് ഫോളോ ചെയ്യാൻ കഴിയുമോ എന്ന് പോലും നോക്കാതെ ആപ്ലിക്കേഷൻ പർച്ചേസ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ ആയി പിന്നെ.
മനോഹരമായ ഒരു ടാബ് കയ്യിൽ കിട്ടും എന്ന് അറിയുന്നതോടുകൂടി കുട്ടികൾ വീഴും .
അവർ ഒരു ഐക്യൂ ടെസ്റ്റ് നടത്തി കുട്ടിക്ക് 100 ൽ 98 മാർക്ക് നൽകും .
ഈ കുട്ടിക്ക് ബൈജൂസ് ഫോളോ ചെയ്യാനുള്ള എല്ലാ മിടുക്കും ഉണ്ടെന്ന് അഭിനന്ദിക്കും .
അങ്ങനെ പലതും പറഞ്ഞ് നമ്മളെക്കൊണ്ട് പർച്ചേസ് ചെയ്യിക്കും. ഒന്നും രണ്ടും കുട്ടികളുണ്ടെങ്കിൽ പിന്നെ പറയണ്ട .
പല കടലാസുകൾ സൈൻ ചെയ്തു കൊടുക്കുമ്പോൾ പലതും നമ്മൾ വായിക്കില്ല.
15 ദിവസം കഴിഞ്ഞാൽ ക്യാൻസലേഷൻ സാധ്യമല്ല എന്ന കാര്യം പലരും പറയില്ല.
ഒടുവിൽ കുട്ടിക്ക് ബൈജുസും സ്കൂളിലെ പഠിപ്പും രണ്ടും മുന്നോട്ടു കൊണ്ടുപോകാൻ ആവാതെ ബൈജൂസ് നിർത്തി കളയാം എന്ന് തീരുമാനിച്ചു പോയാൽ ബ്ലേഡ് കമ്പനിയിൽ നിന്നും പണം വായ്പ എടുത്തതിനേക്കാൾ മോശമായിട്ടാണ് പിന്നീട് ഫൈനാൻസ് ടീമിൽ നിന്നും നിരന്തരം കോളുകൾ വരിക.
അന്ന് ആദ്യമായി വീട്ടിൽ വന്ന ആ സൗമ്യനായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവനെ നമ്മൾ സ്മരിച്ചുപോകും.
മോഹൻലാൽ ആണ് ഇതിൻറെ പരസ്യം പറയുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് .
NB:
ഈ പറഞ്ഞതൊക്കെ എന്നെപ്പോലെ, സാധാരണ പഠനനിലവാരം ഉള്ള കുട്ടികളുള്ള സാധാരണ രക്ഷിതാക്കളുടെ ശ്രദ്ധക്ക് മാത്രം ആണ് .
അല്ലാത്തവരുടെ കാര്യം അറിയില്ല
(കടപ്പാട് )