ലോകത്തിലെ ഏറ്റവും വലിയ സൈനിക വിമാനം ഏത് ?

അറിവ് തേടുന്ന പാവം പ്രവാസി

ഒരു രാജ്യത്തിന്റെ സൈനിക വിമാനങ്ങളെല്ലാം ആ രാജ്യത്തിന്റെ സുരക്ഷയുടെ ഭാഗമാണ്. ഓരോ രാജ്യത്തിനും ചെറുതും വലുതുമായ നിരവധി യുദ്ധവിമാനങ്ങളുണ്ട്. ചരക്കുകടത്തിനും മിസൈൽ ആക്രമണത്തി നുമെല്ലാം ശേഷിയുള്ള വിമാനങ്ങളുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ സൈനിക വിമാനങ്ങളിലൊന്ന് അമേരിക്കൻ സേനയുടെ കൈവശമാണ്.

ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളിൽ ഒന്ന്, അമേരിക്കയുടെ സൈനിക, എയർലൈൻ വ്യവസായത്തെ എക്കാലത്തേക്കും മാറ്റിയ ഒരു വിമാനം 50 വർഷം സർവീസ് പൂർത്തിയാക്കിയിട്ടുണ്ട്. ലോക്ക്ഹീഡിന്റെ സി-5 ഗ്യാലക്സി വിമാനത്തിന്റെ കരുത്തും ശേഷിയും ഇന്നും ഒരദ്ഭുതമാണ്. 70 ടൺ വരെയുള്ള ടാങ്കുകൾ, ഹെലികോപ്റ്ററുകൾ, മറ്റു സാധന സാമഗ്രികൾ എല്ലാം സി–5 വിമാനത്തിൽ അമേരിക്കൻ സേനയ്ക്ക് വേണ്ട സ്ഥലത്ത് എത്തിക്കാനാകും. ആഴ്ചകൾ സമയമെടുത്ത് എത്തിക്കേണ്ട സൈനിക ചരക്കുകളെല്ലാം മണിക്കൂറുകൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സാധിക്കും.

സി–5 വിമാനത്തിന്റെ നീളം: 247 അടി. വിംഗ്സ്പാൻ: ബോയിംഗ് 747-400 നേക്കാൾ വിസ്താരം. കോക്പിറ്റിലും മികച്ച സൗകര്യ ങ്ങളുണ്ട്. 1968 ജൂൺ 30 ന് അറ്റ്ലാന്റയ്ക്ക് വടക്കുള്ള ലോക്ഹീഡ് മാർട്ടിന്റെ ചരിത്ര പ്രാധാന്യമുള്ള ഫാക്ടറിയിലെ റൺവേയിൽ നിന്ന് സി–5 ടേക്ക് ഓഫ് ചെയ്യുമ്പോൾ അതൊരു ചരിത്ര നിമിഷമായിരുന്നു. സൈനികർക്കു വേണ്ട സഹായങ്ങൾ വേണ്ടുവോളം എത്തിക്കാൻ ഇതിലും മികച്ചൊരു വിമാനം അന്നും ഇന്നും ഇല്ലെന്ന് പറയാം.പെന്റഗണിന്റെ കാര്യങ്ങളും ദൗത്യങ്ങളും കൂടുതൽ വേഗമുള്ളതാക്കിയതും സി–5 തന്നെയാണ്. അമേരിക്കൻ വ്യോമസേന മാത്രമാണ് സി–5 വിമാനങ്ങൾ ഉപയോഗിക്കുന്നത്. വിയറ്റ്നാം, ഇറാഖ്, യുഗോസ്ലാവിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ദൗത്യങ്ങൾക്ക് സി–5 നെ ഉപയോഗപ്പെടുത്തി. പരുക്കേറ്റവരെ രക്ഷിക്കാനും അഭയാർഥികളെ കൊണ്ടു പോകാനും സി–5 സഹായിച്ചിട്ടുണ്ട്.

സി–5എ, സി–5ബി, സി–5സി, സി–5 എഎംപി, സി–5എം സൂപ്പർ ഗ്യാലക്സി, എൽ–500 എന്നിവയാണ് സി–5ന്റെ പ്രധാന വേരിയന്റുകൾ. ഏഴു ക്രൂ അംഗങ്ങളാണ് വിമാനത്തിൽ ഉണ്ടാകുക (എയർക്രാഫ്റ്റ് കമാൻഡർ, പൈലറ്റ്, രണ്ട് ഫ്ലൈറ്റ് എൻജീയർമാർ, മൂന്ന് ലോഡ്മാസ്റ്റേഴ്സ്). 130,000 കിലോഗ്രാമാണ് പേലോഡ്, പരമാവധി വേഗം 0.79 മാക് (മണിക്കൂറിൽ 855 കിലോമീറ്റർ). പരമാവധി ഇന്ധനം നിറച്ചാൽ 9165 കിലോമീറ്റർ ദൂരം വരെ പറക്കാൻ സാധിക്കും. ടേക്ക് ഓഫിന് 1600 മീറ്ററും ലാൻഡിങ്ങിന് 1100 മീറ്ററും റൺവെ വേണം. പരമാവധി 193,600 ലീറ്റർ ഇന്ധനം നിറയ്ക്കാനുള്ള ശേഷിയുണ്ട്.

You May Also Like

ഉറുമ്പ് വിചാരിച്ചാൽ സിംഹം കഴിക്കുന്ന ഭക്ഷണം മാറ്റാൻ കഴിയുമോ ?

ഉറുമ്പ് വിചാരിച്ചാൽ സിംഹം കഴിക്കുന്ന ഭക്ഷണം മാറ്റാൻ കഴിയുമോ ? എഴുതിയത് : Anoop nair…

കൗതുകവും നിഗൂഢതകളും സമ്മാനിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന രണ്ട് കാര്യങ്ങൾ

കൗതുകവും , നിഗൂഢതകളും സമ്മാനിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന രണ്ട് കാര്യങ്ങൾ അറിവ് തേടുന്ന…

ഭയപ്പെടുത്തുന്ന വീഡിയോ, കൂറ്റൻ രാജവെമ്പാലകളെ ഇങ്ങനെ കൈകാര്യം ചെയുന്ന വീഡിയോ കണ്ടിട്ടില്ല

സുമാത്രയിലെ റിയാവു പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ ജനക്കൂട്ടത്തിനു മുന്നിൽ വച്ച് ഒരാൾ മാരകമായ പടുകൂറ്റൻ ഇൻഡോനേഷ്യൻ…

പോയിന്റ് നെമോ :ഭൂമിയിലെ നിഗൂഢമായ ശ്മശാനദ്വീപ്

പോയിന്റ് നെമോ :ഭൂമിയിലെ നിഗൂഢമായ ശ്മശാനദ്വീപ്. Sudhakaran Kanhangad ഭൂമിയിലെ നിഗൂഢമായ ശ്മശാനഭൂമിയാണ് പോയിന്റ് നെമോ.…