Connect with us

INFORMATION

വായേത് തലയേത് എന്നറിയാത്ത സിസിലിയൻ

പാമ്പിനെപ്പോലെ നീണ്ട ശരീരഘടനയുള്ള ഒരു ഉഭയജീവിയുണ്ട്. സിസിലിയൻ എന്നാണ് പേര്. സിസിലിയനുകളെ കണ്ടാൽ വലിയ മണ്ണിരകളാണെന്നു തോന്നു

 71 total views

Published

on

സിസിലിയനുകൾ(Caecilians)

പാമ്പിനെപ്പോലെ നീണ്ട ശരീരഘടനയുള്ള ഒരു ഉഭയജീവിയുണ്ട്. സിസിലിയൻ എന്നാണ് പേര്. സിസിലിയനുകളെ കണ്ടാൽ വലിയ മണ്ണിരകളാണെന്നു തോന്നു. പാമ്പാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. വാലും തലയും തിരിച്ചറിയുവാൻ വളരെ ബുദ്ധിമുട്ടാണ്. ഒരു ശീതരക്ത ജീവിയാണ് സിസിലിയൻ (Caecilian). ശരീരത്തിനോടു ചേർന്ന ജലത്തിന്റെയും വായുവിന്റെയും അതേ ഊഷ്മാവിലായിരിക്കും ശരീരം.
സിസിലിയനുകളിൽ 215 ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ഇഞ്ച് മുതൽ അഞ്ച് അടി വരെ നീളത്തിൽ വളരുന്ന ഇനങ്ങളുണ്ട്. കൊളംബിയയിലാണ് വലിയ ഇനങ്ങൾ ഉള്ളത്.

May be an image of text that says "Gegeneophis carnosus പെരിയ കുരുടി Periya peak caecilian Uraeotyphlus narayani Narayan's caecilian നാരായണൻ കുരുടി കൊടഗു കുരുടി Kodagu striped caecilian Epícríun kodaquensis"കുളത്തിനും അരുവികൾക്കും പുഴകൾക്കുമടുത്തുള്ള നനവുള്ള, ഉറപ്പുകുറഞ്ഞ, ഇളകിയ മണ്ണിലാണ് ഇവ കാണപ്പെടുന്നത്. ഭൂമിക്കടിയിൽ മാളങ്ങളുണ്ടാക്കി അതിൽ വസിക്കുന്നതുകൊണ്ട് ഈ ജീവികൾ ആളുകളുടെ ശ്രദ്ധയിൽപ്പെടില്ല. എപ്പോഴും മണ്ണിൽ മറഞ്ഞിരിക്കുവാനാണ് ഇവ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് ഇവയെ കണ്ടെത്തുകതന്നെ പ്രയാസമാണ്. ഭൂമിക്കടിയിൽ പരസ്പരം ബന്ധിപ്പിക്കുന്ന ദ്വാരങ്ങൾ ഉണ്ടാക്കിയാണ് ഇവ സഞ്ചരിക്കുന്നത്. മണ്ണിൽ വളരെവേഗം കുഴിയുണ്ടാക്കുവാൻ ഇവയ്ക്ക് കഴിയും, മണ്ണിൽക്കൂടി സഞ്ചരിക്കുന്ന ജീവി എന്ന നിലയിൽ ഇതിന്റെ കണ്ണുകൾക്കുള്ള അനുകൂലനം ശ്രദ്ധേയമാണ്. കണ്ണുകൾ വളരെ ചെറുതാണ് എന്നു മാത്രമല്ല, പ്രത്യേക ചർമത്തിനടിയിൽ സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ ഇവർ അന്ധരാണെന്ന തെറ്റിദ്ധാരണയും പലർക്കുമുണ്ട്. ഇവയ്ക്ക് മങ്ങിയ വെളിച്ചത്തിൽ കാഴ്ച ലഭിക്കില്ല. ഇവയുടെ പല്ലുകളൊന്നും പുറമേയ്ക്ക് കാണപ്പെടുന്നില്ല. എങ്കിലും സൂചിമുനപോലെ കൂർത്ത നിരവധി പല്ലുകൾ ഇവയ്ക്കുണ്ട്. തുറന്ന ചെവികളില്ലാത്ത ഇവ, നാസദ്വാരങ്ങളുയും കണ്ണുകളുടെയും ഇടയിൽ കാണപ്പെടുന്ന ഒരു ജോഡി സ്പർശനികൾ(Tentacles) ഉപയോഗിച്ച് മണ്ണിൽ നിന്നുള്ള കമ്പനങ്ങൾ സ്വീകരിച്ചാണ് ഇരകളെ തിരിച്ചറിയുന്നത്.

May be an image of text that says "DATA മൂക്കൻ കുരുടി Long headed caecilian Epícríumlongícephalum ചെങ്ങളം കുരുടി Uraeotyphlus interruptus Chengalam caecilian തേജസ്വിനി കുരുടി Gegeneophis tejaswini Tejaswini caecilian"ഭൂരിഭാഗം ഇനങ്ങൾക്കും വാല് ഇല്ല(ചില ഇനങ്ങളിൽ വാല് കാണപ്പെടുന്നു ), മലദ്വാരം (Cloaca) ശരീരത്തിന്റെ അറ്റത്താണ് (ഇതു തന്നെയാണ് മൂത്രദ്വാരവും). വളരെ മിനുസമുള്ള ത്വക്കാണ്. ഇവയ്ക്കുള്ളത്. തിളങ്ങുന്ന നല്ല കറുത്ത വർണമാണ് പൊതുവെ ഇവയുടെ ശരീരത്തിന് ശരീരം ഈർപ്പമുള്ളതായിരിക്കും തിളങ്ങുന്ന വ്യത്യസ്ത നിറങ്ങളുള്ള ഇനങ്ങളുമുണ്ട്. ശരീര ത്തിന്റെ തിളക്കം എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. ചാര നിറം, തവിട്ടുനിറം, കറുപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങളിലും വ്യത്യസ്ത വിഭാഗങ്ങൾ കാണപ്പെടുന്നു. ശരീരത്തിൽ കട്ടിയുള്ള വളയപേശികൾ (annuli) കാണാം. ശരീരത്തിന്റെ നീളം ഒരു സ്പ്രിംഗ് പോലെ, കൂട്ടുവാനും കുറയ്ക്കുവാനും ഈ വളയപേശികൾ സഹായകമാകുന്നു. സഞ്ചാരത്തിന് ഇത്തരത്തിലുള്ള ശരീരചലനം ആവശ്യമാണ്.

സിസിലിയനുകളിൽ ഒരിനത്തിനൊഴികെ മറ്റെല്ലാത്തിനുംതന്നെ ശ്വാസകോശമുണ്ട്. എങ്കിലും വായിൽക്കൂടിയും ത്വക്കിൽക്കൂടിയും ശ്വസിക്കുവാൻ ഇവയ്ക്കു കഴിയും. ഉഭയജീവികളുടെ പൊതു സ്വഭാവമാണല്ലോ ഇത്. ഒരു ജോഡി ശ്വാസകോശങ്ങളിൽ ഒന്ന് വളരെ ചെറുതായിരിക്കും. മണ്ണിര, ചിതൽ, പുഴു, തവള, പല്ലി, തുട ങ്ങിയ ചെറു ജീവികളാണ് സിസിലിയണുകളുടെ ആഹാരം. ഇരയെ മൊത്തമായി വിഴുങ്ങുകയാണ് ചെയ്യുന്നത്.

May be an image of text that says "Gegeneophis つ primus. ഏലക്കാടൻ ഏലക്കാടൻകരുട കരുടി ardomom caecilian Uraeotyphlus oxyurus Red caecilian ചെമ്പൻ കുരുടി വരയൻ കുരുടി Epícrium beddomei Beddome'scaecilian Beddome's caeciliar"സന്താനോത്പാദനം രണ്ടു രീതിയിലാണ്. 75 ശതമാനത്തോളം സിസിലിയനുകൾ മുട്ടയിടുന്നവയും ബാക്കി പ്രസവിക്കുന്നവയുമാണ്. മുട്ടയിടുന്ന വിഭാഗം ജലാശയത്തിനോടു ചേർന്ന് കരയിൽ കുഴി കുഴിച്ച് അതിൽ മുട്ടകൾ നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന ലാർവ വെള്ളത്തിലേക്ക് ഇറങ്ങും. അവയ്ക്ക് വെള്ളത്തിൽനിന്നു ശ്വസിക്കുന്നതിനുള്ള ശകുലങ്ങൾ (gills) ഉണ്ടാകും. തുഴയുന്നതിന് സഹായിക്കുന്ന രീതിയിൽ വാല് പരന്നിരിക്കുകയും ചെയ്യും. ജലത്തിലെ സൂക്ഷ്മജീവികൾ (planktons) ആണ് ഇവയുടെ ആഹാരം, ലാർവയുടെ വളർച്ചാഘട്ടത്തിൽ ഗില്ലുകൾക്കു പകരം ഒരു ശ്വാസകോശം വളർന്നുവരുന്നു. ക്രമേണ ത്വക്കിന് കട്ടി കൂടു കയും വളയപേശികൾ ദൃഢമാകുകയും ചെയ്യും. ഇങ്ങനെ വളർച്ച യെത്തുന്ന ലാർവകൾ കരയിലേക്കു കയറും, ഉടൻ തന്നെ മണ്ണിനടിയിലേക്കു ദ്വാരമുണ്ടാക്കി നീങ്ങുകയും ചെയ്യും(രൂപാന്തരണത്തിലൂടെ കടന്നുപോകാതെ മാതൃജീവിയോട് സാമ്യമുള്ള കുഞ്ഞുങ്ങളായി വിരിഞ്ഞിറങ്ങുന്നവരുമുണ്ട് ). തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം കൂടുതലും ജലത്തിലാണ് ജീവിക്കുന്നത്. വെള്ളത്തിലും കരയിലുമായി ജീവിതചക്രം പൂർത്തിയാക്കു ന്നതിനാൽ സിസിലിയൻ ഒരു ഉഭയജീവിയാണ്. പ്രസവിക്കുന്ന ചിലയിനം സിസിലിയണുകളിൽ ലാർവാഘട്ടം മാതൃ ജീവിക്കുള്ളിൽ പൂർത്തിയാക്കിയശേഷമാണ് കുഞ്ഞുസിസിലിയനുകൾ പുറത്തുവരുന്നത്.

May be an image of snakeഇവ ഒരു ഇക്കോളജിക്കൽ ഇൻഡിക്കേറ്റർ (Ecological Indicator) ആണ്. ഇവയുടെ വംശനാശം ധാരാളം ജീവികളുടെ വംശനാശത്തിനു കാരണമാകുന്നു. ഇവയുടെ സാന്നിധ്യം ഉണ്ടെങ്കിൽ ആ പ്രദേശം ജൈവസമ്പന്നമാണെന്ന് അനുമാനിക്കാം.കേരളത്തിൽ കാണപ്പെടുന്ന സിസീലിയൻ(Caecilian) ഇനങ്ങൾ 15 എണ്ണമുണ്ട് അവ താഴെ കൊടുക്കുന്നു.

Scientific name – English name – മലയാള നാമം
1.Epicrium beddomei – Beddome’s caecilian – വരയൻ കുരുടി
2.Uraeotyphlus bombayensis – Bombay caecilian – തടിയൻ കുരുടി
3.Epicrium kodaguensis – Kodagu striped caecilian – കോടാഗു കുരുടി
4.Epicrium longicephalum – Long headed caecilian – മൂക്കൻ കുരുടി
5.Epicrium tricolor – Three colored caecilian – ത്രിവർണ കുരുടി
6.Uraeotyphlus interruptus. – Chengalam caecilian – ചെങ്ങളം കുരുടി
7.Uraeotyphlus malabaricus. – Malabar caecilian – മലബാർ കുരുടി
8.Uraeotyphlus menoni. – Menon’s caecilian – മേനോൻ കുരുടി
9.Uraeotyphlus narayani. – Narayan’s caecilian – നാരായണൻ കുരുടി
10. Uraeotyphlus ommeni. – Oommen’s caecilian – ഉമ്മൻ കുരുടി
11.Uraeotyphlus oxyurus. – Red caecilian – ചെമ്പൻ കുരുടി
12.Gegeneophis carnosus. – Periya peak caecilian – പെരിയ കുരുടി
13.Gegeneophis primus. – Cardomom caecilian – ഏലക്കാടൻ കുരുടി
14.Gegeneophis ramaswamii. – Ramaswami’s caecilian – രാമസ്വാമി കുരുടി
15.Gegeneophis tejaswini. – Tejaswini caecilian – തേജസ്വിനി കുരുടി

May be an image of text that says "Uraeotyphlus bombayensis തടിയൻ കുരൂടി Bombay aecilian വർണ്ണ കുരുടി Three coloy ed caecilian Epicrium Epieriumtrícolor trícolor മേനോൻ കുരുടി Menon's caecilian Uraeotyphlus menoni"(സിസീലിയനുകൾ ഉഭയജീവികളാണെന്ന കാര്യം ഓർമിക്കുക )
പാമ്പെന്നും മണ്ണിരയെന്നും മലിഞ്ഞിലെന്നും തെറ്റിദ്ധരരിക്കപ്പെടുന്ന ഒരു ഉഭയജീവി വിഭാഗമാണ് സിസീലിയനുകൾ. കേരളത്തിൽ ചിലയിടങ്ങളിൽ ഇരുതലമൂരി യെന്നും കുരുടിയെന്നും കുരുടിപാമ്പ് എന്നും പ്രാദേശികമായി അറിയപ്പെടുന്ന ഇവ, പാമ്പിനോട് രൂപസാദൃശ്യം ഉണ്ടെന്നുള്ള ഒറ്റ കാരണത്താൽ പലപ്പോഴും കൊല്ലപ്പെടാറുണ്ട്. വൈക്കംമുഹമ്മദ്‌ബഷീർ പറഞ്ഞത് പോലെ ” ഭൂമിയിലെ ഓരോ ജീവികളും ഭൂമിയുടെ അവകാശികൾ “. മനുഷ്യർക്ക് ഉപകാരപ്രഥമല്ല എന്നു ചില മനുഷ്യർ കരുതുന്ന പല ജീവികളും ആവാസവ്യവസ്ഥയിലെ സുപ്രധാന ഘടകങ്ങളാണ്.

 72 total views,  1 views today

Advertisement
Entertainment10 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement