Sivakumar Menath

സിറിയയിലെ അൽ റക്കയിലെ ജീവിതം ദുരിതങ്ങളുടെ കാണാക്കടലയായപ്പോഴാണ് പഴയകാല ജീവിതത്തിലേക്ക് തിരിച്ചു പോകണമെന്ന് പർവീണിന് തോന്നിയത്. അത്രമേൽ ദുരിതം നിറഞ്ഞതും അതിലേറെ ആപൽക്കരവും ആയിരുന്നു ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലെ അംഗമായ ഹുസാമിന്റെ ഭാര്യ പർവീണിന്. എപ്പോഴാണ് കൊല്ലപ്പെടുകയുന്നോ ഭീകര സംഘടനയിലെ മറ്റൊരു അംഗത്തിനാൽ ബലാൽസംഗപ്പെടുകയെന്നോ ഒരുറപ്പും ഇല്ലാത്ത ജീവിതം. ഭർത്താവ് കൊല്ലപ്പെട്ടാൽ ഉടൻ തന്നെ വേറൊരു ഭീകരന്റെ ഭാര്യയാകേണ്ടിയും വരാം.

അങ്ങിനെയാണ് എല്ലാ വിധ സ്വാതന്ത്ര്യങ്ങളോടെയും ജീവിച്ച സ്വീഡനിലേക്ക് തിരിച്ചു പോകാൻ പർവീൺ തീരുമാനിക്കുന്നത്. ഭർത്താവ് മരിച്ചതിനാൽ വേറൊരു ഭീകരനെ കെട്ടാൻ നിർബന്ധിക്കപ്പെട്ട അയൽക്കാരി രഹസ്യമായി സമ്മാനിച്ച ഫോൺ വഴിയാണ് പർവീൺ തന്റെ സ്കൂൾ ടീച്ചറായ ഡൊറോസിനെ ബന്ധപ്പെടുന്നത്. സ്വീഡീഷ് പോലീസിലെ അംഗമായ ഫാത്തിമയെ ബന്ധപ്പെടാൻ പർവീണിന് നിർദ്ദേശം ലഭിക്കുന്നു.

തനിക്ക് സ്വീഡനിലേക്ക് തിരിച്ചു വരണമെന്ന പർവീണിന്റെ ആവശ്യം ഫാത്തിമയിൽ പ്രത്യേക താല്പര്യം ഒന്നും ജനിപ്പിച്ചില്ലെങ്കിലും കൂടെ പറഞ്ഞ ഒരു വാചകം – സ്വീഡനെ വ്യാപകമായ രീതിയിൽ ആക്രമിക്കാൻ ഭീകരർ പദ്ധതിയിടുന്നുണ്ട് എന്ന കാര്യം – ഞെട്ടിക്കുന്നു. തന്നെ ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയിപ്പിക്കാമെങ്കിൽ സ്വീഡനിൽ തിരികെയെത്തിക്കാം എന്ന ഉറപ്പ് ഫാത്തിമ പർവീണിനെ അറിയിക്കുന്നു.

അതേ സമയം അങ്ങ് സ്വീഡനിൽ ടീനേജ് പ്രായത്തിലുള്ള പെൺകുട്ടികളെ അവരുടെ അരക്ഷിതാവസ്ഥയും വീടുകളിലെ സ്നേഹ ബന്ധമില്ലായ്മയും മുതലെടുത്ത് പ്രണയകുരുക്കിൽ പെടുത്തി ചാവേറുകളുടെ സെക്സ് ഉപകരണങ്ങളാക്കാനും സിറിയയിലേക്ക് കയറ്റി അയക്കാനും IS ലെ അംഗമായ ഇബ്രാഹിം കരുക്കൾ നീക്കുന്നു. തീവ്രഇസ്ലാമിക ആശയങ്ങൾ മനസ്സിൽ കുത്തിവച്ച് അവരെ ചാവേറുകളാക്കാൻ വരെ കഴിവുള്ളവൻ. ഇതിനു വേണ്ടി ക്രിസ്ത്യൻ മതത്തിൽ നിന്നു പോലും ആളുകളെ കണ്ടെത്തുന്നു. കേരള സ്റ്റോറി പോലെയൊരു സ്വീഡീഷ് സ്റ്റോറി.

ഈ രണ്ടു പ്ലോട്ടുകളും സമന്വയിപ്പിച്ച് അത്യന്ത്യം ഉദ്വേഗജനകമായി ഒരുക്കിയ ഒരു ത്രില്ലറാണ് Kalifat അഥവാ Caliphate. പ്രവാചകന്റെ പ്രതിനിധിയായ ഖലീഫയാൽ തികച്ചും ഇസ്ലാമിക രീതികൾ പിന്തുടർന്ന് ഭരിക്കപ്പെടുന്ന ഇടമാക്കി ലോകത്തിനെ മാറ്റുക എന്ന അജണ്ട വച്ച് പദ്ധതികൾ ആവിഷ്ക്കരിക്കുന്നവരാണ് ഇസ്ലാമിക് സ്റ്റേറ്റ്, ദായീഷ്, താലിബാൻ എന്നീ ഭീകര സംഘടനകൾ എല്ലാം തന്നെ. പക്ഷേ ദൈവ കൃപയാൽ ഇവർ അന്യോന്യം തമ്മിലടിച്ച് കൊല്ലപ്പെടുന്നത് കൊണ്ടു കൂടിയാകാം ലോകം ഈ രീതിയിൽ എങ്കിലും മുന്നോട്ടു പോകുന്നത്.

സാധാരണ ഗതിയിൽ 46-50 മിനിട്ട്സ് ദൈർഘ്യമുള്ള 8 എപ്പിസോഡുകൾ ഉള്ള സീരീസുകൾ 4 ഓ 5 ഓ ദിവസങ്ങൾ എടുത്താണ് കണ്ടു തീർക്കാറുള്ളത്. പക്ഷേ വളരെയധികം ത്രില്ലിങ്ങായ ഈ സീരീസ് 2 ദിവസം കൊണ്ട് കണ്ടു തീർത്തു. ലാസ്റ്റ് എപ്പിസോഡ് കണ്ടു തീർത്തപ്പോൾ സമയം രാവിലെ 3 മണി.
പർവീണിന്റെ ജീവിതം മനസ്സിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചു കൊണ്ട് ഇപ്പോഴും കനലെരിക്കുന്നു. ഭീകരതയും അതിനെ അതുകൂലിക്കുന്നവരും ഒന്നോർക്കുക ഈ ലോകത്തിലെ ജനങ്ങളെ മുഴുവൻ ഒരു മതത്തിലോ സംസ്കാരത്തിലോ തളച്ചിടാൻ നിങ്ങൾക്കാവില്ല ഒരിക്കലും. മതവിശ്വാസമെന്നത് വിശാലമായിരിക്കണം. കാലാനുസൃതമായി മാറ്റങ്ങൾ ഉൾക്കൊള്ളാൻ മതങ്ങളും മതമേലധ്യക്ഷന്മാരും തയ്യാറാകണം. അടിക്കുന്നവനെ തിരിച്ചടിക്കാൻ വേറൊരുവൻ സൃഷ്ടിക്കപ്പെടും.

അടുത്ത തലമുറകൾ വഴിതെറ്റിപ്പോകാതിരിക്കാൻ ഇത്തരം സിനിമകളും സീരീസുകളും കാലത്തിന്റെ ആവശ്യകതയാണ്. പർവീണുമാരും സുലൈഖമാരും കരീമമാരും ലിഷമാരും – സീരീസിലെ കഥാപാത്രങ്ങൾ – ഉണ്ടാക്കാതിരിക്കട്ടെ. അവശ്യം കണ്ടിരിക്കേണ്ട സീരീസുകളിൽ ഒന്നാണ് kalifat അഥവാ caliphate – 2020

Leave a Reply
You May Also Like

മോഹൻലാൽ, പ്രിയാമണി, അനശ്വരാരാജൻ… ‘നേര്’ മൂന്നാമത് പോസ്റ്റർ പ്രകാശനം ചെയ്തു

നേര് മൂന്നാമത് പോസ്റ്റർ പ്രകാശനം ചെയ്തു ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു…

ശ്രീനിവാസന്റെ കാമുകീകാമുകന്മാർ എല്ലാം തന്നെ അരക്ഷിതാവസ്ഥ നേരിടുന്നവരും മുട്ടത്തോടിന്റെ കനമുള്ള ഈഗോ വഹിക്കുന്നവരുമായിരുന്നു

Theju P Thankachan നാടോടിക്കാറ്റിലെ ദാസനും വടക്കുനോക്കിയന്ത്രത്തിലെ ദിനേശനും സന്ദേശത്തിലെ സിദ്ദിഖിന്റെ മണ്ണോഫീസറും എന്ന് വേണ്ട…

‘വെളുത്ത മധുരം’, 13-ന് തീയേറ്ററിലേക്ക്, ശ്വേതമേനോൻ ‘ആക്ടിവിസ്റ്റ് മീര’

വെളുത്ത മധുരം, 13-ന് തീയേറ്ററിലേക്ക് സമൂഹത്തിലെ കൊടും വിഷങ്ങൾക്കെതിരെ ശക്തമായ മെസേജുമായി എത്തുകയാണ് വെളുത്ത മധുരം…

താൻ ചെയ്തതിൽ ഏറ്റവും ചിലവേറിയ സിനിമയുമായി രാംഗോപാൽ വർമ്മ, ഒരു ഇൻഡോ-ചൈനീസ് പ്രോജക്റ്റ്

താൻ ചെയ്തതിൽ ഏറ്റവും ചിലവേറിയ സിനിമയുമായി രാംഗോപാൽ വർമ്മ . ലോകമെമ്പാടും 47,530 തിയേറ്ററുകളിൽ റിലീസ്…