എന്താണ് കാനിബാലിസം ?

അറിവ് തേടുന്ന പാവം പ്രവാസി

സ്വന്തം വംശത്തിൽ പെട്ട ഒന്നിനെ അതെ വംശത്തിൽ പെട്ട മറ്റൊന്ന് കഴിക്കുന്നതിനെ കാനിബാലിസം( Cannibalism : നരഭോജനം ) എന്നു പറയുന്നു.15ആം നൂറ്റാണ്ടിൽ ക്രിസ്റ്റഫർ കൊളംബസ്‌ ഇസബെല്ല എന്ന ഒരു സ്പാനിഷ് രാജ്ഞിയെ കാണാൻ കരീബിയ എന്ന ദ്വിപിൽ പോകുകയുണ്ടായി.അവിടെ ചെന്നപ്പോൾ മനുഷ്യരെ കഴിക്കുന്ന ആൾക്കാരെ കണ്ടു.അവർ തൊടടുത്തുള്ള മറ്റ് ആദിവാസി കൂട്ടങ്ങളെ വേട്ടയാടി പിടിച്ചു കൊന്ന് തിന്നാറുണ്ട് .കരിബിയ എന്നുള്ളത് കൊളംബസ്‌ അവിടെ പോയി പറഞ്ഞതിന്റെ കുഴപ്പമാണോ അതോ അവർ അത് പിന്നീട് ഉച്ചരിച്ചതിന്റെ പ്രശ്നം ആണോ എന്നറിയില്ല അവിടെ എത്തിയപ്പോഴേക്കും കരീബിയ കാനിബേ ആയി .അങ്ങനെ ആണ് കാനിബൽ എന്ന വാക്ക് ഉണ്ടാകുന്നത്.
ഒരുപാട് അന്ധവിശ്വാസങ്ങളുടെ ഭാഗമായി കാനിബാലിസം ചെയ്തിരുന്ന ആളുകൾ നമ്മുടെ ഈ ലോകത്തു ഉണ്ടായിരുന്നു.

പണ്ട് കാലത്ത് ചൈനയിൽ അച്ഛനും അമ്മയ്ക്കും അന്നത്തെ ചികിത്സ രീതി വച്ച് മാറാത്ത വല്ല അസുഖവും ഉണ്ടെങ്കിൽ പ്രായ പൂർത്തി ആവാത്ത ആൺകുട്ടികൾ അവരുടെ തൊടയിൽ നിന്നോ , വയറിന്റെ ഒരു ഭാഗത്ത്‌ നിന്നോ വിരലിന്റെ അറ്റമോ , മുറിച്ച് അച്ഛനോ അമ്മയ്‌ക്കൊ കഴിക്കാൻ കൊടുക്കുന്ന ഒരു രീതി ഉണ്ടായിരുന്നു.15ആം നൂറ്റാണ്ടിൽ യൂറോപ്പ്യൻ രാജ്യങ്ങളിൽ ജീർണിപ്പിച്ച മൃതശരീരം പൊടിച്ച് അത് ചില രോഗങ്ങൾക്കുള്ള മരുന്നായി ഉപയോഗിക്കാ റുണ്ടായിരുന്നു. ചില ത്വക്ക് രോഗങ്ങൾ, ഹെമറേജ്, സ്ട്രോക് എനിവയ്ക്കും മുറിവുക ളിൽ വെച്ച് കെട്ടാനും ഇത് ഉപയോഗിച്ചിരുന്നു.ആമസോൺ കാടുകളിലെ യനോമാമി എന്ന ഗോത്രം മനുഷ്യ മാംസം കഴിക്കുന്നവരാണ്. മനുഷ്യനെ ദഹിപ്പിച്ച ചാരം ഉപയോഗിച്ചു പ്രത്യേക തരം ഒരു പാനീയം ഉണ്ടാക്കി. അത് എല്ലാവരും നിർബദ്ധമായി കഴിക്കുക എന്നത് അവരുടെ ഒരു ആചാരമാണ്.
Papua New Guinea ലെ ഒരു വിഭാഗം ഗോത്ര വിഭാഗം അവരുടെ രക്ഷിതാക്കൾ മരിച്ചു കഴിഞ്ഞാൽ അവരുടെ മൃതശരീരം ഭക്ഷിക്കുമാ യിരുന്നു.തങ്ങളുടെ മരണ ശേഷം മൃതശരീരം പുഴുവരിച്ചു നശിക്കുന്നതിനേക്കാൾ നല്ലത് അത് അടുത്ത തലമുറ ഭക്ഷിക്കുന്നത് ആണ് എന്ന് അവർ വിശ്വസിച്ചിരുന്നു .

വർഷങ്ങൾ ശേഷം ഇപ്പോഴും കാനിബാലിസം ചെയ്യുന്ന ജനവിഭാഗം നമ്മുടെ ഈ ലോകത്തു ഉണ്ട്. ഇൻഡോനേഷ്യയിലെ പാപ്യുവാ എന്ന സ്ഥലത്തെ കോർവ എന്ന ഗോത്രവർഗക്കാർ 20ആം നൂറ്റാണ്ടിന്റ പകുതി വരെയെങ്കിലും കാനിബാലിസം ചെയ്യാറുണ്ടായിരുന്നു.അവിടെ ഉള്ളവർ പിശാച് കൂടിയതാണ് എന്ന് ആരോപിച്ചു കൊണ്ട് അവരുടെ കൂട്ടത്തിൽ തന്നെയുള്ള ചില ആളുകളെ കൊന്ന് വാഴയില യിൽ പൊതിഞ്ഞു അത് വേവിച്ചു കഴിച്ചിരുന്നു.പ്രശസ്‌തരായ മനുഷ്യമാംസ തീനികളും ഉണ്ട്. അതിൽ ചിലപ്പോൾ ഒന്നാം സ്ഥാനത്തു മുൻ ഉഗാണ്ട പ്രസിഡന്റ് ഈദി ആമീൻ ആയിരി ക്കും.ഉഗാണ്ടയിലെ ഹോസ്പിറ്റലുകളിലെ മോർച്ചറിയിൽ നിന്ന് ശവശരീരങ്ങൾ കാണാ താവുക പതിവായിരുന്നു. അത് ഈദി ആമീനിന് കഴിക്കാനായി കൊണ്ട് പോയതായിരുന്നു എന്നൊരു കഥയുണ്ട്.

2000ൽ ഓസ്ട്രേലിയയിൽ നടന്ന ഒരു സംഭവത്തെ പറ്റി പറയാം. ക്യാതെറിൻ നൈറ്റ് എന്ന ഒരു യുവതി തന്റെ ഭർത്താവിനെ കശാപ്പ് ചെയ്യുകയും മാസം പാചകം ചെയ്യുകയുമാ യിരുന്നു. പോലീസിന്റെ തിരച്ചിലിൽ കാണാൻ കഴിഞ്ഞത് അടുക്കളയിൽ ഒരു പാനിൽ ക്യാബെജിന്റെ കൂടെ തിളച്ചു കൊണ്ടിരുന്ന അവരുടെ ഭർത്താവിന്റെ തല ആയിരുന്നു.അമേരിക്കകാരനായ ജെഫ്രി ഡാമ്മർ 17ഓളം ആൺകുട്ടികളെ റേപ്പ് ചെയ്തു കൊന്ന് ആവരുടെ മാംസം കഴിച്ചിരുന്നു.ഇറ്റലിയിലെ ലീനാർഡോ സിയാൻസിന്ലി എന്നോരു സ്ത്രീ തന്റെ മകൻ പട്ടാളത്തിൽ ചേരാതിരിക്കാൻ വേണ്ടി അവരുടെ അന്ധ വിശ്വാസത്തിന്റെ ഭാഗമായി മൂന്ന് സ്ത്രീകളെ കുരുതി കൊടുക്കുകയും അവരുടെ മാംസം കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കി അടുത്തുള്ള വീട്ടുകാരെ കഴിപ്പിക്കുകയും ചെയ്തിരുന്നു .ഇന്ത്യയിൽ കാനിബാലിസം ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നവരാണ് അഘോരികൾ. അവർ ഗംഗയിൽ ഒഴുകി വരുന്ന പാതി വെന്ത ശവശരീരങ്ങൾ കഴിക്കാറുണ്ട്.അതിജീവിന ത്തിന്റെ ഭാഗമായി തീരെ നിവർത്തി ഇല്ലാതെ മനുഷ്യമാംസം കഴിക്കേണ്ടി വന്നവരും ഉണ്ട്.

ഉറുഗ്വയിൽ നിന്ന് ചിലിയിലേക് 45യാത്രകാരു മായി പോയൊരു വിമാനം തകർന്നു വീണു. വീണത് മൃഗങ്ങളോ ,ചെടികളോ ഒന്നുമില്ലാത്ത തണുത്തുറഞ്ഞു ഒരു പ്രദേശത്തു ആയിരുന്നു. അവരെ തേടി രക്ഷപ്രവർത്തകർ വരുന്നത് കാത്ത് രണ്ട് മാസത്തോളം കാലം അപകട ത്തിൽ മരിക്കാതെ ബാക്കിയായ 14പേർ കാത്തുനിന്നു. വിശപ്പകറ്റാൻ അവർ കഴിച്ചിരുന്നത് അപകട ത്തിൽ മരിച്ചവരുടെ ശരീരമായിരുന്നു.
മനുഷ്യൻ മാത്രമല്ല കാനിബാലിസം ചെയ്യാറുള്ളത്.വെട്ടിൽ ഇനത്തിൽ പെട്ട ജീവികൾ പരസ്‌പരം ഭക്ഷിക്കാറുണ്ട് .ബ്ലാക്ക് വിഡോ എന്ന ഇനത്തിൽ പെട്ട ചിലന്തികൾ ഇണച്ചേർന്നു കഴിഞ്ഞാൽ പെൺ ചിലന്തി ആണിനെ ഭക്ഷിക്കാറുണ്ട്.മൃഗങ്ങളുടെ കൂട്ടത്തിൽ കരടി വർഗ്ഗത്തിൽ പെട്ട ചിലത് ഇണ ചേരാൻ ഉദ്ദേശിക്കുന്ന പെണ്ണ് കരടിയുടെ കുട്ടികളെ ചിലപ്പോൾ കൊന്ന് തിന്നാറുണ്ട്.പക്ഷികളുടെ കൂട്ടത്തിൽ സ്റ്റോർക് പോലെയുള്ള ചില പക്ഷികൾ മുട്ട വിരിഞ്ഞു വരുന്ന കുട്ടിക്ക് ആരോഗ്യമില്ല എങ്കിൽ അതിനെ ഭക്ഷിക്കാറുണ്ട് .Autophagia എന്നൊരു മനസിക രോഗമുണ്ട് സ്വന്തം ശരീരം തന്നെ കടിച്ചെടുത്തു ഭക്ഷിക്കുന്ന അവസ്ഥയാണ് ഇത് .cannibalism പ്രമേയമായി ഒരുപാട് നോവലുകളും സിനിമകളും ഉണ്ട് .

💢 വാൽ കഷ്ണം💢
കാനിബാലിസം തടയുന്നതിനും ,തീറ്റ ചെക്കി കളയുന്നത് ഒഴിവാക്കു ന്നതിനുമായി വളർത്തു കോഴികളുടെ ചുണ്ട് മുറിച്ച് മാറ്റാറുണ്ട്. കുഞ്ഞുങ്ങൾ 2 ആഴ്‌ച പ്രായമാകുമ്പോൾ മേൽച്ചുണ്ടിൻ്റെ 1/3 ഭാഗമാണ് മുറിക്കുക. 16-ാമത്തെ ആഴ്ച‌യിൽ ആവശ്യമെങ്കിൽ ഒന്നു കൂടി മുറിക്കാം. ഡീബീക്കർ എന്ന യന്ത്രമുപയോ ഗിച്ചാണ് ചുണ്ടു മുറിക്കുന്നത്. പരിശീലനം നേടിയവർ ചുണ്ടു മുറിച്ചില്ലെങ്കിൽ നാക്ക് മുറിഞ്ഞുപോകാൻ സാധ്യതയുണ്ട്. വീട്ടുവള പ്പിൽ വളർത്തുന്ന കോഴികളുടെ ചുണ്ടു മുറി ക്കാൻ പാടില്ല .തീറ്റ പറമ്പിൽ നിന്ന് ശേഖരി ക്കാൻ സാധിക്കാതെ വരും.

You May Also Like

കാലവർഷം എത്താറായി, ബൈക്കിന്‍റെ പിറകിലിരുന്ന് കുട തുറന്ന് യാത്ര ചെയ്യരുതേ, കാരണമുണ്ട്…

മഴക്കാലങ്ങളിൽ ബൈക്കിന്‍റെ പിറകിലിരുന്ന് കുട തുറന്ന് യാത്ര ചെയ്യുന്നത് മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണെന്ന് പറയുന്നത്…

ചൂലും മന്ത്രവാദവും തമ്മിൽ ഉള്ള ബന്ധമെന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി നിലവും മറ്റും വൃത്തിയാക്കാൻ ഉപയോഗി ക്കുന്ന ഉപകരണമാണ് ചൂൽ .പൊടിയും…

ലോകത്തിലെ ഏറ്റവും വിലയേറിയ ഫോൺ

ലോകത്തിലെ ഏറ്റവും വിലയേറിയ ഫോൺ അറിവ് തേടുന്ന പാവം പ്രവാസി ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോണ്‍…

വിമാനത്തിൽ വെച്ച് ഒരുപാടുപേർ മരിച്ചിട്ടുണ്ട്, എന്നാൽ വിമാനത്തിൽ വെച്ച് ആർക്കും മരണം സംഭവിച്ചിട്ടില്ല എന്നാണ് രേഖകളിൽ ഉള്ളത്, അതെന്തുകൊണ്ടാണ് ?

ഈ അഞ്ച് കാര്യങ്ങൾ നിങ്ങൾക്കറിയാമോ? അറിവ് തേടുന്ന പാവം പ്രവാസി 👉താറാവിന്റെ ആൺ വർഗത്തിന് ഇംഗ്ലീഷിൽ…